പ്രതീകാത്മക ചിത്രം
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ പതിനൊന്ന് മാസം പ്രായമുള്ള പെൺകുഞ്ഞിന് നേരെ അതിക്രമം. കുടുംബസുഹൃത്താണ് കുഞ്ഞിനെ പീഡനത്തിനിരയാക്കിയത്. കുഞ്ഞ് ഋഷികേശിലെ എയിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പോക്സോ നിയമപ്രകാരം കേസെടുത്ത് പൊലിസ് അന്വേഷണം ഊർജിതമാക്കി.
ഉത്തർപ്രദേശിലെ ദിയോറിയ സ്വദേശികളായ, ഹരിദ്വാറിലെ ഒരു ഫാക്ടറിയിൽ ജോലി ചെയ്യുന്ന ദമ്പതികളുടെ കുഞ്ഞിനാണ് പീഡനത്തിനിരയായത്. ബിഹാർ ഭാഗൽപൂർ സ്വദേശിയായ പ്രതി, അടുത്തിടെയാണ് ഇതേ ഫാക്ടറിയിൽ ജോലിക്കെത്തിയത്. ഫാക്ടറിക്ക് സമീപം മുറി എടുത്തു താമസിച്ചിരുന്ന ഇയാൾ കുഞ്ഞിന്റെ കുടുംബവുമായി സൗഹൃദത്തിലായിരുന്നു.
സംഭവദിവസം രാത്രി കുട്ടിയുടെ അമ്മ ഭക്ഷണം പാകം ചെയ്യുന്നതിനിടയിലാണ് പ്രതി താമസസ്ഥലത്ത് എത്തിയത്. കുഞ്ഞ് കരയുന്നത് കണ്ട ഇയാൾ, താൻ സമാധാനിപ്പിച്ചു കൊള്ളാമെന്ന് പറഞ്ഞ് കുട്ടിയെ എടുത്തു കൊണ്ടുപോവുകയായിരുന്നു. കുറച്ചു കഴിഞ്ഞിട്ടും കുട്ടിയുടെ കരച്ചിൽ നിലയ്ക്കാതെ വന്നതിനെത്തുടർന്ന് അമ്മ അന്വേഷിച്ച് എത്തിയപ്പോഴാണ് പുറത്തറിഞ്ഞത്. പരിക്കേറ്റ നിലയിൽ കുഞ്ഞിനെ കണ്ടെത്തിയതിന് പിന്നാലെ പ്രതി സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ടു.
ഉടൻതന്നെ കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഒളിവിൽ പോയ പ്രതിയെ കണ്ടെത്താൻ പൊലിസ് തെരച്ചിൽ തുടരുകയാണ്.
Tags : SexuallyAssault Case Baby