x
ad
Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​പ്പി​ൾ, ഗൂ​ഗി​ൾ സേ​വ​ന​ങ്ങ​ൾ ത​ട​സ​പ്പെ​ട്ടു; ഐ​ക്ലൗ​ഡ്, ജി​മെ​യി​ൽ, ആ​പ്പി​ൾ പേ ​എ​ന്നി​വ പ​ണി​മു​ട​ക്കി

ഓൺലൈൻ ഡെസ്ക്
Published: November 18, 2026 12:44 AM IST | Updated: November 18, 2026 12:44 AM IST

പ്രതീകാത്മക ചിത്രം

ന്യൂ​യോ​ർ​ക്ക്: പ്ര​മു​ഖ ടെ​ക് ഭീ​മ​ന്മാ​രാ​യ ആ​പ്പി​ളി​ന്‍റെ​യും ഗൂ​ഗി​ളി​ന്‍റെ​യും പ്ര​ധാ​ന ഓ​ൺ​ലൈ​ൻ സേ​വ​ന​ങ്ങ​ൾ ത​ട​സ​പ്പെ​ട്ട​ത് ലോ​ക​മെ​മ്പാ​ടു​മു​ള്ള ഉ​പ​ഭോ​ക്താ​ക്ക​ളെ വ​ല​ച്ചു. ഐ​ക്ലൗ​ഡ്, ആ​പ്പ് സ്റ്റോ​ർ, ആ​പ്പി​ൾ വാ​ല​റ്റ്, ജി​മെ​യി​ൽ, ഗൂ​ഗി​ൾ സെ​ർ​ച്ച് എ​ന്നീ സേ​വ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്ന് കാ​ട്ടി നി​ര​വ​ധി പേ​ർ പ​രാ​തി​പ്പെ​ട്ടു. ലോ​ഗി​ൻ ചെ​യ്യു​ന്ന​തി​ലെ ത​ട​സ​ങ്ങ​ളും ക​ണ​ക്ഷ​ൻ എ​റ​റു​ക​ളു​മാ​ണ് പ​ല പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലും നേ​രി​ട്ട​ത്.

സേ​വ​ന ത​ട​സ​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ന്ന വെ​ബ്സൈ​റ്റാ​യ 'ഡൗ​ൺ​ഡി​റ്റ​ക്ട​ർ' ന​ൽ​കു​ന്ന വി​വ​ര​മ​നു​സ​രി​ച്ച്, ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി പ​ത്ത് മ​ണി​യോ​ടെ​യാ​ണ് പ​രാ​തി​ക​ൾ ഉ​യ​ർ​ന്നു​തു​ട​ങ്ങി​യ​ത്. ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ ത​ന്നെ 1,500 മു​ത​ൽ 2,000 വ​രെ പ​രാ​തി​ക​ൾ രേ​ഖ​പ്പെ​ടു​ത്തി. ഐ​ക്ലൗ​ഡ്, ആ​പ്പി​ൾ പേ ​എ​ന്നി​വ​യെ​യാ​ണ് ത​ക​രാ​ർ ഏ​റ്റ​വും കൂ​ടു​ത​ൽ ബാ​ധി​ച്ച​ത്. ഇ​തി​ന് പി​ന്നാ​ലെ ജി​മെ​യി​ൽ, ഗൂ​ഗി​ൾ സെ​ർ​ച്ച്, ആ​പ്പ് സ്റ്റോ​ർ എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​ന​വും താ​ളം​തെ​റ്റി.  

അ​ക്കൗ​ണ്ടു​ക​ളി​ൽ ലോ​ഗി​ൻ ചെ​യ്യാ​നും, മെ​സ്സേ​ജു​ക​ൾ അ​യ​ക്കാ​നും, ഇ​മെ​യി​ലു​ക​ൾ പ​രി​ശോ​ധി​ക്കാ​നും, പ​ണ​മി​ട​പാ​ടു​ക​ൾ ന​ട​ത്താ​നും ക​ഴി​യാ​ത്ത അ​വ​സ്ഥ​യു​ണ്ടാ​യി. ആ​പ്പി​ൾ പേ ​പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ലെ​ന്നും ആ​പ്പി​ൾ അ​ക്കൗ​ണ്ട് വെ​രി​ഫി​ക്കേ​ഷ​ൻ പ​രാ​ജ​യ​പ്പെ​ടു​ന്നു​വെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി നി​ര​വ​ധി ഉ​പ​ഭോ​ക്താ​ക്ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മാ​യ എ​ക്സി​ൽ  പ്ര​തി​ക​ര​ണ​ങ്ങ​ളു​മാ​യി എ​ത്തി.

ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി വി​വി​ധ ഡി​ജി​റ്റ​ൽ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ തു​ട​ർ​ച്ച​യാ​യി സാ​ങ്കേ​തി​ക ത​ട​സ്സ​ങ്ങ​ൾ നേ​രി​ടു​ക​യാ​ണ്. ക​ഴി​ഞ്ഞ ആ​ഴ്ച മൈ​ക്രോ​സോ​ഫ്റ്റി​ന്‍റെ ഔ​ട്ട്ലു​ക്ക് ഇ​മെ​യി​ൽ സേ​വ​ന​ങ്ങ​ൾ ത​ട​സ്സ​പ്പെ​ട്ടി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ ഈ ​ആ​ഴ്ച ആ​ദ്യം ജെ​പി മോ​ർ​ഗ​ൻ ചേ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ ബാ​ങ്കു​ക​ളു​ടെ ഓ​ൺ​ലൈ​ൻ സേ​വ​ന​ങ്ങ​ളും പ​ണ​മി​ട​പാ​ടു​ക​ളും സാ​ങ്കേ​തി​ക ത​ക​രാ​ർ മൂ​ലം സ്തം​ഭി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​പ്പോ​ൾ ആ​പ്പി​ൾ, ഗൂ​ഗി​ൾ സേ​വ​ന​ങ്ങ​ളി​ലും ത​ട​സ്സം നേ​രി​ട്ടി​രി​ക്കു​ന്ന​ത്.

Tags : Google Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up