Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Conway

ട്രെ​ന്‍റ് ബ്രി​ഡ്ജി​ൽ റ​ൺ​മ​ഴ പെ​യ്യി​ച്ച് ലാ​ഥ​മും കോ​ൺ​വേ​യും; കി​വീ​സ് കൂ​റ്റ​ൻ സ്കോ​റി​ലേ​ക്ക്

ട്രെ​ന്‍റ് ബ്രി​ഡ്ജ്: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ മൂ​ന്നാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ന്‍റെ ഒ​ന്നാം ദി​നം ന്യൂ​സി​ല​ൻ​ഡി​ന് കൂ​റ്റ​ൻ സ്കോ​ർ. ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത കി​വീ​സി​നാ​യി ഓ​പ്പ​ണ​ർ​മാ​രാ​യ ഡെ​വോ​ൺ കോ​ൺ​വേ​യും (157) ടോം ​ലാ​ഥ​മും (151) സെ​ഞ്ചു​റി നേ​ടി. ഒ​ന്നാം ദി​നം ക​ളി അ​വ​സാ​നി​ക്കു​മ്പോ​ൾ ന്യൂ​സി​ല​ൻ​ഡ് നാ​ലു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 361 റ​ൺ​സ് എ​ന്ന നി​ല​യി​ലാ​ണ്.

ഇം​ഗ്ലീ​ഷ് ബൗ​ള​ർ​മാ​രെ പൂ​ർ​ണ​മാ​യി നി​ഷ്പ്ര​ഭ​രാ​ക്കി​യ ഒ​ന്നാം വി​ക്ക​റ്റ് കൂ​ട്ടു​കെ​ട്ടി​ൽ ഇ​രു​വ​രും ചേ​ർ​ന്ന് 317 റ​ൺ​സാ​ണ് പ​ടു​ത്തു​യ​ർ​ത്തി​യ​ത്. പ​ക​ൽ മു​ഴു​വ​ൻ ഒ​രു വി​ക്ക​റ്റി​നാ​യി കൈ​യും​മെ​യും മ​റ​ന്ന് പോ​രാ​ടി​യ ഇം​ഗ്ല​ണ്ടി​ന് ഒ​ടു​വി​ൽ ക്യാ​പ്റ്റ​ൻ ബെ​ൻ സ്റ്റോ​ക്സാ​ണ് ര​ക്ഷ​ക​നാ​യ​ത്. 317 റ​ൺ​സി​ന്‍റെ വ​മ്പ​ൻ കൂ​ട്ടു​കെ​ട്ട് പൊ​ളി​ച്ച് ടോം ​ലാ​ഥ​ത്തെ കൂ​ടാ​രം ക​യ​റ്റി​യ സ്റ്റോ​ക്സ് ഇം​ഗ്ലീ​ഷ് പ​ട​യ്ക്ക് പു​തു​ജീ​വ​ൻ ന​ൽ​കി.

തുടർന്ന് ഇം​ഗ്ലീ​ഷ് ബൗ​ള​ർ​മാ​ർ മ​ത്സ​ര​ത്തി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റു​ന്ന​താ​ണ് പി​ന്നീ​ട് ക​ണ്ട​ത്. ഒ​ന്നാം ദി​വ​സ​ത്തെ അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ അ​പ​ക​ട​കാ​രി​യാ​യ ര​ചി​ൻ ര​വീ​ന്ദ്ര​യെ (ഏ​ഴ്) ഗു​സ് അ​റ്റ്കി​ൻ​സ​ണും, ക്രീ​സി​ൽ ഉ​റ​ച്ചു​നി​ന്ന ഹെ​ൻ​റി നി​ക്കോ​ൾ​സി​നെ (36) ജോ​ഫ്ര ആ​ർ​ച്ച​റും പു​റ​ത്താ​ക്കി.

Latest News

Corehub Up