സിമ്പോസിയം ഷിക്കാഗോ ബിഷപ് മാര്‍ ജോയി ആലപ്പാട്ട് ഉദ്ഘാടനം ചെയ്യുന്നു.
കോട്ടയം: ക്രൈസ്തവ ദൈവശാസ്ത്രവും ഭാരതീയ തത്ത്വശാസ്ത്രവും തമ്മിലുള്ള സംവാദത്തിന് ശ്രദ്ധേയമായ സംഭാവനകള്‍ നല്കിയ ഫാ. ഡോ. ജേക്കബ് കട്ടയ്ക്കലിന്റെ അനുസ്മരണാര്ഥം മിസ്റ്റിസിസം ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് എന്ന പേരില്‍ വടവാതൂര്‍ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയില്‍ സിമ്പോസിയം നടത്തി.
ഷിക്കാഗോ ബിഷപ് മാര്‍ ജോയി ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു. പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരി റെക് ടർ ഫാ.ഡോ. ഡൊമിനിക് വെച്ചൂര്‍, ഫാ. ജോസഫ് കട്ടയ്ക്കല്‍ സിഎസ്ടി, പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിലിജിയസ് സ്റ്റഡീസ് പ്രസിഡന്റ് ഫാ.ഡോ. പോളി മണിയാട്ട്, ഫിലോസഫി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഫാ.ഡോ. സേവ്യര്‍ മാറാമറ്റം എന്നിവര്‍ പ്രസംഗിച്ചു.
ശ്രീ ശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റിയിലെ തത്വശാസ്ത്ര വിഭാഗം മുന്‍ മേധാവിയും ന്യൂഡല്‍ഹി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഫിലോസഫിക്കല്‍ റിസര്‍ച്ച് വിസിറ്റിംഗ് പ്രഫസറുമായ ശ്രീകല എം. നായര്‍, ഫാ.ഡോ. ജെയ്സണ്‍ വടക്കന്‍ ഒഎഫ്എം എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണങ്ങള്‍ നടത്തി.
വിവിധ സെമിനാരികളില്നിന്നുള്ള തത്വശാസ്ത്ര വിദ്യാര്‍ഥികളായ ബ്രദര്‍ ആല്ബിന് ജോര്‍ജ്, ബ്രദര്‍ അലക്സ് പുളിക്കന്‍, ബ്രദര്‍ ആന്റണി ലെയോണ്‍, ബ്രദര്‍ ആല്ബിന് പാലവിളയില്‍ എന്നിവര്‍ ഭാരതീയ പാശ്ചാത്യ ദര്‍ശനങ്ങളിലെ മിസ്റ്റിസിസത്തെ സംബന്ധിച്ചുള്ള ഗവേഷണപ്രബന്ധങ്ങളും അവതരിപ്പിച്ചു.
Tags : FrDrJacobKattakkal Commemoration Symposium Held Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash