x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​തി​ജീ​വ​ന​ത്തി​ന്‍റെ നേ​പ്പാ​ൾ മാ​തൃ​ക

വെബ്ഡെസ്ക്
Published: September 4, 2026 02:39 AM IST | Updated: September 4, 2026 02:39 AM IST

പ്രതീകാത്മക ചിത്രം

കാ​​​​ഠ്മ​​​​ണ്ഡു: മി​​​​ന്ന​​​​ൽ​​​​പ്ര​​​​ള​​​​യ​​​​ത്തി​​​​ൽ സ​​​​ർ​​​​വ​​​​തും ന​​​​ഷ്‌​​​​ട​​​​പ്പെ​​​​ട്ടെ​​​​ങ്കി​​​​ലും പ​​​​ര​​​​സ്പ​​​​രം താ​​​​ങ്ങാ​​​​യി അ​​​​തി​​​​ജീ​​​​വ​​​​ന​​​​ത്തി​​​​ന്‍റെ പു​​​​തി​​​​യ മാ​​​​തൃ​​​​ക തീ​​​​ർ​​​​ക്കു​​​​ക​​​​യാ​​​​ണ് നേ​​​​പ്പാ​​​​ളി​​​​ലെ പ്രാ​​​​ദേ​​​​ശി​​​​ക ജ​​​​ന​​​​വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ. ആ​​​​യി​​​​ര​​​​ത്തി​​​​ല​​​​ധി​​​​കം ആ​​​​ളു​​​​ക​​​​ളു​​​​ടെ ജീ​​​​വ​​​​നെ​​​​ടു​​​​ക്കു​​​​ക​​​​യും ആ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​ന് ആ​​​​ളു​​​​ക​​​​ളെ കാ​​​​ണാ​​​​താ​​​​കു​​​​ക​​​​യും ചെ​​​​യ്ത വ​​​​ൻ ദു​​​​ര​​​​ന്ത​​​​ത്തി​​​​ൽ​​​​നി​​​​ന്നു ക​​​​ര​​​​ക​​​​യ​​​​റാ​​​​ൻ ഗ്രാ​​​​മീ​​​​ണ​​​​ർ പ​​​​ര​​​​സ്പ​​​​രം കൈ​​​​കോ​​​​ർ​​​​ക്കു​​​​ന്ന​​​​താ​​​​യി സി​​​​ഡ്നി സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ലെ ഗ​​​​വേ​​​​ഷ​​​​ക​​​​രാ​​​​യ സോ​​​​ണി​​​​യ റി​​​​ജാ​​​​ൽ, നാ​​​​ദ​​​​ർ നാ​​​​ദ​​​​ർ​​​​പ​​​​ജൂ എ​​​​ന്നി​​​​വ​​​​ർ ത​​​​യാ​​​​റാ​​​​ക്കി​​​​യ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു.

ഔ​​​​ദ്യോ​​​​ഗി​​​​ക ദു​​​​രി​​​​താ​​​​ശ്വാ​​​​സ ഫ​​​​ണ്ടു​​​​ക​​​​ളും അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര സ​​​​ഹാ​​​​യ​​​​ങ്ങ​​​​ളും എ​​​​ത്തി​​​​ച്ചേ​​​​രാ​​​​ൻ വൈ​​​​കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ നേ​​​​പ്പാ​​​​ളി​​​​ലെ പ​​​​ര​​​​മ്പ​​​​രാ​​​​ഗ​​​​ത തൊ​​​​ഴി​​​​ൽ കൈ​​​​മാ​​​​റ്റ രീ​​​​തി​​​​യാ​​​​യ ‘പാ​​​​ർ​​​മ’പു​​​​ന​​​​ർ​​​​നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​നാ​​​​യി പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടു​​​​ത്തു​​​​ന്നു. ഒ​​​​രാ​​​​ൾ അ​​​​യ​​​​ൽ​​​​ക്കാ​​​​ര​​​​ന്‍റെ വീ​​​​ടു​​​​പ​​​​ണി​​​​യി​​​​ലോ ജോ​​​​ലി​​​​ക​​​​ളി​​​​ലോ സ​​​​ഹാ​​​​യി​​​​ക്കു​​​​ക​​​​യും പ​​​​ക​​​​രം അ​​​​യ​​​​ൽ​​​​ക്കാ​​​​ര​​​​ൻ തി​​​​രി​​​​ച്ചു സ​​​​ഹാ​​​​യി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന രീ​​​​തി​​​​യാ​​​​ണി​​​​ത്.

അ​​​​വ​​​​ശി​​​​ഷ്‌​​​​ട​​​​ങ്ങ​​​​ൾ നീ​​​​ക്കംചെ​​​​യ്യാ​​​​നും താ​​​​ത്കാ​​​​ലി​​​​ക വീ​​​​ടു​​​​ക​​​​ൾ നി​​​​ർ​​​​മി​​​​ക്കാ​​​​നും ഇ​​​​ത്ത​​​​രം കൂ​​​​ട്ടാ​​​​യ്മ​​​​ക​​​​ൾ​​​​ക്ക് സാ​​​​ധി​​​​ക്കും. അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ളും സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ളും പ്രാ​​​​ദേ​​​​ശി​​​​ക​​​​മാ​​​​യ ഇ​​​​ത്ത​​​​രം കൂ​​​​ട്ടാ​​​​യ്മ​​​​ക​​​​ളെ​​​​ക്കൂ​​​​ടി ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​ക്കൊ​​​​ണ്ടു​​​​ള്ള പു​​​​ന​​​​ര​​​​ധി​​​​വാ​​​​സ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​​ക്കാ​​​​ണ് മു​​​​ൻ​​​​ഗ​​​​ണ​​​​ന ന​​​​ൽ​​​​കേ​​​​ണ്ട​​​​തെ​​​​ന്ന് റി​​​​പ്പോ​​​​ർ​​​​ട്ട് ചൂ​​​​ണ്ടി​​​​ക്കാ​​​​ണി​​​​ക്കു​​​​ന്നു.

പ്രാ​​​​ദേ​​​​ശി​​​​ക കൂ​​​​ട്ടാ​​​​യ്മ​​​​ക​​​​ൾ

സർക്കാർ ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ൾ എ​​​​ത്തു​​​​ന്ന​​​​തി​​​​നു​​​​മു​​​​ന്പേ പ്രാ​​​​ദേ​​​​ശി​​​​ക കൂ​​​​ട്ടാ​​​​യ്മ​​​​ക​​​​ളാ​​​​ണ് പ​​​​ല​​​​യി​​​​ട​​​​ത്തും ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് തു​​​​ട​​​​ക്ക​​​​മി​​​​ട്ട​​​​ത്. പ്ര​​​​ള​​​​യം വ​​​​രു​​​​ന്ന​​​​തി​​​​നെ​​​​ക്കു​​​​റി​​​​ച്ച് ഫോ​​​​ൺ സ​​​​ന്ദേ​​​​ശം ല​​​​ഭി​​​​ച്ച​​​​യു​​​​ട​​​​ൻ നൂ​​​​റു​​​​ക​​​​ണ​​​​ക്കി​​​​ന് വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ ജീ​​​​വ​​​​ൻ ര​​​​ക്ഷി​​​​ച്ച സ്കൂ​​​​ൾ അ​​​​ധ്യാ​​​​പ​​​​ക​​​​നും ഉ​​​​യ​​​​ർ​​​​ന്ന പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നും താ​​​​ഴോ​​​​ട്ടു​​​​ള്ള ഗ്രാ​​​​മ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് പ്ര​​​​ള​​​​യ മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ൽ​​​​കി​​​​യ നാ​​​​ട്ടു​​​​കാ​​​​രും ഇ​​​​തി​​​​ന് ഉ​​​​ദാ​​​​ഹ​​​​ര​​​​ണ​​​​ങ്ങ​​​​ളാ​​​​ണ്.

നേ​​​​പ്പാ​​​​ളി​​​​ലെ പ​​​​ര​​​​മ്പ​​​​രാ​​​​ഗ​​​​ത സാ​​​​മൂ​​​​ഹി​​​​ക സ​​​​ഹാ​​​​യ ശൃം​​​​ഖ​​​​ല​​​​യാ​​​​യ ‘ഗു​​​​ത്തി’പോ​​​​ലു​​​​ള്ള കൂ​​​​ട്ടാ​​​​യ്മ​​​​ക​​​​ൾ ദു​​​​ര​​​​ന്ത​​​​മു​​​​ഖ​​​​ത്ത് വ​​​​ലി​​​​യ പ​​​​ങ്ക് വ​​​​ഹി​​​​ക്കു​​​​ന്നു​​​​ണ്ട്. പ്രാ​​​​ദേ​​​​ശി​​​​ക വ​​​​ന​​​​പ​​​​രി​​​​പാ​​​​ല​​​​ന ഗ്രൂ​​​​പ്പു​​​​ക​​​​ൾ, സ്ത്രീ​​​​ക​​​​ളു​​​​ടെ സ​​​​ഹ​​​​ക​​​​ര​​​​ണ സം​​​​ഘ​​​​ങ്ങ​​​​ൾ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യ്ക്ക് പ്ര​​​​ദേ​​​​ശ​​​​ത്തെ ഓ​​​​രോ വീ​​​​ട്ടി​​​​ലെ​​​​യും മു​​​​തി​​​​ർ​​​​ന്ന പൗ​​​​ര​​​​ന്മാ​​​​രെ​​​​ക്കു​​​​റി​​​​ച്ചും ഒ​​​​റ്റ​​​​യ്ക്കു താ​​​​മ​​​​സി​​​​ക്കു​​​​ന്ന​​​​വ​​​​രെ​​​​ക്കു​​​​റി​​​​ച്ചു​​​​മു​​​​ള്ള കൃ​​​​ത്യ​​​​മാ​​​​യ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ അ​​​​റി​​​​യാം. ഈ ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ളാ​​​​ണ് ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​നം വേ​​​​ഗ​​​​ത്തി​​​​ലാ​​​​ക്കാ​​​​ൻ സ​​​​ഹാ​​​​യി​​​​ക്കു​​​​ന്ന​​​​ത്.

Tags : Survival NepaleseModel FlashFlood Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up