പ്രതീകാത്മക ചിത്രം
വെള്ളറട: ഒറ്റശേഖരമംഗലത്ത് സബ് ജില്ലാ കലോത്സവത്തിനെത്തിയ 13 വയസുകാരിക്ക് പാമ്പുകടിയേറ്റു.
ചെമ്പൂര് എല്‍എംഎസ് സ്കൂള്‍ വിദ്യാര്‍ഥിനി വി.ബി. ബ്ലെസിക്കാണ് പാമ്പുകടിയേറ്റത്. കലോത്സവത്തില്‍ ദേശഭക്തിഗാനത്തില്‍ പങ്കെടുക്കാനാണ് എത്തിയത്.
ഉപജില്ലാ കലോത്സവം നടക്കുന്ന ഒറ്റശേഖരമംഗലത്തെത്തി കലോത്സവം കഴിഞ്ഞ് ബസ് കാത്തുനില്‍ക്കുമ്പോഴാണ് കടിയേറ്റത്. തുടര്‍ന്ന് കലോത്സവ വേദിയിലേക്ക് മടങ്ങിയ കുട്ടിയെ പ്രാഥമിക ചികിത്സ നല്‍കിയശേഷം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Tags : Student Arts festival Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Kalolsavam