x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒക്‌ടോബർ ഏഴ് ഭീകരാക്രമണത്തിനു നേതൃത്വം നല്കിയ അൽ ഖാദിയെ ഇസ്രയേൽ വധിച്ചു

വെബ് ഡെസ്ക്
Published: September 4, 2026 06:13 PM IST | Updated: September 4, 2026 06:13 PM IST

ടെൽ അവീവ്: 2023 ഒക്‌ടോബർ ഏഴിലെ ഭീകരാക്രമണത്തിനു നേതൃത്വം നല്കിയ ഹമാസ് കമാൻഡർമാരിൽ ഒരാളായ മുഹമ്മദ് മർഹൗദ് മർഷാദ് അൽ ഖാദിയെ വധിച്ചതായി ഇസ്രേലി സേന അറിയിച്ചു.

ഭീകരാക്രമണത്തിന്‍റെ ഭാഗമായി സുഫാ ഔട്ട്പോസ്റ്റിലെ നുഴഞ്ഞുകയറ്റത്തിന് നേതൃത്വം നല്കിയത് ഇയാളായിരുന്നു. ഗാസയിലെ റാഫ മേഖലയിൽ ഇസ്രേലി ബന്ദികളെ സൂക്ഷിച്ചിരുന്ന അൽ ഖാദി യുദ്ധത്തിലുടനീളം പ്രധാന പങ്കുവഹിച്ചിരുന്നുവെന്നും ഇസ്രേലി സേനയുടെ അറിയിപ്പിൽ പറയുന്നു.

ഹമാസ് ഭീകരർക്കു പരിശീലനം നല്കൽ, ഹമാസിന്‍റെ പ്രവർത്തനശേഷി വീണ്ടെടുക്കൽ, പുതിയ ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യൽ എന്നിവയ്ക്കും നേതൃത്വം നല്കിയിരുന്നു.

ഇസ്രേലി സേനയ്ക്കും സിവിലിയന്മാർക്കുമുള്ള ഭീഷണി ഇല്ലാതാക്കാനാണ് ഇയാളെ വകവരുത്തിയതെന്നും അറിയിപ്പിൽ കൂട്ടിച്ചേർത്തു.

Tags : Hamas Israel Gaza

Recent News

Corehub Up