സൂര്യയ്ക്കൊപ്പമുള്ള വിജയ്യുടെ അമ്മ ശോഭ ചന്ദ്രശേഖറിന്റെ ചിത്രം വൈറലാകുന്നു. ഒരു സ്വകാര്യ ചടങ്ങിനെത്തിയപ്പോഴാണ് ഇരുവരും ഒന്നിച്ചുള്ള ചിത്രം പുറത്തുവന്നത്. സൂര്യയ്ക്കൊപ്പം നടി ജ്യോതികയും ഉണ്ടായിരുന്നു.
വിജയ്യുടെ ബന്ധുവും മേക്കപ്പ് ആർട്ടിസ്റ്റുമായ കീർത്തന സുന്ദർ ആണ് ചിത്രം പുറത്തുവിട്ടത്. മറ്റൊരു ചിത്രത്തിൽ സൂര്യയ്ക്കും ജ്യോതികയ്ക്കുമൊപ്പം നിൽക്കുന്ന ശോഭയെയും കാണാം.
എല്ലാ ചിത്രങ്ങളിലും സൂര്യയെ സ്വന്തം മകനെപ്പോലെ ചേർത്തുപിടിച്ചു നിൽക്കുന്ന ശോഭയെയാണ് കാണാനാകുക. എന്തായാലും ചിത്രം നിമിഷ നേരം കൊണ്ടാണ് തരംഗമായി മാറിയത്.