x
ad
Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ളം​വി​ട്ടാ​ലും വീ​ര്യം മാ​യി​ല്ല; ധോ​ണി​യു​ടെ ത​ക​ർ​പ്പ​ൻ ഇ​ന്നിം​ഗ്സു​ക​ൾ

സ്വ​​​​ന്തം ലേ​​​​ഖ​​​​ക​​​​ൻ
Published: November 17, 2026 07:07 PM IST | Updated: November 17, 2026 07:20 PM IST

മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി

ഇ​തി​ഹാ​സ​ങ്ങ​ൾ ക​ളി​ക്ക​ള​ത്തി​ൽ​നി​ന്ന് പ​ടി​യി​റ​ങ്ങി​യാ​ലും അ​വ​ർ അ​വ​ശേ​ഷി​പ്പി​ക്കു​ന്ന റി​ക്കാ​ർ​ഡു​ക​ൾ ച​രി​ത്ര​ത്തി​ൽ ത​ങ്ക​ലി​പി​ക​ളാ​ൽ എ​ഴു​തി​ച്ചേ​ർ​ക്ക​പ്പെ​ടും. അ​ത്ത​ര​മൊ​രു ഇ​തി​ഹാ​സ​മാ​ണ് മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി. ഐ​പി​എ​ല്ലി​ലെ ഏ​റ്റ​വും മി​ക​ച്ച ഫി​നി​ഷ​ർ​മാ​രി​ലൊ​രാ​ളെ​ന്ന വി​ശേ​ഷ​ണ​ത്തി​ന് ഉ​ട​മ​യാ​യ ധോ​ണി ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​ന്‍റെ നാ​യ​ക​നെ​ന്ന നി​ല​യി​ലും ക​ളി​ക്കാ​ര​നെ​ന്ന നി​ല​യി​ലും ഒ​ട്ടേ​റെ നേ​ട്ട​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്.

നി​ർ​ണാ​യ​ക ഘ​ട്ട​ങ്ങ​ളി​ൽ ടീ​മി​നെ വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ച അ​വി​സ്മ​ര​ണീ​യ ഇ​ന്നിം​ഗ്സു​ക​ൾ ധോ​ണി​യു​ടെ ബാ​റ്റി​ൽ​നി​ന്ന് പി​റ​ന്നി​ട്ടു​ണ്ട്. അ​വ​സാ​ന ഓ​വ​റു​ക​ളി​ലെ സ​മ്മ​ർ​ദം അ​തി​ജീ​വി​ച്ച് മ​ത്സ​ര​ത്തി​ന്‍റെ ഗ​തി മാ​റ്റാ​നു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​സാ​മാ​ന്യ മി​ക​വ് ആ​രാ​ധ​ക​ർ​ക്ക് എ​ന്നും ആ​വേ​ശ​മാ​ണ്. ഐ​പി​എ​ൽ ക​രി​യ​റി​ലെ ത​ന്‍റെ ഏ​റ്റ​വും ഉ​യ​ർ​ന്ന വ്യ​ക്തി​ഗ​ത സ്കോ​ർ 2019-ൽ ​റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​നെ​തി​രെ നേ​ടി​യ 84 റ​ൺ​സാ​ണ്.

278 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 24 അ​ർ​ധ​സെ​ഞ്ചു​റി​ക​ള​ട​ക്കം 5,439 റ​ൺ​സാ​ണ് ധോ​ണി ഐ​പി​എ​ല്ലി​ൽ സ്വ​ന്ത​മാ​ക്കി​യ​ത്. ക​ണ​ക്കു​ക​ൾ​ക്ക​പ്പു​റം, സ​മ്മ​ർ​ദ​ഘ​ട്ട​ങ്ങ​ളി​ൽ ടീ​മി​ന്‍റെ പ്ര​തീ​ക്ഷ​യാ​യി മാ​റി​യ ധോ​ണി​യു​ടെ പോ​രാ​ട്ട​വീ​ര്യ​വും ഫി​നി​ഷിം​ഗ് മി​ക​വും ഐ​പി​എ​ൽ ച​രി​ത്ര​ത്തി​ൽ എ​ന്നും ഓ​ർ​മി​ക്ക​പ്പെ​ടും. ധോ​ണി​യു​ടെ ക​രി​യ​റി​ലെ അ​വി​സ്മ​ര​ണീ​യ​മാ​യ ചില ഇ​ന്നിം​ഗ്സു​ക​ൾ പ​രി​ശോ​ധി​ക്കാം.

84 റ​ൺ​സ് vs റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു (2019): 162 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സ് 83/5 എ​ന്ന നി​ല​യി​ൽ ത​ക​ർ​ന്ന​പ്പോ​ഴാ​ണ് ധോ​ണി ക്രീ​സി​ലെ​ത്തി​യ​ത്. പി​ന്നീ​ട് ഒ​റ്റ​യാ​ൾ പോ​രാ​ട്ട​ത്തി​ലൂ​ടെ ടീ​മി​നെ വി​ജ​യ​ത്തി​ന് തൊ​ട്ട​രി​കി​ലെ​ത്തി​ച്ചു. അ​വ​സാ​ന ഓ​വ​റി​ൽ 26 റ​ൺ​സ് വേ​ണ​മെ​ന്നി​രി​ക്കെ ഉ​മേ​ഷ് യാ​ദ​വി​നെ​തി​രെ ആ​ദ്യ അ​ഞ്ച് പ​ന്തു​ക​ളി​ൽ​നി​ന്ന് 24 റ​ൺ​സ് അ​ടി​ച്ചെ​ടു​ത്ത് ധോ​ണി വി​ജ​യ​പ്ര​തീ​ക്ഷ​ക​ൾ സ​ജീ​വ​മാ​ക്കി. എ​ന്നാ​ൽ അ​വ​സാ​ന പ​ന്തി​ൽ ഒ​രു റ​ൺ​സ് കൂ​ടി ക​ണ്ടെ​ത്താ​നാ​കാ​തെ വ​ന്ന​തോ​ടെ ചെ​ന്നൈ ഒ​രു റ​ൺ​സി​ന് തോ​ൽ​വി വ​ഴ​ങ്ങി. തോ​ൽ​വി​യി​ലും ധോ​ണി​യു​ടെ പോ​രാ​ട്ട​വീ​ര്യ​വും വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗും ആ​രാ​ധ​ക​രു​ടെ മ​ന​സി​ൽ ഇ​ന്നും തി​ള​ങ്ങി നി​ൽ​ക്കു​ന്നു.

70 റ​ൺ​സ് vs റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു (2018): ര​ണ്ടു വ​ർ​ഷ​ത്തെ വി​ല​ക്കി​ന് ശേ​ഷം ഐ​പി​എ​ല്ലി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സ് 206 റ​ൺ​സി​ന്റെ കൂ​റ്റ​ൻ വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​രു​ന്ന​തി​നി​ടെ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ട്ട് പ്ര​തി​സ​ന്ധി​യി​ലാ​യി. ഈ ​ഘ​ട്ട​ത്തി​ലാ​ണ് അ​മ്പാ​ട്ടി റാ​യു​ഡു​വി​നൊ​പ്പം ധോ​ണി ക്രീ​സി​ൽ നി​ല​യു​റ​പ്പി​ച്ച​ത്. ഏ​ഴ് സി​ക്സ​റു​ക​ൾ പ​റ​ത്തി ത​ക​ർ​പ്പ​ൻ ബാ​റ്റിം​ഗ് കാ​ഴ്ച​വെ​ച്ച ധോ​ണി, അ​വ​സാ​ന ഓ​വ​റി​ൽ സി​ക്സ​ർ നേ​ടി​യാ​ണ് ചെ​ന്നൈ​യെ വി​ജ​യ​ത്തി​ലെ​ത്തി​ച്ച​ത്. താ​രം അ​ന്ന് 34 പ​ന്തി​ൽ പു​റ​ത്താ​കാ​തെ 70 റ​ൺ​സ് നേ​ടി. തി​രി​ച്ചു​വ​ര​വ് സീ​സ​ണി​ൽ ആ​രാ​ധ​ക​ർ​ക്ക് ആ​വേ​ശം പ​ക​ർ​ന്ന അ​വി​സ്മ​ര​ണീ​യ പ്ര​ക​ട​ന​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു ഇ​ത്.

54 റ​ൺ​സ് vs കിം​ഗ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബ് (2010): പ്ലേ​ഓ​ഫി​ലേ​ക്ക് യോ​ഗ്യ​ത നേ​ടാ​ൻ വി​ജ​യം അ​നി​വാ​ര്യ​മാ​യി​രു​ന്ന മ​ത്സ​ര​ത്തി​ൽ 193 റ​ൺ​സി​ന്‍റെ വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​നു വേ​ണ്ടി ധോ​ണി 29 പ​ന്തി​ൽ 54 റ​ൺ​സു​മാ​യി നി​ർ​ണാ​യ​ക പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ചു. ഇ​ർ​ഫാ​ൻ പ​ത്താ​ൻ എ​റി​ഞ്ഞ അ​വ​സാ​ന ഓ​വ​റി​ൽ സി​ക്സ​റു​ക​ൾ പ​റ​ത്തി ടീ​മി​നെ ആ​വേ​ശ​വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ചു. ഈ ​വി​ജ​യ​ത്തോ​ടെ ചെ​ന്നൈ പ്ലേ​ഓ​ഫി​ൽ ഇ​ടം​പി​ടി​ക്കു​ക​യും പി​ന്നീ​ട് ഫൈ​ന​ലി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സി​നെ തോ​ൽ​പ്പി​ച്ച് ആ​ദ്യ ഐ​പി​എ​ൽ കി​രീ​ടം സ്വ​ന്ത​മാ​ക്കു​ക​യും ചെ​യ്തു.

79 റ​ൺ​സ് vs കിം​ഗ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബ് (2018): 198 റ​ൺ​സി​ന്‍റെ വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​ന്‍റെ മു​ൻ​നി​ര ബാ​റ്റ​ർ​മാ​ർ ത​ക​ർ​ന്ന​പ്പോ​ൾ ടീ​മി​ന്‍റെ പ്ര​തീ​ക്ഷ​യാ​യി ധോ​ണി ക്രീ​സി​ൽ നി​ല​യു​റ​പ്പി​ച്ചു. ആ​റ് ഫോ​റു​ക​ളും അ​ഞ്ച് സി​ക്സ​റു​ക​ളും ഉ​ൾ​പ്പെ​ടെ 44 പ​ന്തി​ൽ 79 റ​ൺ​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്ന ധോ​ണി ഒ​റ്റ​യാ​ൾ പോ​രാ​ട്ടം ന​ട​ത്തി​യെ​ങ്കി​ലും ചെ​ന്നൈ​യ്ക്ക് വി​ജ​യ​ത്തി​ലെ​ത്താ​നാ​യി​ല്ല. നാ​ല് റ​ൺ​സി​ന് ടീം ​തോ​റ്റു. തോ​ൽ​വി​യി​ലും ധോ​ണി​യു​ടെ പോ​രാ​ട്ട​വീ​ര്യം ശ്ര​ദ്ധേ​യ​മാ​യി.

75 റ​ൺ​സ് vs രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് (2019): ആ​ദ്യം ബാ​റ്റ് ചെ​യ്ത ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സ് 88/4 എ​ന്ന നി​ല​യി​ൽ കൂ​ട്ട​ത്ത​ക​ർ​ച്ച നേ​രി​ട്ട​പ്പോ​ഴാ​ണ് ധോ​ണി ഇ​ന്നിം​ഗ്സി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത​ത്. തു​ട​ക്ക​ത്തി​ൽ ശ്ര​ദ്ധ​യോ​ടെ ക​ളി​ച്ച് ഇ​ന്നിം​ഗ്സ് കെ​ട്ടി​പ്പ​ടു​ത്ത താ​രം അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ ബാ​റ്റിം​ഗ് വേ​ഗം കൂ​ട്ടി. നാ​ല് ഫോ​റു​ക​ളും നാ​ല് സി​ക്സ​റു​ക​ളും ഉ​ൾ​പ്പെ​ടെ നേ​ടി​യ 75 റ​ൺ​സി​ന്‍റെ ക​രു​ത്തി​ൽ ചെ​ന്നൈ 175 റ​ൺ​സെ​ന്ന മി​ക​ച്ച സ്കോ​റി​ലെ​ത്തി. മ​ത്സ​ര​ത്തി​ൽ രാ​ജ​സ്ഥാ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ചെ​ന്നൈ വി​ജ​യം സ്വ​ന്ത​മാ​ക്കി. നി​ർ​ണാ​യ​ക ഘ​ട്ട​ത്തി​ൽ ടീ​മി​നെ ക​ര​ക​യ​റ്റി​യ ധോ​ണി​യു​ടെ മ​റ്റൊ​രു ശ്ര​ദ്ധേ​യ പ്ര​ക​ട​ന​മാ​യി​രു​ന്നു ഇ​ത്.

Tags : Dhoni M.S.Dhoni DhoniMemorableInnings Ipl ChennaiSuperKings Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews

Recent News

Corehub Up