x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീണ്ടും ചികിത്സാ പിഴവ്; കോ​ട്ട​യം മെഡിക്കൽ കോളജിൽ ഒരു വയസുകാരിയുടെ ശരീരത്തിൽ ഇഞ്ചക്‌ഷൻ സൂചി തറഞ്ഞിരുന്നത് ഒരു വർഷത്തോളം

വെബ്ഡെസ്ക്
Published: September 4, 2026 12:51 AM IST | Updated: September 4, 2026 12:51 AM IST

പ്രതീകാത്മക ചിത്രം

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ന​വ​ജാ​ത ശി​ശു​വി​ന്‍റെ ചി​കി​ത്സ​യി​ൽ ഗു​രു​ത​ര ചി​കി​ത്സാ പി​ഴ​വ് ഉ​ണ്ടാ​യെ​ന്ന പ​രാ​തി​യു​മാ​യി ദ​മ്പ​തി​ക​ൾ. എ​ൻ​ഐ​സി​യു​വി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​തി​നി​ടെ ശ​രീ​ര​ത്തി​ൽ ത​റ​ച്ചുക​യ​റി​യ സൂ​ചി​യു​ടെ വേ​ദ​ന തി​ന്നാ​ണ് കു​ട്ടി ഒ​രു വ​ർ​ഷം ക​ഴി​ച്ചുകൂ​ട്ടി​യ​ത്.

കോ​ഴി​ക്കോ​ട് സ്വ​ദേ​ശി വി​നീ​ഷ്, ഏ​റ്റു​മാ​നൂ​ർ ക​ട്ട​ച്ചി​റ സ്വ​ദേ​ശി​നി അ​ഞ്ജു ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ഒ​രു വ​യ​സും ര​ണ്ടു മാ​സ​വും പ്രാ​യ​മു​ള്ള അ​ദ്വൈ​ക​യു​ടെ ശ​രീ​ര​ത്തി​ൽ നി​ന്നാ​ണ് സൂ​ചി ക​ണ്ടെ​ത്തി പു​റ​ത്തെ​ടു​ത്ത​ത്.

കു​ട്ടി ജ​നി​ച്ച​ത് ക​ഴി​ഞ്ഞ​വ​ർ​ഷം ജൂ​ണി​ൽ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​ണ്. ജ​നി​ച്ച് ര​ണ്ടാം ദി​വ​സം കു​ട്ടി​യെ എ​ൻ​ഐ​സി​യു​വി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. എ​ൻ​ഐ​സി​യു​വി​ൽ ക​ഴി​യു​ന്ന​തി​നി​ടെ കു​ട്ടി​യു​ടെ വാ​രി​യെ​ല്ലി​ന്‍റെ ഭാ​ഗ​ത്ത് ചെ​റി​യ ത​ടി​പ്പ് അ​നു​ഭ​വ​പ്പെ​ട്ട​താ​യി മാ​താ​പി​താ​ക്ക​ൾ പ​റ​യു​ന്നു. ഇ​ക്കാ​ര്യം ഡോ​ക്ട​ർ​മാ​രെ അ​റി​യി​ക്കു​ക​യും പ​രി​ശോ​ധി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തെ​ങ്കി​ലും കൃ​ത്യ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി​യി​ല്ലെ​ന്നാ​ണ് പ​രാ​തി.

തു​ട​ർ​ന്ന് ഒ​രു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി കു​ട്ടി വേ​ദ​ന സ​ഹി​ച്ച് ക​ഴി​യു​ക​യാ​യി​രു​ന്നു​വെ​ന്ന് കു​ടും​ബം പ​റ​യു​ന്നു. 2026 ജൂ​ലൈ​യി​ൽ വ​യ​റി​ന്‍റെ ഭാ​ഗ​ത്ത് വേ​ദ​ന കൂ​ടി​യ​തി​നെ​ത്തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്. പ​രി​ശോ​ധ​ന​യി​ൽ കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ൽ സൂ​ചി ത​റ​ച്ചി​രി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ര​ണ്ട് ശ​സ്ത്ര​ക്രി​യ​ക​ൾ ന​ട​ത്തി സൂ​ചി പു​റ​ത്തെ​ടു​ത്തു.

സം​ഭ​വ​ത്തി​ൽ ഒ​രു മാ​സം മു​ന്പ് ഗാ​ന്ധി​ന​ഗ​ർ പൊലിസി​ലും ആ​രോ​ഗ്യ​മ​ന്ത്രി​ക്കും പ​രാ​തി ന​ൽ​കി​യി​ട്ടും ഇ​തു​വ​രെ ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് കു​ടും​ബം ആ​രോ​പി​ക്കു​ന്നു.

Tags : KottayamMedicalCollege NeedleStuck Body Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Girl

Recent News

Corehub Up