x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹി​​​​മ​​​​പാ​​​​ത​​​​ം ഇ​​​​നി​​​​യുമുണ്ടാകും; മു​​​​ന്ന​​​​റി​​​​യി​​​​പ്പു​​​​മാ​​​​യി ചൈ​​​​ന

വെബ്ഡെസ്ക്
Published: September 4, 2026 02:33 AM IST | Updated: September 4, 2026 02:33 AM IST

പ്രതീകാത്മക ചിത്രം

ബെ​​​​യ്ജിം​​​​ഗ്: നേ​​​​പ്പാ​​​​ൾ-​​​​ടി​​​​ബ​​​​റ്റ് അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ൽ ക​​​​ഴി​​​​ഞ്ഞ​​​​യാ​​​​ഴ്ച​​​​യു​​​​ണ്ടാ​​​​യ മി​​​​ന്ന​​​​ൽ പ്ര​​​​ള​​​​യ​​​​ത്തി​​​​നു സ​​​​മാ​​​​ന​​​​മാ​​​​യി ടി​​​​ബ​​​​റ്റ​​​​ൻ പീ​​​​ഠ​​​​ഭൂ​​​​മി​​​​യി​​​​ലെ ഹി​​​​മാ​​​​നി​​​​ക​​​​ൾ കൂ​​​​ടു​​​​ത​​​​ൽ അ​​​​സ്ഥി​​​​ര​​​​മാ​​​​കാ​​​​നും വ​​​​ൻ​​​​തോ​​​​തി​​​​ലു​​​​ള്ള മ​​​​ഞ്ഞു​​​​മ​​​​ല ഇ​​​​ടി​​​​ച്ചി​​​​ലു​​​​ക​​​​ൾ​​​​ക്കും തു​​​​ട​​​​ർ​​ദു​​​​ര​​​​ന്ത​​​​ങ്ങ​​​​ൾ​​​​ക്കും സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ടെ​​​​ന്ന് മു​​​​തി​​​​ർ​​​​ന്ന ചൈ​​​​നീ​​​​സ് കാ​​​​ലാ​​​​വ​​​​സ്ഥാ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ന്‍റെ മു​​​​ന്ന​​​​റി​​​​യി​​​​പ്പ്.

ക​​​​ഴി​​​​ഞ്ഞ 60 വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ ടി​​​​ബ​​​​റ്റ​​​​ൻ പീ​​​​ഠ​​​​ഭൂ​​​​മി​​​​യി​​​​ലെ ഹി​​​​മാ​​​​നി​​​​ക​​​​ളു​​​​ടെ വി​​​​സ്തൃ​​​​തി​​​​യി​​​​ൽ ഏ​​​​ക​​​​ദേ​​​​ശം 24 ശ​​​​ത​​​​മാ​​​​ന​​​​ത്തോ​​​​ളം കു​​​​റ​​​​വു​​​​ണ്ടാ​​​​യ​​​​താ​​​​യും ഏ​​​​ഴാ​​​​യി​​​​ര​​​​ത്തോ​​​​ളം ചെ​​​​റി​​​​യ ഹി​​​​മാ​​​​നി​​​​ക​​​​ൾ പൂ​​​​ർ​​​​ണ​​​​മാ​​​​യി അ​​​​പ്ര​​​​ത്യ​​​​ക്ഷ​​​​മാ​​​​യ​​​​താ​​​​യും ചൈ​​​​ന​​​​യു​​​​ടെ നാ​​​​ഷ​​​​ണ​​​​ൽ ക്ലൈ​​​​മ​​​​റ്റ് സെ​​​​ന്‍റ​​​​ർ ഡെ​​​​പ്യൂ​​​​ട്ടി ഡ​​​​യ​​​​റ​​​​ക്‌​​​​ട​​​​ർ ഗാ​​​​വോ റോം​​​​ഗ് വ്യ​​​​ക്ത​​​​മാ​​​​ക്കി.

വ​​​​രും​​​​ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ ഹി​​​​മാ​​​​നി​​​​ക​​​​ളു​​​​ടെ ഘ​​​​ട​​​​നാ​​​​പ​​​​ര​​​​മാ​​​​യ സ്ഥി​​​​ര​​​​ത ഇ​​​​നി​​​​യും കു​​​​റ​​​​യു​​​​മെ​​​​ന്നും പ്ര​​​​കൃ​​​​തി​​​​ദു​​​​ര​​​​ന്ത​​​​ങ്ങ​​​​ൾ കൂ​​​​ടു​​​​ത​​​​ൽ അ​​​​ടി​​​​ക്ക​​​​ടി ഉ​​​​ണ്ടാ​​​​കാ​​​​നും അ​​​​വ​​​​യു​​​​ടെ പ്ര​​​​ത്യാ​​​​ഘാ​​​​തം വ​​​​ർ​​​​ധി​​​​ക്കാ​​​​നും സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ടെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

Tags : Snowfall Continue China Warning Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up