x
ad
Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡ​ൽ​ഹി മെ​ട്രോ സ്റ്റേ​ഷ​നി​ൽ ക​യ​റി​ക്കൂ​ടി പ​ശു; ചി​ത്രം വൈ​റ​ലാ​യ​തോ​ടെ ക്ഷ​മ ചോ​ദി​ച്ച് ഡി​എം​ആ​ർ​സി 

ഓൺലൈൻ ഡെസ്ക്
Published: November 18, 2026 07:49 AM IST | Updated: November 18, 2026 07:49 AM IST

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ ക​ർ​ക​ർ​ദൂ​മ മെ​ട്രോ സ്റ്റേ​ഷ​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ന് സ​മീ​പം അ​ല​ഞ്ഞു​തി​രി​യു​ന്ന പ​ശു​വി​നെ ക​ണ്ടെ​ത്തി​യ​ത് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​യാ​യി. പ്ര​തീ​ക് സൈ​നി എ​ന്ന എ​ക്സ് ഉ​പ​യോ​ക്താ​വാ​ണ് പ​ശു​വി​ന്‍റെ ചി​ത്രം പ​ക​ർ​ത്തി ഡ​ൽ​ഹി മെ​ട്രോ റെ​യി​ൽ കോ​ർ​പ്പ​റേ​ഷ​നെ ടാ​ഗ് ചെ​യ്തു​കൊ​ണ്ട് പ​ങ്കു​വെ​ച്ച​ത്. "മെ​ട്രോ സ്റ്റേ​ഷ​ന് ചു​റ്റും ന​ട​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ" എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ പ​ങ്കു​വെ​ച്ച ചി​ത്രം നി​മി​ഷ​നേ​രം കൊ​ണ്ട് ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. 

സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ ഡ​ൽ​ഹി മെ​ട്രോ അ​ധി​കൃ​ത​ർ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച് രം​ഗ​ത്തെ​ത്തി. യാ​ത്ര​ക്കാ​ർ​ക്കു​ണ്ടാ​യ അ​സൗ​ക​ര്യ​ത്തി​ൽ ക്ഷ​മ ചോ​ദി​ച്ച ഡി​എം​ആ​ർ​സി, സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് നി​ന്ന് അ​ല​ഞ്ഞു​തി​രി​യു​ന്ന മൃ​ഗ​ങ്ങ​ളെ തു​ര​ത്താ​ൻ ജീ​വ​ന​ക്കാ​ർ​ക്ക് ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് അ​റി​യി​ച്ചു. 

വി​ഷ​യം ബ​ന്ധ​പ്പെ​ട്ട മു​നി​സി​പ്പ​ൽ അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും, ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ൽ യാ​ത്ര​ക്കാ​ർ​ക്ക് പ​രാ​തി​ക​ളും നി​ർ​ദേ​ശ​ങ്ങ​ളും സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള പ്ര​ത്യേ​ക ലി​ങ്കും ഡി​എം​ആ​ർ​സി മ​റു​പ​ടി​ക്കൊ​പ്പം പ​ങ്കു​വെ​ച്ചു. 

Tags : Karkardooma Delhi Metro DMRC Karkardooma Metro Station Stray Cow Viral Photo Social Media Civic Authorities

Recent News

Corehub Up