Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Girl

മുംബൈയിൽ പിഞ്ചുകുഞ്ഞിനെ പത്തു വയസുകാരി ആറാംനിലയിൽനിന്ന് എറിഞ്ഞുകൊന്നു

മും​​​ബൈ: മും​​​ബൈ​​​യി​​​ലെ ഗൊ​​​രേ​​​ഗാ​​​വി​​​ൽ പ​​​ത്തു​​​വ​​​യ​​​സു​​​ള്ള പെ​​​ൺ​​​കു​​​ട്ടി അ​​​തേ​​​ഫ്ളാ​​​റ്റി​​​ൽ ക​​​ഴി​​​യു​​​ന്ന കു​​​ടും​​​ബ​​​ത്തി​​​ലെ ഒ​​​ന്ന​​​ര​​​വ​​​യ​​​സു​​​ള്ള കു​​​ട്ടി​​​യെ ആ​​​റാം​​​നി​​​ല​​​യി​​​ൽനി​​​ന്ന് എ​​​റി​​​ഞ്ഞു​​​കൊ​​​ന്നു.

ബു​​​ധ​​​നാ​​​ഴ്ച രാ​​​ത്രി ഒ​​​ന്പ​​​തു​​​മ​​​ണി​​​യോ​​​ടെ​​​യു​​​ണ്ടാ​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ പെ​​​ൺ​​​കു​​​ട്ടി​​​യെ​​​യും അ​​​മ്മ​​​യെ​​​യും പൊ​​​ലി​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു. കു​​​ഞ്ഞി​​​നെ​​​ആ​​​റാം നി​​​ല​​​യി​​​ൽ നി​​​ന്ന് എ​​​റി​​​ഞ്ഞ ശേ​​​ഷം പെ​​​ൺ​​​കു​​​ട്ടി മ​​​റു​​​ഭാ​​​ഗ​​​ത്തേ​​​ക്ക് ഓ​​​ടു​​​ന്ന​​​തി​​​ന്‍റെ സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ൾ അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ത്തി​​​ന് ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.

പൂ​​​ച്ച​​​യു​​​ടെ ഉ​​​ട​​​മ​​​സ്ഥാ​​​വ​​​കാ​​​ശം സം​​​ബ​​​ന്ധി​​​ച്ച് ഇ​​​രു​​​കു​​​ടും​​​ബ​​​ങ്ങ​​​ളും ത​​​മ്മി​​​ൽ അ​​​ടു​​​ത്തി​​​ടെ ത​​​ർ​​​ക്ക​​​മു​​​ണ്ടാ​​​യ​​​താ​​​യി പ​​​റ​​​യ​​​പ്പെ​​​ടു​​​ന്നു. അ​​​തേ​​​സ​​​മ​​​യം പ​​​ത്തു​​​വ​​​യ​​​സു​​​കാ​​​രി​​​ക്കു മാ​​​ന​​​സി​​​ക ആ​​​രോ​​​ഗ്യ​​​പ്ര​​​ശ്ന​​​ങ്ങ​​​ൾ ഉ​​​ള്ള​​​താ​​​യും പ​​​റ​​​യ​​​പ്പെ​​​ടു​​​ന്നു.

National

സ്കൂ​ൾ ബ​സ് ശ​രീ​ര​ത്തി​ലൂ​ടെ ക​യ​റി ഇ​റ​ങ്ങി ഒ​ന്ന​ര വ​യ​സു​കാ​രി മ​രി​ച്ചു

മൈ​സൂ​രു: ക​ർ​ണാ​ട​ക​യി​ലെ മൈ​സൂ​രു​വി​ൽ സ്കൂ​ൾ ബ​സ് ക​യ​റി ഒ​ന്ന​ര വ​യ​സു​കാ​രി മ​രി​ച്ചു. ഒ​രു വ​യ​സും ഏ​ഴു മാ​സ​വും പ്രാ​യ​മു​ള്ള ല​തി​ക്‌​ഷ​യാ​ണ് മ​രി​ച്ച​ത്.

സ​ഹോ​ദ​ര​നെ സ്കൂ​ളി​ൽ നി​ന്ന് കൂ​ട്ടി​ക്കൊ​ണ്ടു​വ​രാ​ൻ അ​മ്മ​യ്ക്കൊ​പ്പം എ​ത്തി​യ​താ​യി​രു​ന്നു കു​ഞ്ഞ്. സ്കൂ​ൾ ബ​സി​ൽ നി​ന്ന് നാ​ലു വ​യ​സു​ള്ള മ​ക​നെ അ​മ്മ താ​ഴെ​യി​റ​ക്കു​ന്ന​തി​നി​ടെ ഡ്രൈ​വ​ർ ബ​സ് മു​ന്നോ​ട്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം ബ​സി​ന് അ​ടു​ത്താ​യി നി​ന്നി​രു​ന്ന ല​തി​ക്‌​ഷ​യെ വാ​ഹ​നം ഇ​ടി​ച്ചു വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ലൂ​ടെ ബ​സി​ന്‍റെ ട​യ​ർ ക​യ​റി ഇ​റ​ങ്ങി.

സം​ഭ​വ​ത്തി​ൽ സ്കൂ​ൾ ബ​സ് ഡ്രൈ​വ​ർ സി​ദ്ധ​രാ​ജു​വി​നെ​തി​രെ (42) കു​ടും​ബം പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ഡ്രൈ​വ​റു​ടെ അ​ശ്ര​ദ്ധ​യാ​ണ് കു​ഞ്ഞി​ന്‍റെ ജീ​വ​നെ​ടു​ത്ത​തെ​ന്നും ഇ​യാ​ൾ​ക്കെ​തി​രെ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും കു​ടും​ബം ആ​വ​ശ്യ​പ്പെ​ട്ടു.

 

International

മാ​ർ​പാ​പ്പ​യ്ക്കു​ മു​ന്നി​ൽ വി​ശു​ദ്ധ ബ​ർ​ണ​ദീ​ത്ത​യാ​യി എ​ത്തി ഗാ​ന​മാ​ല​പി​ച്ച് പ​തി​മൂ​ന്നു​കാ​രി

ലൂ​​ർ​​ദ്: ലൂ​​ർ​​ദി​​ന്‍റെ പു​​ണ്യ​​ഭൂ​​മി​​യി​​ലെ​​ത്തി​​യ മാ​​ർ​​പാ​​പ്പ​​യ്ക്കു മു​​ന്നി​​ൽ വി​​ശു​​ദ്ധ ബ​​ർ​​ണ​​ദീ​​ത്ത​​യു​​ടെ വേ​​ഷ​​ത്തി​​ലെ​​ത്തി ഗാ​​നം ആ​​ലാ​​പി​​ച്ച് 13കാ​​രി ഏ​​വ മൊ​​ള​​ൻ​​മേ​​ക്ക​​ർ ഏ​​വ​​രു​​ടെ​​യും മ​​നം ക​​വ​​ർ​​ന്നു.‘ബ​​ർ​​ണ​​ദീ​​ത്ത് ദെ ​​ലൂ​​ർ​​ദ് ’ എ​​ന്ന സം​​ഗീ​​ത​​നാ​​ട​​ക​​ത്തി​​ലെ ര​​ണ്ടു പ്ര​​ധാ​​ന ഗാ​​ന​​ങ്ങ​​ളാ​​ണ് ഏ​​വ പാ​​ടി​​യ​​ത്.

1858ൽ ​​മാ​​സ​​ബി​​യേ​​ൽ ഗു​​ഹ​​യി​​ൽ പ​​രി​​ശു​​ദ്ധ ക​​ന്യ​​ക ​​മ​​റി​​യ​​ത്തി​​ന്‍റെ ദ​​ർ​​ശ​​നം ല​​ഭി​​ച്ച വി​​ശു​​ദ്ധ ബ​​ർ​​ണ​​ദീ​​ത്ത​​യു​​ടെ ജീ​​വി​​ത​​ത്തെ ആ​​സ്പ​​ദ​​മാ​​ക്കി​​യു​​ള്ള​​താ​​ണ് ഈ ​​നാ​​ട​​കം. ഫ്രാ​​ൻ​​സി​​ലെ എ​​ക്സ് ഓ​​ൺ പ്ര​​വി​​ശ്യ​​യി​​ലെ ഫു​​വോ സ്വ​​ദേ​​ശി​​നി​​യാ​​യ ഏ​​വ​​യാ​​ണ് നാ​​ട​​കാ​​വി​​ഷ്കാ​​ര​​ത്തി​​ൽ പ്ര​​ധാ​​ന ക​​ഥാ​​പാ​​ത്ര​​ത്തെ അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന​​ത്.

വാ​​ക്കു​​ക​​ൾ​​ക്ക​​തീ​​ത​​മാ​​യ, വി​​ശ്വ​​സി​​ക്കാ​​നാ​​കാ​​ത്ത നി​​മി​​ഷ​​മാ​​ണി​​തെ​​ന്നും മാ​​ർ​​പാ​​പ്പ​​യ്ക്കു​​ മു​​ന്നി​​ൽ പാ​​ടാ​​ൻ ക​​ഴി​​ഞ്ഞ​​ത് ജീ​​വി​​ത​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ ഭാ​​ഗ്യ​​മാ​​യി ക​​രു​​തു​​ന്നു​​വെ​​ന്നും ഏ​​വ വി​​കാ​​ര​​ഭ​​രി​​ത​​യാ​​യി പ്ര​​തി​​ക​​രി​​ച്ചു.

നി​​ർ​​മ​​ല​​മാ​​യ ശ​​ബ്‌​​ദ​​ത്തി​​ൽ ഉ​​യ​​ർ​​ന്നു​​വ​​ന്ന ഗാ​​നം മാ​​ർ​​പാ​​പ്പ​​യെ​​യും സ​​ദ​​സി​​നെ​​യും ഒ​​രേ​​പോ​​ലെ കോ​​രി​​ത്ത​​രി​​പ്പി​​ച്ചു. ഭ​​ക്തി​​സാ​​ന്ദ്ര​​മാ​​യ ഈ ​​അ​​വി​​സ്മ​​ര​​ണീ​​യ നി​​മി​​ഷ​​ത്തി​​ന്‍റെ വീ​​ഡി​​യോ ദൃ​​ശ്യ​​ങ്ങ​​ൾ ഇ​​പ്പോ​​ൾ സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ ത​​രം​​ഗ​​മാ​​യിരിക്കുക​​യാ​​ണ്.

Kerala

പ്രി​യ​ദ​ർ​ശ​നി ബ​സി​ൽ പെ​ൺ​കു​ട്ടി​യെ അ​പ​മാ​നി​ച്ച സം​ഭ​വം; ക​ണ്ട​ക്ട​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു

കൊ​ച്ചി: പ​റ​വൂ​രി​ൽ പ്രി​യ​ദ​ർ​ശ​നി ബ​സി​ൽ പെ​ൺ​കു​ട്ടി​യെ അ​പ​മാ​നി​ച്ചെ​ന്ന പ​രാ​തി​യി​ൽ ക​ണ്ട​ക്ട​ർ​ക്കെ​തി​രെ പൊ​ലി​സ് കേ​സെ​ടു​ത്തു. മോ​ശ​മാ​യി പെ​രു​മാ​റി​യ​തി​നും അ​സ​ഭ്യം പ​റ​ഞ്ഞ​തി​നു​മാ​ണ് കേ​സ്.

ഗു​രു​വാ​യൂ​ർ - എ​റ​ണാ​കു​ളം റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന എ​റ​ണാ​കു​ളം ഡി​പ്പോ​യി​ലെ ആ​ർ​എ​സ്എ 173 "പ്രി​യ​ദ​ർ​ശി​നി' ബ​സി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ശ​നി​യാ​ഴ്ച യാ​ത്ര​യ്ക്കി​ടെ വി​ദ്യാ​ർ​ഥി സീ​റോ ടി​ക്ക​റ്റ് ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ക​ണ്ട​ക്ട​ർ പ​റ​യു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് "പെ​ൺ​കു​ട്ടി​യാ​ണെ​ന്ന് ക​ണ്ടാ​ൽ തോ​ന്നി​ല്ല" എ​ന്ന് പ​റ​ഞ്ഞ് അ​ധി​ക്ഷേ​പി​ക്കു​ക​യും സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കു​ന്ന രീ​തി​യി​ൽ അ​പ​മ​ര്യാ​ദ​യാ​യി സം​സാ​രി​ക്കു​ക​യും ചെ​യ്തെ​ന്നാ​ണ് പ​രാ​തി. യാ​ത്ര​ക്കാ​രി​ൽ ചി​ല​രും മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന് പ​രാ​തി​യി​ൽ ആ​രോ​പി​ക്കു​ന്നു​ണ്ട്. സം​ഭ​വ​ത്തി​ൽ പ​രാ​തി​ക്കാ​രി​യെ​യും ക​ണ്ട​ക്ട​റെ​യും പ​റ​വൂ​ർ പൊ​ലി​സ് സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​പ്പി​ച്ചി​രു​ന്നു.

പ​റ​വൂ​ർ പൊ​ലിസി​ൽ ല​ഭി​ച്ച പ​രാ​തി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ കെ​എ​സ്ആ​ർ​ടി​സി അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. കെ​എ​സ്ആ​ർ​ടി​സി വി​ജി​ല​ൻ​സ് വി​ഭാ​ഗം ന​ട​ത്തി​യ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ട​ക്ട​റു​ടെ ഭാ​ഗ​ത്ത് ഗു​രു​ത​ര വീ​ഴ്ച​യു​ണ്ടാ​യ​താ​യി ക​ണ്ടെ​ത്തു​ക​യും തു​ട​ർ​ന്ന് സി​എം​ഡി​യു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം സ​സ്പെ​ൻ​ഷ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു.

Kerala

പ്രി​യ​ദ​ർ​ശി​നി ബ​സി​ൽ പെ​ൺ​കു​ട്ടി​യെ അ​പ​മാ​നി​ച്ച സം​ഭ​വം; ന​ട​പ​ടി​യെ​ടു​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി മു​ഖ്യ​മ​ന്ത്രി

കൊ​ച്ചി: പ്രി​യ​ദ​ർ​ശി​നി ബ​സി​ൽ വി​ദ്യാ​ർ​ഥി​യെ ക​ണ്ട​ക്ട​ർ അ​പ​മാ​നി​ച്ചെ​ന്ന പ​രാ​തി​യി​ൽ ന​ട​പ​ടി​യെ​ടു​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ . പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം ഇ​ന്നു​ത​ന്നെ പൊ​ലി​സ് കേ​സെ​ടു​ക്കും. ക​ണ്ട​ക്ട​ർ​ക്കെ​തി​രെ വ​കു​പ്പു​ത​ല ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നാ​ണ് വി​വ​രം.

പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യെ​യാ​ണ് ഗു​രു​വാ​യൂ​ർ-​എ​റ​ണാ​കു​ളം റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സി​ലെ ക​ണ്ട​ക്ട​ർ അ​പ​മാ​നി​ച്ച​ത്. പെ​ൺ​കു​ട്ടി​യാ​ണെ​ന്ന് ക​ണ്ടാ​ൽ തോ​ന്നി​ല്ലെ​ന്നും. അ​സ​ഭ്യം പ​റ​ഞ്ഞെ​ന്നും വി​ദ്യാ​ർ​ഥി​നി ആ​രോ​പി​ച്ചു. ക​ണ്ട​ക്ട​റു​ടെ പെ​രു​മാ​റ്റ​ത്തെ തു​ട​ർ​ന്ന് പു​രു​ഷ യാ​ത്ര​ക്കാ​രി​ൽ ചി​ല​ർ മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നും പ​രാ​തി​യു​ണ്ട്.

ചി​ല​ർ കാ​യി​ക​മാ​യി ഉ​പ​ദ്ര​വി​ക്കാ​നും ശ്ര​മം ന​ട​ത്തി​യെ​ന്നും പെ​ൺ​കു​ട്ടി പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ണ്ഡ​ല​മാ​യ നോ​ർ​ത്ത് പ​റ​വൂ​രി​ലാ​ണ് സം​ഭ​വം ഉ​ണ്ടാ​യ​ത്. ക​ണ്ട​ക്ട​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി നോ​ർ​ത്ത് പ​റ​വൂ​ർ മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ര​മേ​ശ് ഡി. ​കു​റു​പ്പ് പ​റ​ഞ്ഞു.

Kerala

മണ്ണന്തലയില്‍ ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ചു; പ്രായപൂര്‍ത്തിയാകാത്ത മൂന്ന് വിദ്യാര്‍ഥികൾ പിടിയിൽ

തിരുവനന്തപുരം: മണ്ണന്തലയില്‍ ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് വിദ്യാര്‍ഥികളെ പൊലിസ് കസ്റ്റഡിയിലെടുത്തു. 16, 17 വയസുള്ളവരാണ് പിടിയിലായത്.

പെണ്‍കുട്ടിയുമായി പരിചയമുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ പോകാതെ പെണ്‍കുട്ടിയെയും കൂട്ടി പുറത്തുപോയെന്നും അവിടെ വച്ച് പീഡിപ്പിച്ചെന്നുമാണു പരാതി. പെണ്‍കുട്ടിയും വിദ്യാര്‍ഥികളും വ്യത്യസ്ത സ്‌കൂളുകളിലാണു പഠിക്കുന്നത്.

സ്‌കൂളില്‍ നടന്ന കൗണ്‍സലിങ്ങിനിടെയാണു പെണ്‍കുട്ടി സംഭവം പുറത്തു പറഞ്ഞത്. തുടര്‍ന്നു സ്‌കൂള്‍ അധികൃതര്‍ വിവരം വീട്ടുകാരെയും പൊലിസിനെയും അറിയിച്ചു. ഇതിനു പിന്നാലെയാണ് കുട്ടികളെ പിടികൂടിയത്.

പിടിയിലായ മൂന്ന് പേരെയും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുന്നില്‍ ഹാജരാക്കുമെന്ന് മണ്ണന്തല പൊലിസ് അറിയിച്ചു.

National

ഡ​ൽ​ഹി​യി​ൽ വീ​ണ്ടും കൂ​ട്ട​ബ​ലാ​ത്സം​ഗം: പ​തി​നേ​ഴു​കാ​രി​യെ പീ​ഡി​പ്പി​ച്ചു; ഒ​രാ​ൾ പി​ടി​യി​ൽ

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ ക​ൽ​ക്കാ​ജി മ​ന്ദി​റി​ന് സ​മീ​പ​മു​ള്ള പാ​ർ​ക്കി​ൽ വ​ച്ച് പൊ​ലി​സു​കാ​രെ​ന്ന വ്യാ​ജേ​ന മൂ​ന്നം​ഗ സം​ഘം പ​തി​നേ​ഴു​കാ​രി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്തു. സം​ഭ​വ​ത്തി​ൽ ആ​സി​ഫ് എ​ന്ന പ്ര​തി​യെ പൊ​ലി​സ് പി​ടി​കൂ​ടി.

തി​ങ്ക​ളാ​ഴ്ച രാത്രി ഏ​ഴി​ന് പെ​ൺ​കു​ട്ടി​യും ആ​ൺ​സു​ഹൃ​ത്തും ക​ൽ​ക്കാ​ജി മ​ന്ദി​റി​ലെ​ത്തി​യ​ത്. ക്ഷേ​ത്ര​ത്തി​ൽ പോ​യ ശേ​ഷം ഏ​ഴ​ര​യ്ക്ക് ഇ​രു​വ​രും സ​മീ​പ​മു​ള്ള പാ​ർ​ക്കി​ലേ​ക്ക് ന​ട​ക്കാ​നാ​യി പോ​യി.

ഇ​തി​നി​ടെ​യാ​ണ് 25നും 30​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള മൂ​ന്നം​ഗ സം​ഘം പൊ​ലി​സു​കാ​രാ​ണെ​ന്ന വ്യാ​ജേ​ന ഇ​വ​ർ​ക്ക​ടു​ത്തേ​ക്ക് എ​ത്തി​യ​ത്. തു​ട​ർ​ന്ന് ഇ​രു​വ​രേ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും പ്ര​തി​ക​ളി​ൽ ഒ​രാ​ൾ തോ​ക്കും ക​ത്തി​യു​മെ​ടു​ത്ത് പെ​ൺ​കു​ട്ടി​യു​ടെ സു​ഹൃ​ത്തി​നെ ത​ട​ഞ്ഞു​വ​ച്ച ശേ​ഷം പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. പി​ന്നീ​ട് മ​റ്റ് ര​ണ്ടു​പേ​രും ചേ​ർ​ന്ന് പെ​ൺ​കു​ട്ടി​യെ മാ​റി​മാ​റി പീ​ഡ​ന​ത്തി​നി​ര​യാ​ക്കി. സം​ഭ​വ​ത്തി​ന് ശേ​ഷം ഇ​രു​വ​രെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി സം​ഘം സ്ഥ​ലം വി​ട്ടു.

വി​വ​രം അ​റി​ഞ്ഞ പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി രാ​ത്രി 8:45ന് ​പെ​ൺ​കു​ട്ടി​യെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​യാ​ക്കി. പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ക്സോ നി​യ​മ​ത്തി​ലെ വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​രം കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​ക​ളി​ലൊ​രാ​ളെ പൊ​ലി​സ് ഏ​റ്റു​മു​ട്ട​ലി​നൊ​ടു​വി​ൽ പി​ടി​കൂ​ടി. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ പൊ​ലി​സ് സം​ഘ​വു​മാ​യു​ള്ള വെ​ടി​വ​യ്പ്പി​ൽ കാ​ലി​ന് പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്ന് ആ​സി​ഫിനെ കീ​ഴ്‌​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഒ​ളി​വി​ലു​ള്ള മ​റ്റ് ര​ണ്ട് പ്ര​തി​ക​ൾ​ക്കാ​യി പൊ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ 10 ദി​വ​സ​ത്തി​നി​ട​യി​ൽ ത​ല​സ്ഥാ​ന​ത്ത് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക​ൾ പീ​ഡ​ന​ത്തി​നി​ര​യാ​കു​ന്ന നാ​ലാ​മ​ത്തെ സം​ഭ​വ​മാ​ണി​ത്.

Kerala

സഹോദരനോടുള്ള വൈരാഗ്യം; 15കാരിയെ വഴിയില്‍ തടഞ്ഞ് ഭീഷണി, മുഖത്തേക്ക് പുകയൂതിയെന്നും പരാതി

കൊച്ചി: സഹോദരനോടുള്ള വൈരാഗ്യം തീര്‍ക്കാന്‍ 15കാരിയായ പെണ്‍കുട്ടിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയതായി പരാതി. സിഗരറ്റ് വലിച്ചു പുക മുഖത്തേക്ക് ഊതി അലോസരപ്പെടുത്തിയതായും പരാതിയില്‍ പറയുന്നുണ്ട്.

ഓച്ചന്തുരുത്ത് സ്വദേശിയായ പെണ്‍കുട്ടിക്കാണ് ദുരനുഭവം ഉണ്ടായത്. കഴിഞ്ഞ ദിവസം പുതുവൈപ്പ് സാന്താക്രോസ് സ്‌കൂളിന് സമീപം വച്ചായിരുന്നു സംഭവം. കണ്ടാല്‍ അറിയാവുന്ന രണ്ടുപേരാണ് ഭീഷണിപ്പെടുത്തിയത്. ഞാറക്കല്‍ പൊലിസില്‍ നല്‍കിയ പരാതിയില്‍ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

 

National

അ​ഞ്ച് വ​യ​സു​കാ​രി​യെ കൊ​ല​പ്പെ​ടു​ത്തി; പി​താ​വ് ജീ​വ​നൊ​ടു​ക്കി

ഗാ​ന്ധി​ന​ഗ​ർ: ഗു​ജ​റാ​ത്തി​ലെ അ​മ്രേ​ലി ജി​ല്ല​യി​ൽ അ​ഞ്ച് വ​യ​സു​കാ​രി​യെ കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം ഫ്രി​ഡ്ജി​ൽ സൂ​ക്ഷി​ച്ച ശേ​ഷം പി​താ​വ് ജീ​വ​നൊ​ടു​ക്കി. കി​ഷോ​ർ ധ​ന​കാ​ണ് (40) മ​ക​ൾ ഹി​മാ​ൻ​ഷി​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്.

മ​ക​ളെ ശ്വാ​സം മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം പ്ര​തി മൃ​ത​ദേ​ഹം ഫ്രി​ഡ്ജി​ൽ ഒ​ളി​പ്പി​ക്കു​ക​യും പി​ന്നീ​ട് ജീ​വ​നൊ​ടു​ക്കു​ക​യു​മാ​യി​രു​ന്നു. വീ​ട്ടി​ൽ നി​ന്നു മൂ​ന്ന് കു​റി​പ്പു​ക​ൾ പൊ​ലി​സ് ക​ണ്ടെ​ടു​ത്തു. ബി​സി​ന​സ് ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ക​ടം വാ​ങ്ങി​യ പ​ണം തി​രി​കെ ല​ഭി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്നു​ള്ള സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ളു​ണ്ടെ​ന്ന് കു​റി​പ്പു​ക​ളി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. മ​ക​ൾ ക​ഷ്ട​പ്പെ​ട​രു​തെ​ന്ന് ക​രു​തി​യാ​ണ് ഹി​മാ​ൻ​ഷി​യെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നും അ​ദ്ദേ​ഹം എ​ഴു​തി​യി​ട്ടു​ണ്ട്.

പൂ​ക്ക​ളും ബ​ലൂ​ണു​ക​ളും മെ​ഴു​കു​തി​രി​ക​ളും ഉ​പ​യോ​ഗി​ച്ച് അ​ല​ങ്ക​രി​ച്ച മു​റി​ക്കു​ള്ളി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. വെ​ള്ള വ​സ്ത്രം ധ​രി​പ്പി​ച്ച് ചോ​ക്ലേ​റ്റു​ക​ളും വ​ച്ച് മ​ക​ളു​ടെ ജ​ന്മ​ദി​നം പോ​ലെ അ​വ​സാ​ന​മാ​യി ആ​ഘോ​ഷി​ക്കാ​ൻ ശ്ര​മി​ച്ച​തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ൾ മു​റി​യി​ൽ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് പൊ​ലി​സ് പ​റ​യു​ന്നു. ഫ്രി​ഡ്ജി​ന് മു​ക​ളി​ൽ 'ഹാ​പ്പി ബ​ർ​ത്ഡേ ഹി​മാ​ൻ​ഷി' എ​ന്ന് എ​ഴു​തി​യ പേ​പ്പ​റും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

സെ​പ്റ്റം​ബ​ർ 14 മു​ത​ൽ സ്വ​ന്തം വീ​ട്ടി​ലാ​യി​രു​ന്ന ഭാ​ര്യ മ​ഞ്ജു​ബെ​ൻ കി​ഷോ​റി​നെ ഫോ​ണി​ൽ കി​ട്ടാ​ത്ത​തി​നെ തു​ട​ർ​ന്ന് സ​ഹോ​ദ​ര​നെ വീ​ട്ടി​ലേ​ക്ക് അ​യ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. സം​ഭ​വ​ത്തി​ൽ പൊ​ലി​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

National

ജാർഖണ്ഡിൽ പതിനേഴുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി

ഛാത്ര: ​​​ജാ​​​ർ​​​ഖ​​​ണ്ഡി​​​ലെ ഛാത്ര​​​യി​​​ൽ 17 വ​​​യ​​​സു​​​ള്ള പെ​​​ൺ​​​കു​​​ട്ടി​​​യെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യി ബ​​​ലാ​​​ത്സം​​​ഗം ചെ​​​യ്തശേ​​​ഷം ശ്വാ​​​സം​​​മു​​​ട്ടി​​​ച്ചു കൊ​​​ല​​​പ്പെ​​​ടു​​​ത്തി. കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് 19, 22 വ​​​യ​​​സു​​​ള്ള ര​​​ണ്ടു​​​പേ​​​രെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു.

സെ​​​പ്റ്റം​​​ബ​​​ർ 14ന് ​​​കു​​​ന്ദ ഗ്രാ​​​മ​​​ത്തി​​​ൽ തേ​​​ജ് മ​​​ഹോ​​​ത്സ​​​വ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ആ​​​ളു​​​ക​​​ൾ കൂ​​​ടി​​​യ​​​തി​​​നി​​​ടെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​കു​​​ന്ന​​​തി​​​നി​​​ടെ, ഉ​​​ച്ച​​​ഭാ​​​ഷി​​​ണി​​​യി​​ൽ​​നി​​ന്നു​​ള്ള ശ​​​ബ്ദം​​മൂ​​ലം കു​​​ട്ടി​​​യു​​​ടെ ക​​​ര​​​ച്ചി​​​ൽ ആ​​​രും ശ്ര​​​ദ്ധി​​​ച്ചി​​​ല്ല. 15ന് ​​​രാ​​​വി​​​ലെ ഗ്രാ​​​മ​​​ത്തി​​​ലെ ഒ​​​റ്റ​​​പ്പെ​​​ട്ട സ്ഥ​​​ല​​​ത്ത് മൃ​​​ത​​​ദേ​​​ഹം ക​​​ണ്ടെ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.

National

ഉ​റ​ങ്ങി​ക്കി​ട​ന്ന ആ​റ് വ​യ​സു​കാ​രി വാ​ട്ട​ർ ടാ​ങ്കി​ൽ മ​രി​ച്ച നി​ല​യി​ൽ

ച​ണ്ഡി​ഗ​ഡ്: ഹ​രി​യാ​ന​യി​ലെ സോ​ണി​പ​റ്റി​ൽ വീ​ട്ടി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്ന ആ​റ് വ​യ​സു​കാ​രി​യെ വാ​ട്ട​ർ ടാ​ങ്കി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പൊ​ൺ​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം ജോ​ലി ചെ​യ്തി​രു​ന്ന സു​മി​ത് എ​ന്ന യു​വാ​വി​നെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.

രാ​ത്രി വീ​ട്ടി​ൽ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന കു​ട്ടി​യെ സു​മി​ത് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​ണെ​ന്ന് കു​ടും​ബം സം​ശ​യി​ക്കു​ന്നു. സം​ഭ​വ​സ​മ​യ​ത്ത് ജ​ന​റേ​റ്റ​ർ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​തി​നാ​ൽ മ​റ്റ് ശ​ബ്ദ​ങ്ങ​ളൊ​ന്നും കേ​ൾ​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ലെ​ന്നും പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബം പ​റ​യു​ന്നു.

കു​ട്ടി​യെ വീ​ടി​നു​ള്ളി​ൽ കാ​ണാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​നെ തു​ട​ർ​ന്നാ​ണ് വാ​ട്ട​ർ ടാ​ങ്കി​നു​ള്ളി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കു​ട്ടി​യു​ടെ കൈ​കാ​ലു​ക​ൾ കെ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു​വെ​ന്നും വ​സ്ത്ര​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും കു​ടും​ബം ആ​രോ​പി​ക്കു​ന്നു.

സു​മി​തി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​മ്പോ​ൾ അ​യാ​ൾ മ​ദ്യ ല​ഹ​രി​യി​ലാ​യി​രു​ന്നു​വെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു. പ്ര​തി​യെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണെ​ന്നും പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് വ​ന്ന​തി​നു​ശേ​ഷ​മേ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​കൂ എ​ന്നും പൊ​ലി​സ് അ​റി​യി​ച്ചു.

Kerala

പി​താ​വി​നൊ​പ്പം ബൈ​ക്കി​ൽ യാ​ത്ര ചെ​യ്യ​വെ ബ​സി​ടി​ച്ചു; പ​ത്തു വ​യ​സു​കാ​രി മ​രി​ച്ചു

ആ​ല​പ്പു​ഴ: കാ​യം​കു​ള​ത്ത് പി​താ​വി​നൊ​പ്പം ബൈ​ക്കി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന പ​ത്തു വ​യ​സു​കാ​രി ബ​സി​ന​ടി​യി​ൽ​പെ​ട്ട് മ​രി​ച്ചു. ചെ​ട്ടി​കു​ള​ങ്ങ​ര ക​ണ്ണം​മം​ഗ​ലം ശ്രീ​ല​കം വീ​ട്ടി​ൽ ശ്രീ​കാ​ന്തി​ന്‍റെ​യും വി​ദ്യ​യു​ടെ​യും മ​ക​ൾ ശ്രീ​ഭ​ദ്ര​യാ​ണ് മ​രി​ച്ച​ത്. ചെ​ട്ടി​കു​ള​ങ്ങ​ര ഈ​രേ​ഴ വ​ട​ക്ക് എ​ൽ​പി​എ​സി​ലെ 4-ാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്.

കെ​പി റോ​ഡി​ൽ കാ​യം​കു​ളം പൊ​ലി​സ് സ്റ്റേ​ഷ​ന് സ​മീ​പം ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം ആ​റേ​കാ​ലി​നാ​ണ് അ​പ​ക​ടം. പി​താ​വ് ശ്രീ​കാ​ന്തി​നൊ​പ്പം ബൈ​ക്കി​ൽ വ​രി​ക​യാ​യി​രു​ന്നു ശ്രീ​ഭ​ദ്ര. മു​ന്നി​ൽ വ​രി​ക​യാ​യി​രു​ന്ന ബ​സ് ബൈ​ക്കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ബൈ​ക്ക് മ​റി​ഞ്ഞ് ശ്രീ​ഭ​ദ്ര അ​തേ ബ​സി​ന​ടി​യി​ലേ​ക്ക് വീ​ണു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ശ്രീ​ഭ​ദ്ര​യെ ആ​ദ്യം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. തു​ട​ർ​ന്ന് ക​രീ​ല​കു​ള​ങ്ങ​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും രാ​ത്രി എ​ട്ടോ​ടെ മ​രി​ച്ചു. സ​ഹോ​ദ​ര​ൻ ശ്രീ ​ഗ​ണേ​ഷ്. അ​പ​ക​ട​ത്തി​ൽ ശ്രീ​കാ​ന്തി​നും നി​സാ​ര പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

National

ഒ​മ്പ​ത് വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു; ബ​ന്ധു അ​റ​സ്റ്റി​ൽ

ന്യൂ​ഡ​ൽ​ഹി: ഡ​ല്‍​ഹി​യി​ലെ സ്വ​രൂ​പ് ന​ഗ​റി​ല്‍ ഒ​മ്പ​ത് വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച ബ​ന്ധു അ​റ​സ്റ്റി​ല്‍. നാ​ട്ടി​ല്‍ നി​ന്ന് ജോ​ലി തേ​ടി ഡ​ല്‍​ഹി​യി​ലെ​ത്തി​യ പ്ര​തി​യെ പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബം സ​ഹാ​യി​ക്കു​ക​യും വീ​ടി​നോ​ട് ചേ​ര്‍​ന്നു​ള്ള മു​റി വാ​ട​ക​യ്ക്ക് എ​ടു​ത്ത് ന​ല്‍​കു​ക​യും ചെ​യ്തി​രു​ന്നു.

ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യെ പ്ര​തി ര​ഹ​സ്യ​മാ​യി അ‍​യാ​ളു​ടെ മു​റി​യി​ലേ​ക്ക് എ​ടു​ത്തു കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പീ​ഡ​ന​ത്തി​നി​ടെ കു​ട്ടി​യു​ടെ ഇ​ള​യ സ​ഹോ​ദ​രി മു​റി​യി​ല്‍ പ്ര​വേ​ശി​ക്കു​ക​യും പി​ന്നീ​ട് വി​വ​രം അ​മ്മ​യെ അ​റി​യി​ക്കു​യും ചെ​യ്തു.

കു​ടും​ബ​ത്തി​ന്‍റെ പ​രാ​തി​യെ തു​ട​ര്‍​ന്ന് പൊ​ലി​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കും കൗ​ണ്‍​സി​ലിം​ഗി​നും വി​ധേ​യ​യാ​ക്കി​യ പെ​ണ്‍​കു​ട്ടി​യു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും മൊ​ഴി​ക​ള്‍ പൊ​ലി​സ് രേ​ഖ​പ്പെ​ടു​ത്തി​വ​രു​ന്നു.

Kerala

ര​ക്ഷി​താ​ക്ക​ൾ അ​റി​യാ​തെ നാ​ലു​വ​യ​സു​കാ​രി പാ​ല​ത്തി​ൽ; ര​ക്ഷ​ക​രാ​യി പൊ​ലി​സ്

കൊ​ച്ചി: ര​ക്ഷി​താ​ക്ക​ൾ അ​റി​യാ​തെ വീ​ട്ടി​ൽ​നി​ന്ന് പു​റ​ത്തി​റ​ങ്ങി പാ​ല​ത്തി​ലെ​ത്തി​യ ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ നാ​ലു​വ​യ​സു​കാ​രി​ക്ക് ര​ക്ഷ​ക​രാ​യി കൊ​ച്ചി സി​റ്റി പൊ​ലി​സ്. ഇ​ട​പ്പ​ള്ളി കു​ന്നും​പു​റ​ത്ത് താ​മ​സി​ക്കു​ന്ന ഇ​ത​രസം​സ്ഥാ​ന​ക്കാ​രാ​യ ദ​മ്പ​തി​ക​ളു​ടെ മ​ക​ളെ​യാ​ണ് പൊ​ലി​സി​ന്‍റെ സ​മ​യോ​ചി​ത ഇ​ട​പെ​ട​ലി​ലൂ​ടെ സു​ര​ക്ഷി​ത​മാ​യി മാ​താ​പി​താ​ക്ക​ൾ​ക്ക് കൈ​മാ​റി​യ​ത്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12 ഓ​ടെ​യാ​ണ് കു​ന്നും​പു​റം പാ​ല​ത്തി​ൽ നാ​ലു​വ​യ​സു​കാ​രി​യെ ത​നി​ച്ച് ക​ണ്ട​ത്. കു​ഞ്ഞ് പാ​ല​ത്തി​ലൂ​ടെ ത​നി​ച്ച് ന​ട​ന്നു വ​രു​ന്ന​തു ക​ണ്ട സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ർ പൊ​ലി​സ് ക​ൺ​ട്രോ​ൾ റൂ​മി​ൽ വി​വ​രം അ​റി​യി​ച്ചു.​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളെ​ക്കു​റി​ച്ചോ വീ​ടി​നെ​ക്കു​റി​ച്ചോ വ്യ​ക്ത​മാ​യ വി​വ​ര​ങ്ങ​ൾ ല​ഭി​ക്കാ​തി​രു​ന്ന​തി​നാ​ൽ പൊ​ലി​സ് ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു.

എ​റ​ണാ​കു​ളം വ​നി​താ പൊ​ലി​സ് സ്റ്റേ​ഷ​നി​ലെ എ​എ​സ്ഐ ബേ​ബി വ​ർ​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​വും ചേ​രാ​ന​ല്ലൂ​ർ പൊ​ലി​സും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു. അ​ര മ​ണി​ക്കൂ​റി​നു ശേ​ഷം കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന വി​വ​രം മാ​താ​പി​താ​ക്ക​ളും അ​റി​ഞ്ഞു. തു​ട​ർ​ന്ന് കു​ഞ്ഞി​നെ തേ​ടി സ​മീ​പ​വാ​സി​ക​ൾ​ക്കൊ​പ്പം മാ​താ​പി​താ​ക്ക​ളും സ്ഥ​ല​ത്തെ​ത്തി.

ഏ​ക​ദേ​ശം അ​ര​മ​ണി​ക്കൂ​റോ​ളം പൊ​ലി​സ് സം​ഘം പാ​ല​ത്തി​ലും പ​രി​സ​ര​ത്തും തെ​ര​ച്ചി​ൽ ന​ട​ത്തി. ഇ​തി​നി​ടെ പാ​ല​ത്തി​ന് മു​ക​ളി​ൽ നി​ന്നാ​ണ് എ​എ​സ്ഐ ബേ​ബി വ​ർ​ഗീ​സ് കു​ഞ്ഞി​നെ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് കു​ഞ്ഞി​നെ മാ​താ​പി​താ​ക്ക​ൾ​ക്ക് കൈ​മാ​റി.

Kerala

15കാ​രി​യെ പീ​ഡി​പ്പി​ച്ചു, യു​വാ​വി​ന് എ​ട്ടു വ​ർ​ഷം ക​ഠി​ന ത​ട​വും 40,000 രൂ​പ പി​ഴ​യും

തി​രു​വ​ന​ന്ത​പു​രം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ 20കാ​ര​നാ​യ പ്ര​തി​ക്ക് എ​ട്ട് വ​ർ​ഷം ക​ഠി​ന ത​ട​വും 40,000 രൂ​പ പി​ഴ​യും ശി​ക്ഷ. കാ​ട്ടാ​ക്ക​ട അ​തി​വേ​ഗ പോ​ക്സോ കോ​ട​തി ജ​ഡ്ജി വി. ​വി​നോ​ദാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. അ​ടി​മ​ല​തു​റ കോ​ട്ടു​കാ​ൽ സ്വ​ദേ​ശി അ​നു​വി​നെ​തി​രെ​യാ​ണ് കേ​സ്. പി​ഴ​ത്തു​ക 15 വ​യ​സു​കാ​രി​യാ​യ അ​തി​ജീ​വി​ത​യ്ക്ക് ന​ൽ​ക​ണ​മെ​ന്നും വി​ധി​ന്യാ​യ​ത്തി​ൽ കോ​ട​തി നി​ർ​ദേ​ശി​ച്ചു.

പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ പ്ര​തി നാ​ല് മാ​സം അ​ധി​ക ക​ഠി​ന ത​ട​വ് അ​നു​ഭ​വി​ക്ക​ണ​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ അ​തി​ജീ​വി​ത അ​മ്മ​യോ​ടൊ​പ്പ​മാ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​ത്. പ്ര​തി പ​ല​ത​വ​ണ പെ​ൺ​കു​ട്ടി​യോ​ട് ഇ​ഷ്ട​മാ​ണെ​ന്ന് പ​റ​ഞ്ഞ് ശ​ല്യ​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യി പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി.

സം​ഭ​വ​ദി​വ​സം പെ​ൺ​കു​ട്ടി​യെ കാ​ണ​ണ​മെ​ന്ന് വാ​ശി​പി​ടി​ച്ച് പ്ര​തി കു​ട്ടി പ​ഠി​ക്കു​ന്ന സ്കൂ​ളി​ലെ​ത്തി. പ​രീ​ക്ഷ ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങി​യ പെ​ൺ​കു​ട്ടി​യെ ബൈ​ക്കി​ൽ ക​യ​റാ​ൻ പ്ര​തി നി​ർ​ബ​ന്ധി​ച്ചു. ആ​ദ്യം വി​സ​മ്മ​തി​ച്ച കു​ട്ടി​യെ നി​ർ​ബ​ന്ധി​ച്ച് ബൈ​ക്കി​ൽ ക​യ​റ്റി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ കൊ​ണ്ടു​പോ​യി. തു​ട​ർ​ന്ന് ഉ​ച്ച​യോ​ടെ ക​ല്ലു​മ​ല ബൈ​പ്പാ​സി​ന് സ​മീ​പം എ​ത്തി​ച്ച് കു​ട്ടി​യെ ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്നാ​ണ് കേ​സ്.

കു​ട്ടി​യെ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് അ​മ്മ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ഇ​ക്കാ​ര്യം അ​റി​ഞ്ഞ പ്ര​തി കു​ട്ടി​യെ സ്വ​ന്തം വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യ​താ​യും പ്രോ​സി​ക്യൂ​ഷ​ൻ ആ​രോ​പി​ച്ചു. തു​ട​ർ​ന്ന് രാ​ത്രി​യി​ൽ പൊ​ലീ​സ് പ്ര​തി​യു​ടെ വീ​ട്ടി​ലെ​ത്തി കു​ട്ടി​യെ ക​ണ്ടെ​ത്തി കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു.

Kerala

കാ​ര്‍ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന മൂ​ന്ന് വ​യ​സു​കാ​രി മ​രി​ച്ചു

മ​ല​പ്പു​റം: ദേ​ശീ​യ​പാ​ത​യി​ല്‍ വെ​ളി​മു​ക്കി​ല്‍ കാ​ര്‍ ഡി​വൈ​ഡ​റി​ലി​ടി​ച്ച് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന മൂ​ന്ന് വ​യ​സു​കാ​രി മ​രി​ച്ചു. കൊ​ടി​ഞ്ഞി കാ​ളം​തി​രു​ത്തി കൊ​ല്ലം​തൊ​ടി സ്വ​ദേ​ശി ത​ന്‍​വീ​ര്‍ - സ​ഫ്‌​ന ഷെ​റി​ന്‍ ദ​മ്പ​തി​ക​ളു​ടെ ഏ​ക മ​ക​ള്‍ സൂ​ന ന​ഹ​ര്‍ ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​ര​മാ​ണ് വെ​ളി​മു​ക്കി​ല്‍ വ​ച്ച് അ​പ​ക​ടം ന​ട​ന്ന​ത്. ക​ല്ല്യാ​ണ​വീ​ട്ടി​ല്‍ വ​ച്ച് വ​ലി​യു​മ്മ​യു​ടെ കൂ​ടെ പോ​കാ​ന്‍ കു​ട്ടി നി​ര്‍​ബ​ന്ധം പി​ടി​ച്ച​തി​നെ തു​ട​ര്‍​ന്ന് സ​ഫ്‌​ന​യു​ടെ മാ​താ​പി​താ​ക്ക​ള്‍​ക്കൊ​പ്പം പ​ടി​ക്ക​ലി​ലെ വീ​ട്ടി​ലേ​ക്ക് പോ​കു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം.

ഇ​വ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് ദേ​ശീ​യ​പാ​ത​യി​ലെ ഡി​വൈ​ഡ​റി​ലി​ടി​ച്ച് ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ല്‍ ത​ല​യോ​ട്ടി​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ട്ടി​യെ ഉ​ട​ന്‍ ത​ന്നെ കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പി​ന്നീ​ട് കൂ​ടു​ത​ല്‍ വി​ദ​ഗ്ദ്ധ ചി​കി​ത്സ​യ്ക്കാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Kerala

മൂ​ന്നാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ട് പോ​കാ​ൻ ശ്ര​മം; ഒ​രാ​ൾ അ​റ​സ്റ്റി​ൽ

ആ​ലു​വ: മൂ​ന്നാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ട് പോ​കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. ത​മി​ഴ്നാ​ട് വേ​ളാ​ങ്ക​ണ്ണി സ്വ​ദേ​ശി സെ​ൽ​വ​കു​മാ​ർ (50) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ആ​ലു​വ പൊ​ലി​സാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ആ​ലു​വ​യി​ൽ ര​ണ്ട് വ​ർ​ഷ​ത്തോ​ള​മാ​യി താ​മ​സി​ച്ചി​രു​ന്ന ഇ​യാ​ൾ ദി​വ​സ വേ​ത​ന തൊ​ഴി​ലാ​ളി​യാ​യി ജോ​ലി ചെ​യ്ത് വ​രി​ക​യാ​യി​രു​ന്നു.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. വീ​ടി​ന് സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യെ സെ​ൽ​വ​കു​മാ​ർ ത​ന്റെ താ​മ​സ സ്ഥ​ല​ത്തേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ട് പോ​കാ​ൻ ശ്ര​മി​ക്കു​ക​യും കു​ട്ടി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യും ചെ​യ്തെ​ന്നാ​ണ് പ​രാ​തി.

സം​ഭ​വ​ത്തി​ൽ സം​ശ​യം തോ​ന്നി​യ നാ​ട്ടു​കാ​ർ ഇ​യാ​ളെ ത​ട​ഞ്ഞ് നി​ർ​ത്തി പൊ​ലി​സി​ൽ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ആ​ലു​വ പൊ​ലി​സ് ഇ​യാ​ൾ​ക്കെ​തി​രെ പോ​ക്സോ നി​യ​മ പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി.

National

തെ​രു​വ് നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ആ​റ് വ​യ​സു​കാ​രി​ക്ക് പ​രി​ക്ക്

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദി​ൽ തെ​രു​വ് നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ആ​റ് വ​യ​സു​കാ​രി​ക്ക് ഗു​രു​ത​ര പ​രി​ക്ക്. രാ​ജ് ന​ഗ​ർ എ​ക്സ്‌​ടെ​ൻ​ഷ​നി​ലെ സ്റ്റാ​ർ രാ​മേ​ശ്വ​രം സൊ​സൈ​റ്റി​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

കു​ട്ടി റെ​സി​ഡ​ൻ​ഷ്യ​ൽ കോം​പ്ല​ക്സി​ലൂ​ടെ ന​ട​ന്നു​പോ​കു​മ്പോ​ൾ തെ​രു​വ് നാ​യ കു​ട്ടി​യു​ടെ നേ​രെ ഓ​ടി​യെ​ത്തു​ക​യാ​യി​രു​ന്നു. നാ​യ കു​ട്ടി​യു​ടെ വ​സ്ത്ര​ത്തി​ൽ ക​ടി​ച്ചു​വ​ലി​ച്ച് മ​റ്റ് മൂ​ന്ന് നാ​യ്ക്ക​ളു​ടെ അ​ടു​ത്തേ​ക്ക് കൊ​ണ്ടു​പോ​യി. തു​ട​ർ​ന്ന് നാ​യ്ക്ക​ൾ കു​ട്ടി​യെ വ​ള​ഞ്ഞു​പി​ടി​ക്കു​ക​യും ആ​ക്ര​മി​ക്കു​ക​യും ചെ​യ്തു. കു​ട്ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും നാ​യ്ക്ക​ൾ ആ​ക്ര​മ​ണം തു​ട​ർ​ന്നു.

ഈ ​സ​മ​യം അ​തു​വ​ഴി​യെ​ത്തി​യ ഒ​രു സ്ത്രീ ​ഉ​ട​ൻ ത​ന്നെ ചെ​രു​പ്പ് ഉ​പ​യോ​ഗി​ച്ച് നാ​യ്ക്ക​ളെ തു​ര​ത്തി​യോ​ടി​ക്കു​ക​യു​മാ​യി​രു​ന്നു. പി​ന്നാ​ലെ നാ​ട്ടു​കാ​ർ ഓ​ടി​യെ​ത്തി കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തി. ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ കു​ട്ടി​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ ന​ൽ​കി.

സൊ​സൈ​റ്റി​യി​ലെ തെ​രു​വ് നാ​യ ശ​ല്യ​ത്തെ​ക്കു​റി​ച്ച് നി​ര​വ​ധി ത​വ​ണ പ​രാ​തി​പ്പെ​ട്ടി​ട്ടും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് യാ​തൊ​രു​വി​ധ ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​രോ​പി​ച്ചു. ഇ​ത്ത​രം അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ അ​ധി​കൃ​ത​ർ ഉ​ട​ൻ ത​ന്നെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Kerala

വീണ്ടും ചികിത്സാ പിഴവ്; കോ​ട്ട​യം മെഡിക്കൽ കോളജിൽ ഒരു വയസുകാരിയുടെ ശരീരത്തിൽ ഇഞ്ചക്‌ഷൻ സൂചി തറഞ്ഞിരുന്നത് ഒരു വർഷത്തോളം

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ന​വ​ജാ​ത ശി​ശു​വി​ന്‍റെ ചി​കി​ത്സ​യി​ൽ ഗു​രു​ത​ര ചി​കി​ത്സാ പി​ഴ​വ് ഉ​ണ്ടാ​യെ​ന്ന പ​രാ​തി​യു​മാ​യി ദ​മ്പ​തി​ക​ൾ. എ​ൻ​ഐ​സി​യു​വി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​തി​നി​ടെ ശ​രീ​ര​ത്തി​ൽ ത​റ​ച്ചുക​യ​റി​യ സൂ​ചി​യു​ടെ വേ​ദ​ന തി​ന്നാ​ണ് കു​ട്ടി ഒ​രു വ​ർ​ഷം ക​ഴി​ച്ചുകൂ​ട്ടി​യ​ത്.

കോ​ഴി​ക്കോ​ട് സ്വ​ദേ​ശി വി​നീ​ഷ്, ഏ​റ്റു​മാ​നൂ​ർ ക​ട്ട​ച്ചി​റ സ്വ​ദേ​ശി​നി അ​ഞ്ജു ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ഒ​രു വ​യ​സും ര​ണ്ടു മാ​സ​വും പ്രാ​യ​മു​ള്ള അ​ദ്വൈ​ക​യു​ടെ ശ​രീ​ര​ത്തി​ൽ നി​ന്നാ​ണ് സൂ​ചി ക​ണ്ടെ​ത്തി പു​റ​ത്തെ​ടു​ത്ത​ത്.

കു​ട്ടി ജ​നി​ച്ച​ത് ക​ഴി​ഞ്ഞ​വ​ർ​ഷം ജൂ​ണി​ൽ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​ണ്. ജ​നി​ച്ച് ര​ണ്ടാം ദി​വ​സം കു​ട്ടി​യെ എ​ൻ​ഐ​സി​യു​വി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. എ​ൻ​ഐ​സി​യു​വി​ൽ ക​ഴി​യു​ന്ന​തി​നി​ടെ കു​ട്ടി​യു​ടെ വാ​രി​യെ​ല്ലി​ന്‍റെ ഭാ​ഗ​ത്ത് ചെ​റി​യ ത​ടി​പ്പ് അ​നു​ഭ​വ​പ്പെ​ട്ട​താ​യി മാ​താ​പി​താ​ക്ക​ൾ പ​റ​യു​ന്നു. ഇ​ക്കാ​ര്യം ഡോ​ക്ട​ർ​മാ​രെ അ​റി​യി​ക്കു​ക​യും പ​രി​ശോ​ധി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തെ​ങ്കി​ലും കൃ​ത്യ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി​യി​ല്ലെ​ന്നാ​ണ് പ​രാ​തി.

തു​ട​ർ​ന്ന് ഒ​രു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി കു​ട്ടി വേ​ദ​ന സ​ഹി​ച്ച് ക​ഴി​യു​ക​യാ​യി​രു​ന്നു​വെ​ന്ന് കു​ടും​ബം പ​റ​യു​ന്നു. 2026 ജൂ​ലൈ​യി​ൽ വ​യ​റി​ന്‍റെ ഭാ​ഗ​ത്ത് വേ​ദ​ന കൂ​ടി​യ​തി​നെ​ത്തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്. പ​രി​ശോ​ധ​ന​യി​ൽ കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ൽ സൂ​ചി ത​റ​ച്ചി​രി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ര​ണ്ട് ശ​സ്ത്ര​ക്രി​യ​ക​ൾ ന​ട​ത്തി സൂ​ചി പു​റ​ത്തെ​ടു​ത്തു.

സം​ഭ​വ​ത്തി​ൽ ഒ​രു മാ​സം മു​ന്പ് ഗാ​ന്ധി​ന​ഗ​ർ പൊലിസി​ലും ആ​രോ​ഗ്യ​മ​ന്ത്രി​ക്കും പ​രാ​തി ന​ൽ​കി​യി​ട്ടും ഇ​തു​വ​രെ ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് കു​ടും​ബം ആ​രോ​പി​ക്കു​ന്നു.

Kerala

അച്ഛനും അമ്മയ്ക്കുമൊപ്പം പോകണ്ട: ആലുവയിലെ 16കാരിയുടെ സംരക്ഷണം ഗുജറാത്ത് ശിശുക്ഷേമ സമിതി ഏറ്റെടുത്തു

കൊച്ചി: ആലുവയില്‍ നിന്ന് പിതാവിന്‍റെ നാടായ പഞ്ചാബിലേക്ക് പുറപ്പെട്ട പതിനാറുകാരിയെ ഗുജറാത്ത് ശിശുക്ഷേമ സമിതി താത്കാലികമായി ഏറ്റെടുത്തു. ഇതോടെ കുട്ടിയെ അമ്മയുടെ അടുത്തേക്ക് തിരികെ കൊണ്ടുവരാന്‍ ഗുജറാത്തില്‍ എത്തിയ പൊലിസ് അന്വേഷണ സംഘം ആലുവയിലേക്ക് മടങ്ങി.

കഴിഞ്ഞ 27നാണ് ആലുവയിലെ വനിതാ ഹോസ്റ്റലില്‍ മാതാവിനൊപ്പം കിടന്നുറങ്ങിയ 16കാരിയെ കാണാതായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടി പിതാവിന്‍റെ നാടായ പഞ്ചാബിലേക്ക് യാത്ര ചെയ്യുന്നതായി തിരിച്ചറിഞ്ഞത്. ഗുജറാത്തിലെ സൂറത്തില്‍ എത്തിയ കുട്ടിയെ ഗുജറാത്ത് പൊലിസ് കണ്ടെത്തുകയായിരുന്നു.

മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയപ്പോള്‍ ആലുവയിലേക്ക് മടങ്ങി വരാന്‍ താത്പര്യമില്ലെന്ന് പെണ്‍കുട്ടി സൂറത്ത് കോടതിയെ അറിയിച്ചു. കേരളത്തിലുള്ള മാതാവിന്‍റെയും പഞ്ചാബിലുള്ള പിതാവിന്‍റെയും അടുക്കലേക്ക് പോകുന്നില്ലെന്ന നിലപാട് വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് കുട്ടിയുടെ താത്പര്യ പ്രകാരം സംരക്ഷണം ഗുജറാത്ത് ശിശുക്ഷേമ സമിതി ഏറ്റെടുത്തത്. നേരത്തെ പിതാവിനെതിരെ പരാതി നല്‍കിയിട്ടുള്ള കുട്ടി പഞ്ചാബ് സിഡബ്ല്യുസിയുടെ സംരക്ഷണത്തിലും കഴിഞ്ഞിട്ടുണ്ട്.

അമ്മ ആലപ്പുഴയിലെ മറ്റൊരു മതസ്ഥനെ രണ്ടാം വിവാഹം കഴിച്ചതാണ് കുട്ടിയെ നാടുവിടാന്‍ പ്രേരിപ്പിച്ചത്. മാതാവിന്‍റെ ആദ്യ വിവാഹത്തിലുള്ള മകളാണ്. ഏറെ നാള്‍ പെണ്‍കുട്ടി പിതാവിനൊപ്പം പഞ്ചാബിലെ മൊഹാലിയിലായിരുന്നു. കാണാതാവുന്നതിനും 17 ദിവസം മുമ്പാണ് മാതാവിനൊപ്പം ആലുവയില്‍ ഹോസ്റ്റലില്‍ താമസമാരംഭിച്ചത്.

ആലുവയില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പ് അമ്മയുടെ ഫോണ്‍ നമ്പറുകളില്‍ നിന്ന് വിളിച്ച നമ്പറുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഗുജറാത്തിലൂടെ യാത്രയിലാണെന്ന് വ്യക്തമായത്.

പഞ്ചാബിലെ ഭജന സംഘടനകളുമായി പെണ്‍കുട്ടിക്ക് ബന്ധമുണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ സംഘത്തില്‍പ്പെട്ട ഒരാള്‍ ആലുവയിലെത്തി കുട്ടിയെ ബസ് മാര്‍ഗം ബംഗളൂരുവിലും അവിടെ നിന്നും ട്രെയിനില്‍ പഞ്ചാബിലേക്കും കൊണ്ടുപോകുകയായിരുന്നു. പിതാവ് പഞ്ചാബില്‍ മൊഹാലിയിലാണ് ജോലി ചെയ്യുന്നത്.

National

ഡ​ല്‍​ഹി​യി​ല്‍ വീ​ണ്ടും നി​ര്‍​ഭ​യ മോ​ഡ​ല്‍ പീ​ഡ​നം! ബ​​​​സി​​​​നു​​​​ള്ളി​​​​ല്‍ പ​​​​തി​​​​നാ​​​​റു​​​​കാ​​​​രി കൂ​​​​ട്ട​​​​ബ​​​​ലാ​​​​ത്സം​​​​ഗ​​​​ത്തി​​​​നിര​​​​യാ​​​​യി

ന്യൂ​​​​ഡ​​​​ല്‍​ഹി: രാ​​​​ജ്യ​​​​ത്തെ ഞെ​​​​ട്ടി​​​​ച്ച് ത​​​​ല​​​​സ്ഥാ​​​​ന​​​​ന​​​​ഗ​​​​രി​​​​യി​​​​ൽ വീ​​​​ണ്ടും നി​​​​ർ​​​​ഭ​​​​യ മോ​​​​ഡ​​​​ൽ പീ​​​​ഡ​​​​നം. സ​​​​ഞ്ച​​​​രി​​​​ച്ചു​​​​കൊ​​​​ണ്ടി​​​​രു​​​​ന്ന സ്ലീ​​​​പ്പ​​​​ര്‍ ബ​​​​സി​​​​ല്‍ ഉ​​​​ത്ത​​​​ര്‍​പ്ര​​​​ദേ​​​​ശി​​​​ല്‍​നി​​​​ന്നു​​​​ള്ള പ​​​​തി​​​​നാ​​​​റു​​​​കാ​​​​രി​​​​യാ​​​​യ വി​​​​ദ്യാ​​​​ർ​​​​ഥി​​​​നി​​​​യാ​​​​ണു ക്രൂ​​​​ര​​​​മാ​​​​യ കൂ​​​​ട്ട​​​​ബ​​​​ലാ​​​​ത്സം​​​​ഗ​​​​ത്തി​​​​ന് ഇ​​​​ര​​​​യാ​​​​യ​​​​ത്. ക​​​​ഴി​​​​ഞ്ഞ നാ​​​​ലി​​​​നു ന​​​​ട​​​​ന്ന സം​​​​ഭ​​​​വം ഇ​​​​ന്ന​​​​ലെ​​​​യാ​​​​ണു ഡ​​​​ൽ​​​​ഹി പൊ​​​​ലി​​​​സ് പു​​​​റ​​​​ത്തു​​​​വി​​​​ട്ട​​​​ത്.

സം​​​​ഭ​​​​വ​​​​ദി​​​​വ​​​​സം രാ​​​​ത്രി ഡ​​​​ല്‍​ഹി​​​​യി​​​​ലെ കാ​​​​ഷ്മീ​​​​രി ഗേ​​​​റ്റ് മേ​​​​ഖ​​​​ല​​​​യി​​​​ലു​​​​ള്ള ഒ​​​​രു സ്ലീ​​​​പ്പ​​​​ര്‍ ബ​​​​സി​​​​ൽ സം​​​​ഭ​​​​വം ന​​​​ട​​​​ന്ന​​​​താ​​​​യാ​​​​ണ് പൊ​​​​ലി​​​​സ് ന​​​​ൽ​​​​കു​​​​ന്ന വി​​​​വ​​​​രം. സം​​​​ഭ​​​​വ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ബ​​​​സ് ഡ്രൈ​​​​വ​​​​ര്‍ കു​​​​ല്‍​ദീ​​​​പ്, ക​​​​ണ്ട​​​​ക്‌​​​​ട​​​​ര്‍ സ​​​​ന്ദീ​​​​പ് എ​​​​ന്നി​​​​വ​​​​രെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു.

ഗ്രേ​​​​റ്റ​​​​ര്‍ നോ​​​​യി​​​​ഡ​​​​യി​​​​ലെ പ​​​​രി ചൗ​​​​ക്ക് മു​​​​ത​​​​ല്‍ കാ​​​​ഷ്മീ​​​​രി ഗേ​​​​റ്റ് ടെ​​​​ര്‍​മി​​​​ന​​​​ല്‍ വ​​​​രെ​​​​യു​​​​ള്ള 47 കി​​​​ലോ​​​​മീ​​​​റ്റ​​​​ര്‍ പെ​​​​ണ്‍​കു​​​​ട്ടി​​​​യു​​​​മാ​​​​യി ബ​​​​സ് സ​​​​ഞ്ച​​​​രി​​​​ക്കു​​​​ക​​​​യും കൂ​​​​ട്ട​​​​ബ​​​​ലാ​​​​ത്സം​​​​ഗ​​​​ത്തി​​​​ന് ഇ​​​​ര​​​​യാ​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. അ​​​​ർ​​​​ധ​​​​രാ​​​​ത്രി​​​​യോ​​​​ടെ കാ​​​​ഷ്മീ​​​​രി ഗേ​​​​റ്റി​​​​നു സ​​​​മീ​​​​പ​​​​മു​​​​ള്ള റിം​​​​ഗ് റോ​​​​ഡി​​​​ല്‍ പെ​​​​ണ്‍​കു​​​​ട്ടി​​​​യെ ഉ​​​​പേ​​​​ക്ഷി​​​​ച്ച് പ്ര​​​​തി​​​​ക​​​​ള്‍ സം​​​​ഭ​​​​വ​​​​സ്ഥ​​​​ല​​​​ത്തു​​​​നി​​​​ന്ന് ര​​​​ക്ഷ​​​​പ്പെ​​​​ട്ടു. ഭ​​​​യ​​​​ന്നു​​​​പോ​​​​യ വി​​​​ദ്യാ​​​​ര്‍​ഥി​​​​നി കാ​​​​ഷ്മീ​​​​രി ഗേ​​​​റ്റ് പൊ​​​​ലിസു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ അ​​​​റി​​​​യി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

പൊ​​​​ലിസ് വൃ​​​​ത്ത​​​​ങ്ങ​​​​ള്‍ പ​​​​റ​​​​യു​​​​ന്ന​​​​ത​​​​നു​​​​സ​​​​രി​​​​ച്ച്, ഉ​​​​ത്ത​​​​ര്‍​പ്ര​​​​ദേ​​​​ശി​​​​ലെ മൈന്‍​പു​​​​രി ജി​​​​ല്ല​​​​ക്കാ​​​​രി​​​​യാ​​​​യ പ​​​​തി​​​​നൊ​​​​ന്നാം ക്ലാ​​​​സ് വി​​​​ദ്യാ​​​​ര്‍​ഥി​​​​നി വീ​​​​ട്ടു​​​​കാ​​​​രു​​​​മാ​​​​യു​​​​ള്ള അ​​​​ഭി​​​​പ്രാ​​​​യ​​​​വ്യ​​​​ത്യാ​​​​സ​​​​ത്തെ​​​​ത്തു​​​​ട​​​​ര്‍​ന്ന് വീ​​​​ട്ടി​​​​ല്‍നി​​​​ന്നി​​​​റ​​​​ങ്ങി നോ​​​​യി​​​​ഡ​​​​യി​​​​ലു​​​​ള്ള ബ​​​​ന്ധു​​​​വീ​​​​ട്ടി​​​​ലേ​​​​ക്ക് പോ​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ക​​​​ന​​​​ത്ത മ​​​​ഴ​​​​യും ഇ​​​​രു​​​​ട്ടും കാ​​​​ര​​​​ണം വ​​​​ഴി​​​​തെ​​​​റ്റി​​​​യ പെ​​​​ണ്‍​കു​​​​ട്ടി പ​​​​രി ചൗ​​​​ക്ക് എ​​​​ന്ന പ്ര​​​​ദേ​​​​ശ​​​​ത്ത് ഇ​​​​റ​​​​ങ്ങി. തു​​​​ട​​​​ര്‍​ന്ന് ക​​​​ന​​​​ത്ത മ​​​​ഴ​​​​യി​​​​ല്‍ ഒ​​​​റ്റ​​​​പ്പെ​​​​ട്ടു​​​​പോ​​​​യ പെ​​​​ണ്‍​കു​​​​ട്ടി സ​​​​ഹാ​​​​യ​​​​ത്തി​​​​നാ​​​​യി ഒ​​​​രു സ്ലീ​​​​പ്പ​​​​ര്‍ ബ​​​​സി​​​​ന് കൈ ​​​​കാ​​​​ണി​​​​ക്കു​​​​ക​​​​യും ബ​​​​സ് നി​​​​ര്‍​ത്തു​​​​ക​​​​യും ചെ​​​​യ്തു.

നോ​​​​യി​​​​ഡ സെ​​​​ക്‌​​​​ട​​​​ര്‍ 63ലേ​​​​ക്കാ​​​​ണു പോ​​​​കു​​​​ന്ന​​​​തെ​​​​ന്നു പ​​​​റ​​​​ഞ്ഞാ​​​​ണ് ഡ്രൈ​​​​വ​​​​റും ക​​​​ണ്ട​​​​ക്‌​​​​ട​​​​റും പെ​​​​ണ്‍​കു​​​​ട്ടി​​​​യെ ബ​​​​സി​​​​ല്‍ ക​​​​യ​​​​റ്റി​​​​യ​​​​ത്. ബ​​​​സി​​​​ല്‍ മ​​​​റ്റു യാ​​​​ത്ര​​​​കാ​​​​രു​​​​ണ്ടാ​​​​യി​​​​രു​​​​ന്നി​​​​ല്ല. പെ​​​​ണ്‍​കു​​​​ട്ടി​​​​യു​​​​ടെ മൊ​​​​ഴി​​​​പ്ര​​​​കാ​​​​രം ബ​​​​സ് നീ​​​​ങ്ങി​​​​ത്തു​​​​ട​​​​ങ്ങി അ​​​​ധി​​​​കം വൈ​​​​കാ​​​​തെ​​​​ത​​​​ന്നെ ക​​​​ണ്ട​​​​ക്‌​​​​ട​​​​ര്‍ ലൈം​​​​ഗി​​​​ക​​​​ച്ചു​​​​വ​​​​യോ​​​​ടെ മോ​​​​ശ​​​​മാ​​​​യി പെ​​​​രു​​​​മാ​​​​റാ​​​​നും ഡ്രൈ​​​​വ​​​​റു​​​​മാ​​​​യി ചേ​​​​ര്‍​ന്ന് ബ​​​​ലാ​​​​ത്സം​​​​ഗ​​​​ത്തി​​​​നു ശ്ര​​​​മി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു.

എ​​​​തി​​​​ര്‍​ത്ത​​​​പ്പോ​​​​ള്‍ കൊ​​​​ല്ലു​​​​മെ​​​​ന്ന് ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തി​ കൂ​​​ട്ട​​​ബ​​​ലാ​​​ത്സം​​​ഗം ചെ​​​യ്തെ​​​ന്നും കു​​​​ട്ടി മൊ​​​​ഴി ന​​​​ൽ​​​​കി​​​​യ​​​​താ​​​​യി പൊ​​​​ലി​​​​സ് പ​​​​റ​​​​ഞ്ഞു.

National

നൂ​ഡി​ൽ​സ് വാ​ങ്ങാ​ന്‍ പോ​യ 13 വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു; മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ

ഗാ​സി​യാ​ബാ​ദ്: നൂ​ഡി​ൽ​സ് വാ​ങ്ങാ​ന്‍ പോ​യ 13 വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ മൂ​ന്ന് കൗ​മാ​ര​ക്കാ​ർ അ​റ​സ്റ്റി​ൽ. പ്ര​തി​ക​ളി​ൽ ര​ണ്ട് പേ​ര്‍ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

വേ​വ് സി​റ്റി​യി​ലെ വീ​ടി​നു സ​മീ​പ​ത്തു​ള്ള ക​ട​യി​ൽ നൂ​ഡി​ൽ​സ് വാ​ങ്ങാ​ൻ പോ​യ​താ​ണ് ഏ​ഴാം ക്ലാ​സു​കാ​രി. ഈ ​സ​മ​യ​ത്താ​ണ് മൂ​ന്ന് കൗ​മാ​ര​ക്കാ​ർ ചേ​ർ​ന്ന് കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. കു​ട്ടി പ​ഠി​ക്കു​ന്ന അ​തേ സ്കൂ​ളി​ൽ പ​ത്താം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​യും മ​റ്റു ര​ണ്ടു പേ​രും ചേ​ർ​ന്ന് പ​ത്താം ക്ലാ​സു​കാ​ര​ന്‍റെ ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ലേ​ക്കാ​ണ് പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. ആ​ളൊ​ഴി​ഞ്ഞ ഈ ​വീ​ട്ടി​ൽ വ​ച്ചാ​യി​രു​ന്നു അ​തി​ക്ര​മം.

സം​ഭ​വ​ത്തി​നു പി​ന്നാ​ലെ വീ​ട്ടി​ലെ​ത്തി​യ കു​ട്ടി​യോ​ട് വൈ​കി​യ​ത് എ​ന്താ​ണെ​ന്ന് ചോ​ദി​ച്ച​പ്പോ​ഴാ​ണ്  പീ​ഡ​ന​വി​വ​രം പ​റ​യു​ന്ന​ത്. പി​ന്നി​ലെ കു​ട്ടി​യു​ടെ മാ​താ​വ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

Kerala

ഹോസ്റ്റലില്‍ ഉറങ്ങാന്‍ കിടന്ന 16കാരിയെ കാണാതായി; പഞ്ചാബിലേക്കുള്ള കോളുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം

കൊച്ചി: ആലുവയില്‍ വനിത ഹോസ്റ്റലില്‍ അമ്മയോടൊപ്പം ഉറങ്ങാന്‍ കിടന്ന 16കാരിയെ കാണാനില്ലെന്ന് പരാതി. ഹോസ്റ്റലില്‍ താമസിച്ചിരുന്ന രഞ്ജിതയുടെ മകള്‍ ആരതി സുരേഷിനെയാണ് കാണാതായത്. രാവിലെ ഉണര്‍ന്നപ്പോഴാണ് മകളെ കാണാനില്ലെന്ന വിവരം അമ്മ അറിയുന്നത്.

അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആലുവ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയുടെ അമ്മയുടെ ആദ്യ ഭര്‍ത്താവ് പഞ്ചാബ് സ്വദേശിയാണ്. അടുത്തിടെ ആലപ്പുഴ സ്വദേശിയെ രണ്ടാമത് വിവാഹം കഴിച്ചു. ഇതോടെ പിതാവിന്‍റെ സ്വദേശമായ പഞ്ചാബിലേക്ക് കുട്ടി കടന്നതായാണ് പോലീസ് സംശയിക്കുന്നത്.

കാണാതാകുന്നതിന് മുമ്പ് പെണ്‍കുട്ടി അമ്മയുടെ മൊബൈല്‍ ഫോണില്‍ നിന്നും പഞ്ചാബിലെ ചില നമ്പറുകളിലേക്ക് തുടര്‍ച്ചയായി വിളിച്ചതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. പെണ്‍കുട്ടി ആലുവ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പഞ്ചാബിലേക്ക് കടന്നിട്ടുണ്ടോ എന്ന സംശയത്തില്‍ പഞ്ചാബ് പോലീസുമായി ആലുവ പോലീസ് ബന്ധപ്പെട്ടിട്ടുണ്ട്.

Kerala

ഓ​ട്ടി​സം ബാ​ധി​ച്ച പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വം; യു​വാ​വ് അ​റ​സ്റ്റി​ൽ

കൊ​ല്ലം: ഓ​ട്ടി​സം ബാ​ധി​ച്ച പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. പൂ​ത​ക്കു​ളം വ​ലി​യ​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ ടി.​ശ​ര​ത് (37) ആ​ണ് പി​ടി​യി​ലാ​യ​ത്. പ​ര​വൂ​ർ ക​ല​ക്കോ​ട് സ്വ​ദേ​ശി​യാ​യ പെ​ൺ​കു​ട്ടി​യാ​ണ് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്.

പ​ര​വൂ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ ശ​ര​ത് റി​മാ​ൻ​ഡി​ലാ​ണ്. പോ​ക്സോ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് കേ​സ് എ​ടു​ത്തി​രി​ക്കു​ന്ന​ത്. 2024 ൽ ​പി​താ​വ് ശ​ശി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​യാ​യി​രു​ന്നു ശ​ര​ത്. ഈ ​കേ​സി​ൽ ശ​ര​ത്തി​നെ കോ​ട​തി വെ​റു​തെ വി​ട്ടി​രു​ന്നു.

Kerala

മൂ​ന്നു​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച പ്രതിക്ക് 11 വ​ർ​ഷം ക​ഠി​ന​ത​ട​വും പി​ഴ​യും

വ​​ട​​ക്കാ​​ഞ്ചേ​​രി: മൂ​​ന്നു​​വ​​യ​​സു​​കാ​​രി​​യെ ലൈം​​ഗി​​ക​​മാ​​യി പീ​​ഡി​​പ്പി​​ച്ച കേ​​സി​​ൽ പ്ര​​തി​​ക്ക് 11 വ​​ർ​​ഷം ക​​ഠി​​ന​​ത​​ട​​വും 60,000 രൂ​​പ പി​​ഴ​​യും ശി​​ക്ഷ. പ​​ന്നി​​ത്ത​​ടം നീ​​ണ്ടൂ​​ർ സ്വ​ദേ​ശി ഇ​​ബ്രാ​​ഹി​മി​ (63)​നെ​​യാ​​ണ് വ​​ട​​ക്കാ​​ഞ്ചേ​​രി ഫാ​​സ്റ്റ് ട്രാ​​ക്ക് പോ​​ക്സോ സ്പെ​​ഷ​​ൽ കോ​​ട​​തി ജ​​ഡ്ജ് എ​​സ്. സു​​ധീ​​ഷ് കു​​മാ​​ർ ശി​​ക്ഷി​​ച്ച​​ത്.

എ​​രു​​മ​​പ്പെ​​ട്ടി പോ​​ലീ​​സ് എ​​സ്ഐ കെ.​​എ​​സ്. ഓ​​മ​​ന രേ​​ഖ​​പ്പെ​​ടു​​ത്തി​​യ മൊ​​ഴി​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ എ​​സ്ഐ ജോ​​ണി​​യാ​​ണ് കേ​​സ് അ​​ന്വേ​​ഷി​​ച്ച് കു​​റ്റ​​പ​​ത്രം സ​​മ​​ർ​​പ്പി​​ച്ച​​ത്.

പ്രോ​​സി​​ക്യൂ​​ഷ​​ൻ 15 സാ​​ക്ഷി​​ക​​ളെ വി​​സ്ത​​രി​​ച്ചു. 23 രേ​​ഖ​​ക​​ൾ തെ​​ളി​​വാ​​യി ഹാ​​ജ​​രാ​​ക്കി. പ്രോ​​സി​​ക്യൂ​​ഷ​​നു​​വേ​​ണ്ടി സ്പെ​​ഷ​​ൽ പ​​ബ്ലി​​ക് പ്രോ​​സി​​ക്യൂ​​ട്ട​​ർ അ​​ഡ്വ. ഇ.​​എ. സീ​​ന​​ത്ത് ഹാ​​ജ​​രാ​​യി.

പി​​ഴ​​ത്തു​​ക അ​​ട​​യ്ക്കു​​ന്ന​പ​​ക്ഷം അ​​തി​​ജീ​​വി​​ത​​യ്ക്കു ന​​ൽ​​കാ​​നും അ​​ല്ലാ​​ത്ത​​പ​​ക്ഷം വി​​വി​​ധ വ​​കു​​പ്പു​​ക​​ളി​​ലാ​​യി ഒ​​രു വ​​ർ​​ഷം അ​​ധി​​ക​​ത​​ട​​വ് അ​​നു​​ഭ​​വി​​ക്കു​​ന്ന​​തി​​നും വി​​ധി​​ച്ചി​​ട്ടു​​ണ്ട്. അ​​തി​​ജീ​​വി​​ത​​യു​​ടെ സ​​ഹോ​​ദ​​രി​​ക്കെ​​തി​​രേ ലൈം​​ഗി​​കാ​​തി​​ക്ര​​മം ന​​ട​​ത്തി​​യ കേ​​സി​​ൽ കോ​​ട​​തി നേ​​ര​​ത്തേ ഇ​​യാ​​ളെ ശി​​ക്ഷി​​ച്ചി​​രു​​ന്നു.

Kerala

ക​മ്പ്യൂ​ട്ട​ര്‍ ക്ലാ​സി​ന് പോ​യി തി​രി​ച്ചെ​ത്തി​യി​ല്ല; 20 വ‍​യ​സു​കാ​രി​യെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി

കൊ​ച്ചി: ക​മ്പ്യൂ​ട്ട​ര്‍ ക്ലാ​സി​ല്‍ പോ​യ 20 വ​യ​സു​കാ​രി​യെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി. അ​മ്മ മു​ള​വു​കാ​ട് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. വ​ല്ലാ​ര്‍​പാ​ടം സ്വ​ദേ​ശി​നി​യെ​യാ​ണ് കാ​ണാ​താ​യ​ത്.

ചൊ​വ്വാ​ഴ്ച രാ​വി​ലെ ക​ലൂ​രി​ലു​ള്ള ക​മ്പ്യൂ​ട്ട​ര്‍ ക്ലാ​സി​ലേ​ക്ക് പോ​യ​താ​ണ്. എ​ന്നാ​ല്‍ വൈ​കു​ന്നേ​ര​മാ​യി​ട്ടും തി​രി​കെ വ​രാ​തി​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​മ്മ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്.

പോ​ലീ​സ് കേ​സ് എ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

National

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ 19 വ​യ​സു​കാ​രി​യെ ആ​റം​ഗ സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ 19 വ​യ​സു​കാ​രി​യെ ആ​റം​ഗ സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി. സു​ഹൃ​ത്തി​നൊ​പ്പം റോ​ഡ​രി​കി​ല്‍ നി​ല്‍​ക്കു​ക​യാ​യി​രു​ന്ന യു​വ​തി​യാ​ണ് അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യ​തെ​ന്ന് പോലീ​സ് അ​റി​യി​ച്ചു.

തി​ങ്ക​ളാ​ഴ്ച മ​ഹാ​രാ​ഷ്ട്ര​യി​ലെ പാ​ല്‍​ഘ​ര്‍ ജി​ല്ല​യി​ലെ ത​ലാ​സ​രി താ​ലൂ​ക്കി​ലാ​ണ് സം​ഭ​വം. റോ​ഡ​രി​കി​ല്‍ നി​ല്‍​ക്കു​ക​യാ​യി​രു​ന്ന യു​വ​തി​യെ ര​ണ്ട് ബൈ​ക്കു​ക​ളി​ലെ​ത്തി​യ ആ​റു​പേ​ര്‍ ചേ​ര്‍​ന്ന് വി​ജ​ന​മാ​യ ഒ​രു ബം​ഗ്ലാ​വി​ലേ​ക്ക് വ​ലി​ച്ചി​ഴ​ച്ചു​കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

സം​ഭ​വ​ത്തി​ല്‍ ആ​റ് പേ​ർ​ക്കെ​തി​രെ ത​ലാ​സ​രി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. ഇ​വ​രി​ല്‍ ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യും മൂ​ന്ന് പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തു. ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന മ​റ്റു​ള്ള​വ​ര്‍​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ ഊ​ർ​ജ്ജി​ത​മാ​യി ന​ട​ക്കു​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Kerala

പ​ത്താം ക്ലാ​സു​കാ​രി പീ​ഡ​ന​ത്തി​നി​ര​യാ​യ സം​ഭ​വം; ഒ​രാ​ള്‍​ക്കൂ​ടി പി​ടി​യി​ല്‍

പ​ത്ത​നം​തി​ട്ട: മ​ല​യാ​ല​പ്പു​ഴ​യി​ൽ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​നി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ ഒ​രാ​ളെ​ക്കൂ​ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പെ​രു​നാ​ട് സ്വ​ദേ​ശി അ​ജി​കു​മാ​ർ (52) ആ​ണ് പി​ടി​യി​ലാ​യ​ത്.

കേ​സി​ൽ വ്യാ​ഴാ​ഴ്ച മൂ​ന്ന് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​തോ​ടെ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ ആ​കെ എ​ണ്ണം നാ​ലാ​യി.

കു​ട്ടി​യു​ടെ പി​താ​വും പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചി​രു​ന്നു. ആ​കെ ഏ​ഴ് പേ​രാ​ണ് ഈ ​കേ​സി​ൽ പ്ര​തി​ക​ളാ​യി​ട്ടു​ള്ള​ത്. ഇ​തി​ൽ പ്ര​തി​ക​ളാ​യ അ​ച്ഛ​നും മ​റ്റൊ​രാ​ളും വി​ദേ​ശ​ത്താ​ണ് ഉ​ള്ള​ത്. ഇ​വ​രെ നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ പോ​ലീ​സ് ഊ​ർ​ജ്ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

ഏ​ഴാം ക്ലാ​സി​ലെ അ​വ​ധി​ക്കാ​ല​ത്താ​ണ് പി​താ​വ് കു​ട്ടി​യെ ആ​ദ്യ​മാ​യി പീ​ഡി​പ്പി​ച്ച​ത്. പി​ന്നീ​ട് പ​ല​വ​ട്ടം ഈ ​ക്രൂ​ര​ത തു​ട​ർ​ന്നു എ​ന്നാ​ണ് പെ​ൺ​കു​ട്ടി പോ​ലീ​സി​ന് ന​ൽ​കി​യി​രി​ക്കു​ന്ന മൊ​ഴി. സ​ഹ​പാ​ഠി​ക​ളോ​ടാ​ണ് കു​ട്ടി ത​നി​ക്ക് നേ​രി​ടേ​ണ്ടി വ​ന്ന പീ​ഡ​ന​വി​വ​ര​ങ്ങ​ൾ ആ​ദ്യം തു​റ​ന്നു​പ​റ​ഞ്ഞ​ത്.

തു​ട​ർ​ന്ന് ചൈ​ൽ​ഡ് ലൈ​ൻ വ​ഴി വി​വ​രം പൊ​ലീ​സി​ന് ല​ഭി​ക്കു​ക​യാ​യി​രു​ന്നു. വ്യ​ത്യ​സ്ത കാ​ല​യ​ള​വി​ല്‍ ന​ട​ന്ന കേ​സു​ക​ളാ​യ​തു​കൊ​ണ്ട് പോലീസ് വിവിധ എ​ഫ്ഐആ​റു​കൾ ര​ജി​സ്റ്റ​ർ ചെ​യ്താണ് അ​ന്വേ​ഷ​ണം മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​ന്ന​ത്.

Kerala

12കാരിയെ കടത്താന്‍ ശ്രമിച്ചത് ഡല്‍ഹിയിലേക്ക്; അഭിജിത് ലഹരിക്കേസിലെ പ്രതി

കൊച്ചി: കരുമാല്ലൂരില്‍ നിന്നും കാണാതായ 12കാരിയെ തട്ടിക്കൊണ്ടു പോയ അഭിജിത്ത് ലഹരിക്കേസിലെ പ്രതി. 2023ല്‍ കൊല്ലം ഓച്ചിറ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയാണ് അഭിജിത്ത്. പെണ്‍കുട്ടിയെയും കൊണ്ടു ഡല്‍ഹിയിലേക്ക് വരാന്‍ പറഞ്ഞ സുഹൃത്തിനെയും പോലീസ് ചോദ്യം ചെയ്യും.

പൂനെയില്‍ നിന്നും കണ്ടെത്തിയ പെണ്‍കുട്ടിയെയും പ്രതിയെയും പോലീസ് ആലുവ വെസ്റ്റ് പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. ആറു മാസമായി ചെറായില്‍ ഐസ്‌ക്രീം വില്‍പ്പന നടത്തുകയായിരുന്നു പ്രതി. പെണ്‍കുട്ടിയുടെ വൈദ്യ പരിശോധന നടത്തി കോടതിയില്‍ ഹാജരാക്കിയ ശേഷമാകും കുട്ടിയെ ബന്ധുകള്‍ക്ക് വിട്ടു നല്‍കുക.

മംഗലാപുരം, ഗോവ, ധാരാവി എന്നിവിടങ്ങളില്‍ അടക്കം സഞ്ചരിച്ച ശേഷമാണ് പൂനെ വഴി നിസാമുദീന്‍ എക്‌സ്പ്രസില്‍ ഡല്‍ഹിയിലേക്ക് പോകാന്‍ ശ്രമിച്ചത്. ഡല്‍ഹിയിലുള്ള സുഹൃത്താണ് പെണ്‍കുട്ടിയെ അങ്ങോട്ട് കൊണ്ടുവരാനായി പറഞ്ഞത്.

Kerala

കോ​ഴി​ക്കോ​ട്ട് തോ​ട്ടി​ൽ വീ​ണ് അ​ഞ്ചു വ​യ​സു​കാ​രി മ​രി​ച്ചു

കോ​ഴി​ക്കോ​ട്: ന​രി​ക്കു​നി കാ​രു​കു​ള​ങ്ങ​ര പു​തു​ശേരി​പാ​ല​ത്തി​ന് സ​മീ​പം തോ​ട്ടി​ൽ വീ​ണ് അ​ഞ്ചു വ​യ​സ്സു​കാ​രി മ​രി​ച്ചു. കാ​വും​പൊ​യി​ൽ വ​യ​പ്പു​റം കൊ​ട്ട​യോ​ട്ട് താ​ഴം വേ​ലാ​ക​ണ്ടി​യി​ൽ റ​ഊ​ഫ് - സ​ബീ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ഹ​ന ഫാ​ത്തി​മ (അ​ഞ്ച്) ആ​ണ് മ​രി​ച്ച​ത്.

തോ​ട്ടി​ൽ വീ​ണ കു​ട്ടി​യെ ഉ​ട​ൻ ത​ന്നെ എ​ളേ​റ്റി​ൽ വ​ട്ടോ​ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും, വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മൂ​ർ​ഖ​ൻ​കു​ണ്ട് നെ​ടി​യ​നാ​ട് ജി​എം​എ​ൽ​പി സ്കൂ​ളി​ലെ എ​ൽ​കെ​ജി വി​ദ്യാ​ർ​ഥി​യാ​ണ് ഹ​ന ഫാ​ത്തി​മ. മ​ര​ണ​ത്തെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

Kerala

രക്ഷിതാക്കളറിയാതെ അര്‍ധരാത്രി പതിനാറുകാരിയെ കൂട്ടിക്കൊണ്ടുപോയ കേസില്‍ നാലുപേര്‍ പിടിയില്‍

മാനന്തവാടി: രക്ഷിതാക്കളറിയാതെ അര്‍ധരാത്രി പതിനാറുകാരിയെ വീട്ടില്‍നിന്നു കൂട്ടിക്കൊണ്ടുപോയി മദ്യം നല്‍കുകയും സിഗരറ്റ് വലിപ്പിക്കുകയും ചെയ്ത കേസില്‍ നാല് പേര്‍ പിടിയില്‍.

തൃശിലേരി മുത്തുമാരി കണ്ണഞ്ചിറ റോബിന്‍ കെ. ജോയ് (20), മാനന്തവാടി കല്ലിയോട്ടുകുന്ന് ലിജു നിവാസില്‍ അമല്‍ കൃഷ്ണ (20), കുറ്റിമൂല കള്ളമ്പറമ്പില്‍ കെ.വി. ജിതിന്‍ (22), എടവക, ചാമാടിപ്പൊയില്‍ ചിറക്കല്‍ സി. അജിത്കുമാര്‍ (23)എന്നിവരാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.

കഴിഞ്ഞ 12നാണ് കേസിനാസ്പദമായ സംഭവം. യുവാക്കള്‍ നല്‍കിയ മദ്യം കഴിക്കുകയും സിഗരറ്റ് വലിക്കുകയും ചെയ്ത പെണ്‍കുട്ടി പിന്നീട് അമല്‍ കൃഷ്ണയ്‌ക്കൊപ്പം സഞ്ചരിച്ച ബൈക്ക് കണിയാരത്തിന് സമീപം അപകടത്തില്‍പ്പട്ടു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്‍സ്‌പെക്ടര്‍ പി. റഫീഖ്, എസ്‌ഐമാരായ കെ.കെ. സോബിന്‍, മുഹമ്മദ് അലി, സുനില്‍ കുമാര്‍, സിപിഒമാരായ നിസാര്‍, എം.ആര്‍. രമേഷ്, കെ.ആര്‍. അനീഷ്, ഷിന്‍റോ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്.

Kerala

ആലുവയില്‍ നിന്നും കാണാതായ 12കാരിയെ ഇന്ന് നാട്ടിലെത്തിക്കും; തട്ടിക്കൊണ്ടുപോയത് ഇന്‍സ്റ്റഗ്രാം സുഹൃത്ത്

കൊച്ചി: കരുമാല്ലൂരില്‍ നിന്നും കാണാതായ 12കാരിയെയും തട്ടിക്കൊണ്ടുപോയ യുവാവിനെയും ഇന്ന് വൈകുന്നേരത്തോടെ ആലുവയിലെത്തിക്കും. ശനിയാഴ്ച കാണാതായ പെണ്‍കുട്ടിയെ ചൊവ്വാഴ്ച പൂന റെയില്‍വേ സ്റ്റേഷനില്‍ നിസാമുദീന്‍ എക്‌സ്പ്രസില്‍ നിന്നാണ് പോലീസ് കണ്ടെത്തിയത്.

മുനമ്പം ഭാഗത്ത് ഐസ്‌ക്രീം വില്‍പ്പന നടത്തിയിരുന്ന കൊല്ലം ക്ലാപ്പന വരവിള ക്രിസ്ത്യന്‍ തറ വീട്ടില്‍ അഭിജിത്തിന് (25) ഒപ്പമാണ് പെണ്‍കുട്ടി പോയത്. ഇന്‍സ്റ്റഗ്രാം വഴിയാണു യുവാവും വിദ്യാര്‍ഥിനിയും പരിചയത്തിലാകുന്നത്. ഒരു വര്‍ഷത്തോളമായി ഇരുവരും സുഹൃത്തുക്കളായിട്ട്.

യുവാവ് മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നുവെങ്കിലും ഇടയ്ക്ക് ഓണ്‍ ചെയ്തിരുന്നു. യുവാവിന്‍റെ സുഹൃത്തുക്കള്‍ വഴി ഇന്‍സ്റ്റഗ്രാമിലൂടെ മെസേജ് അയച്ചാണ് ലൊക്കേഷന്‍ കണ്ടെത്തിയത്. ആലുവയില്‍ എത്തിക്കുന്ന പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും.

ശനിയാഴ്ച കൂട്ടുകാരിയുടെ വീട്ടില്‍ പുസ്തകം വാങ്ങാനെന്നു പറഞ്ഞു പോയ വിദ്യാര്‍ഥിനി ഏറെ വൈകിയും വീട്ടില്‍ തിരികെയെത്താത്തതിനെ തുടര്‍ന്നു ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

Kerala

ആ​ന്ധ്രാ മു​ഖ്യ​മ​ന്ത്രി​യു​മാ​യി വേ​ദി പ​ങ്കി​ട്ട പ​ത്താം ക്ലാ​സു​കാ​രി ജീ​വ​നൊ​ടു​ക്കി

അ​മ​രാ​വ​തി: ആ​ന്ധ്രാ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി എ​ൻ. ച​ന്ദ്ര​ബാ​ബു നാ​യി​ഡു പ​ങ്കെ​ടു​ത്ത പൊ​തു​പ​രി​പാ​ടി​യി​ൽ അ​വ​താ​ര​ക​യാ​യി ശ്ര​ദ്ധ​നേ​ടി​യ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥിനി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പോ​ള​വാ​രം ജി​ല്ല​യി​ലെ രാ​മ്പ​ചോ​ഡ​വ​രം സ്വ​ദേ​ശി​നി മു​ർ​റം ശി​വാ​നി (15) ആ​ണ് മ​രിച്ചത്.

മൂ​ന്ന് ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പാണ് മു​ഖ്യ​മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പെ​ൺ​കു​ട്ടി സ​ജീ​വ​മാ​യി പ​ങ്കെ​ടു​ക​യും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം സെ​ൽ​ഫി​യെ​ടു​ക്കു​ക​യും ചെ​യ്ത​ത്. ഇ​ർ​ല​പ്പ​ള്ളി​യി​ലെ മു​ത്ത​ശിയു​ടെ വീട്ടിലാ​ണ് ശി​വാ​നി​യെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് പോ​ലീ​സ് ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് വീ​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. സ്വ​പ്ന​ങ്ങ​ൾ സാ​ക്ഷാ​ത്ക​രി​ക്കാ​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്നെ​ങ്കി​ലും ജീ​വി​തം ക​ഠി​ന​മാ​യി തോ​ന്നു​ന്നു​വെ​ന്നും മാ​താ​പി​താ​ക്ക​ൾ ക്ഷ​മി​ക്ക​ണ​മെ​ന്നു​മാ​ണ് ക​ത്തി​ൽ കു​റി​ച്ചി​രി​ക്കു​ന്ന​ത്.

ഈ ​മാ​സം 24-നാ​യി​രു​ന്നു രാ​മ്പ​ചോ​ഡ​വ​ര​ത്തെ സ​ർ​ക്കാ​ർ സ്കൂ​ളി​ൽ മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ബാ​ബു നാ​യി​ഡു പ​ങ്കെ​ടു​ത്ത പ​രി​പാ​ടി ന​ട​ന്ന​ത്. ച​ട​ങ്ങി​ന്‍റെ അ​വ​താ​ര​ക​യാ​യി മി​ക​വ് പു​ല​ർ​ത്തി​യ ശി​വാ​നി പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും അ​ധി​കൃ​ത​രു​ടെ​യും പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി​യി​രു​ന്നു. വി​ദ്യാ​ർ​ഥി​നി​യു​ടെ അ​പ്ര​തീ​ക്ഷി​ത വേ​ർ​പാ​ടി​ൽ മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ബാ​ബു നാ​യി​ഡു ദുഃ​ഖ​വും അ​നു​ശോ​ച​ന​വും രേ​ഖ​പ്പെ​ടു​ത്തി. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ അ​ദ്ദേ​ഹം ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

ശ്ര​ദ്ധി​ക്കു​ക: ആ​ത്മ​ഹ‌​ത്യ ഒ​ന്നി​നും പ​രി​ഹാ​ര​മ​ല്ല. അ​തി​ജീ​വി​ക്കാ​ൻ ശ്ര​മി​ക്കു​ക. മാ​ന​സി​കാ​രോ​ഗ്യ വി​ദ​ഗ്‌​ധ​രു​ടെ സ​ഹാ​യം തേ​ടു​ക. അ​ത്ത​രം ചി​ന്ത​ക​ളു​ള്ള​പ്പോ​ൾ 'ദി​ശ' ഹെ​ൽ​പ്‌ ലൈ​നി​ൽ വി​ളി​ക്കു​ക. ടോ​ൾ ഫ്രീ ​ന​മ്പ​ർ: 1056, 0471- 2552056

Kerala

കാണാതായിട്ട് നാലു ദിവസം; 12കാരിയെ കണ്ടെത്താനാകാതെ പോലീസ്

കൊച്ചി: ആലുവ കരുമാല്ലൂരില്‍ നിന്നും കാണാതായ 12കാരിയെ നാലു ദിവസമായിട്ടും കണ്ടെത്താനാകാതെ പോലീസ്. കഴിഞ്ഞ ശനിയാഴ്ച മുതലാണ് പെണ്‍കുട്ടിയെ കാണാതായത്. കൂട്ടുകാരിയില്‍ നിന്നും പുസ്തകം വാങ്ങാനുണ്ടെന്ന് പറഞ്ഞ് വീട്ടില്‍ നിന്നുമിറങ്ങിയ കുട്ടി തിരിച്ചെത്തിയില്ല.

വൈകിട്ട് നടത്തിയ തെരച്ചിലില്‍ കുട്ടിയെ കണ്ടെത്താനാകാത്തതിനെ തുടര്‍ന്നാണ് ആലുവ വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. കുട്ടിയുടെ കൈയില്‍ അമ്മയുടെ മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നുവെങ്കിലും അത് സ്വിച്ച് ഓഫ് ആണ്.

ഫോണ്‍ ഇടയ്ക്ക് കാസര്‍ഗോഡ് വച്ച് ഓണ്‍ ആയിരുന്നു. പിന്നീട് മംഗലാപുരത്തും മുംബൈയിലുമാണ് ലൊക്കേഷന്‍ കാണിച്ചത്. അതിനാല്‍ കേരളത്തിന് പുറത്തേക്കും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

National

വിവാഹാഭ്യർഥന നിരസിച്ച പെൺകുട്ടിക്കു കുത്തേറ്റു; അക്രമി ജീവനൊടുക്കി

ചി​​​​ദം​​​​ബ​​​​രം(​​​ത​​​മി​​​ഴ്നാ​​​ട്): തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യു​​​​ള്ള വി​​​​വാ​​​​ഹാ​​​​ഭ്യ​​​​ർ​​​​ഥ​​​​ന നി​​​​ര​​​​സി​​​​ച്ച​​​​തി​​​​ൽ പെ​​​​ൺ​​​​കു​​​​ട്ടി​​​​യു​​​​ടെ ക​​​​ഴു​​​​ത്തി​​​​ൽ കു​​ത്തി. അ​​​​ക്ര​​​​മി​​​​യെ പി​​​​ന്നീ​​​​ട് ജീ​​​​വ​​​​നൊ​​​​ടു​​​​ക്കി​​​​യ നി​​​​ല​​​​യി​​​​ൽ ക​​​​ണ്ടെ​​​​ത്തി.

കൂ​​​​ട​​​​ല്ലൂ​​​​രി​​​​ലെ കീ​​​​ഴ​​​​മൂ​​​​ങ്കി​​​​ലാ​​​​ടി ഗ്രാ​​​​മ​​​​ത്തി​​​​ലെ പെ​​​​ൺ​​​​കു​​​​ട്ടി​​​​യു​​​​ടെ വീ​​​​ട്ടി​​​​ൽ ഞാ​​​​യ​​​​റാ​​​​ഴ്ച​​​​യാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. പെ​​​​ൺ​​​​കു​​​​ട്ടി​​​​യു​​​​ടെ വീ​​​​ട്ടി​​​​ൽ വ​​​​യ​​​​റിം​​​​ഗ് ജോ​​​​ലി​​​​ക​​​​ൾ​​​​ക്കാ​​​​യി എ​​​​ത്തി​​​​യ അ​​​​യ്യ​​​​പ്പ​​​​ൻ(27) പെ​​​​ൺ​​​​കു​​​​ട്ടി​​​​യു​​​​മാ​​​​യി അ​​​​ടു​​​​പ്പ​​​​ത്തി​​​​ലാ​​​​കു​​​​ക​​​​യും വി​​​​വാ​​​​ഹ​​​ാ​​​​ഭ്യ​​​​ർ​​​​ഥ​​​​ന ന​​​​ട​​​​ത്തു​​​​ക​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു.

ഇ​​​​തു നി​​​​ഷേ​​​​ധി​​​​ച്ച​​​​തോ​​​​ടെ അ​​​​മ്മ​​​​യി​​​​ല്ലാ​​​​ത്ത സ​​​​മ​​​​യ​​​​ത്ത് വീ​​​​ട്ടി​​​​ൽ അ​​​​തി​​​​ക്ര​​​​മി​​​​ച്ചു​​​​ക​​​​യ​​​​റി ഇ​​​​യാ​​​​ൾ പെ​​​​ൺ​​​​കു​​​​ട്ടി​​​​യു​​​​ടെ ക​​​​ഴു​​​​ത്തി​​​​ൽ ക​​​​ത്തി​​​​​​യ​​​​ശേ​​​​ഷം ഓ​​​​ടി​​​​ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ചി​​​​ദം​​​​ബ​​​​രം സ​​​​ർ​​​​ക്കാ​​​​ർ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ചി​​​​കി​​​​ത്സ​​​​യി​​​​ലു​​​​ള്ള പെ​​​​ൺ​​​​കു​​​​ട്ടി​​​​യു​​​​ടെ ആ​​​​രോ​​​​ഗ്യ​​​​നി​​​​ല മോ​​​​ശ​​​​മാ​​​​ണെ​​​​ന്ന് ഡോ​​​​ക്ട​​​​ർ​​​​മാ​​​​ർ അ​​​​റി​​​​യി​​​​ച്ചു.

പോ​​​​ലീ​​​​സ് തെ​​​​ര​​​​ച്ചി​​​​ൽ ന​​​​ട​​​​ത്തു​​​​ന്ന​​​​തറി​​​​ഞ്ഞ ഇ​​​​യാ​​​​ളെ പി​​​​ന്നീ​​​​ട് ജീ​​​​വ​​​​നൊ​​​​ടു​​​​ക്കി​​​​യ നി​​​​ല​​​​യി​​​​ൽ ക​​​​ണ്ടെ​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

Kerala

പ​ട്ടാ​പ്പ​ക​ൽ ന​ടു​റോ​ഡി​ൽ വ​ച്ച് പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം; പ്ര​തി അ​റ​സ്റ്റി​ൽ

പ​ത്ത​നം​തി​ട്ട: അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​ക്ക് മു​ൻ​വ​ശം പ​ട്ടാ​പ്പ​ക​ൽ ന​ടു​റോ​ഡി​ൽ വ​ച്ച് പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. അ​ടൂ​ർ ഏ​റ​ത്ത് വ​യ​ല സ്വ​ദേ​ശി ഗോ​പി (57) എ​ന്ന​യാ​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

അ​ടൂ​ർ പോ​ലീ​സാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് സം​ഭ​വം. അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​ക്ക് സ​മീ​പം റോ​ഡി​ലൂ​ടെ ന​ട​ന്നു​വ​രി​ക​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യെ പ്ര​തി ക​ട​ന്നു പി​ടി​ക്കു​ക​യും ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ആ​യി​രു​ന്നു. എ​തി​ർ​ത്ത പെ​ൺ​കു​ട്ടി​യെ ഇ​യാ​ൾ അ​ടി​ക്കു​ക​യും ചെ​യ്തു.

പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത അ​ടൂ​ർ പോ​ലീ​സ് വ​ള​രെ വേ​ഗം പ്ര​തി​യെ അ​ന്വേ​ഷി​ച്ച് ക​ണ്ടെ​ത്തി അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. അ​ടൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ദീ​പു, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ അ​നീ​ഷ്, നി​ധി​ൻ, അ​ജി​ൻ എ​ന്നി​വ​ർ അ​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

വിഷം ഉള്ളില്‍ ചെന്നു ചികിത്സയില്‍ കഴിഞ്ഞിരുന്ന നാലംഗ കുടുംബത്തിലെ ഒരാള്‍ മരിച്ചു

ഗാന്ധിനഗര്‍: വിഷം ഉള്ളില്‍ ചെന്നു കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന നാലംഗ കുടുംബത്തിലെ ഒരാള്‍ മരിച്ചു. ളാക്കാട്ടൂര്‍ മറ്റപ്പള്ളി ചിറപ്പുറത്ത് തോമസ് ഏബ്രഹാമിന്‍റെ മകള്‍ മരിയ തെരേസ തോമസ് (17) ആണ് ഇന്നു രാവിലെ മരിച്ചത്.

സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് വിഷം കഴിച്ച തോമസ് എബ്രാഹം (50) ഭാര്യ ജോസ്‌ന (42), മക്കളായ മരിയ തെരേസ തോമസ് (17) അലന്‍ തോമസ് (12) എന്നിവരെ കഴിഞ്ഞ തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരിയ മരണത്തിനു കീഴടങ്ങിയത്. മറ്റക്കര എന്‍എസ്എസ് സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനിയാണ്.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056

Kerala

പ​തി​നാ​റു​കാ​രി​യെ വീ​ട്ടി​ൽ പൂ​ട്ടി​യി​ട്ട് പീ​ഡി​പ്പി​ച്ച കേ​സി​ൽ മു​ഖ്യ​പ്ര​തി അ​റ​സ്റ്റി​ൽ

ത​ല​ശേ​രി: പ​തി​നാ​റു​കാ​രി​യെ വീ​ട്ടി​ൽ പൂ​ട്ടി​യി​ട്ട് പീ​ഡി​പ്പി​ച്ച കേ​സി​ലെ മു​ഖ്യ​പ്ര​തി അ​റ​സ്റ്റി​ൽ. ചൊ​ക്ലി സ്വ​ദേ​ശി സു​ഹൈ​ലി​നെയാ​ണ് (38) മൈ​സൂ​രു​വി​ൽ നി​ന്ന് കൊ​ള​വ​ല്ലൂ​ർ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ മാ​സം 24നാ​ണ് പാ​നൂ​ർ ചെ​റ്റ​ക്ക​ണ്ടി​യി​ൽ വീ​ട്ടു​ത​ട​ങ്ക​ലി​ലാ​യി​രു​ന്ന കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ പെ​ൺ​കു​ട്ടി​യെ പോ​ലീ​സ് മോ​ചി​പ്പി​ച്ച​ത്.

മു​സ്‌​ലിം ലീ​ഗ് പ്ര​വ​ർ​ത്ത​ക​ൻ മ​ൻ​സൂ​ർ കൊ​ല​പാ​ത​ക​ക്കേ​സി​ലെ പ്ര​തി​യാ​ണ് പു​ല്ലൂ​ക്ക​ര​യി​ലെ സു​ഹൈ​ൽ. ഇ​യാ​ൾ‌ ക​ർ​ണാ​ട​ക​യി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. വ്യ​വ​സാ​യി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പ​ണം ക​വ​ർ​ന്ന കേ​സി​ൽ ആ​ന്ധ്രാ പോ​ലീ​സും ഇ​യാ​ളെ അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

കേ​സി​ൽ പേ​രാ​മ്പ്ര സ്വ​ദേ​ശി​ക​ളാ​യ ആ​ത്മ​ജ് (25), വ​സീം (25), ചൊ​ക്ലി സ്വ​ദേ​ശി സു​ഹൈ​ൽ എ​ന്നി​വ​ർ​ക്കെ​തി​രെ ചേ​വാ​യൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത് കൊ​ള​വ​ല്ലൂ​ർ പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. മേ​യ് 15ന് ​രാ​ത്രി 10.30നു ​കാ​റി​ൽ എ​ത്തി​യ സം​ഘം വീ​ടി​നു മു​ന്നി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യാ​ണ് പോ​ലീ​സി​നു ല​ഭി​ച്ച പ​രാ​തി.

ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പെ​ൺ​കു​ട്ടി​യെ കാ​ണ​ണ​മെ​ന്ന് യു​വാ​വ് ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ​യാ​ണ് പെ​ൺ​കു​ട്ടി രാ​ത്രി​യി​ൽ വീ​ടി​നു മു​ന്നി​ൽ ഇ​റ​ങ്ങി​നി​ന്ന​ത്. എ​ന്നാ​ൽ, കാ​റി​ലെ​ത്തി​യ സം​ഘം പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു.

ചേ​വാ​യൂ​ർ ഇ​ൻ​സ്പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക സ്ക്വാ​ഡ് രൂ​പീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. തി​ര​ച്ചി​ൽ നോ​ട്ടി​സും പു​റ​ത്തി​റ​ക്കി. ഇ​തി​നി​ടെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഘ​ത്തി​ൽ നി​ന്ന് പെ​ൺ​കു​ട്ടി ര​ക്ഷ​പ്പെ​ട്ടു. പെ​ൺ​കു​ട്ടി തി​രൂ​രി​ൽ വ​ച്ച് സു​ഹൈ​ലി​നെ പ​രി​ച​യ​പ്പെ​ട്ടു. ജോ​ലി ശ​രി​യാ​ക്കി ത​രാ​മെ​ന്ന് പ​റ​ഞ്ഞാ​ണ് സു​ഹൈ​ൽ പെ​ൺ​കു​ട്ടി​യെ കൊ​ള​വ​ല്ലൂ​ർ ചെ​റ്റ​ക്ക​ണ്ടി​യി​ലെ വാ​ട​ക വീ​ട്ടി​ലെ​ത്തി​ച്ച​ത്.

തു​ട​ർ​ന്ന് വീ​ട്ടി​ൽ പൂ​ട്ടി​യി​ട്ട് ദി​വ​സ​ങ്ങ​ളോ​ളം പീ​ഡി​പ്പി​ച്ചു. നി​ര​വ​ധി​പേ​ർ പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പെ​ൺ​കു​ട്ടി പോ​ലീ​സി​നു മൊ​ഴി ന​ൽ​കി​യ​ത്. നി​ല​വി​ൽ ഏ​ഴു​പേ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ല​ഹ​രി മ​രു​ന്ന് ക​ട​ത്തു​മാ​യി ബ​ന്ധ​മു​ള്ള സു​ഹൈ​ൽ താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പോ​ലീ​സ് വ​രു​ന്ന​ത് ക​ണ്ട് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പെ​ൺ​കു​ട്ടി​യെ വീ​ട്ടി​ൽ നി​ന്ന് ക​ണ്ടെ​ത്തി​യ​ത്. കോ​ഴി​ക്കോ​ട്ടു നി​ന്ന് ത​ട്ടി​ക്കൊ​ണ്ടു​പോ​യ പെ​ൺ​കു​ട്ടി​യാ​ണി​തെ​ന്ന് പോ​ലീ​സ് തി​രി​ച്ച​റി​യു​ക​യാ​യി​രു​ന്നു.

Kerala

പതിനേഴുകാരിയെ ബസിൽവച്ച് പീ‍ഡിപ്പിച്ചു; കണ്ടക്ടർക്ക് അഞ്ച് വർഷം കഠിനതടവ്

തിരുവനന്തപുരം: പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ ബസ് കണ്ടക്ടറായ പ്രതി അരുവിക്കര ചാണിച്ചാല്‍ക്കടവ് സ്വദേശി അരുണ്‍കുമാറിന് (46) അഞ്ച് വര്‍ഷം കഠിനതടവും പതിനയ്യായിരം രൂപ പിഴയും ശിക്ഷ.

അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിര്‍ളയാണ് ശിക്ഷ വിധിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ ആറ് മാസം കൂടി ശിക്ഷ അനുഭവിക്കണം. പിഴത്തുകയും ലീഗല്‍ സര്‍വീസ് അതോറിറ്റി നഷ്ടപരിഹാരവും അതിജീവിതക്ക് നല്‍കണമെന്നും കോടതി വിധിച്ചു.

2024 സെപ്റ്റംബര്‍ 23നാണ് കേസിന് ആസ്പദമായ സംഭവം. വെള്ളനാട് നിന്നും കിഴക്കേക്കോട്ടയ്ക്കു പോകുന്ന ബസില്‍ പ്രതി അതിജീവിതയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.

സംഭവത്തില്‍ ഭയന്ന കുട്ടി വിവരം പുറത്തു പറഞ്ഞില്ല. തുടര്‍ന്നുള്ള ദിവസങ്ങളിലും ഇതേ ബസില്‍ സഞ്ചരിക്കേണ്ടിവന്ന കുട്ടിക്കു മാനസികപ്രശ്‌നങ്ങള്‍ ഉണ്ടായി. തുടര്‍ന്ന് ചികിത്സയ്ക്കായി മനോരോഗവിദഗ്ധനെ കണ്ടപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Kerala

സ​ഹ​പാ​ഠി​ക​ള്‍​ക്കെ​തി​രേ​യു​ള്ള പെ​ണ്‍​കു​ട്ടി​യു​ടെ പീ​ഡ​ന​പ​രാ​തി വ്യാ​ജ​മെ​ന്ന് ക​ണ്ടെ​ത്ത​ല്‍; ക​സ്റ്റ​ഡി​യി​ലാ​യ​വ​രെ വി​ട്ട​യ​ച്ചു  

കോ​ന്നി: സ​ഹ​പാ​ഠി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ ചേ​ര്‍​ന്ന് പീ​ഡി​പ്പി​ച്ചെ​ന്ന പ​തി​മൂ​ന്നു​കാ​രി​യു​ടെ പ​രാ​തി വ്യാ​ജ​മാ​ണെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി. പെ​ണ്‍​കു​ട്ടി​ക്ക് പീ​ഡ​ന​ത്തി​നു വി​ധേ​യാ​യി​ട്ടി​ല്ലെ​ന്ന വൈ​ദ്യ​പ​രി​ശോ​ധ​നാ ഫ​ലം പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് സം​ഭ​വ​ത്തി​ന്റെ ചു​രു​ള​ഴി​ഞ്ഞ​ത്.

ഇ​തേ​ത്തു​ട​ര്‍​ന്ന് കേ​സി​ല്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്ന ആ​റു​പേ​രെ​യും പോ​ലീ​സ് താ​ത്കാ​ലി​ക​മാ​യി വി​ട്ട​യ​ച്ചു. കു​ട്ടി​ക​ള്‍ ത​മ്മി​ലു​ണ്ടാ​യ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള ത​ര്‍​ക്ക​മാ​ണോ ഇ​ത്ത​ര​മൊ​രു വ്യാ​ജ​പ​രാ​തി​ക്ക് പി​ന്നി​ലെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്.

സ്‌​കൂ​ളി​ല്‍ ന​ട​ന്ന കൗ​ണ്‍​സ​ലിം​ഗി​നി​ടെ​യാ​ണ് പ​ത്തി​ല​ധി​കം പേ​ര്‍ ചേ​ര്‍​ന്ന് ത​ന്നെ പീ​ഡി​പ്പി​ച്ചെ​ന്നും ഇ​തി​ല്‍ ആ​റു​പേ​ര്‍ സ​ഹ​പാ​ഠി​ക​ളാ​ണെ​ന്നും പെ​ണ്‍​കു​ട്ടി വെ​ളി​പ്പെ​ടു​ത്തി​യ​ത്. തു​ട​ര്‍​ന്ന് കൂ​ട​ല്‍ പോ​ലീ​സ് സം​ഭ​വ​ത്തി​ല്‍ ര​ണ്ട് എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ഒ​രു പെ​ണ്‍​കു​ട്ടി​യ​ട​ക്കം ആ​റു​പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തു.

സ്‌​കൂ​ളി​ന് സ​മീ​പ​ത്തും ക​സ്റ്റ​ഡി​യി​ലാ​യ പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ലും പീ​ഡ​നം ന​ട​ന്നു​വെ​ന്നാ​യി​രു​ന്നു കു​ട്ടി​യു​ടെ ആ​ദ്യ മൊ​ഴി. എ​ന്നാ​ല്‍​പേ​ലീ​സ് ന​ട​ത്തി​യ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ കു​ട്ടി പ​റ​ഞ്ഞ സ​മ​യ​ത്ത് ക​സ്റ്റ​ഡി​യി​ലാ​യ​വ​ര്‍ ആ​രും ഒ​രു​മി​ച്ചു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് വ്യ​ക്ത​മാ​യി. തു​ട​ര്‍​ന്ന് മൊ​ഴി​ക​ളി​ലെ പൊ​രു​ത്ത​ക്കേ​ടു​ക​ള്‍ ശ്ര​ദ്ധ​യി​ല്‍​പെ​ട്ട പോ​ലീ​സ് ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണ​ത്തി​ലേ​ക്ക് നീ​ങ്ങു​ക​യാ​യി​രു​ന്നു.

വൈ​ദ്യ​പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ച്ച​തി​നു് ശേ​ഷം പോ​ലീ​സ് ന​ട​ത്തി​യ വി​ശ​ദ​മാ​യ ചോ​ദ്യം​ചെ​യ്യ​ലി​ല്‍, സ​ഹ​പാ​ഠി​ക​ള്‍ ത​ന്നെ പീ​ഡി​പ്പി​ച്ചി​ട്ടി​ല്ലെ​ന്ന് പെ​ണ്‍​കു​ട്ടി ഒ​ടു​വി​ല്‍ സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു.
മാ​ധ്യ​മ വാ​ര്‍​ത്ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കെ.​വി. മ​നോ​ജ് കു​മാ​ര്‍ സം​ഭ​വ​ത്തി​ല്‍ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തി​രു​ന്നു.

ജി​ല്ലാ ശി​ശു​സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി, ചൈ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി എ​ന്നി​വ​രോ​ട് ക​മ്മീ​ഷ​ന്‍ അ​ടി​യ​ന്ത​ര റി​പ്പോ​ര്‍​ട്ടും തേ​ടി​യി​ട്ടു​ണ്ട്. കേ​സി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വ​രും ദി​വ​സ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ഉ​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന.

National

രാ​ജ​സ്ഥാ​നി​ൽ 13 വ​യ​സു​കാ​രി​യെ ബ​ലാ​ത്സം​ഗം ചെ​യ്തു; അ​ഞ്ച് ദി​വ​സ​ത്തി​നി​ടെ ബ​ലാ​ത്സം​ഗം ചെ​യ്‌​ത​ത് 30 പേ​ർ, എ​ട്ട് പേ​ർ അ​റ​സ്റ്റി​ൽ

ജ​യ്പൂ​ർ: രാ​ജ​സ്ഥാ​നി​ലെ ശ്രീ ​ഗം​ഗാ​ന​ഗ​റി​ൽ 13 വ​യ​സു​കാ​രി​യെ ക്രൂ​ര​മാ​യി ബ​ലാ​ത്സം​ഗം ചെ​യ്തു. അ​ഞ്ച് ദി​വ​സ​ത്തി​നി​ടെ 30 പേ​രാ​ണ് പെ​ൺ​കു​ട്ടി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത​ത്. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച പോ​ലീ​സ് ഇ​തു​വ​രെ എ​ട്ട് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്തു. കൂ​ടു​ത​ൽ പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

വീ​ട് വി​ട്ടി​റ​ങ്ങി​യ പെ​ൺ​കു​ട്ടി ജൂ​ൺ 18 മു​ത​ൽ 22 വ​രെ​യു​ള്ള തീ​യ​തി​ക​ളി​ലാ​ണ് വി​വി​ധ ഹോ​ട്ട​ലു​ക​ളി​ൽ​വ​ച്ച് ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഒ​രു റി​ക്ഷാ​ത്തൊ​ഴി​ലാ​ളി​യാ​ണ് അ​ടു​പ്പം സ്ഥാ​പി​ച്ച് പെ​ൺ​കു​ട്ടി​യെ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ​ത്. തു​ട‍‍​ർ​ന്ന് ഇ​യാ​ൾ പെ​ൺ​കു​ട്ടി​യെ പ​ണം വാ​ങ്ങി ഒ​രു ഹോ​ട്ട​ലു​ട​മ​യ്ക്ക് കൈ​മാ​റി. പി​ന്നീ​ട് ശ്രീ ​ഗം​ഗാ​ന​ഗ​റി​ലെ വി​വി​ധ ഹോ​ട്ട​ലു​ട​മ​ക​ളും ഹോ​ട്ട​ൽ മാ​നേ​ജ​ർ​മാ​രും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രാ​ണ് പെ​ൺ​കു​ട്ടി​യെ പ​ല​ദി​വ​സ​ങ്ങ​ളി​ലാ​യി ബ​ലാ​ത്സം​ഗം ചെ​യ്ത​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

പെ​ൺ​കു​ട്ടി​യെ കാ​ണാ​താ​യ​തോ​ടെ കു​ടും​ബം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. പി​ന്നീ​ട് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ കു​ട്ടി​യെ ക​ണ്ടെ​ത്തി. ഇ​തോ​ടെ​യാ​ണ് കൂ​ട്ട​ബ​ലാ​ത്സംഗ​ത്തി​ന്‍റെ വി​വ​ര​ങ്ങ​ൾ പെ​ൺ​കു​ട്ടി വെ​ളി​പ്പെ​ടു​ത്തി​യ​ത്. നി​ര​ന്ത​രം പീ​ഡ​ന​ത്തി​നി​ര​യാ​യി ശാ​രീ​രി​ക​മാ​യി അ​വ​ശ​യാ​യി​ട്ടും നി​ർ​ബ​ന്ധി​ച്ച് മ​ദ്യം കു​ടി​പ്പി​ച്ച് വീ​ണ്ടും ബ​ലാ​ത്സം​ഗം ചെ​യ്തെ​ന്നും പെ​ൺ​കു​ട്ടി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

ശ്രീ ​ഗം​ഗാ​ന​ഗ​റി​ലെ വി​വി​ധ ഹോ​ട്ട​ലു​ട​മ​ക​ളും ഹോ​ട്ട​ൽ മാ​നേ​ജ​ർ​മാ​രും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ൾ. ഇ​തി​ൽ എ​ട്ട് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ്ചെ​യ്തി​ട്ടു​ണ്ട്. ബാ​ക്കി പ്ര​തി​ക​ൾ​ക്കാ​യി തെര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

 

Kerala

കാട്ടാക്കടയിൽ പത്താം ക്ലാസ് വിദ്യാർഥിനി വീടിനുള്ളിൽ മരിച്ച നിലയിൽ

തിരുവനന്തപുരം: കാട്ടാക്കടയിൽ പത്താം ക്ലാസ് വിദ്യാർഥിനി വീടിനുള്ളിൽ മരിച്ച നിലയിൽ. കാട്ടാക്കട ബസ് സ്റ്റാൻഡിന് സമീപം താമസിക്കുന്ന സാമുവൽ- ലതികാംബിക ദമ്പതികളുടെ മകൾ അബിയയെ ആണ് കിടപ്പുമുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.

ഒരു മാസം മുൻപ് അബിയയുടെ സുഹൃത്തായ പെൺകുട്ടി ജീവനൊടുക്കിയിരുന്നു. സാധാരണ എഴുന്നേറ്റുവരുന്ന സമയമായിട്ടും കാണാത്തതിനെത്തുടര്‍ന്ന് അമ്മ അന്വേഷിച്ചപ്പോഴാണ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ അബിയയെ കണ്ടത്.

സംഭവത്തിനു പിന്നാലെ വീട്ടുകാരിൽ നിന്നു ലഭിച്ച വിവരങ്ങള്‍ അനുസരിച്ച് സുഹൃത്തിന്‍റെ മരണത്തില്‍ അബിയ ഏറെ പ്രയാസത്തിലായിരുന്നുവെന്നാണ് മനസിലാകുന്നത്. ഇതിന്‍റെ മാനസിക വിഷമത്തിലാണ് അബിയയും ജീവനൊടുക്കിയത് എന്നാണ് പ്രാഥമിക നിഗമനം. കാട്ടാക്കട പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

National

10 വയസുകാരിയെ തട്ടക്കൊണ്ടുപോയി പീഡിപ്പിച്ച് കൊന്ന കേസ്; പ്രതിക്കു നേരെ വെടിയുതിർത്ത് പോലീസ്

ന്യൂ​ഡ​ൽ​ഹി: പ​ത്തു​വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യെ വെ​ടി​വ​ച്ച് പോ​ലീ​സ്. ഡ​ൽ​ഹി​യി​ൽ ഫു​ട്പാ​ത്തി​ൽ ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന കു​ട്ടി​യെ​യാ​ണ് പ്ര​തി ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി​യ​ത്.

കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി ബ​ബ്ലൂ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ നി​ന്ന് ചാ​ടി​പ്പോ​കാ​ൻ ശ്ര​മി​ച്ച​തോ​ടെ​യാ​ണ് പോ​ലീ​സ് വെ​ടി​യു​തി​ർ​ത്ത​ത്. വെ​ടി​വ​യ്പ്പി​ൽ കാ​ലി​ന് പ​രി​ക്കേ​റ്റ ഓ​ൺ​ലൈ​ൻ ടാ​ക്സി ഡ്രൈ​വ​റാ​യ പ്ര​തി​യെ നി​ല​വി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ച​ര​യോ​ടെ​യാ​ണ് മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം ഫു​ട്പാ​ത്തി​ൽ ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന മ​ക​ളെ കാ​ണാ​നി​ല്ലെ​ന്ന് കാ​ണി​ച്ച് മെ​ഹ്‌​റോ​ളി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ന്ന​ത്. പ​രാ​തി ല​ഭി​ച്ച​തി​ന് പി​ന്നാ​ലെ പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഓ​ൺ​ലൈ​ൻ ടാ​ക്സി ഡ്രൈ​വ​റാ​യ ബ​ബ്ലൂ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​കു​ന്ന​ത്. ചോ​ദ്യം ചെ​യ്യ​ലി​ൽ പ്ര​തി കു​റ്റം സ​മ്മ​തി​ക്കു​ക​യു​ണ്ടാ​യി.

ഫു​ട്പാ​ത്തി​ൽ നി​ന്ന് ത​ട്ടി​ക്കൊ​ണ്ടു​പോ​യ പെ​ൺ​കു​ട്ടി​യെ ഗു​രു​ഗ്രാ​മി​ലേ​ക്ക് കൊ​ണ്ടു​പോ​യി ക്രൂ​ര​മാ​യി ബ​ലാ​ത്സം​ഗം ചെ​യ്ത ശേ​ഷം കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പ്ര​തി സ​മ്മ​തി​ച്ചു. പെ​ൺ​കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം ഡ​ൽ​ഹി​യി​ലെ മെ​ഹ്‌​റോ​ളി​യി​ലു​ള്ള വ​ന​പ്ര​ദേ​ശ​ത്ത് ഉ​പേ​ക്ഷി​ക്കു​ക​യാ​ണ് പ്ര​തി ചെ​യ്ത​ത്. ഇ​വി​ടെ നി​ന്നാ​ണ് പെ​ൺ​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം പൊ​ലീ​സ് ക​ണ്ടെ​ടു​ത്ത​ത്. പ്ര​തി ക​സ്റ്റ​ഡി​യി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച​തോ​ടെ​യാ​ണ് വെ​ടി​വ​യ്‌​ക്കേ​ണ്ടി വ​ന്ന​തെ​ന്നും കേ​സി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

National

സ്കൂ​ട്ട​റോ​ടി​ക്കാ​ൻ പ​ഠി​പ്പി​ക്കാ​മെ​ന്നു പ​റ​ഞ്ഞ് പ​തി​ന​ഞ്ചു​കാ​രി​യെ നി​ര​ന്ത​രം പീ​ഡി​പ്പി​ച്ചു: ജ്വ​ല്ല​റി ഉ​ട​മ അ​റ​സ്റ്റി​ൽ

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ കാ​ൺ​പൂ​രി​ൽ പ​തി​ന​ഞ്ചു​കാ​രി​യെ നി​ര​ന്ത​രം ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച ജ്വ​ല്ല​റി ഉ​ട​മ അ​റ​സ്റ്റി​ൽ. കാ​ൺ​പൂ​ർ സ്വ​ദേ​ശി അ​ശോ​ക് കു​മാ​ർ ര​സ്തോ​ഗി​യാ​ണ് പി​ടി​യി​ലാ​യ​ത്. കാ​ൺ​പൂ​രി​ൽ ഒ​ന്നി​ലേ​റെ സ്വ​ർ​ണ​ക്ക​ട​ക​ളു​ടെ ഉ​ട​മ​യാ​ണ് അ​ശോ​ക്. ഇ​യാ​ളു​ടെ ഷോ​റൂ​മി​ലെ ജോ​ലി​ക്കെ​ത്തി​യ​താ​യി​രു​ന്നു പെ​ൺ​കു​ട്ടി.

സ്കൂ​ട്ട​റോ​ടി​ക്കാ​ൻ പ​ഠി​പ്പി​ക്കാ​മെ​ന്നു പ​റ​ഞ്ഞ് കു​ട്ടി​യെ ഇ​യാ​ൾ ത​ന്‍റെ ഫാം​ഹൗ​സി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു പോ​വു​ക​യാ​യി​രു​ന്നു. സ്കൂ​ട്ട​ർ വാ​ങ്ങി​ന​ൽ​കാ​മെ​ന്നും ഇ​യാ​ൾ കു​ട്ടി​യോ​ട് പ​റ​ഞ്ഞു. തു​ട​ർ​ന്ന് ഫാം​ഹൗ​സി​ലെ​ത്തി​യ ശേ​ഷം ഇ​യാ​ൾ കു​ട്ടി​യെ ത​ട​ഞ്ഞു നി​ർ​ത്തു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കു​ക​യു​മാ​യി​രു​ന്നു. പീ​ഡ​ന വി​വ​രം പു​റ​ത്തു പ​റ​ഞ്ഞാ​ൽ കു​ടും​ബ​ത്തെ മു​ഴു​വ​ൻ ജ​യി​ലി​ലാ​ക്കു​മെ​ന്നും ഇ​യാ​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തി.

പി​ന്നീ​ട് പ​ല​ത​വ​ണ പെ​ൺ​കു​ട്ടി​യെ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഭീ​ഷ​ണി സ​ഹി​ക്കാ​താ​യ​തോ​ടെ കു​ട്ടി വി​വ​രം പി​താ​വി​നെ അ​റി​യി​ച്ചു. തു​ട​ർ​ന്ന് കു​ടും​ബം പോ​ലീ​സി​നെ സ​മീ​പി​ക്കു​ക​യും അ​ശോ​കി​നെ​തി​രെ കേ​സെ​ടു​ക്കു​ക​യും ചെ​യ്തു.

 

Kerala

പ്ര​ണ​യം നി​ര​സി​ച്ച കൗ​മാ​ര​ക്കാ​രി​യെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: പ്ര​ണ​യം നി​ര​സി​ച്ച 16കാ​രി​യെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ചു. ക​ന്യാ​കു​ള​ങ്ങ​ര സ്വ​ദേ​ശി​നി​യാ​യ പെ​ൺ​കു​ട്ടി​ക്ക് ക​ഴു​ത്തി​നാ​ണ് കു​ത്തേ​റ്റ​ത്.

പ​ന​വൂ​ർ സ്വ​ദേ​ശി​യാ​യ ഫ​ഹ​ദ്(21) ആ​ണ് പ്ര​ണ​യം നി​ര​സി​ച്ച​തി​നെ തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി​യെ കു​ത്തി​കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്. പെ​ൺ​കു​ട്ടി​യെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

പെ​ൺ​കു​ട്ടി​യു​ടെ വീ​ടി​ന് സ​മീ​പ​ത്താ​യി യു​വാ​വ് കാ​റി​ൽ കാ​ത്തു​നി​ന്ന ഫ​ഹ​ദ്, പെ​ൺ​കു​ട്ടി​യെ കു​ത്തി​വീ​ഴ്ത്തി​യ​ശേ​ഷം കാ​റി​ൽ ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. അ​മി​ത​വേ​ഗ​ത​യി​ൽ കാ​ർ ഓ​ടി​ച്ച പ്ര​തി, എ​തി​ർ​വ​ശ​ത്തി​ന്ന് വ​ന്ന വാ​ഹ​ന​ത്തെ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ചാ​ണ് ക​ട​ന്നു​ക​ള​ഞ്ഞ​ത്.

വീ​ട്ടി​ൽ​നി​ന്ന് പു​സ്ത​കം വാ​ങ്ങാ​നാ​യി പു​റ​ത്തേ​ക്കി​റ​ങ്ങി​യ കു​ട്ടി​യെ വീ​ടി​നു സ​മീ​പം ആ​ളൊ​ഴി​ഞ്ഞ പ്ര​ദേ​ശ​ത്ത് കാ​ത്തു​നി​ന്നാ​ണ് ഫ​ഹ​ദ് കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. മു​ഖ​ത്തും ക​ഴു​ത്തി​നും ആ​ണ് കു​ത്തേ​റ്റി​രി​ക്കു​ന്ന​ത്. ക​ഴു​ത്തി​നു പു​റ​കി​ലെ കു​ത്ത് ആ​ഴ​ത്തി​ലു​ള്ള​താ​ണെ​ന്ന് ക​ണ്ടു​നി​ന്ന​വ​ർ പ​റ​യു​ന്നു. പ്ര​ദേ​ശ​ത്ത് പി​ടി​വ​ലി കൂ​ടി​യ​തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ളു​മു​ണ്ട്.

നി​ല​വി​ളി കേ​ട്ട് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ പെ​ൺ​കു​ട്ടി​യെ ഉ​ട​ൻ​ത​ന്നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ചു. വ​ട്ട​പ്പാ​റ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ചു.

Kerala

പാലക്കാട്ടെ പെൺകുട്ടിയുടെ ദുരൂഹ മരണം: സിബിഐ അന്വേഷണത്തിന് ഉത്തരവ്

കൊ​​​ച്ചി: പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​യി​​​ലെ പെ​​​ൺ​​​കു​​​ട്ടി​​​യു​​​ടെ ദു​​​രൂ​​​ഹ​​​മ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സി​​​ൽ സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ്.

13 വ​​​ര്‍ഷ​​​ത്തി​​​നി​​​ടെ 23 കു​​​ട്ടി​​​ക​​​ള്‍ ദു​​​രൂ​​​ഹ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ മ​​​രി​​​ച്ച​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സു​​​ക​​​ളു​​​ടെ കാ​​​ര്യ​​​ത്തി​​​ല്‍ സി​​​ബി​​​ഐ നി​​​ല​​​പാ​​​ട് അ​​​റി​​​യി​​​ക്കാ​​​നും കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടു.

11 കാ​​​രി​​​യു​​​ടെ മ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് കൊ​​​ല്ല​​​ങ്കോ​​​ട് പോ​​​ലീ​​​സ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത കേ​​​സ് സി​​​ബി​​​ഐ അ​​​ന്വേ​​​ഷി​​​ക്കാ​​​നാ​​​ണ് ചീ​​​ഫ് ജ​​​സ്റ്റീ​​​സ് സൗ​​​മെ​​​ന്‍ സെ​​​ന്‍, ജ​​​സ്റ്റീ​​​സ് വി.​​​എം. ശ്യാം​​​കു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് ഉ​​​ത്ത​​​ര​​​വി​​​ട്ട​​​ത്. ക്രൈം​​​ബ്രാ​​​ഞ്ചി​​​ന്‍റെ അ​​​ന്വേ​​​ഷ​​​ണ​​​റി​​​പ്പോ​​​ര്‍ട്ടി​​​ല്‍ ഗു​​​രു​​​ത​​​ര ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ള്‍ ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ര്‍ന്നാ​​​ണ് നി​​​ര്‍ദേ​​​ശം. പോ​​​സ്റ്റ്‌​​​മോ​​​ര്‍ട്ടം റി​​​പ്പോ​​​ര്‍ട്ട് ഉ​​​ള്‍പ്പെ​​​ടെ​​​യു​​​ള്ള രേ​​​ഖ​​​ക​​​ള്‍ സി​​​ബി​​​ഐ​​​ക്കു കൈ​​​മാ​​​റാ​​​നും വാ​​​ള​​​യാ​​​ര്‍ നീ​​​തി സ​​​മ​​​ര​​​സ​​​മി​​​തി അം​​​ഗ​​​ങ്ങ​​​ള്‍ ന​​​ല്‍കി​​​യ പൊ​​​തു​​​താ​​​ത്പ​​​ര്യ ഹ​​​ര്‍ജി​​​യി​​​ലെ ഉ​​​ത്ത​​​ര​​​വി​​​ല്‍ കോ​​​ട​​​തി നി​​​ര്‍ദേ​​​ശി​​​ച്ചു. കേ​​​സ് വീ​​​ണ്ടും ഓ​​​ഗ​​​സ്റ്റ് ആ​​​റി​​​ന് പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ മാ​​​റ്റി.

വാ​​​ള​​​യാ​​​ര്‍, ക​​​സ​​​ബ, കൊ​​​ല്ല​​​ങ്കോ​​​ട് പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ന്‍ പ​​​രി​​​ധി​​​യി​​​ല്‍ 2010- 23 കാ​​​ല​​​യ​​​ള​​​വി​​​ല്‍ 23 കു​​​ട്ടി​​​ക​​​ള്‍ മ​​​രി​​​ച്ച​​​ത് ദു​​​രൂ​​​ഹ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണെ​​​ന്ന് ഹ​​​ര്‍ജി​​​യി​​​ല്‍ പ​​​റ​​​യു​​​ന്നു. വാ​​​ള​​​യാ​​​ര്‍ പെ​​​ണ്‍കു​​​ട്ടി​​​ക​​​ളു​​​ടെ​​​യും മ​​​ല​​​ബാ​​​ര്‍ സി​​​മ​​​ന്‍റ്സ് ക​​​മ്പ​​​നി സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി​​​രു​​​ന്ന വി. ​​​ശ​​​ശീ​​​ന്ദ്ര​​​ന്‍റെ മ​​​ക്ക​​​ളു​​​ടെ​​​യും മ​​​ര​​​ണം സം​​​ബ​​​ന്ധി​​​ച്ചു ന​​​ട​​​ത്തു​​​ന്ന അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന്‍റെ നി​​​ല​​​വി​​​ലെ സ്ഥി​​​തി എ​​​ന്തെ​​​ന്ന് സി​​​ബി​​​ഐ​​​യോ​​​ട് ആ​​​രാ​​​ഞ്ഞെ​​​ങ്കി​​​ലും റി​​​പ്പോ​​​ര്‍ട്ട് ല​​​ഭി​​​ച്ചി​​​ല്ലെ​​​ന്ന് ഉ​​​ത്ത​​​ര​​​വി​​​ല്‍ പ​​​റ​​​യു​​​ന്നു.

പാ​​​ല​​​ക്കാ​​​ട് ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​യി​​​ല്‍നി​​​ന്നു വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ള്‍ തേ​​​ടാ​​​മെ​​​ന്നും കേ​​​സ് അ​​​ന്വേ​​​ഷ​​​ണ​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള വി​​​ശ​​​ദ റി​​​പ്പോ​​​ര്‍ട്ട് ന​​​ല്‍ക​​​ണ​​​മെ​​​ന്നും സി​​​ബി​​​ഐ​​​ക്ക് കോ​​​ട​​​തി നി​​​ര്‍ദേ​​​ശം ന​​​ല്‍കി. കു​​​ട്ടി​​​ക​​​ളു​​​ടെ സു​​​ര​​​ക്ഷ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കാ​​​ര്യ​​​ങ്ങ​​​ള്‍ എ​​​ല്ലാ മാ​​​സ​​​വും ജി​​​ല്ലാ ലീ​​​ഗ​​​ല്‍ സ​​​ര്‍വീ​​​സ​​​സ് അ​​​ഥോ​​​റി​​​റ്റി​​​യും താ​​​ലൂ​​​ക്ക് ലീ​​​ഗ​​​ല്‍ സ​​​ര്‍വീ​​​സ​​​സ് ക​​​മ്മി​​​റ്റി​​​യും കേ​​​ര​​​ള സ്റ്റേ​​​റ്റ് ലീ​​​ഗ​​​ല്‍ സ​​​ര്‍വീ​​​സ​​​സ് അ​​​ഥോ​​​റി​​​റ്റി (കെ​​​ല്‍സ) ചെ​​​യ​​​ര്‍മാ​​​നു ന​​​ല്‍ക​​​ണം.
കു​​​ട്ടി​​​ക​​​ളു​​​ടെ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ളും ശി​​​ശു​​​സം​​​ര​​​ക്ഷ​​​ണ നി​​​യ​​​മ​​​ങ്ങ​​​ളും സം​​​ബ​​​ന്ധി​​​ച്ച് ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ പ​​​രി​​​പാ​​​ടി​​​ക​​​ള്‍ സം​​​ഘ​​​ടി​​​പ്പി​​​ക്ക​​​ണം. ജി​​​ല്ലാ ശി​​​ശു​​​സം​​​ര​​​ക്ഷ​​​ണ യൂ​​​ണി​​​റ്റ്, ശി​​​ശു​​​ക്ഷേ​​​മ സ​​​മി​​​തി​​​ക​​​ള്‍, പോ​​​ലീ​​​സ്, വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ്, സാ​​​മൂ​​​ഹ്യ​​​നീ​​​തി വ​​​കു​​​പ്പ്, സം​​​സ്ഥാ​​​ന ബാ​​​ലാ​​​വ​​​കാ​​​ശ സം​​​ര​​​ക്ഷ​​​ണ ക​​​മ്മീ​​​ഷ​​​ന്‍ എ​​​ന്നി​​​വ​​​യു​​​ടെ ഏ​​​കോ​​​പ​​​നം ഉ​​​ണ്ടാ​​​ക​​​ണം. ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍, കു​​​ടും​​​ബ​​​ശ്രീ യൂ​​​ണി​​​റ്റു​​​ക​​​ള്‍, സാ​​​മൂ​​​ഹി​​​ക സം​​​ഘ​​​ട​​​ന​​​ക​​​ള്‍ എ​​​ന്നി​​​വ​​​യു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച് ശി​​​ശു​​​സം​​​ര​​​ക്ഷ​​​ണ പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ള്‍ ശ​​​ക്തി​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നും ഉ​​​ത്ത​​​ര​​​വി​​​ല്‍ പ​​​റ​​​യു​​​ന്നു.

Kerala

കോ​ഴി​ക്കോ​ട് ഷി​ഗ​ല്ല ബാ​ധി​ച്ച് നാ​ല​ര​വ​യ​സു​കാ​രി മ​രി​ച്ചു

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ഷി​ഗ​ല്ല ബാ​ധി​ച്ച് നാ​ല​ര​വ​യ​സു​കാ​രി മ​രി​ച്ചു. ത​ല​ക്കു​ള​ത്തൂ​ർ സ്വ​ദേ​ശി ബ​ബീ​ഷി​ന്‍റെ മ​ക​ൾ നി​ള ആ​ണ് മ​രി​ച്ച​ത്.

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച​യാ​ണ് കു​ട്ടി​യെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ചി​കി​ത്സ​യി​ലി​രി​ക്കേ ഇ​ന്ന് രാ​വി​ലെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.

ഷി​ഗ​ല്ല  വി​ഭാ​ഗ​ത്തി​ൽ​പെ​ടു​ന്ന ബാ​ക്ടീ​രി​യ​ക​ളാ​ണ് ഷി​ഗ​ല്ലോ​സി​സ്രോ​ഗാ​ണു​ബാ​ധ​യ്ക്ക് കാ​ര​ണ​മാ​വു​ന്ന​ത്. വ​യ​റി​ള​ക്ക​മാ​ണ് ഈ ​രോ​ഗ​ത്തി​ന്‍റെ പ്ര​ധാ​ന ല​ക്ഷ​ണം. എ​ന്നാ​ൽ ഇ​ത് സാ​ധാ​ര​ണ വ​യ​റി​ള​ക്ക​ത്തേ​ക്കാ​ൾ ഗു​രു​ത​ര​മാ​ണ്. രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ ഗു​രു​ത​രാ​വ​സ്ഥ​യി​ലെ​ത്തി​യാ​ൽ അ​ഞ്ച് വ​യ​സി​ന് താ​ഴെ രോ​ഗം പി​ടി​പെ​ട്ട കു​ട്ടി​ക​ളി​ലും രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി കു​റ​ഞ്ഞ​വ​രി​ലും മ​ര​ണ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.

National

17 വ​യ​സു​കാ​രി​യെ ലി​ഫ്റ്റി​നു​ള്ളി​ൽ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം; പ്ര​തി പി​ടി​യി​ൽ

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ദ​ഹാ​നു​ക​ർ​വാ​ടി മെ​ട്രോ സ്റ്റേ​ഷ​നി​ലെ ലി​ഫ്റ്റി​നു​ള്ളി​ൽ വ​ച്ച് കൗ​മാ​ര​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു. പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി ഡോ​ണി (44) യെ ​പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സം​ഭ​വ​ത്തി​ന് ശേ​ഷം ഓ​ടി​പ്പോ​യ പ്ര​തി​യെ റ​യ്പൂ​രി​ൽ വ​ച്ച് ഗീ​താ​ഞ്ജ​ലി എ​ക്സ്പ്ര​സ് ട്രെ​യി​നി​ൽ നി​ന്നാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

മും​ബൈ​യി​ൽ ജോ​ലി​ക്കാ​യി എ​ത്തി​യ​താ​യി​രു​ന്നു ഇ​യാ​ൾ. 17 വ​യ​സു​കാ​രി​യാ​യ പെ​ൺ​കു​ട്ടി​യു​ടെ കൂ​ടെ ലി​ഫ്റ്റി​നു​ള്ളി​ൽ ക​യ​റി​യ​താ​യി​രു​ന്നു ഡോ​ണി. ലി​ഫ്റ്റി​ന്‍റെ വാ​തി​ലു​ക​ൾ അ​ട​ഞ്ഞ​തോ​ടെ ഇ​യാ​ൾ പെ​ൺ​കു​ട്ടി​യെ ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ ത​ന്നെ ലി​ഫ്റ്റി​ന് പു​റ​ത്തി​റ​ങ്ങി​യ പെ​ൺ​കു​ട്ടി ആ​ദ്യം മെ​ട്രോ ജീ​വ​ന​ക്കാ​രെ​യും പി​ന്നീ​ട് പോ​ലീ​സി​നെ​യും വി​വ​ര​മ​റി​യി​ച്ചു. തു​ട​ർ​ന്ന് കേ​സെ​ടു​ത്ത പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മെ​ട്രോ പ​രി​സ​ര​ത്തി​ന് അ​ക​ത്തും പു​റ​ത്തു​മാ​യി സ്ഥാ​പി​ച്ചി​രു​ന്ന 64 കാ​മ​റ​ക​ളി​ൽ നി​ന്നു​ള്ള സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ മെ​ട്രോ അ​ധി​കൃ​ത​ർ പോ​ലീ​സി​ന് കൈ​മാ​റി​യി​രു​ന്നു.

തു​ട​ർ​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ റെ​യി​ൽ​വേ സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് റാ​യ്പൂ​രി​ൽ വ​ച്ച് പ്ര​തി​യെ ട്രെ​യി​നി​ൽ നി​ന്ന് ഇ​റ​ക്കി അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. മും​ബൈ​യി​ൽ എ​ത്തി​ച്ച ഇ​യാ​ൾ​ക്കെ​തി​രെ പീ​ഡ​ന​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Kerala

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു, 63കാ​ര​ന് 30 വ​ർ​ഷം ക​ഠി​ന ത​ട​വും പി​ഴ​യും

കാ​സ​ർ​ഗോ​ഡ്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​ക്ക് 30 വ​ർ​ഷം ക​ഠി​ന ത​ട​വും 25,000രൂ​പ പി​ഴ​യും.

പ​ന​യാ​ൽ കു​റു​ക്ക​ൻ​കു​ന്ന് കോ​ള​നി​യി​ലെ മ​ധു​സൂ​ദ​ന​ൻ നാ​യ​രെ(63) യാ​ണ്‌ സ്പെ​ഷ്യ​ൽ കോ​ർ​ട്ട് ഫോ​ർ ദി ​ട്ര​യ​ൽ ഓ​ഫ് ഒ​ഫ​ൻ​സ​സ് അ​ണ്ട​ർ പോ​ക്സോ ആ​ക്ട് പ്ര​കാ​രം ഹൊ​സ്ദു​ർ​ഗ് ജ​ഡ്ജ് പി.​എം. സു​രേ​ഷ് ശി​ക്ഷി​ച്ച​ത്‌.

ചീ​മേ​നി പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ 11 വ​യ​സു​ള്ള പെ​ൺ​കു​ട്ടി​യെ​യാ​ണ് ഇ​യാ​ൾ പീ​ഡി​പ്പി​ച്ച​ത്. 2023 മെ​യ്‌ 25ന്‌ ​കു​ട്ടി​യു​ടെ അ​മ്മ ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​ന് പോ​യ​സ​മ​യം ലൈം​ഗീ​ക അ​തി​ക്ര​മ​ത്തി​ന് വി​ധേ​യ​മാ​ക്കി​യ​ന്നെ കേ​സി​ലാ​ണ് ശി​ക്ഷ. കു​ട്ടി അ​നു​ജ​നോ​ടൊ​പ്പം വീ​ട്ടി​ൽ കി​ട​ന്നു​റ​ങ്ങു​ന്ന സ​മ​യ​ത്താ​ണ് പീ​ഡ​നം.

ചീ​മേ​നി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത് അ​ന്ന​ത്തെ എ​സ്ഐ ആ​യി​രു​ന്ന കെ. ​അ​ജി​ത​യാ​ണ്‌. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി ഹൊ​സ്ദു​ർ​ഗ് സ്പെ​ഷ്യ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ എ. ​ഗം​ഗാ​ധ​ര​ൻ ഹാ​ജ​രാ​യി. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ആ​റ് മാ​സം കൂ​ടു​ത​ൽ ത​ട​വ് അ​നു​ഭ​വി​ക്ക​ണം.

National

കാഷ്മീരി​ൽ 12 വ​യ​സു​കാ​രി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത് കൊ​ല​പ്പെ​ടു​ത്തി

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീരി​ലെ ബു​ഡ്ഗാ​മി​ൽ 12 വ​യ​സു​കാ​രി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത് കൊ​ല​പ്പെ​ടു​ത്തി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. ഞാ​യ​റാ​ഴ്ച രാ​വി​ലെ 200 മീ​റ്റ​ർ അ​ക​ലെ​യു​ള്ള വ​യ​ലി​ൽ നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്ത് വ​ലി​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നു.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ഗ​ൽ​വാ​ൻ​പോ​ര ഗ്രാ​മ​ത്തി​ൽ നി​ന്ന് കു​ട്ടി​യെ കാ​ണാ​താ​വു​ന്ന​ത്. തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് പെ​ൺ​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​ത് ബ​ലാ​ത്സം​ഗ​വും കൊ​ല​പാ​ത​ക​വു​മാ​ണെ​ന്നാ​ണ് പോ​ലീ​സ് പ​റ​ഞ്ഞ​ത്.

ജ​മ്മു കാ​ശ്മീ​ർ മു​ഖ്യ​മ​ന്ത്രി ഒ​മ​ർ അ​ബ്ദു​ള്ള​യും വി​ദ്യാ​ഭ്യാ​സ മ​ന്ത്രി സ​ക്കീ​ന യാ​തൂ​വും പെ​ൺ​കു​ട്ടി​യു​ടെ വീ​ട് സ​ന്ദ​ർ​ശി​ക്കു​ക​യും എ​ത്ര​യും വേ​ഗം നീ​തി ല​ഭ്യ​മാ​ക്കു​മെ​ന്ന് കു​ടും​ബ​ത്തി​ന് ഉ​റ​പ്പ് ന​ൽ​ക്കു​ക​യും ചെ​യ്തു.

Kerala

മ​ല​പ്പു​റ​ത്ത് നാ​ല് വ​യ​സു​കാ​രി​യു​ടെ ജീ​വ​നെ​ടു​ത്ത കാ​റ​പ​ക​ടം; യു​വ​തി അ​റ​സ്റ്റി​ൽ

മ​ല​പ്പു​റം: ഏ​റാ​ന്തോ​ട്ട് കാ​റി​ടി​ച്ച് നാ​ലു​വ​യ​സു​കാ​രി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ അ​പ​ക​ട​മു​ണ്ടാ​ക്കി​യ വാ​ഹ​ന​മോ​ടി​ച്ച യു​വ​തി​യെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത് സ്റ്റേ​ഷ​ന്‍ ജാ​മ്യ​ത്തി​ല്‍ വി​ട്ടു. ഏ​റാ​ന്തോ​ട് തെ​ക്ക​ന്‍ ഹൗ​സി​ല്‍ ആ​യി​ഷ റ​ഹ്ന​യെ​യാ​ണ് മ​ങ്ക​ട പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് സ്റ്റേ​ഷ​ന്‍ ജാ​മ്യ​ത്തി​ല്‍ വി​ട്ട​ത്.

അ​ങ്ങാ​ടി​പ്പു​റം ഏ​റാ​ന്തോ​ട് തോ​ട്ടു​ങ്ങ​ല്‍ ഹൗ​സി​ല്‍ സെ​യ്ഫു​ദ്ദീ​ന്‍റെ മ​ക​ള്‍ ഇ​ഫ്സ ഫാ​ത്തി​മ​യാ​ണ് അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​ത്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച രാ​ത്രി 11ന് ​കാ​റി​ടി​ച്ച് വീ​ടി​ന്റെ മ​തി​ല്‍ ത​ക​ര്‍​ന്നാ​ണ് ഇ​ഫ്സ മ​രി​ച്ച​ത്. റ​ഹ്ന ഡ്രൈ​വിം​ഗ് പ​ഠി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

അ​ശ്ര​ദ്ധ​യോ​ടെ വാ​ഹ​ന​മോ​ടി​ച്ച് മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​യ​തി​നു​ള്ള വ​കു​പ്പു​ക​ള്‍ ചേ​ര്‍​ത്താ​ണ് കേ​സെ​ടു​ത്തി​ട്ടു​ള്ള​തെ​ന്ന് മ​ങ്ക​ട ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പ​റ​ഞ്ഞു. കാ​റോ​ടി​ച്ചി​രു​ന്ന യു​വ​തി​ക്ക് ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ് ഇ​ല്ലെ​ന്നും ലേ​ണേ​ഴ്സ് ലൈ​സ​ന്‍​സ് മാ​ത്ര​മാ​ണു​ള്ള​തെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു.

സെ​യ്ഫു​ദ്ദീ​ന്‍റെ സ​ഹോ​ദ​ര​ന്‍റെ മ​ക​ള്‍ പ​ത്താം ക്ലാ​സി​ല്‍ മി​ക​ച്ച വി​ജ​യം നേ​ടി​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ല്‍ അ​വ​രു​ടെ വീ​ട്ടി​ല്‍​വ​ച്ച് കേ​ക്ക് മു​റി​ച്ച് മ​ധു​രം പ​ങ്കു​വ​ച്ച് വീ​ട്ടി​ൽ നി​ന്നി​റ​ങ്ങു​മ്പോ​ള്‍ നി​യ​ന്ത്ര​ണം വി​ട്ട് വ​ന്ന കാ​ര്‍ മ​തി​ലും ഗേ​റ്റും ത​ക​ര്‍​ത്താ​ണ് അ​പ​ക​ടം. കു​ട്ടി മ​തി​ലി​ന​ട​യി​ല്‍​പ്പെ​ടു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര പ​രി​ക്കേ​റ്റ ഇ​ഫ്സ ഫാ​ത്തി​മ​യെ പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

Kerala

കൈത്താങ്ങായ സതീശൻ മുഖ്യമന്ത്രിയായി: കൺനിറയെ കണ്ട് കുഞ്ഞു വിനോദിനി

തിരുവനന്തപുരം: ചികിത്സാ പിഴവിനെ തുടർന്ന് വലതുകൈ നഷ്ടപ്പെട്ട നാലാംക്ലാസുകാരി വിനോദിനി വി.ഡി. സതീശന്‍റെ സത്യപ്രതിജ്ഞാ ചടങ്ങ് കാണാൻ എത്തി. ഏറ്റവും സങ്കടകരമായ സാഹചര്യത്തിൽ തനിക്ക് കൈത്താങ്ങായ പ്രിയ നേതാവ് മുഖ്യമന്ത്രിയാകുന്നത് കുഞ്ഞുവിനോദിനി കൺനിറയെ കണ്ടു.

പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സപ്പിഴവു മൂലം വലതു കൈ മുറിച്ചു മാറ്റേണ്ടിവന്ന പല്ലശന സ്വദേശിയായ വിനോദിനിക്ക് ആധുനിക കൃത്രിമക്കൈ വയ്ക്കാന്‍ സഹായിച്ചതു പ്രതിപക്ഷ നേതാവായിരുന്ന വി.ഡി.സതീശനാണ്. വിനോദിനിക്കു വീടു നിര്‍മിക്കാന്‍ സ്ഥലം കണ്ടെത്തിയതും സതീശന്‍റെ ഇടപെടലിലായിരുന്നു.

സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിനു പിന്നാലെ പല്ലാവൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം ലഡു വിതരണത്തിനു വിനോദിനിയുമുണ്ടായിരുന്നു. സത്യപ്രതിജ്ഞയ്ക്കു ശേഷം വി.ഡി.സതീശനെ കാണാന്‍ ആഗ്രഹമുണ്ടെന്ന് വിനോദിനി പറഞ്ഞു.

National

പ​ഴ​കി​യ കോ​ഴി​ക്ക​റി ക​ഴി​ച്ച് മൂ​ന്ന് വ​യ​സു​കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ലെ തി​രു​പ്പ​ത്തൂ​രി​ൽ നാ​യ​യ്ക്ക് ന​ൽ​കാ​നാ​യി വ​ച്ചി​രു​ന്ന പ​ഴ​കി​യ കോ​ഴി​ക്ക​റി ക​ഴി​ച്ച് മൂ​ന്ന് വ​യ​സു​കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം. തി​രു​പ്പ​ത്തൂ​ർ ജി​ല്ല​യി​ൽ ആ​മ്പൂ​രി​ന​ടു​ത്താ​ണ് സം​ഭ​വം.

നാ​യ​യ്ക്ക് കൊ​ടു​ക്കാ​നാ​യി വീ​ട്ടു​കാ​ർ മാ​റ്റി​വെ​ച്ചി​രു​ന്ന ഭ​ക്ഷ​ണം മൂ​ന്ന് വ​യ​സു​കാ​രി അ​ബ​ദ്ധ​ത്തി​ൽ ക​ഴി​ച്ച​താ​യാ​ണ് ല​ഭ്യ​മാ​കു​ന്ന വി​വ​രം. മാ​ത​ഗ​ഡു​പ്പ് സ്വ​ദേ​ശി​യും മ​രം​ക​യ​റ്റ തൊ​ഴി​ലാ​ളി​യു​മാ​യ സ​തീ​ഷി​ന്‍റെ മ​ക​ൾ ഭൂ​മി​ക​യാ​ണ് മ​രി​ച്ച​ത്.

സ​തീ​ഷി​നും ഭാ​ര്യ ശ്രേ​യ​യ്ക്കും ഒ​രു മ​ക​നും ര​ണ്ട് പെ​ൺ​മ​ക്ക​ളു​മ​ട​ക്കം മൂ​ന്ന് കു​ട്ടി​ക​ളാ​ണു​ള്ള​ത്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച ശ്രേ​യ കോ​ഴി​യെ വാ​ങ്ങി ക​റി​വ​ച്ചി​രു​ന്നു. ഈ ​ക​റി​യി​ൽ നി​ന്നും ബാ​ക്കി​വ​ന്ന​ത് നാ​യ​യ്ക്ക് ന​ൽ​കാ​നാ​യി മാ​റ്റി​വെ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.

Kerala

വീട്ടിനുള്ളിൽ കടന്ന തെരുവുനായ മൂന്നുവയസുകാരിയെ മാരകമായി ആക്രമിച്ചു

പത്തനംതിട്ട: ഓമല്ലൂരിൽ വീടിനകത്തേക്ക് ഓടിക്കയറിയ തെരുവുനായ മൂന്നു വയസുകാരിയെ മാരകമായി ആക്രമിച്ചു. കുട്ടിയുടെ കണ്ണിനും മുഖത്തുമാണ് നായയുടെ കടിയേറ്റത്. ഓമല്ലൂർ പൈ​വ​ള്ളി ച​രു​വി​ൽ പ്ര​തി​ഭ​യു​ടെ മ​ക​ൾ സു​ക​ന്യ​യെ​യാ​ണ് ആ​ക്ര​മി​ച്ച​ത്.

വീടിന്‍റെ അടുക്കള വാതിലിലൂടെയാണ് നായ അകത്തു പ്രവേശിച്ചത്. അകത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ ആണ് നായ ആക്രമിച്ചത്. ബഹളം കേട്ട് ഓടിയെത്തിയ അമ്മയാണ് കുഞ്ഞിനെ നായയിൽ നിന്നു രക്ഷിച്ചത്.

അപ്പോഴേക്കും മുഖത്തും കണ്ണിനും മുറിവേറ്റിരുന്നു. ഗുരുതരമായ പരിക്കേറ്റ സുകന്യയെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇതേസ്ഥലത്ത് രാവിലെ നടക്കാനിറങ്ങിയ ഒരു വൈദികനെയും വയോധികനെയും നായ ആക്രമിച്ചിരുന്നു. അതേനായ തന്നെയാണ് മൂന്നുവയസുകാരിയെയും കടിച്ചതെന്ന് കരുതുന്നു.

Kerala

ട്രെ​യി​നി​ൽ ആ​റു വ​യ​സു​കാ​രിയെ എടുത്തുകൊണ്ടുപോയി ലൈം​ഗികാ​തി​ക്ര​മം; പ്ര​തി പി​ടി​യി​ൽ

കൊ​ല്ലം: പാ​ല​രു​വി എ​ക്സ്പ്ര​സി​ൽ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​നി​യാ​യ ആ​റു വ​യ​സു​കാ​രി​ക്കു നേ​രെ ക്രൂ​ര ലൈം​ഗി​കാ​തി​ക്ര​മം. സം​ഭ​വ​ത്തി​ൽ പ്ര​തി പി​ടി​യി​ൽ. കൊ​ല്ലം ആ​യ​ത്തി​ൽ സ്വ​ദേ​ശി സാ​നി​ഷ്(40) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. ട്രെ​യി​നി​ലെ ജ​ന​റ​ൽ കം​പാ​ർ​ട്ട്മെ​ന്‍റി​ലെ ത​റ​യി​ൽ മു​ത്ത​ച്ഛ​നോ​ടൊ​പ്പം ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന കു​ട്ടി​യെ പ്ര​തി മ​റ്റൊ​രു കം​പാ​ർ​ട്ട്മെ​ന്‍റി​ൽ എ​ത്തി​ച്ചാ​ണ് പീ​ഡി​പ്പി​ച്ച​ത്.

സം​ഭ​വം ക​ണ്ട തൊ​ട്ട​ടു​ത്ത സീ​റ്റി​ലെ യാ​ത്ര​ക്കാ​രി ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ക​യും പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സെ​ത്തി ഇ​യാ​ളെ പി​ടി​കൂ​ടി. വ​ധ​ശ്ര​മം ഉ​ൾ​പ്പ​ടെ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് സാ​നി​ഷെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

National

തെ​രു​വു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​മ്പ​ത് വ​യ​സു​കാ​രി മ​രി​ച്ചു

ജ​യ്പൂ​ർ: രാ​ജ​സ്ഥാ​നി​ലെ ബൂ​ന്ദി​യി​ൽ തെ​രു​വു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​മ്പ​ത് വ​യ​സു​കാ​രി മ​രി​ച്ചു. മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥിനി റി​ങ്കു ഭീ​ലാ​ണ് മ​രി​ച്ച​ത്. വീ​ടി​ന് സ​മീ​പ​മു​ള്ള വ​യ​ലി​ൽ നി​ൽ​ക്കു​മ്പോ​ഴാ​യി​രു​ന്നു ഒ​രു കൂ​ട്ടം തെ​രു​വു​നാ​യ്ക്ക​ൾ ചേ​ർ​ന്ന് റി​ങ്കു​വി​നെ ആ​ക്ര​മി​ച്ച​ത്.

ശ​രീ​ര​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും നാ​യ്ക്ക​ൾ ക​ടി​ച്ചു​കീ​റി. റി​ങ്കു​വി​ന്‍റെ നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി​യ വീ​ട്ടു​കാ​ർ ഉ​ട​ൻ ത​ന്നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

വി​വ​ര​മ​റി​ഞ്ഞ് ലോ​ക്‌​സ​ഭാ സ്പീ​ക്ക​ർ ഓം ​ബി​ർ​ള പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബ​ത്തെ സ​ന്ദ​ർ​ശി​ച്ചി​ക്കു​ക​യും ഒ​രു ല​ക്ഷം രൂ​പ കൈ​മാ​റു​ക​യും ചെ​യ്തു. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

 

Kerala

ചെ​ടി​ച്ച​ട്ടി​യി​ല്‍ പ​ത്തി വി​ട​ര്‍​ത്തി പാ​മ്പ്; കാ​ല​ടി​യി​ല്‍ പെ​ണ്‍​കു​ട്ടി ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്

കൊ​ച്ചി: കാ​ല​ടി കാ​ഞ്ഞൂ​രി​ല്‍ പെ​ണ്‍​കു​ട്ടി പാ​മ്പ് ക​ടി​യേ​ല്‍​ക്കാ​തെ ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പ്പെ​ട്ടു. രാ​വി​ലെ ചെ​ടി ന​ന​ക്കു​മ്പോ​ള്‍ ചെ​ടി​ച്ച​ട്ടി​യി​ല്‍ നി​ന്നും പാ​മ്പ് പു​റ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്നു.

കാ​ഞ്ഞൂ​ര്‍ സ്വ​ദേ​ശി​യാ​യ ഡേ​വി​സ് എ​ന്ന​യാ​ളു​ടെ വീ​ട്ടി​ലാ​ണ് സം​ഭ​വം. ഡേ​വി​സി​ന്‍റെ 11 വ​യ​സാ​യ മ​ക​ള്‍ വെ​ള്ളം ന​ന​യ്ക്കു​ന്ന​തി​നി​ടെ​യാ​ണ് ചെ​ടി​ച്ച​ട്ടി​യി​ല്‍ പാ​മ്പി​നെ ക​ണ്ട​ത്.

വീ​ടി​നോ​ട് ചേ​ര്‍​ന്നു​ള്ള കാ​ര്‍​പോ​ര്‍​ച്ചി​ന് സൈ​ഡി​ലു​ള്ള ചെ​ടി​ച്ച​ട്ടി​യി​ല്‍ നി​ന്നാ​ണ് പാ​മ്പ് ഇ​ഴ​ഞ്ഞു പോ​യ​ത്. പാ​മ്പി​നെ ക​ണ്ട​യു​ട​ന്‍ പെ​ണ്‍​കു​ട്ടി മ​റ്റൊ​രു ഭാ​ഗ​ത്തേ​ക്ക് നീ​ങ്ങി​യ​തി​നാ​ല്‍ ക​ടി​യേ​ല്‍​ക്കാ​തെ ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. പാ​മ്പ് ഇ​ഴ​ഞ്ഞു പോ​യ​തി​നാ​ല്‍ ഏ​ത് പാ​മ്പാ​ണ് എ​ന്ന​ത് ക​ണ്ടെ​ത്താ​നാ​യി​ല്ല.

അ​തേ​സ​മ​യം, കോ​ഴി​ക്കോ​ട് ക​ല്ലാ​ച്ചി​യി​ലും വി​ദ്യാ​ര്‍​ഥി പാ​മ്പ് ക​ടി​യേ​ല്‍​ക്കാ​തെ ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പ്പെ​ട്ട വീ​ഡി​യോ​യും പു​റ​ത്തു വ​ന്നി​രു​ന്നു. ഇ​തി​നി​ടെ സം​സ്ഥാ​ന​ത്ത് വീ​ണ്ടും പാ​മ്പ് ക​ടി​യേ​റ്റ് മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. ആ​ല​പ്പു​ഴ കു​ട്ട​നാ​ട്ടി​ലാ​ണ് ഇ​ന്ദി​ര (65) എ​ന്ന വീ​ട്ട​മ്മ പാ​മ്പ് ക​ടി​യേ​റ്റ് മ​രി​ച്ച​ത്.

Kerala

വൈറൽ താരത്തിന്‍റെ വിവാഹം; പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് കണ്ടെത്തൽ, ഭർത്താവിനെതിരെ പോക്സോ കേസ്

തിരുവനന്തപുരം: കുംഭമേളയിൽ വൈറൽ താരമായ പെൺകുട്ടിക്ക് വിവാഹസമയം പ്രായപൂർത്തിയായിട്ടില്ലെന്ന് കണ്ടെത്തൽ. നാഷണൽ കമ്മീഷൻ ഫോർ ഷെഡ്യൂൾഡ് ട്രൈബ്‌സ് (എൻസിഎസ്ടി) കേരളത്തിലും മധ്യപ്രദേശിലും നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്. ഇതോടെ ഭർത്താവ് നിയമ നടപടികൾ നേരിടേണ്ടിവരും.

മധ്യപ്രദേശിലെ ഖാർഗോൺ ജില്ലയിലെ മഹേശ്വർ പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു. മന്ത്രി വി. ശിവൻകുട്ടി അടക്കമുള്ളവരുന്നടെ സാന്നിധ്യത്തിലായിരുന്നു വിവാഹം.

പരാതിയെത്തുടർന്ന് എൻസിഎസ്ടി കേരളത്തിലും മധ്യപ്രദേശിലും വിശദമായ അന്വേഷണം നടത്തിയിരുന്നു. കമ്മീഷൻ ചെയർമാൻ അന്തർ സിംഗ് ആര്യയുടെ മേൽനോട്ടത്തിൽ നടന്ന അന്വേഷണത്തിൽ പെൺകുട്ടി ഗോത്രവിഭാഗത്തിൽ ഉൾപ്പെട്ടതാണെന്നും അവർക്ക് പ്രായപൂർത്തിയായിട്ടില്ലെന്നും കണ്ടെത്തി.

വിവാഹം നടത്തിയത് കേരളത്തിൽ വച്ചാണെന്നും വ്യാജ ജനന സർട്ടിഫിക്കറ്റ് ഉപയോഗിച്ച്  പ്രായപൂർത്തിയായതായി കാണിക്കുകയായിരുന്നു എന്നും അന്വേഷണത്തിൽ കണ്ടെത്തി. വ്യാജമായി നിർമിച്ച രേഖകൾ റദ്ദാക്കാൻ അധികൃതർ ഉത്തരവിട്ടിട്ടുണ്ട്.

Latest News

Corehub Up