ഹരിദ്വാർ: ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ 11 മാസം പ്രായമുള്ള പെൺകുഞ്ഞിനെ പീഡിപ്പിച്ച പ്രതി പിടിയിൽ. ബീഹാർ ഭാഗൽപൂർ സ്വദേശിയായ സൗരഭ് കുമാറാണ് പിടിയിലായത്. കുഞ്ഞ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഉത്തർപ്രദേശിലെ ദിയോറിയ സ്വദേശികളായ ഫാക്ടറി തൊഴിലാളികളുടെ കുഞ്ഞിനാണ് ക്രൂരമായ പീഡനം നേരിട്ടത്.
അടുത്തിടെ ഫാക്ടറിയിൽ ജോലിക്കെത്തിയ ആളാണ് സൗരഭ് കുമാറെന്നാണ് പൊലിസ് പറയുന്നത്. കുട്ടിയുടെ അമ്മ ഭക്ഷണം തയാറാക്കുന്നതിനിടെയാണ് ഇയാൾ താമസ സ്ഥലത്ത് എത്തിയത്. കുട്ടി കരയുന്നത് കണ്ട് താൻ സമാധാനിപ്പിക്കാമെന്ന് പറഞ്ഞ് ഇയാൾ കുട്ടിയെ എടുക്കുകയായിരുന്നു. ഇതിന് പിന്നാലെ വീടിന്റെ വരാന്തയിലൂടെ നടന്ന ഇയാൾ കുട്ടിയെ സ്വന്തം മുറിയിലേക്ക് കൊണ്ടുപോയി. പിന്നാലെ കുഞ്ഞിന്റെ നിലവിളി കേട്ട് യുവാവിന്റെ മുറിയിലെത്തിയ അമ്മ കണ്ടത് സാരമായി പരിക്കേറ്റ നിലയിലുള്ള കുഞ്ഞിനെയാണ്.
Tags : arrest baby girl molested accused Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash