x
ad
Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്രന്ഥപ്പുരയിൽ 10,000 കേരളരേഖകൾ ഡിജിറ്റൈസ് ചെയ്തു

വെബ്ഡെസ്ക്
Published: September 5, 2026 12:26 AM IST | Updated: September 5, 2026 12:26 AM IST

പ്രതീകാത്മക ചിത്രം - എഐ

കോ​​​ട്ട​​​യം: കേ​​​ര​​​ള​​​ത്തി​​​ന്‍റെ പൈ​​​തൃ​​​ക രേ​​​ഖ​​​ക​​​ൾ ഡി​​​ജി​​​റ്റ​​​ൽ രൂ​​​പ​​​ത്തി​​​ൽ സം​​​ര​​​ക്ഷി​​​ച്ച് പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന ഗ്ര​​​ന്ഥ​​​പ്പു​​​ര പ​​​ദ്ധ​​​തി 10,000 കേ​​​ര​​​ള​​​രേ​​​ഖ​​​ക​​​ൾ ഡി​​​ജി​​​റ്റൈ​​​സ് ചെ​​​യ്തു.​

19 ഭാ​​​ഷ​​​ക​​​ളി​​​ലു​​​ള്ള 10,000ല​​​ധി​​​കം കേ​​​ര​​​ള​​​രേ​​​ഖ​​​ക​​​ളി​​​ലാ​​​യി 11 ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം താ​​​ളു​​​ക​​​ൾ ഗ്ര​​​ന്ഥ​​​പ്പു​​​ര ഇ​​​തി​​​ന​​​കം ഡി​​​ജി​​​റ്റൈ​​​സ് ചെ​​​യ്തി​​​ട്ടു​​​ണ്ട്. ഏ​​​ഴ് ‌ഡി​​​ജി​​​റ്റൈ​​​സേ​​​ഷ​​​ൻ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന 16 അം​​​ഗ ഗ്ര​​​ന്ഥ​​​പ്പു​​​ര സ്റ്റാ​​​ഫാ​​​ണ് ഡി​​​ജി​​​റ്റൈ​​​സേ​​​ഷ​​​ൻ പ​​​ദ്ധ​​​തി​​​യു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്ക് നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന​​​ത്. ചി​​​ല കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്ക് കേ​​​ര​​​ള സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഡി​​​ജി​​​റ്റൈ​​​സേ​​​ഷ​​​ൻ സം​​​രം​​​ഭ​​​മാ​​​യ CDIT-ന്‍റെ സ​​​ഹ​​​ക​​​ര​​​ണ​​​വും ല​​​ഭി​​​ക്കു​​​ന്നു​​​ണ്ട്.

ബം​​​ഗ​​​ളൂ​​​രു ധ​​​ർ​​​മാ​​​രാം കോ​​​ള​​​ജ്, മ​​​ദ്രാ​​​സ് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ലൈ​​​ബ്ര​​​റി, കോ​​​ഴി​​​ക്കോ​​​ട് മ​​​ല​​​ബാ​​​ർ ക്രി​​​സ്ത്യ​​​ൻ കോ​​​ളജ്, കോ​​​ട്ട​​​യം പ​​​ബ്ലി​​​ക് ലൈ​​​ബ്ര​​​റി തു​​​ട​​​ങ്ങി​​​യ ഏ​​​ഴ് പ്ര​​​മു​​​ഖ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ചാ​​​ണ് ഗ്ര​​​ന്ഥ​​​പ്പു​​​ര വി​​​വി​​​ധ അ​​​പൂ​​​ർ​​​വ ശേ​​​ഖ​​​ര​​​ങ്ങ​​​ൾ ഡി​​​ജി​​​റ്റൈ​​​സ് ചെ​​​യ്യു​​​ന്ന​​​ത്.

സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ ലൈ​​​ബ്ര​​​റി​​​ക​​​ളും സ്വ​​​കാ​​​ര്യ ശേ​​​ഖ​​​ര​​​ങ്ങ​​​ളും ഗ്ര​​​ന്ഥ​​​പ്പു​​​ര​​​യ്ക്ക് തു​​​റ​​​ന്നു​​​കൊ​​​ടു​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ​​​യാ​​​ണ് ഈ ​​​പ്ര​​​വ​​​ർ​​​ത്ത​​​നം മു​​​ന്നേ​​​റു​​​ന്ന​​​ത്. ഡി​​​ജി​​​റ്റൈ​​​സ് ചെ​​​യ്യു​​​ന്ന രേ​​​ഖ​​​ക​​​ൾ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കും ഗ​​​വേ​​​ഷ​​​ക​​​ർ​​​ക്കും സ്വ​​​ത​​​ന്ത്ര​​​മാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​വു​​​ന്ന വി​​​ധ​​​ത്തി​​​ൽ തു​​​റ​​​ന്ന ഡി​​​ജി​​​റ്റ​​​ൽ ആ​​​ർ​​​ക്കൈ​​​വാ​​​യി ഗ്ര​​​ന്ഥ​​​പ്പു​​​ര ല​​​ഭ്യ​​​മാ​​​ക്കു​​​ന്നു.

Tags : Granthapura Digitized Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up