x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേരളത്തിലെ അന്താരാഷ്‌ട്ര കായികതാരങ്ങൾക്ക് 10,000 രൂ​പ വീ​തം

ബി​​നു ജോ​​ര്‍​ജ്
Published: September 4, 2026 11:03 PM IST | Updated: September 4, 2026 11:03 PM IST

പ്രതീകാത്മക ചിത്രം

കോ​​ഴി​​ക്കോ​​ട്: ഇ​​ന്ത്യ​​യെ അ​​ന്താ​​രാ​​ഷ്‌​ട്ര ത​​ല​​ത്തി​​ല്‍ പ്ര​​തി​​നി​​ധീ​​ക​​രി​​ച്ച കേ​​ര​​ളീ​​യ​​രാ​​യ കാ​​യി​​ക​​താ​​ര​​ങ്ങ​​ള്‍​ക്ക് മാ​​സം 10,000 രൂ​​പ വീ​​തം ന​​ല്‍​കാ​​ന്‍ കാ​​യി​​ക​​വ​​കു​​പ്പ്. കാ​​യി​​ക താ​​ര​​ങ്ങ​​ളെ പ്രോ​​ത്സാ​​ഹി​​പ്പി​​ക്കാ​​നാ​​യി രൂ​​പ​​വ​​ത്ക​​രി​​ച്ച ‘ഇ​​ന്‍റ​​ര്‍​നാ​​ഷ​​ണ​​ല്‍ അ​​ത്‌​​ല​​റ്റ് സ​​പ്പോ​​ര്‍​ട്ട് സ്‌​​കീം’ പ്ര​​കാ​​ര​​മാ​​ണ് ധ​​ന​​സ​​ഹാ​​യം ന​​ല്‍​കു​​ക.

പ​​ദ്ധ​​തി ന​​ട​​പ്പാ​​ക്കാ​​ന്‍ 1.20 കോ​​ടി രൂ​​പ​​യാ​​ണ് 2026-27 സാ​​മ്പ​​ത്തി​​കവ​​ര്‍​ഷ​​ത്തി​​ല്‍ ചെ​​ല​​വ​​ഴി​​ക്കു​​ക. പ​​ദ്ധ​​തി ഉ​​ട​​ന്‍ ന​​ട​പ്പാ​​ക്കാ​​ന്‍ വി​​ശ​​ദ​ മാ​​ര്‍​ഗ​​രേ​​ഖ ഉ​​ട​​ന്‍ പു​​റ​​പ്പെ​​ടു​​വി​​ക്കു​​മെ​​ന്ന് കാ​​യി​​ക​​വ​​കു​​പ്പ് അ​​ധി​​കൃ​​ത​​ര്‍ വ്യ​​ക്ത​​മാ​​ക്കി.

അ​​ന്താ​​രാ​ഷ്‌​ട്ര മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ ഇ​​ന്ത്യ​​യെ പ്ര​​തി​​നി​​ധീ​​ക​​രി​​ച്ച ശേ​​ഷം പ​​രി​​ശീ​​ല​​നം തു​​ട​​രു​​ന്ന​​തി​​നും കാ​​യി​​ക ഉ​​പ​​ക​​ര​​ണ​​ങ്ങ​​ള്‍, പോ​​ഷ​​കാ​​ഹാ​​രം, യാ​​ത്ര, മ​​ത്സ​​ര​​ത്തി​​നു​​ള്ള ത​​യാ​​റെ​​ടു​​പ്പു​​ക​​ള്‍ എ​​ന്നി​​വ​​യ്ക്കു​​മാ​​യി സാ​​മ്പ​​ത്തി​​ക പ്ര​​തി​​സ​​ന്ധി നേ​​രി​​ടു​​ന്ന കാ​​യി​​ക​​താ​​ര​​ങ്ങ​​ള്‍​ക്കാ​ണു സ​​ഹാ​​യം ല​​ഭി​​ക്കു​​ക.

പ്ര​​തി​​മാ​​സം 10,000 രൂ​​പ നി​​ര​​ക്കി​​ല്‍ ഒ​​രു വ​​ര്‍​ഷ​​ത്തേ​​ക്ക് ആ​​കെ 1,20,000 രൂ​​പ​​യാ​​ണു ല​​ഭി​​ക്കു​​ക. തു​​ക ഒ​​റ്റ​​ത്ത​​വ​​ണ​​യാ​​യി കാ​​യി​​ക​​താ​​ര​​ങ്ങ​​ളു​​ടെ ബാ​​ങ്ക് അ​​ക്കൗ​​ണ്ടി​​ലേ​​ക്കു നേ​​രി​​ട്ടു കൈ​​മാ​​റാ​​നാ​​ണ് ആ​​ലോ​​ച​​ന. പ​​ര​​മാ​​വ​​ധി 100 അ​​ത്‌​​ല​​റ്റു​​ക​​ള്‍​ക്കാ​​ണ് ഈ ​​വ​​ര്‍​ഷം സ​​ഹാ​​യം.

സം​​സ്ഥാ​​ന സ്‌​​പോ​​ര്‍​ട്‌​​സ് കൗ​​ണ്‍​സി​​ല്‍ അം​​ഗീ​​ക​​രി​​ച്ച കാ​​യി​​ക​​ ഇന​​ങ്ങ​​ളി​​ല്‍ ഇ​​ന്ത്യ​​യെ പ്ര​​തി​​നി​​ധീ​​ക​​രി​​ച്ച​​വ​​ര്‍​ക്കാ​​ണ് സ​​ഹാ​​യം ല​​ഭി​​ക്കാ​​ന്‍ അ​​ര്‍​ഹ​​ത. ഒ​​ളിം​​പി​​ക്‌​​സ്, ഏ​​ഷ്യ​​ന്‍ ഗെ​​യിം​​സ്, കോ​​മ​​ണ്‍​വെ​​ല്‍​ത്ത് ഗെ​​യിം​​സ്, സാ​​ഫ് ഗെ​​യിം​​സ്, യൂ​​ത്ത് ഒ​​ളിം​​പി​​ക്‌​​സ്, ഏ​​ഷ്യ​​ന്‍ യൂ​​ത്ത് ഗെ​​യിം​​സ്, കോ​​മ​​ണ്‍​വെ​​ല്‍​ത്ത് യൂ​​ത്ത് ഗെ​​യിം​​സ്, അ​​താ​​ത് കാ​​യി​​ക​​യി​​ന​​ങ്ങ​​ളി​​ലെ വേ​​ള്‍​ഡ് ചാ​​മ്പ്യ​​ന്‍​ഷി​​പ്പ്/​​വേ​​ള്‍​ഡ്ക​​പ്പ്, ഏ​​ഷ്യ​​ന്‍ ചാ​​മ്പ്യ​​ന്‍​ഷി​​പ്പ്, വേ​​ള്‍​ഡ് യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി ഗെ​​യിം​​സ് എ​​ന്നി​​വ​​യി​​ല്‍ പ​​ങ്കെ​​ടു​​ത്ത​​വ​​ര്‍​ക്ക് സാ​​മ്പ​​ത്തി​​കസ​​ഹാ​​യ​​ത്തി​​ന് അ​​പേ​​ക്ഷി​​ക്കാ​​ന്‍ അ​​ര്‍​ഹ​​ത​​യു​​ണ്ട്.

മെ​​ഡ​​ല്‍ നേ​​ട്ട​​ങ്ങ​​ള്‍​ക്കു ല​​ഭി​​ക്കു​​ന്ന മ​​റ്റ് കാ​​ഷ് അ​​വാ​​ര്‍​ഡു​​ക​​ള്‍​ക്കു പു​​റ​മേ​​യാ​ണു പ​​ദ്ധ​​തി വ​​ഴി​​യു​​ള്ള സ​​ഹാ​​യം.

Tags : InternationalSportspersons Kerala Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash KeralaSportsMinistry FinancialAssistance

Recent News

Corehub Up