x
ad
Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ ഭാ​ര്യ മ​രി​ച്ചു; ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വി​നെ ജീ​വി​ത​ത്തി​ലേ​ക്ക് കൈ​പി​ടി​ച്ചു​ക​യ​റ്റി പൊ​ലി​സ്

വെബ് ഡെസ്‌ക്
Published: November 17, 2026 09:06 PM IST | Updated: November 17, 2026 09:06 PM IST

യുവാവിനെ ഫയർ ആൻഡ് റെസ്ക്യു മരത്തിൽ നിന്ന് താഴെ ഇറക്കിയപ്പോൾ

കോ​ഴി​ക്കോ​ട്: ഭാ​ര്യ മ​രി​ച്ച വി​ഷ​മ​ത്തി​ല്‍ ജീ​വ​നൊ​ടു​ക്കാ​നാ​യി മ​ര​ത്തി​ല്‍ ക​യ​റി​യ യു​വാ​വി​നെ ര​ക്ഷി​ച്ച് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് പൊ​ലി​സ്. നി​ല​മ്പൂ​ര്‍ സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ​യാ​ണ് ര​ക്ഷ​പെ​ടു​ത്തി​യ​ത്. ഇ​യാ​ളെ പൊ​ലി​സ് സ​മാ​ധാ​നി​പ്പി​ച്ച് ബ​ന്ധു​ക്ക​ള്‍​ക്കൊ​പ്പം തി​രി​ച്ച​യ​ച്ചു.

കേ​സ് അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട യാ​ത്ര​യ്ക്കി​ട​യി​ലാ​ണ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​നു സ​മീ​പ​ത്തു​ള്ള വെ​ള്ളി​പ​റ​മ്പ് ക​യ​റ്റ​ത്തി​ല്‍ സി​നി​മ തി​യേ​റ്റ​റി​ന്‍റെ മു​ന്‍​വ​ശ​ത്തെ മ​ര​ത്തി​നു ചു​വ​ട്ടി​ല്‍ സ​മീ​പ​വാ​സി​യാ​യ ഒ​രാ​ള്‍ മ​ര​ത്തി​ന് മു​ക​ളി​ലേ​ക്ക് നോ​ക്കി നി​ല്‍​ക്കു​ന്ന​ത് എ​എ​സ്‌​ഐ പ്രേ​മ​ന്‍ മു​ചു​കു​ന്നി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്.

എ​ന്താ​ണ് മ​ര​ത്തി​നു മു​ക​ളി​ല്‍ എ​ന്ന് അ​ന്വേ​ഷി​ച്ച​പ്പോ​ള്‍ ഒ​രു യു​വാ​വ് മ​ര​ത്തി​നു മു​ക​ളി​ല്‍ ഏ​റെ നേ​ര​മാ​യി നി​ല്‍​ക്കു​ന്നു​വെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. പൊ​ലി​സ് വി​വ​രം തി​ര​ക്കി​യ​പ്പോ​ഴും യു​വാ​വ് മ​റു​പ​ടി​യൊ​ന്നും ന​ല​കി​യി​ല്ല. താ​ഴെ​യി​റ​ങ്ങാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും വി​സ​മ്മ​തി​ച്ചു. പി​ന്നീ​ട് വെ​ള്ളി​മാ​ടു​കു​ന്ന് ഫ​യ​ര്‍ ആ​ൻ​ഡ് റെ​സ്ക്യു യൂ​ണി​റ്റി​ല്‍ വി​വ​ര​മ​റി​യി​ച്ചു.

അ​വ​ര്‍ സ്ഥ​ല​ത്തെ​ത്തി ഏ​റെ നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നു​ശേ​ഷം മ​ര​ത്തി​നു മു​ക​ളി​ല്‍ ക​യ​റി യു​വാ​വി​നെ താ​ഴെ​യി​റ​ക്കി. മെ​ഡി​ക്ക​ല്‍ കോ​ള​ജ് പൊ​ലി​സ് യു​വാ​വി​നോ​ട് കാ​ര്യ​ങ്ങ​ള്‍ തി​ര​ക്കി​യ​പ്പോ​ള്‍ ഭാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ആ​റാം വാ​ര്‍​ഡി​ല്‍ ചി​കി​ത്സ​യി​ലു​ണ്ടെ​ന്നാ​ണ് അ​റി​യി​ച്ച​ത്.

യു​വാ​വ് ഫോ​ണ്‍ ന​മ്പ​റും പൊ​ലി​സി​ന് കൈ​മാ​റി. ഈ ​ന​മ്പ​റി​ല്‍ വി​ളി​ച്ച​പ്പോ​ള്‍ ഫോ​ണെ​ടു​ത്ത മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന്‍ യു​വാ​വി​ന്‍റെ ഭാ​ര്യ മ​രി​ച്ചു​പോ​യ വി​വ​രം പൊ​ലി​സി​നെ അ​റി​യി​ച്ചു. ഭാ​ര്യ മ​രി​ച്ച ദുഃ​ഖ​ത്തി​ല്‍ യു​വാ​വ് ബ​ന്ധു​ക്ക​ളോ​ട് പോ​ലും വി​വ​രം പ​റ​യാ​തെ ഫോ​ണ്‍ ഉ​പേ​ക്ഷി​ച്ച് ആ​ത്മ​ഹ​ത്യ​യ്ക്ക് വേ​ണ്ടി​യാ​ണ് മ​ര​ത്തി​ല്‍ ക​യ​റി​യ​തെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു.

നി​ല​മ്പൂ​ര്‍ സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ കാ​ണാ​താ​യ​തി​നെ തു​ട​ര്‍​ന്ന് ബ​ന്ധു​ക്ക​ള്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യു​ടെ പ​രി​സ​രം മു​ഴു​വ​ന്‍ തി​ര​ച്ചി​ല്‍ ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് പൊ​ലി​സി​ന്റെ വി​ളി​യെ​ത്തു​ന്ന​ത്. അ​തി​നി​ട​യി​ല്‍ പൊ​ലി​സ് ഏ​റെ​നേ​രം യു​വാ​വി​നെ ആ​ശ്വ​സി​പ്പി​ക്കു​ക​യും ബ​ന്ധു​ക്ക​ളെ വി​ളി​ച്ചു​വ​രു​ത്തി അ​ദ്ദേ​ഹ​ത്തെ കൈ​മാ​റു​ക​യും ചെ​യ്തു.

എ​എ​സ്‌​ഐ പ്രേ​മ​ന്‍ മു​ചു​കു​ന്ന്, സി​വി​ല്‍ പൊ​ലി​സ് ഓ​ഫി​സ​ര്‍ ര​ഞ്ചു, ഹോം ​ഗാ​ര്‍​ഡ് അ​നീ​ഷ് എ​ന്നി​വ​രു​ടെ​യും അ​വ​സ​രോ​ചി​ത​മാ​യ ഇ​ട​പെ​ട​ലാ​ണ് യു​വാ​വി​നെ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​ന്ന​ത്.

 

Tags : Police Calicut FireAndRescue NewsUpdate Headlines

Recent News

Corehub Up