കോൽക്കത്ത: തൃണമൂൽ കോൺഗ്രസിനെതിരേയുള്ള അതിക്രമം തുടർന്നാൽ ഡൽഹിയിൽ ബിജെപി നേതാക്കളുടെ വസതിക്കുമുന്നിൽ പ്രതിഷേധം നടത്തുമെന്ന് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി. കാമാക് സ്ട്രീറ്റിലെ അഭിഷേക് ബാനർജിയുടെ പാർട്ടി ഓഫീസിനു നേർക്ക് ഇന്നലെയുണ്ടായ ആക്രമണത്തെ അപലപിച്ചുകൊണ്ടായിരുന്നു മമതയുടെ ഫേസ്ബുക്ക് ലൈവിലൂടെയുള്ള പ്രതികരണം.
ഓഫീസിലെ കംപ്യൂട്ടറുകൾ അടിച്ചുതകർത്ത് രേഖകളും മറ്റും ഹെൽമറ്റ് ധരിച്ചെത്തിയ ബിജെപ്പിക്കാർ കൊള്ളയടിച്ചു. സംസ്ഥാനത്ത് ക്രമസമാധാന നില തകരാറിലായെന്നും മമത കൂട്ടിച്ചേർത്തു. ജാദവ്പുർ യൂണിവേഴ്സിറ്റിയിൽ ഹിന്ദുത്വ ഗുണ്ടകളുടെ അഴിഞ്ഞാട്ടമാണ് നടന്നതെന്നും മമത കൂട്ടിച്ചേർത്തു.
Tags : Mamata dharna BJP leaders houses Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash