x
ad
Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കി​വീ​സി​നെ പൂ​ട്ടാ​ൻ നാ​ലു പേ​സ​ർ​മാ​ർ ക​ള​ത്തി​ലി​റ​ങ്ങും; ത​ന്ത്രം വെ​ളി​പ്പെ​ടു​ത്തി ഗി​ൽ

സ്പോർട്സ് ഡെസ്ക്
Published: November 17, 2026 12:16 PM IST | Updated: November 17, 2026 12:16 PM IST

ശു​ഭ്മാ​ൻ ഗി​ൽ.

വെ​ല്ലിം​ഗ്ട​ൺ: ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ആ​ദ്യ ടെ​സ്റ്റി​ൽ ഇ​ന്ത്യ​ൻ ടീ​മി​ൽ നാ​ലു പേ​സ​ർ​മാ​രെ ഉ​ൾ​പ്പെ​ടു​ത്തി​യേ​ക്കു​മെ​ന്ന് സൂ​ച​ന. ഇ​തു​സം​ബ​ന്ധി​ച്ച് ക്യാ​പ്റ്റ​ൻ ശു​ഭ്മാ​ൻ ഗി​ൽ നി​ർ​ണാ​യ​ക​മാ​യ സൂ​ച​ന​ക​ൾ ന​ൽ​കി. ടീ​മി​ലു​ള്ള ആ​റ് പേ​സ് ബൗ​ള​ർ​മാ​രി​ൽ ആ​രൊ​ക്കെ​യാ​കും അ​ന്തി​മ ഇ​ല​വ​നി​ൽ ഇ​ടം​പി​ടി​ക്കു​ക​യെ​ന്ന് ടീം ​മാ​നേ​ജ്മെ​ന്‍റ് ഇ​തു​വ​രെ തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നും ഗി​ൽ വ്യ​ക്ത​മാ​ക്കി.

ഏ​ക​ദി​ന പ​ര​മ്പ​ര​യി​ൽ ഇ​ന്ത്യ​ൻ പേ​സ് ബൗ​ള​ർ​മാ​ർ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. അ​ന്തി​മ ഇ​ല​വ​നെ​ക്കു​റി​ച്ച് ഇ​പ്പോ​ഴും ആ​ലോ​ചി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. നാ​ല് പേ​സ് ബൗ​ള​ർ​മാ​ർ ഏ​താ​യാ​ലും ക​ളി​ക്കും. എ​ന്നാ​ൽ ആ​രൊ​ക്കെ​യാ​യി​രി​ക്കു​മെ​ന്ന് തീ​രു​മാ​നി​ച്ചി​ട്ടി​ല്ല. സ്വ​ന്തം നാ​ട്ടി​ൽ ടെ​സ്റ്റ് ക്രി​ക്ക​റ്റി​ൽ ന്യൂ​സി​ല​ൻ​ഡി​ന് മി​ക​ച്ച റി​ക്കാ​ർ​ഡാ​ണു​ള്ള​ത്. അ​തി​നാ​ൽ ഏ​ക​ദി​ന പ​ര​മ്പ​ര​യേ​ക്കാ​ൾ വ​ലി​യ വെ​ല്ലു​വി​ളി​യാ​യി​രി​ക്കും ടെ​സ്റ്റ് മ​ത്സ​ര​മെ​ന്നും ഗി​ൽ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

മ​ത്സ​ര​ത്തി​ന്‍റെ മൂ​ന്നാം ദി​വ​സം മു​ത​ൽ പി​ച്ച് ബാ​റ്റിം​ഗി​ന് അ​നു​കൂ​ല​മാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ വാ​ല​റ്റ​ത്തും ബാ​റ്റിം​ഗി​ന് സം​ഭാ​വ​ന ന​ൽ​കാ​ൻ ക​ഴി​യു​ന്ന ബൗ​ള​ർ​മാ​രെ​യാ​ണ് ടീം ​പ​രി​ഗ​ണി​ക്കു​ന്ന​തെ​ന്നും ഗി​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു. ജ​സ്പ്രീ​ത് ബും​റ ന​യി​ക്കു​ന്ന പേ​സ് നി​ര​യി​ൽ മു​ഹ​മ്മ​ദ് സി​റാ​ജ്, ആ​കാ​ശ്ദീ​പ്, പ്ര​സി​ദ്ധ് കൃ​ഷ്ണ, അ​ൻ​ഷു​ൽ കാം​ബോ​ജ്, ഗു​രു​നൂ​ർ ബ്രാ​ർ എ​ന്നി​വ​രാ​ണ് സ്ക്വാ​ഡി​ലു​ള്ള മ​റ്റ് പേ​സ് ബൗ​ള​ർ​മാ​ർ.

 

Tags : ShubmanGill Cricket Test India NewZealand Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews

Recent News

Corehub Up