Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cricket Test

ലോ​ർ​ഡ്‌​സ് ടെ​സ്റ്റ് ആ​വേ​ശ​ക​ര​മാ​യ അ​ന്ത്യ​ത്തി​ലേ​ക്ക്; കിവീസ് പൊ​രു​തു​ന്നു

ല​ണ്ട​ൻ: ക്രി​ക്ക​റ്റി​ന്‍റെ മ​ക്ക​യാ​യ ലോ​ർ​ഡ്‌​സി​ൽ ന​ട​ക്കു​ന്ന ഇം​ഗ്ല​ണ്ട് - ന്യൂ​സി​ല​ൻ​ഡ് ഒ​ന്നാം ക്രി​ക്ക​റ്റ് ടെ​സ്റ്റ് ആ​വേ​ശ​ക​ര​മാ​യ അ​ന്ത്യ​ത്തി​ലേ​ക്ക്. ഇം​ഗ്ല​ണ്ട് ഉ​യ​ർ​ത്തി​യ 254 റ​ൺ​സി​ന് മ​റു​പ​ടി പ​റ​യു​ന്ന കി​വീ​സ് ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ മൂ​ന്നു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 36 റ​ൺ​സ് എ​ന്ന നി​ല​യി​ലാ​ണ്.

നേ​ര​ത്തെ ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ഇം​ഗ്ല​ണ്ടി​ന് ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ 140 റ​ൺ​സ് മാ​ത്ര​മാ​ണ് നേ​ടാ​നാ​യ​ത്. എ​ന്നാ​ൽ മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ന്യൂ​സി​ല​ൻ​ഡി​ന്‍റെ അ​വ​സ്ഥ ഇ​തി​ലും ദ​യ​നീ​യ​മാ​യി​രു​ന്നു. 113 റ​ൺ​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. ഇ​തോ​ടെ ഇം​ഗ്ല​ണ്ട് 27 റ​ൺ​സി​ന്‍റെ നി​ർ​ണാ​യ​ക ലീ​ഡ് സ്വ​ന്ത​മാ​ക്കി.

അ​ഞ്ച് വി​ക്ക​റ്റ് വീ​ഴ്ത്തി​യ ഒ​ല്ലി റോ​ബി​ൻ​സ​ണും മൂ​ന്ന് വി​ക്ക​റ്റ് നേ​ടി​യ ജോ​ഷ് ട​ങ്ങു​മാ​ണ് കി​വി​ക​ളു​ടെ ന​ടു​വൊ​ടി​ച്ച​ത്. 27 റ​ൺ​സി​ന്‍റെ ലീ​ഡു​മാ​യി ര​ണ്ടാം ഇ​ന്നിം​ഗ്സ് ആ​രം​ഭി​ച്ച ഇം​ഗ്ല​ണ്ട് 226 റ​ൺ​സി​ന് പു​റ​ത്താ​യി. അ​ർ​ധ​സെ​ഞ്ചു​റി നേ​ടി​യ എ​മി​ലി​യോ ഗേ​യു​ടെ (57) ബാ​റ്റിം​ഗ് മി​ക​വാ​ണ് അ​വ​ർ​ക്ക് തു​ണ​യാ​യ​ത്. ആ​റ് വി​ക്ക​റ്റു​ക​ൾ നേ​ടി​യ ന​ഥാ​ൻ സ്മി​ത്താ​ണ് ഇം​ഗ്ല​ണ്ടി​ന്‍റെ കു​തി​പ്പി​നെ ത​ട​ഞ്ഞു​നി​ർ​ത്തി​യ​ത്.

ഒ​ന്നാം ഇ​ന്നിം​ഗ്സി​ലെ ലീ​ഡ് ഉ​ൾ​പ്പെ​ടെ 254 റ​ൺ​സി​ന്‍റെ വി​ജ​യ​ല​ക്ഷ്യ​മാ​ണ് ഇം​ഗ്ല​ണ്ട് കി​വി​ക​ൾ​ക്ക് മു​ന്നി​ൽ ഉ​യ​ർ​ത്തി​യ​ത്. എ​ന്നാ​ൽ മ​റു​പ​ടി ബാ​റ്റിം​ഗ് തു​ട​ങ്ങി​യ ന്യൂ​സി​ല​ൻ​ഡി​ന് തു​ട​ക്ക​ത്തി​ൽ ത​ന്നെ മൂ​ന്നു വി​ക്ക​റ്റു​ക​ൾ ന​ഷ്ട​മാ​യ​ത് തി​രി​ച്ച​ടി​യാ​യി.

Latest News

Corehub Up