കൊച്ചി ഡയലോഗ് 2026
കൊച്ചി: ഇന്ത്യ -ജിസിസി നയതന്ത്ര ചര്‍ച്ചകള്‍ക്കും ആശയ വിനിമയങ്ങള്‍ക്കും വേദിയാകുന്ന അന്താരാഷ്ട്ര സമ്മേളനമായ കൊച്ചി ഡയലോഗ് 2026 ഇന്ന് ആരംഭിക്കും.
വൈകുന്നേരം 6.30ന് കൊച്ചി താജ് വിവാന്താ ഹോട്ടലില്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ ഓഫിസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി ജി.വി. ശ്രീനിവാസ് സമ്മേളനം ഉദ്ഘാടനം ചെയ്യും.
കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇക്കണോമിക് ഡിപ്ലോമസി ഡിവിഷന് ജോയിന്റ് സെക്രട്ടറി പി.എസ്. ഗംഗാധര്‍, റിട്ട. അംബാസഡര്‍ ടി.പി. ശ്രീനിവാസന്, സെന്റര്‍ ഫോര്‍ പബ്ലിക് പോളിസി റിസര്‍ച്ച് ഡോ. ഡി. ധനുരാജ് എന്നിവര്‍ ഉദ്ഘാടന സെഷനില്‍ സംസാരിക്കും.
ഇന്ത്യയും ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരവും സാമ്പത്തികവുമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും സഹകരണത്തിനുള്ള പുതിയ സാധ്യതകള്‍ കണ്ടെത്തുന്നതിനുമാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. സമ്മേളനം 20 ന് സമാപിക്കും.
Tags : Kochi Dialogue 2026 Diplomatic discussions Exchange of ideas India GCC Business