പി.കെ. ദാസ് മെഡിക്കോ ക്രിക്കറ്റ് ലീഗിൽ ചാന്പ്യന്മാരായ വിപിഎസ് ലേക്ഷോർ ടീം.
പാലക്കാട്: ഒറ്റപ്പാലം പി.കെ. ദാസ് ഹോസ്പിറ്റൽ സംഘടിപ്പിച്ച പി.കെ. ദാസ് മെഡിക്കോ ക്രിക്കറ്റ് ലീഗിൽ കൊച്ചി വിപിഎസ് ലേക്ഷോർ ചാന്പ്യന്മാരായി.
ഫൈനലിൽ മണ്ണാർക്കാട് മദർ കെയർ ഹോസ്പിറ്റൽ ടീമിനെ എട്ടുവിക്കറ്റിനു പരാജയപ്പെടുത്തിയാണു കിരീടം നേടിയത്.
ആദ്യം ബാറ്റിംഗിനിറങ്ങിയ മദർ കെയർ ടീം അഞ്ച് ഓവറിൽ 52 റണ്‍സ് നേടി. മറുപടി ബാറ്റിംഗിൽ ലേക് ഷോർ ടീം 3.4 ഓവറിൽ രണ്ടു വിക്കറ്റിന് 58 റണ്‍സ് നേടി കിരീടത്തിൽ മുത്തമിടുകയായിരുന്നു.
ഫൈനലിൽ വിപിഎസ് ലേക് ഷോറിലെ അമീർ മാൻ ഓഫ് ദ മാച്ചായി. ലേക് ഷോറിലെ തന്നെ മാനവാണു മികച്ച ബൗളർ. സംസ്ഥാനത്തെ പ്രമുഖ ആശുപത്രികളിൽനിന്നുള്ള ടീമുകൾ പങ്കെടുത്തു. പി. മമ്മിക്കുട്ടി എംഎൽഎ പുരസ്കാരങ്ങൾ വിതരണം ചെയ്തു.
Tags : VPS Lakeshore Champions P.K. Das Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash