പ്രതീകാത്മക ചിത്രം - എഐ
കോട്ടയം: ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷന് സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റിയില്‍ നിന്ന് യുഡിഎഫിലെ കേരള കോണ്‍ഗ്രസിന്റെ അധ്യാപക സംഘടനയായ കെഎസ്ടിഎഫിനെ ഒഴിവാക്കിയതില്‍ സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു.
രണ്ടു പതിറ്റാണ്ടായി കെഎസ്ടിഎഫ് ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷനില്‍ വര്‍ക്കിംഗ് കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കുന്നു.
കാറ്റഗറി സംഘടനയെ പോലും ഉള്‍പ്പെടുത്തിയപ്പോള്‍ പൊതു വിദ്യാഭ്യാസ രംഗത്ത് ശക്തമായി പ്രവര്‍ത്തിക്കുന്ന കെഎസ്ടിഎഫിനെ ഒഴിവാക്കിയതു നീതീകരണമില്ലാത്ത കാര്യമാണ്.
എത്രയും വേഗത്തില്‍ ഉത്തരവ് മരവിപ്പിച്ച് കെഎസ്ടിഎഫിനെ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കണമെന്ന് പൊതു വിദ്യാഭ്യസ മന്ത്രിയോട് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് എം.കെ. ബിജു അധ്യക്ഷത വഹിച്ചു.
Tags : KSTF NationalTeachersWelfareFoundationCommittee Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash