x
ad
Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

 "എ​ന്‍റെ ജീ​വി​താ​വ​സാ​നം വ​രെ...", കു​ടും​ബ​ത്തോ​ട് മാ​പ്പ് ചോ​ദി​ച്ച് ജെ​ൻ​സ​ൻ ഹു​വാം​ഗ്

ഓൺലൈൻ ഡെസ്ക്
Published: November 18, 2026 07:40 AM IST | Updated: November 18, 2026 07:40 AM IST

പ്രതീകാത്മക ചിത്രം

വാ​ഷിം​ഗ്ട​ൺ: ചൈ​നീ​സ് ചാ​ര​വ​നി​ത​യു​മാ​യു​ള്ള ബ​ന്ധം ഉ​ൾ​പ്പെ​ടെ​യു​ള്ള വ്യ​ക്തി​പ​ര​മാ​യ വി​വാ​ദ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് എ​ൻ​വി​ഡി​യ സി​ഇ​ഒ സ്ഥാ​നം രാ​ജി​വ​ച്ച ജെ​ൻ​സ​ൻ ഹു​വാം​ഗ് കു​ടും​ബ​ത്തോ​ട് മാ​പ്പ് അ​പേ​ക്ഷി​ച്ചു. ത​ന്‍റെ പ്ര​സ്താ​വ​ന​യു​ടെ അ​വ​സാ​ന വ​രി​യി​ൽ കു​ടും​ബ​ത്തോ​ടു​ള്ള സ്നേ​ഹ​വും കു​റ്റ​സ​മ്മ​ത​വും അ​ദ്ദേ​ഹം പ​ങ്കു​വെ​ച്ചു. "എ​ന്‍റെ കു​ടും​ബ​ത്തി​ന്: ഞാ​ൻ നി​ങ്ങ​ളെ സ്നേ​ഹി​ക്കു​ന്നു, നി​ങ്ങ​ളു​ടെ സ്നേ​ഹ​ത്തി​ന് അ​ർ​ഹ​നാ​കാ​ൻ എ​ന്‍റെ ജീ​വി​ത​ത്തി​ലെ ബാ​ക്കി സ​മ​യം ഞാ​ൻ വി​നി​യോ​ഗി​ക്കും," എ​ന്നാ​ണ് ഹു​വാം​ഗ് എ​ക്സി​ൽ പ​ങ്കു​വെ​ച്ച 277 വാ​ക്കു​ക​ളു​ള്ള പ്ര​സ്താ​വ​ന​യി​ൽ കു​റി​ച്ച​ത്.

ചൈ​നീ​സ് ക്ലൗ​ഡ് ക​മ്പ്യൂ​ട്ടിം​ഗ് സ്ഥാ​പ​ന​മാ​യ മെ​ഗാ​സ്പീ​ഡി​ന്‍റെ എ​ക്സി​ക്യൂ​ട്ടീ​വ് ആ​യ ആ​ലീ​സ് ഹു​വാം​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​മാ​യു​ള്ള അ​വി​ഹി​ത ബ​ന്ധ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തി​നെ​ത്തു​ട​ർ​ന്നാ​ണ് ന​വം​ബ​ർ 12-ന് ​ഹു​വാം​ഗ് സി​ഇ​ഒ പ​ദ​വി ഒ​ഴി​ഞ്ഞ​ത്. 41 വ​ർ​ഷ​മാ​യി കൂ​ടെ​യു​ള്ള ഭാ​ര്യ ലോ​റി മി​ൽ​സും മ​ക്ക​ളും ത​നി​ക്ക് ന​ൽ​കി​യ പി​ന്തു​ണ​യെ​ക്കു​റി​ച്ചും എ​ന്നാ​ൽ താ​ൻ അ​വ​രെ നി​രാ​ശ​പ്പെ​ടു​ത്തി​യെ​ന്നും അ​ദ്ദേ​ഹം പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി.

"ഞാ​ൻ ചെ​യ്ത​തി​ന് ന്യാ​യീ​ക​ര​ണ​മി​ല്ല. എ​ന്‍റെ പ്ര​വൃ​ത്തി​ക​ൾ അ​വ​രെ വേ​ദ​നി​പ്പി​ച്ചു. എ​ന്‍റെ കു​ടും​ബ​ത്തി​ന് വീ​ണ്ടും എ​ന്നി​ൽ വി​ശ്വാ​സ​മു​ണ്ടാ​കാ​ൻ ഞാ​ൻ ശ്ര​മി​ക്കും," ഹു​വാം​ഗ് പ​റ​ഞ്ഞു. ത​ന്‍റെ രാ​ജി​ക്ക് ശേ​ഷം ജീ​വ​ന​ക്കാ​രും നി​ക്ഷേ​പ​ക​രും അ​ട​ക്കം നി​ര​വ​ധി പേ​ർ തി​രി​ച്ചു​വ​രാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ടെ​ന്നും ബോ​ർ​ഡ് തീ​രു​മാ​നി​ക്കു​ക​യാ​ണെ​ങ്കി​ൽ സി​ഇ​ഒ സ്ഥാ​ന​ത്തേ​ക്ക് മ​ട​ങ്ങി​യെ​ത്താ​ൻ ത​യ്യാ​റാ​ണെ​ന്നും അ​ദ്ദേ​ഹം ആ​വ​ർ​ത്തി​ച്ചു.

ബോ​ർ​ഡി​ന്‍റെ സ്വ​ത​ന്ത്ര അ​ന്വേ​ഷ​ണ​വു​മാ​യി പൂ​ർ​ണ​മാ​യി സ​ഹ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, അ​മേ​രി​ക്ക​ൻ ചി​പ്പു​ക​ൾ ചൈ​ന​യ്ക്ക് ല​ഭി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ദേ​ശീ​യ സു​ര​ക്ഷാ ആ​ശ​ങ്ക​ക​ളി​ൽ ഡി​സം​ബ​ർ ഒ​ന്നി​ന് യു​എ​സ് ഹൗ​സ് ക​മ്മി​റ്റി​ക​ൾ​ക്ക് മു​ന്നി​ൽ ഹു​വാം​ഗ് ഹാ​ജ​രാ​യി ചോ​ദ്യം ചെ​യ്യ​ലി​നെ നേ​രി​ടേ​ണ്ട​തു​ണ്ട്. വി​വാ​ദ​ങ്ങ​ൾ​ക്കി​ട​യി​ലും യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പും ടെ​സ്‌​ല മേ​ധാ​വി ഇ​ലോ​ൺ മ​സ്കും ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ​ർ ഹു​വാം​ഗി​ന് പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. 

Tags : JensenHuang Jensen Huang Nvidia Apology Note Lori Mills Family Extramarital Affairs Alice Huang CEO Resignation Elon Musk Donald Trump US House Committee

Recent News

Corehub Up