അഭിഷേക് ബാനർജി
കോൽക്കത്ത: കോടതിയെ വിമർശിച്ച സംഭവത്തിൽ തൃണമൂൽ കോൺഗ്രസ് എംപി അഭിഷേക് ബാനർജിക്ക് കാരണം കാണിക്കൽ നോട്ടീസയച്ച് കൽക്കട്ട ഹൈക്കോടതി. നോട്ടീസിൽ 15 ദിവസത്തിനകം മറുപടി നൽകണമെന്നാണ് നിർദേശിച്ചിരിക്കുന്നത്. ഫേസ്ബുക് പോസ്റ്റിലാണ് അഭിഷേക് ബാനർജി കോടതിയെ വിമർശിച്ചത്.
കേസിൽ അടുത്ത വാദം ഡിസംബർ എട്ടിന് നടക്കും. കൂടാതെ അഭിഷേക് ബാനർജിയുടെ സുരക്ഷാപരിരക്ഷ കുറച്ച സംഭവം പുനഃപരിശോധിക്കാൻ കോടതി പശ്ചിമ ബംഗാൾ സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.
സുരക്ഷ വർധിപ്പിക്കാൻ അധികൃതർക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് അഭിഷേക് ബാനർജി സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. ബിജെപി അധികാരത്തിൽ വന്നതിന് തൊട്ടടുത്ത ദിവസം തന്റെ സഡ്പ്ലസ് സുരക്ഷ എക്സ് വിഭാഗത്തിലേക്കു മാറ്റിയെന്ന് അഭിഷേക് ആരോപിച്ചിരുന്നു.
Tags : Culcatta High Court Abhishek Banerjee Show cause notice criticism Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash