സംഭവസ്ഥലത്തുനിന്നുള്ള ദൃശ്യം
രാജമുണ്ട്രി: ആന്ധ്രാപ്രദേശിൽ ഒഎൻജിസിയുടെ ഗ്യാസ് പ്ലാന്റിൽ വൻ വാതകചോർച്ച. കോനസീമ ജില്ലയിലെ മാമിടികുഡുരു മണ്ഡലത്തിൽ, ദേശീയപാത 216-ന് സമീപമുള്ള ഗെഡ്ഡാഡ ഗ്രാമത്തിൽ ഇന്ന് പുലർച്ചെ അഞ്ചിനാണ് സംഭവം.
ഗ്യാസ് പ്ലാന്റിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനിടയിലാണ് വാതക ചോർച്ച ഉണ്ടായത്. മുൻകരുതൽ നടപടിയുടെ ഭാഗമായി പ്ലാന്റിന്റെ 500 മീറ്റർ ചുറ്റളവിലുള്ള ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. പ്രദേശം പോലീസിന്റെ നിയന്ത്രണത്തിലാണ്.
തീപിടുത്ത സാധ്യത ഒഴിവാക്കുന്നതിനായി സ്ഥലത്തെ വൈദ്യുതി വിതരണം താൽക്കാലികമായി വിച്ഛേദിച്ചിട്ടുണ്ട്. ദേശീയപാത 216-ലെ ഗതാഗതം ബദൽ പാതകളിലേക്ക് വഴി തിരിച്ചുവിട്ടു.
നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമെന്ന് അധികൃതർ അറിയിച്ചു. പ്ലാന്റ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നടത്തിയ ഗ്യാസ് സാന്ദ്രതാ പരിശോധനയിൽ നിലവിൽ വാതകത്തിന്റെ അളവ് പൂജ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എങ്കിലും നിരീക്ഷണവും സുരക്ഷാ മുൻകരുതലുകളും തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
VIDEO | Konaseema: A massive gas leak has been reported at an ONGC well at a village in Mamidikuduru mandal of Andhra Pradesh's Dr B R Ambedkar Konaseema district during re-drilling operations. The incident triggered panic among residents, prompting authorities to evacuate people from nearby areas as a precautionary measure. Emergency teams have been deployed to contain the leak. (Source: Third Party) (Full video available on PTI Videos - https://t.co/bIyFWTfmBd)
— Press Trust of India (@PTI_News) November 17, 2026
Tags : Massive gas leak gas leak ONGC andrapradesh evacuated