Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Andrapradesh

ശ്രീ​കാ​കു​ളം ദു​ര​ന്തം; ക്ഷേ​ത്ര ഉ​ട​മ​യ്ക്കെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ്

വി​ശാ​ഖ​പ​ട്ട​ണം: ആ​ന്ധ്ര​യി​ലെ ശ്രീ​കാ​കു​ളം ക്ഷേ​ത്ര ദു​ര​ന്ത​ത്തി​ൽ ക്ഷേ​ത്ര ഉ​ട​മ​യ്ക്കെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ്. ഉ​ട​മ ഹ​രി മു​കു​ന്ദ പാ​ണ്ഡ​യ്ക്കെ​തി​രെ ന​ര​ഹ​ത്യ​ക്കാ​ണ് കേ​സെ​ടു​ത്ത​ത്.

ഇ​യാ​ൾ​ക്കെ​തി​രെ ന​ര​ഹ​ത്യ കു​റ്റം ചു​മ​ത്തി​യി​ട്ടു​ണ്ട്. മു​ൻ​കൂ​ർ അ​നു​മ​തി വാ​ങ്ങാ​തെ ക്ഷേ​ത്രം നി​ർ​മി​ച്ചെ​ന്നും പോ​ലീ​സി​നെ അ​റി​യി​ക്കാ​തെ​യാ​ണ് ഉ​ത്സ​വം സം​ഘ​ടി​പ്പി​ച്ച​തെ​ന്നും വ്യ​ക്ത​മാ​യ​തോ​ടെ​യാ​ണ് ന​ട​പ​ടി

ക്ഷേ​ത്രം നി​ര്‍​മി​ച്ച​തും ഉ​ത്സ​വം സം​ഘ​ടി​പ്പി​ച്ച​തും മു​ൻ​കൂ​ര്‍ അ​നു​മ​തി​യി​ല്ലാ​തെ​യെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ആ​ന്ധ്രാ സ​ര്‍​ക്കാ​രി​ന്‍റെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണം ഇ​ന്ന് മു​ത​ൽ ആ​രം​ഭി​ക്കും.

അ​തേ​സ​മ​യം, ക്ഷേ​ത്ര​ത്തി​ലു​ണ്ടാ​യ തി​ക്കി​ലും തി​ര​ക്കി​ലും 10പേ​രാ​ണ് മ​രി​ച്ച​ത്. ദു​ര​ന്ത​ത്തി​നു ശേ​ഷം ക്ഷേ​ത്രം അ​ട​യ്ക്കു​ക​യും സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത് പ​രി​സ​ര​ത്ത് പോ​ലീ​സി​നെ വി​ന്യ​സി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ദു​ര​ന്ത​ത്തി​ന് ശേ​ഷം നി​ര​വ​ധി വീ​ഴ്ച​ക​ളാ​ണ് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. പ്ര​ധാ​ന​ഭാ​ഗ​ത്തേ​ക്ക് പോ​കാ​ൻ ഇ​ടു​ങ്ങി​യ വ​ഴി​യാ​ണു​ണ്ടാ​യി​രു​ന്ന​ത്. ഇ​വി​ടെ കൈ​വ​രി​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. ക്ഷേ​ത്ര​ത്തി​ലേ​ക്ക് ക​യ​റാ​നും ഇ​റ​ങ്ങാ​നും ഒ​രു വാ​തി​ൽ മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. ആ​യി​ര​ങ്ങ​ൾ തി​ങ്ങി​നി​റ​ഞ്ഞ​തോ​ടെ ഇ​വ​ർ​ക്ക് അ​ക​ത്തേ​ക്കോ പു​റ​ത്തേ​ക്കോ ക​ട​ക്കാ​നാ​യി​ല്ല. ഇ​താ​ണ് ദു​ര​ന്ത​ത്തി​ന് കാ​ര​ണ​മാ​യ​ത്.

 

Latest News

Corehub Up