Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Symposium

Malappuram

ശ്ര​ദ്ധേ​യ​മാ​യി ന​ന്ത​നാ​ര്‍ ജ​ന്മ​ശ​താ​ബ്ദി സി​മ്പോ​സി​യം

അ​ങ്ങാ​ടി​പ്പു​റം: കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി​യും വ​ള്ളു​വ​നാ​ട​ന്‍ സാം​സ്‌​കാ​രി​ക വേ​ദി​യും സം​യു​ക്ത​മാ​യി ത​ര​ക​ന്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ന​ന്ത​നാ​ര്‍ ജ​ന്മ​ശ​താ​ബ്ദി സി​മ്പോ​സി​യം സാ​ഹി​ത്യ​കാ​ര​ന്‍ വൈ​ശാ​ഖ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ല​യാ​ള സാ​ഹി​ത്യ ലോ​ക​ത്ത് ചെ​റു​ച​ല​ന​ങ്ങ​ള്‍ കൊ​ണ്ട് ഭൂ​ക​മ്പം സൃ​ഷ്ടി​ച്ച ക​ഥാ​കാ​ര​നാ​ണ് ന​ന്താ​നാ​രെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ഴു​ത്തു​കാ​ര​ന്‍ പി.​കെ. പാ​റ​ക്ക​ട​വ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വ​ള്ളു​വ​നാ​ട​ന്‍ സാം​സ്‌​കാ​രി​ക വേ​ദി ചെ​യ​ര്‍​മാ​ന്‍ അ​ഡ്വ. പി.​എ. നി​ഷാ​ദ് അ​ധ്യ​ക്ഷ​നാ​യി. വി​വി​ധ സെ​ഷ​നു​ക​ളി​ലാ​യി മ​നോ​ജ് വെ​ള്ള​നാ​ട്, എം.​കെ. ഷ​ബി​ത, പി.​ വി​ജ​യ​കു​മാ​ര്‍, ഇ​ള​വൂ​ര്‍ ശ്രീ​കു​മാ​ര്‍, ജി​സ്മ ഫൈ​സ്, എ​ച്ച്.​കെ. സ​ന്തോ​ഷ് എ​ന്നി​വ​ര്‍ പ്ര​ബ​ന്ധ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ച്ചു.

കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി മ​ല​യാ​ളം ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം സാ​ബു കോ​ട്ടൂ​ക്ക​ല്‍, വി. ​വി​ജ​യ​കു​മാ​ര്‍, എ​ന്‍.​പി. വി​ജ​യ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ മോ​ഡ​റേ​റ്റ​ര്‍​മാ​രാ​യി. സ​മാ​പ​ന സ​മ്മേ​ള​നം മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ​പി. ഗീ​ത, പി. ​സു​ധാ​ക​ര​ന്‍, രാ​ജീ​വ് കാ​ല​ടി, സി. ​ശ​ശി​കു​മാ​ര്‍, സ​തീ​ശ​ന്‍ ആ​വ​ള, ജ​യ​ശ്രീ സ​ജി​ത്, എം. ​മു​ഹ​മ്മ​ദ് ബ​ഷീ​ര്‍, സ​ന ഷെ​റി​ന്‍, ആ​രി​ഫ് കൂ​ട്ടി​ല്‍, പെ​രി​ന്ത​ല്‍​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് അ​ഡ്വ. ന​ജ്മ ത​ബ്ഷീ​റ, സ​ജി​ത് പെ​രി​ന്ത​ല്‍​മ​ണ്ണ, ഹാ​രി​ഫ ഹൈ​ദ​ര്‍,സ്വാ​ഗ​ത​സം​ഘം ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ രാ​മ​ദാ​സ് ആ​ലി​പ്പ​റ​മ്പ്, പി.​ജി. ഉ​ദ​യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

സ്പാ​ർ​ക്ക് സി​മ്പോ​സി​യ​ത്തി​ന് അ​മൃ​ത​യി​ൽ തു​ട​ക്കം

അ​മൃ​ത​പു​രി: അ​മൃ​ത സ്‌​കൂ​ൾ ഓ​ഫ് ബ​യോ​ടെ​ക്‌​നോ​ള​ജി കാ​ൺ​പൂ​ർ ഐഐടി​യു​ടെ​യും മെ​ൽ​ബ​ൺ സ​ർ​വക​ലാ​ശാ​ല​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച സ്പാ​ർ​ക്ക് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സി​മ്പോ​സി​യ​ത്തി​ന് അ​മൃ​ത സ​ർ​വ​ക​ലാ​ശാ​ല​യു​ടെ അ​മൃ​ത​പു​രി കാ​മ്പ​സി​ൽ തു​ട​ക്ക​മാ​യി.

അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ലു​ള്ള പ്ര​മു​ഖ സ​ർ​വ​ക​ലാ​ശാ​ല​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് ഗ​വേ​ഷ​ണ മി​ക​വ് വ​ർ​ധി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ സ്കീം ​ഫോ​ർ പ്രൊ​മോ​ഷ​ൻ ഓ​ഫ് അ​ക്കാ​ദ​മി​ക് ആ​ൻ​ഡ് റി​സ​ർ​ച്ച് കൊ​ളാ​ബ​റേ​ഷ​ൻ (സ്പാ​ർ​ക്ക്) പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഈ ​സി​മ്പോ​സി​യം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ച​ട​ങ്ങി​ൽ അ​മൃ​ത വി​ശ്വ​വി​ദ്യാ​പീ​ഠം പ്ര​സി​ഡ​ന്‍റ് സ്വാ​മി അ​മൃ​ത സ്വ​രൂ​പാ​ന​ന്ദ​പു​രി അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഖ​ര​ഗ്പൂ​ർ ഐ​ഐ​ടി കെ​മി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗം പ്ര​ഫ​സ​റും സ്പാ​ർ​ക്ക് നാ​ഷ​ണ​ൽ കോ​ർ​ഡി​നേ​റ്റ​റു​മാ​യ ഡോ. ​ര​ബി​ബ്ര​ത മു​ഖ​ർ​ജി, ഐ​ഐ​ടി കാ​ൺ​പൂ​ർ കെ​മി​സ്ട്രി വി​ഭാ​ഗം പ്ര​ഫ​സ​ർ ഡോ. ​സ​ന്ദീ​പ് വ​ർ​മ്മ, മെ​ൽ​ബ​ൺ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ മൈ​ക്രോ ബ​യോ​ള​ജി ആ​ൻ​ഡ് ഇ​മ്മ്യൂ​ണോ​ള​ജി വി​ഭാ​ഗം പ്ര​ഫ​സ​ർ ഡോ. ​റി​ച്ചാ​ർ​ഡ് സ്ട്ര​ഗ്ന​ൽ എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി.

ച​ട​ങ്ങി​ൽ അ​മൃ​ത സ​ർ​വ​ക​ലാ​ശാ​ലാ പ്രൊ ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​മ​നീ​ഷ വി. ​ര​മേ​ഷ്, ലൈ​ഫ് സ​യ​ൻ​സ​സ് വി​ഭാ​ഗം ഡീ​ൻ ഡോ. ​ബി​പി​ൻ ജി ​നാ​യ​ർ, ഫി​സി​ക്ക​ൽ സ​യ​ൻ​സ​സ് വി​ഭാ​ഗം ഡീ​ൻ ഡോ. ​ഗീ​താ കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

Kerala

ക​രു​ത​ല്‍ ത​ട​ങ്ക​ല്‍ ഉ​ത്ത​ര​വ്; അ​തീ​വ​ശ്ര​ദ്ധ വേ​ണ​മെ​ന്ന് ജ​സ്റ്റീ​സ് പി. ​ഉ​ബൈ​ദ്

ക​ല്‍​പ്പ​റ്റ: ക​രു​ത​ല്‍ ത​ട​ങ്ക​ല്‍ ഉ​ത്ത​ര​വു​ക​ള്‍ പാ​സാ​ക്കു​മ്പോ​ള്‍ പോ​ലീ​സ് വ​കു​പ്പും ജി​ല്ലാ മ​ജി​സ്‌​ട്രേ​റ്റും അ​തീ​വ ശ്ര​ദ്ധ ചെ​ലു​ത്ത​ണ​മെ​ന്ന് ജ​സ്റ്റീ​സ് പി. ​ഉ​ബൈ​ദ്. വ​യ​നാ​ട്ടി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ക​ള​ക്ട​റേ​റ്റ് ആ​സൂ​ത്ര​ണ​ഭ​വ​ന്‍ എ​പി​ജെ ഹാ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച സി​മ്പോ​സി​യം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​ത്യ​സ​ന്ധ​വും ശ​ക്ത​വു​മാ​യ കേ​സു​ക​ളി​ല്‍ മാ​ത്ര​മേ കാ​പ്പ നി​യ​മം പ്ര​യോ​ഗി​ക്കാ​വൂ. കാ​പ്പ ചു​മ​ത്തി​യ വ്യ​ക്തി​ക്കെ​തി​രേ ത​യാ​റാ​ക്കു​ന്ന ക​രു​ത​ല്‍ ത​ട​ങ്ക​ല്‍ പ്ര​പ്പോ​സ​ല്‍ കൃ​ത്യ​മാ​ക​ണം. അ​ല്ലാ​ത്ത​പ​ക്ഷം പു​റ​ത്തി​റ​ങ്ങു​ന്ന കു​റ്റ​വാ​ളി​ക​ള്‍ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ചെ​യ്യാ​ന്‍ വീ​ണ്ടും പ്രേ​രി​ത​രാ​കു​മെ​ന്നു ജ​സ്റ്റീ​സ് പ​റ​ഞ്ഞു.

ജി​ല്ലാ ക​ള​ക്ട​ര്‍ ഡി.​ആ​ര്‍.​മേ​ഘ​ശ്രീ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​പ്പ അ​ഡ്വൈ​സ​റി ബോ​ര്‍​ഡ് അം​ഗ​ങ്ങ​ളാ​യ മു​ന്‍ ജി​ല്ലാ ജ​ഡ്ജി മു​ഹ​മ്മ​ദ് വ​സീം, അ​ഡീ​ഷ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​ന്‍ അ​ഡ്വ.​പി.​എ​ന്‍. സു​കു​മാ​ര​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ൽ​കി.

 

Kerala

ദേ​ശീ​യ ജി​എ​സ്ടി സി​ന്പോ​സി​യം ഇ​ന്നും നാ​ളെ​യും കോ​വ​ള​ത്ത്

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ​​​​ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് ചാ​​​​ർ​​​​ട്ടേ​​​​ർ​​​​ഡ് അ​​​​ക്കൗ​​​​ണ്ട​​​​ന്‍റ​​​​സ് ഓ​​​​ഫ് ഇ​​​​ന്ത്യ​​​​യു​​​​ടെ ജി​​​​എ​​​​സ്ടി ഇ​​​​ൻ​​​​ഡ​​​​യ​​​​റ​​​​ക്ട് ടാ​​​​ക്സ് ക​​​​മ്മി​​​​റ്റി ന​​​​ട​​​​ത്തു​​​​ന്ന നാ​​​​ലാ​​​​മ​​​​ത് ദേ​​​​ശീ​​​​യ ജിഎ​​​​സ്ടി ​ ​​​സി​​​​ന്പോ​​​​സി​​​​യം തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ഉ​​​​ദ​​​​യ് സ​​​​മു​​​​ദ്ര റി​​​​സോ​​​​ർ​​​​ട്ടി​​​​ൽ ഇ​​​​ന്നും നാ​​​​ളെ​​​​യും ന​​​​ട​​​​ക്കും.

ഇ​​​​ന്നു വൈ​​​​കു​​​​ന്നേ​​​​രം മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ സി​​​​ന്പോ​​​​സി​​​​യം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. ധ​​​​ന​​​​മ​​​​ന്ത്രി കെ.എ​​​​ൻ. ബാ​​​​ല​​​​ഗോ​​​​പാ​​​​ൽ മു​​​​ഖ്യാ​​​​തി​​​​ഥി​​​​യാ​​​​വും.

ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് ചാ​​​​ർ​​​​ട്ടേ​​​​ർ​​​​ഡ് അ​​​​ക്കൗ​​​​ണ്ട​​​​ന്‍റ​​​​സ് ഓ​​​​ഫ് ഇ​​​​ന്ത്യ പ്ര​​​​സി​​​​ഡ​​​​ന്‍റ് സി.​​​​എ. ച​​​​ര​​​​ണ്‍​ജോ​​​​ത്‌സിം​​​​ഗ് ന​​​​ന്ദ, കേ​​​​ന്ദ്ര ക​​​​മ്മി​​​​റ്റി അം​​​​ഗ​​​​വും ജി​​​​എ​​​​സ്ടി ക​​​​മ്മി​​​​റ്റി ചെ​​​​യ​​​​ർ​​​​മാ​​​​നു​​​​മാ​​​​യ സി. ​​​​എ. രാ​​​​ജേ​​​​ന്ദ കു​​​​മാ​​​​ർ പി, ​​​​വൈ​​​​സ് ചെ​​​​യ​​​​ർ​​​​മാ​​​​ൻ സി ​​​​എ ഉ​​​​മേ​​​​ഷ് നാ​​​​രാ​​​​യ​​​​ണ്‍ ശ​​​​ർമ, കേ​​​​ന്ദ്ര ക​​​​മ്മി​​​​റ്റി അം​​​​ഗം സിഎ ബാ​​​​ബു ഏ​​​​ബ്ര​​​​ഹാം ക​​​​ള്ളി​​​​വ​​​​യ​​​​ലി​​​​ൽ എ​​​​ന്നി​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ക്കും.

Business

രാ​ജ്യാ​ന്ത​ര സ​മു​ദ്ര ഗ​വേ​ഷ​ണ സി​മ്പോ​സി​യ​ത്തി​ല്‍ വ്യ​വ​സാ​യ സം​ഗ​മം

കൊ​​​​ച്ചി: ന​​​​വം​​​​ബ​​​​ര്‍ നാ​​​​ലു മു​​​​ത​​​​ല്‍ ആ​​​​റു​​​​വ​​​​രെ കേ​​​​ന്ദ്ര സ​​​​മു​​​​ദ്ര​​​​ മ​​​​ത്സ്യ ഗ​​​​വേ​​​​ഷ​​​​ണ സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ല്‍ (സി​​​​എം​​​​എ​​​​ഫ്ആ​​​​ര്‍​ഐ) ന​​​​ട​​​​ക്കു​​​​ന്ന നാ​​​​ലാ​​​​മ​​​​ത് രാ​​​​ജ്യാ​​​​ന്ത​​​​ര സ​​​​മു​​​​ദ്ര ആ​​​​വാ​​​​സ​​​​വ്യ​​​​വ​​​​സ്ഥ സി​​​​മ്പോ​​​​സി​​​​യ​​​​ത്തി​​​​ല്‍ (മീ​​​​കോ​​​​സ് 4) വ്യ​​​​വ​​​​സാ​​​​യ സം​​​​ഗ​​​​മം സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കും. ന​​​​വം​​​​ബ​​​​ര്‍ അ​​​​ഞ്ചി​​​​നു രാ​​​​വി​​​​ലെ പ​​​ത്തി​​​നാ​​​​ണു സം​​​​ഗ​​​​മം.

സ​​​മു​​​ദ്രോ​​​ത്പ​​​ന്ന ക​​​​യ​​​​റ്റു​​​​മ​​​​തി, മ​​​​ത്സ്യ​​​​കൃ​​​​ഷി, ഹാ​​​​ച്ച​​​​റി, മ​​​​ത്സ്യ​​​​തീ​​​​റ്റ നി​​​​ര്‍​മാ​​​​ണം, അ​​​​ല​​​​ങ്കാ​​​​ര​​​​മ​​​​ത്സ്യ വി​​​​പ​​​​ണ​​​​നം തു​​​​ട​​​​ങ്ങി​​​​യ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലെ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ള്‍ വ്യ​​​​വ​​​​സാ​​​​യ സം​​​​ഗ​​​​മ​​​​ത്തി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ക്കും.

സ​​​​മു​​​​ദ്രോ​​​​ത്പ​​​​ന്ന ക​​​​യ​​​​റ്റു​​​​മ​​​​തി, സ​​​​മു​​​​ദ്ര​​​​കൃ​​​​ഷി മേ​​​​ഖ​​​​ല​​​​ക​​​​ളെ ആ​​​​ശ്ര​​​​യി​​​​ക്കു​​​​ന്ന ക​​​​ര്‍​ഷ​​​​ക​​​​ര്‍, വ്യാ​​​​പാ​​​​രി​​​​ക​​​​ള്‍, സം​​​​രം​​​​ഭ​​​​ക​​​​ര്‍ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ര്‍ അ​​​​നു​​​​ഭ​​​​വ​​​​ങ്ങ​​​​ള്‍ പ​​​​ങ്കു​​​​വ​​​​യ്ക്കും.

പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​ന്‍ താ​​​​ത്പ​​​​ര്യ​​​​മു​​​​ള്ള​​​​വ​​​​ര്‍ 30ന് ​​​​മു​​​​മ്പാ​​​​യി ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്യ​​​​ണം. കൂ​​​​ടു​​​​ത​​​​​​​​ല്‍ വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍​ക്ക് ഡോ. ​​​​ജോ കി​​​​ഴ​​​​ക്കൂ​​​​ട​​​​ന്‍, ഫോ​​​​ണ്‍ : 9445153671.

Latest News

Corehub Up