x
ad
Tue, 29 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്കൂ​ൾ ബ​സ് ശ​രീ​ര​ത്തി​ലൂ​ടെ ക​യ​റി ഇ​റ​ങ്ങി ഒ​ന്ന​ര വ​യ​സു​കാ​രി മ​രി​ച്ചു

വെബ് ഡെസ്ക്
Published: September 29, 2026 12:10 PM IST | Updated: September 29, 2026 12:10 PM IST

പ്രതീകാത്മക ചിത്രം

മൈ​സൂ​രു: ക​ർ​ണാ​ട​ക​യി​ലെ മൈ​സൂ​രു​വി​ൽ സ്കൂ​ൾ ബ​സ് ക​യ​റി ഒ​ന്ന​ര വ​യ​സു​കാ​രി മ​രി​ച്ചു. ഒ​രു വ​യ​സും ഏ​ഴു മാ​സ​വും പ്രാ​യ​മു​ള്ള ല​തി​ക്‌​ഷ​യാ​ണ് മ​രി​ച്ച​ത്.

സ​ഹോ​ദ​ര​നെ സ്കൂ​ളി​ൽ നി​ന്ന് കൂ​ട്ടി​ക്കൊ​ണ്ടു​വ​രാ​ൻ അ​മ്മ​യ്ക്കൊ​പ്പം എ​ത്തി​യ​താ​യി​രു​ന്നു കു​ഞ്ഞ്. സ്കൂ​ൾ ബ​സി​ൽ നി​ന്ന് നാ​ലു വ​യ​സു​ള്ള മ​ക​നെ അ​മ്മ താ​ഴെ​യി​റ​ക്കു​ന്ന​തി​നി​ടെ ഡ്രൈ​വ​ർ ബ​സ് മു​ന്നോ​ട്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം ബ​സി​ന് അ​ടു​ത്താ​യി നി​ന്നി​രു​ന്ന ല​തി​ക്‌​ഷ​യെ വാ​ഹ​നം ഇ​ടി​ച്ചു വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ലൂ​ടെ ബ​സി​ന്‍റെ ട​യ​ർ ക​യ​റി ഇ​റ​ങ്ങി.

സം​ഭ​വ​ത്തി​ൽ സ്കൂ​ൾ ബ​സ് ഡ്രൈ​വ​ർ സി​ദ്ധ​രാ​ജു​വി​നെ​തി​രെ (42) കു​ടും​ബം പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ഡ്രൈ​വ​റു​ടെ അ​ശ്ര​ദ്ധ​യാ​ണ് കു​ഞ്ഞി​ന്‍റെ ജീ​വ​നെ​ടു​ത്ത​തെ​ന്നും ഇ​യാ​ൾ​ക്കെ​തി​രെ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും കു​ടും​ബം ആ​വ​ശ്യ​പ്പെ​ട്ടു.

 

Tags : Deepika BreakingNews Girl Death SchoolBus

Recent News

Corehub Up