x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഈ ​പ​തി​റ്റാ​ണ്ടി​ന്‍റെ അ​വ​സാ​ന​ത്തോ​ടെ 1,00,000 തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ വെ​ട്ടി​ക്കു​റ​യ്ക്കാ​ൻ ഫോ​ക്‌​സ്‌​വാ​ഗ​ൺ

ഓൺലൈൻ ഡെസ്ക്
Published: September 4, 2026 07:07 AM IST | Updated: September 4, 2026 07:07 AM IST

പ്രതീകാത്മക ചിത്രം

ബെ​ർ​ലി​ൻ: ആ​ഗോ​ള വാ​ഹ​ന നി​ർ​മാ​ണ മേ​ഖ​ല​യെ ഞെ​ട്ടി​ച്ചു​കൊ​ണ്ട് ഈ ​പ​തി​റ്റാ​ണ്ടി​ന്‍റെ  അ​വ​സാ​ന​ത്തോ​ടെ (2030) ആ​കെ 1,00,000 തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ വെ​ട്ടി​ക്കു​റ​യ്ക്കാ​ൻ ജ​ർ​മ​ൻ വാ​ഹ​ന ഭീ​മ​നാ​യ ഫോ​ക്‌​സ്‌​വാ​ഗ​ൺ തീ​രു​മാ​നി​ച്ചു. ക​മ്പ​നി മാ​നേ​ജ്‌​മെ​ന്‍റും യൂ​ണി​യ​നു​ക​ളും ചേ​ർ​ന്നു​ള്ള ച​ർ​ച്ച​യി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച അ​ന്തി​മ തീ​രു​മാ​ന​മാ​യ​ത്. 

നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന 50,000 ജോ​ലി വെ​ട്ടി​ക്കു​റ​യ്ക്ക​ലി​ന് പു​റ​മെ അ​ധി​ക​മാ​യി 50,000 ത​സ്തി​ക​ക​ൾ കൂ​ടി ഒ​ഴി​വാ​ക്കാ​നാ​ണ് ബോ​ർ​ഡ് അം​ഗീ​കാ​രം ന​ൽ​കി​യ​ത്. ഇ​ത് ക​മ്പ​നി​യു​ടെ ആ​ഗോ​ള ജീ​വ​ന​ക്കാ​രു​ടെ 15 ശ​ത​മാ​ന​ത്തോ​ളം വ​രും. യു​എ​സ് താ​രി​ഫു​ക​ൾ, ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ളു​ടെ  മ​ന്ദ​ഗ​തി​യി​ലു​ള്ള വി​പ​ണി ആ​വ​ശ്യ​ക​ത, ചൈ​ന​യി​ൽ നി​ന്നു​ള്ള ക​ടു​ത്ത മ​ത്സ​രം എ​ന്നി​വ​യാ​ണ് ക​മ്പ​നി​യെ ഇ​ത്ത​രം ഒ​രു ക​ടു​ത്ത ന​ട​പ​ടി​യി​ലേ​ക്ക് ന​യി​ച്ച​ത്.

കൂ​ടാ​തെ ജ​ർ​മ​നി​യി​ലെ നാ​ല് പ്ര​ധാ​ന പ്ലാ​ന്‍റു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ഭാ​വി​യി​ൽ തു​ട​രു​ന്ന കാ​ര്യ​ത്തി​ൽ ഉ​റ​പ്പി​ല്ലെ​ന്നും ഫോ​ക്‌​സ്‌​വാ​ഗ​ൺ വ്യ​ക്ത​മാ​ക്കി. ഇ​ത് സം​ഭ​വി​ച്ചാ​ൽ ക​മ്പ​നി​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ജ​ർ​മ​നി​യി​ലെ പ്ര​ധാ​ന ഉ​ത്പാ​ദ​ന പ്ലാ​ന്‍റു​ക​ൾ അ​ട​ച്ചു​പൂ​ട്ടേ​ണ്ടി വ​രും. 

Tags : Volkswagen Germanautomaker Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up