VDSatheesan
കൊച്ചി: സമസ്തകേരള സാഹിത്യപരിഷത്ത് ശതാബ്ദി നിറവില്‍. ഒരു വര്‍ഷം നീളുന്ന ശതാബ്ദി ആഘോഷങ്ങള്‍ 21ന് കൊച്ചിയില്‍ മുഖ്യമന്ത്രി വി.ഡി. സതീശന് ഉദ്ഘാടനം ചെയ്യും.
21ന് വൈകുന്നേരം 4.30ന് എറണാകുളം ടിഡിഎം ഹാളില്‍ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ മന്ത്രി റോജി എം. ജോണ്‍ മുഖ്യാതിഥിയാകും. പ്രമുഖ എഴുത്തുകാരന് വിവേക് ഷന്‍ബാഗ് മുഖ്യപ്രഭാഷണം നടത്തും.
ആഘോഷത്തിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ മേഖലകള്‍ കേന്ദ്രീകരിച്ച് സെമിനാറുകളും പ്രദര്‍ശനങ്ങളും സംഘടിപ്പിക്കും. കൂടാതെ, കാമ്പസ് സാഹിത്യോത്സവങ്ങളും മത്സരങ്ങളും സംഘടിപ്പിക്കുമെന്ന് പരിഷത്ത് അധ്യക്ഷന്‍ ടി.എസ്. ജോയ് പറഞ്ഞു.
Tags : Centenary