മുത്തൂറ്റ് ഫിനാൻസ്
കൊച്ചി: ആശാ പ്രവർത്തകരുടെ സേവനങ്ങളെ ആദരിക്കുന്നതിനായി ആശാ ശക്തി പദ്ധതിയുമായി മുത്തൂറ്റ് ഫിനാൻസ്.
20ന് ഉച്ചകഴിഞ്ഞു മൂന്നിന് പാലാരിവട്ടത്തെ മുത്തൂറ്റ് ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ മന്ത്രി കെ. മുരളീധരൻ പദ്ധതി ഉദ്ഘാടനം ചെയ്യും.
പദ്ധതിയുടെ ഭാഗമായി 60 വയസും അതിനു മുകളിലും പ്രായമുള്ള 239 ആശാ പ്രവർത്തകർക്ക് 10,000 രൂപയും ഉപഹാരവും നൽകും.
ഹൈബി ഈഡൻ എംപി, ഉമ തോമസ് എംഎൽഎ, മുത്തൂറ്റ് ഫിനാൻസ് എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ ജോർജ് അലക്സാണ്ടർ മുത്തൂറ്റ്, ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ജോർജ് എം. ജോർജ് എന്നിവർ പങ്കെടുക്കും.
Tags : Asha Shakt Muthoot Finance Minister KMuraleedharan Business