Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dhoni

ധോ​ണി​യു​ടെ ഭാ​ര്യ ഓ​ടി​വ​ന്ന് കാ​ലി​ൽ വീ​ണു, എ​ന്നി​ട്ട് ഇ​ങ്ങ​നെ പ​റ​ഞ്ഞു: ജ​യ​റാം

ത​ന്നെ കാ​ണാ​ൻ ക്രി​ക്ക​റ്റ് താ​രം ധോ​ണി​യു​ടെ ഭാ​ര്യ വ​ന്ന ക​ഥ പ​റ​ഞ്ഞ് ന​ട​ൻ ജ​യ​റാം. ക​ഴി​ഞ്ഞ​യാ​ഴ്ച ചെ​ന്നൈ​യി​ൽ ഐ​പി​എ​ൽ മ​ത്സ​രം കാ​ണാ​നെ​ത്തി​യ​പ്പോ​ഴാ​ണ് സാ​ക്ഷി ജ​യ​റാ​മി​ന്‍റെ അ​ടു​ത്തേ​യ്ക്ക് ഓ​ടി​വ​ന്ന​ത്.

ഓ​ടി​വ​ന്ന് അ​വ​ർ ത​ന്‍റെ കാ​ലി​ൽ വീ​ണ് തൊ​ഴു​തെ​ന്നും ജ​യ​റാം പ​റ​ഞ്ഞു. ത​ന്‍റെ പു​തി​യ ചി​ത്ര​മാ​യ പ​രി​മ​ള ആ​ൻ​ഡോ കോ​യു​ടെ പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

ഒ​രാ​ഴ്ച മു​ൻ​പാ​ണ് സം​ഭ​വം. ചെ​ന്നൈ​യി​ൽ ഐ​പി​എ​ൽ കാ​ണാ​ൻ പോ​യ​താ​യി​രു​ന്നു. ഞാ​ൻ എ​ന്‍റെ സീ​റ്റി​ലി​രി​ക്കു​മ്പോ​ൾ ധോ​ണി​യു​ടെ ഭാ​ര്യ സാ​ക്ഷി ന​ട​ന്നു​വ​രു​ന്ന​ത് ക​ണ്ടു. ഞാ​ൻ കൂ​ടെ​യി​രു​ന്ന​യാ​ളോ​ട് ര​ഹ​സ്യ​മാ​യി പ​റ​ഞ്ഞു അ​താ​ണ് ധോ​ണി​യു​ടെ ഭാ​ര്യ​യെ​ന്ന്. പ​ക്ഷേ യ​ഥാ​ർ​ത്ഥ​ത്തി​ൽ അ​വ​ർ എ​ന്‍റെ​യ​ടു​ത്തേ​ക്കാ​ണ് വ​ന്ന​ത്. ദൂ​രെ​നി​ന്ന് ഓ​ടി​വ​ന്ന അ​വ​ർ എ​ന്‍റെ കാ​ലി​ൽ വീ​ണു. എ​ന്‍റെ വ​ലി​യ ആ​രാ​ധി​ക​യാ​ണെ​ന്ന് പ​റ​ഞ്ഞു.

ഞാ​ൻ അ​മ്പ​ര​ന്നു​പോ​യി. വേ​റെ ആ​രോ ആ​ണെ​ന്ന് വി​ചാ​രി​ച്ച് എ​ന്‍റെ കാ​ലി​ൽ വീ​ണ​താ​ണോ എ​ന്ന് സം​ശ​യി​ച്ചു. പ​ക്ഷേ അ​വ​ർ​ക്ക് എ​ന്നെ അ​റി​യാ​മാ​യി​രു​ന്നു. അ​വ​രു​ടെ ആ​യ ഒ​രു മ​ല​യാ​ളി​യാ​യി​രു​ന്നു. അ​വ​ർ ധോ​ണി​യു​ടേ​യും സാ​ക്ഷി​യു​ടേ​യും മ​ക​ളാ​യ സി​വ​യ്ക്ക് ഞാ​ന​ഭി​ന​യി​ച്ച അ​മ്പ​ല​പ്പു​ഴ ഉ​ണ്ണി​ക്ക​ണ്ണ​നോ​ട് നീ ​എ​ന്ന ഗാ​നം സ്ഥി​ര​മാ​യി പാ​ടി​ക്കൊ​ടു​ക്കാ​റു​ണ്ടാ​യി​രു​ന്നു. ആ ​പാ​ട്ടു​കേ​ട്ടാ​ണ് ആ ​കു​ഞ്ഞ് ഉ​റ​ങ്ങി​യി​രു​ന്ന​ത്. ജ​യ​റാ​മി​ന്‍റെ വാ​ക്കു​ക​ൾ.

20 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം ജ​യ​റാ​മും ഉ​ർ​വ​ശി​യും നാ​യ​ക​നും നാ​യി​ക​യു​മാ​യി എ​ത്തു​ന്ന ചി​ത്ര​മാ​ണ് പ​രി​മ​ളം ആ​ൻ​ഡ് കോ. ​പാ​ണ്ഡി​രാ​ജാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

യോ​ഗി ബാ​ബു, മി​ഷ്കി​ൻ, സാ​ൻ​ഡി, സ​ഞ്ജ​നാ കൃ​ഷ്ണ​മൂ​ർ​ത്തി തു​ട​ങ്ങി​യ​വ​രാ​ണ് ചി​ത്ര​ത്തി​ൽ മ​റ്റു​പ്ര​ധാ​ന​വേ​ഷ​ങ്ങ​ളി​ൽ. ചി​ത്രം ജൂ​ൺ അ​ഞ്ചി​ന് തി​യേ​റ്റ​റു​ക​ളി​ലെ​ത്തും.

Latest News

Corehub Up