x
ad
Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"ആ ​തോ​ൽ​വി അ​വ​ർ അ​ർ​ഹി​ക്കു​ന്നു''; പോ​ർ​ച്ചു​ഗ​ൽ ടീ​മി​നെ​തി​രേ പൊ​ട്ടി​ത്തെ​റി​ച്ച് റൊ​ണാ​ൾ​ഡോ​യു​ടെ അ​മ്മ

വെബ് ഡെസ്ക്
Published: November 17, 2026 09:16 AM IST | Updated: November 17, 2026 10:09 AM IST

റൊണാൾഡോ അമ്മയ്ക്കൊപ്പം

ലി​സ്ബ​ൺ: ക്രി​സ്റ്റ്യാ​നോ റോ​ണാ​ൾ​ഡോ​യു​ടെ അ​ന്താ​രാ​ഷ്ട്ര വി​ര​മി​ക്ക​ലി​ന് പി​ന്നാ​ലെ പോ​ർ​ച്ചു​ഗ​ൽ ടീ​മി​നെ​തി​രെ പൊ​ട്ടി​ത്തെ​റി​ച്ച് താ​ര​ത്തി​ന്‍റെ അ​മ്മ ഡൊ​ളോ​റ​സ് അ​വെ​യ്‌​റോ. മ​ക​ന് ദേ​ശീ​യ ടീ​മി​ൽ നി​ന്ന് അ​ർ​ഹ​മാ​യ ബ​ഹു​മാ​ന​മോ ആ​ദ​ര​വോ ല​ഭി​ച്ചി​ല്ലെ​ന്നും, സ​ഹ​താ​ര​ങ്ങ​ളി​ൽ നി​ന്ന് പോ​ലും മോ​ശം പെ​രു​മാ​റ്റ​മാ​ണ് ഉ​ണ്ടാ​യ​തെ​ന്നും ഡൊ​ളോ​റ​സ് തു​റ​ന്ന​ടി​ച്ചു. 

യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗി​ൽ ഡെ​ൻ​മാ​ർ​ക്കി​നെ​തി​രെ പോ​ർ​ച്ചു​ഗ​ൽ 4-1 എ​ന്ന ദ​യ​നീ​യ തോ​ൽ​വി ഏ​റ്റു​വാ​ങ്ങി​യ​തി​ന് പി​ന്നാ​ലെ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു ഇ​വ​ർ. ആ ​തോ​ൽ​വി അ​വ​ർ അ​ർ​ഹി​ച്ച​താ​യി​രു​ന്നു, എ​നി​ക്ക് അ​തി​ൽ സ​ന്തോ​ഷ​മേ​യു​ള്ളൂ," എ​ന്ന് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞ ഡൊ​ളോ​റ​സ്, സ്വ​ന്തം ത​ട്ട​ക​മാ​യ സ്പോ​ർ​ട്ടിം​ഗ് സി​പി​യാ​ണ് റോ​ണാ​ൾ​ഡോ​യ്ക്ക് യ​ഥാ​ർ​ഥ ആ​ദ​ര​വ് ന​ൽ​കു​ക​യെ​ന്നും അ​വി​ടെ​യാ​ണ് അ​വ​ന്‍റെ യ​ഥാ​ർ​ഥ വി​ല​യ​റി​യു​ന്ന​തെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

ന​വം​ബ​ർ അ​ഞ്ചി​ന് റോ​ണാ​ൾ​ഡോ രാ​ജ്യാ​ന്ത​ര ഫു​ട്ബോ​ളി​ൽ നി​ന്ന് പ​ടി​യി​റ​ങ്ങി​യ ശേ​ഷം പോ​ർ​ച്ചു​ഗ​ൽ ക​ളി​ച്ച ആ​ദ്യ മ​ത്സ​ര​ത്തി​ലാ​യി​രു​ന്നു ഡെ​ന്മാ​ർ​ക്കി​നോ​ട് ക​ന​ത്ത തോ​ൽ​വി ഏ​റ്റു​വാ​ങ്ങേ​ണ്ടി​വ​ന്ന​ത്. എ​ന്നാ​ൽ പോ​ർ​ച്ചു​ഗീ​സ് ഫു​ട്ബോ​ൾ ഫെ​ഡ​റേ​ഷ​ൻ മ​ത്സ​ര​ത്തി​നി​ടെ റോ​ണാ​ൾ​ഡോ​യ്ക്ക് പ്ര​ത്യേ​ക ആ​ദ​ര​വ് സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. താ​ര​ങ്ങ​ൾഏ​ഴാം ന​മ്പ​ർ ജേ​ഴ്സി അ​ണി​ഞ്ഞും, ഏ​ഴാം മി​നി​റ്റി​ൽ ആ​രാ​ധ​ക​ർ എ​ഴു​ന്നേ​റ്റ് നി​ന്ന് ക​ര​ഘോ​ഷം മു​ഴ​ക്കി​യു​മാ​ണ് ആ​ദ​രം അ​ർ​പ്പി​ച്ച​ത്.

അ​തേ​സ​മ​യം, ഡൊ​ളോ​റ​സി​ന്‍റെ വി​വാ​ദ പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി പോ​ർ​ച്ചു​ഗ​ൽ പ​രി​ശീ​ല​ക​ൻ ജോ​ർ​ജ് ജെ​സ്യൂ​സ് രം​ഗ​ത്തെ​ത്തി. മ​ക​നെ സം​ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ഒ​രു അ​മ്മ​യു​ടെ വി​കാ​ര​ത്തെ താ​ൻ പൂ​ർ​ണമായി മ​ന​സി​ലാ​ക്കു​ന്നു​വെ​ന്നും അ​വ​രോ​ട് വ​ലി​യ ബ​ഹു​മാ​ന​മു​ണ്ടെ​ന്നും 72-കാ​ര​നാ​യ പ​രി​ശീ​ല​ക​ൻ വ്യ​ക്ത​മാ​ക്കി. "അ​മ്മ എ​പ്പോ​ഴും അ​മ്മ ത​ന്നെ​യാ​ണ്, അ​തി​ൽ ന​മു​ക്ക് ഒ​ന്നും ചെ​യ്യാ​നാ​വി​ല്ല," എ​ന്നാ​യി​രു​ന്നു ജെ​സ്യൂ​സി​ന്‍റെ പ്ര​തി​ക​ര​ണം.

Tags : Christiano Ronaldo Ronaldo Portugal team defeat mother Reaction

Recent News

Corehub Up