ട്രെന്റ് ബ്രിഡ്ജ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനം ന്യൂസിലൻഡിന് കൂറ്റൻ സ്കോർ. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കിവീസിനായി ഓപ്പണർമാരായ ഡെവോൺ കോൺവേയും (157) ടോം ലാഥമും (151) സെഞ്ചുറി നേടി. ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ ന്യൂസിലൻഡ് നാലു വിക്കറ്റ് നഷ്ടത്തിൽ 361 റൺസ് എന്ന നിലയിലാണ്.
ഇംഗ്ലീഷ് ബൗളർമാരെ പൂർണമായി നിഷ്പ്രഭരാക്കിയ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ ഇരുവരും ചേർന്ന് 317 റൺസാണ് പടുത്തുയർത്തിയത്. പകൽ മുഴുവൻ ഒരു വിക്കറ്റിനായി കൈയുംമെയും മറന്ന് പോരാടിയ ഇംഗ്ലണ്ടിന് ഒടുവിൽ ക്യാപ്റ്റൻ ബെൻ സ്റ്റോക്സാണ് രക്ഷകനായത്. 317 റൺസിന്റെ വമ്പൻ കൂട്ടുകെട്ട് പൊളിച്ച് ടോം ലാഥത്തെ കൂടാരം കയറ്റിയ സ്റ്റോക്സ് ഇംഗ്ലീഷ് പടയ്ക്ക് പുതുജീവൻ നൽകി.
തുടർന്ന് ഇംഗ്ലീഷ് ബൗളർമാർ മത്സരത്തിലേക്ക് ഇരച്ചുകയറുന്നതാണ് പിന്നീട് കണ്ടത്. ഒന്നാം ദിവസത്തെ അവസാന ഓവറുകളിൽ അപകടകാരിയായ രചിൻ രവീന്ദ്രയെ (ഏഴ്) ഗുസ് അറ്റ്കിൻസണും, ക്രീസിൽ ഉറച്ചുനിന്ന ഹെൻറി നിക്കോൾസിനെ (36) ജോഫ്ര ആർച്ചറും പുറത്താക്കി.
Tags : cricket test england newzealand Latham Conway Trent Bridge