Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : M.S.Dhoni

'ത​ല​യു​ടെ' തേ​രോ​ട്ടം തു​ട​രു​മോ?; ഡി​സം​ബ​ർ വ​രെ കാ​ത്തി​രി​ക്ക​ണ​മെ​ന്ന് എം.​എ​സ്. ധോ​ണി

ബം​ഗ​ളൂ​രു: ഐ​പി​എ​ല്ലി​ൽ തു​ട​രു​മോ എ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത​വ​രു​ത്താ​തെ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സ് താ​രം എം.​എ​സ്.​ധോ​ണി. അ​ടു​ത്ത സീ​സ​ണി​ൽ ക​ളി​ക്കു​മോ​യെ​ന്ന​തി​ൽ ഡി​സം​ബ​റി​ന് മു​ൻ​പ് അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് ധോ​ണി വ്യ​ക്ത​മാ​ക്കി. ബം​ഗ​ളൂ​രു​വി​ൽ ന​ട​ന്ന സ്വ​കാ​ര്യ പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു താ​രം.

പ​രി​ക്കി​നെ തു​ട​ർ​ന്ന് 2026ലെ ​ഐ​പി​എ​ൽ സീ​സ​ൺ പൂ​ർ​ണ​മാ​യും ന​ഷ്ട​മാ​യ​തോ​ടെ​യാ​ണ് ധോ​ണി​യു​ടെ വി​ര​മി​ക്ക​ലി​നെ​ക്കു​റി​ച്ചു​ള്ള അ​ഭ്യൂ​ഹ​ങ്ങ​ൾ ശ​ക്ത​മാ​യ​ത്. ആ​ദ്യം ചി​ല പ​രി​ശോ​ധ​ന​ക​ൾ​ക്ക് വി​ധേ​യ​നാ​ക​ണ​മെ​ന്നും ഡോ​ക്ട​ർ​മാ​ർ ന​ൽ​കു​ന്ന റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ടു​ത്ത സീ​സ​ണി​ൽ ക​ളി​ക്കാ​ൻ ക​ഴി​യു​മോ​യെ​ന്ന് തീ​രു​മാ​നി​ക്കു​മെ​ന്നും താ​രം വ്യ​ക്ത​മാ​ക്കി.

ത​ന്‍റെ കാ​യി​ക​ക്ഷ​മ​ത​യെ​ക്കു​റി​ച്ചും ധോ​ണി ര​സ​ക​ര​മാ​യ പ​രാ​മ​ർ​ശം ന​ട​ത്തി. താ​ൻ പൂ​ർ​ണ കാ​യി​ക​ക്ഷ​മ​ത വീ​ണ്ടെ​ടു​ത്തി​ല്ലെ​ങ്കി​ൽ ഈ ​വി​ന്‍റേ​ജ് വാ​ഹ​നം റോ​ഡി​ലി​റ​ക്കാ​ൻ പ്രാ​പ്ത​മാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്തേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്തം ഡോ​ക്ട​ർ​മാ​ർ​ക്കാ​ണെ​ന്നാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ ത​മാ​ശ​രൂ​പ​ത്തി​ലു​ള്ള പ്ര​തി​ക​ര​ണം. ഇ​തോ​ടെ എ​ല്ലാ സ​മ്മ​ർ​ദ​വും ഇ​പ്പോ​ൾ ഡോ​ക്ട​ർ​മാ​ർ​ക്കാ​ണെ​ന്നും ചി​രി​ച്ചു​കൊ​ണ്ട് ധോ​ണി കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Corehub Up