x
ad
Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ഷ്മീ​രി​ൽ ഒ​രേ സ്ഥ​ല​ത്ത് ദീ​ർ​ഘ​നേ​രം നി​ല​യു​റ​പ്പി​ക്ക​രു​ത്, മൊ​ബൈ​ൽ ഫോ​ണും വേ​ണ്ട; ക​ർ​ശ​ന നി​ർ‌​ദേ​ശ​ങ്ങ​ളു​മാ​യി സി​ആ​ർ​പി​എ​ഫ്

വെബ് ഡെസ്‌ക്
Published: November 17, 2026 05:34 PM IST | Updated: November 17, 2026 09:18 PM IST

പ്രതീകാത്മക ചിത്രം

ശ്രീ​ന​ഗ​ർ: കു​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സി​ആ​ർ​പി​എ​ഫ് ജ​വാ​ന്മാ​ർ​ക്ക് സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളി​ൽ ക​ർ​ശ​ന നി​ർ​ദേ​ശ​ങ്ങ​ൾ. ഡ്യൂ​ട്ടി സ​മ​യ​ത്ത് ജ​വാ​ന്മാ​ർ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

സി​ആ​ർ​പി​എ​ഫ് മേ​ധാ​വി ജി.​പി. സിം​ഗ് ന​ട​ത്തി​യ ഉ​ന്ന​ത​ത​ല സു​ര​ക്ഷാ അ​വ​ലോ​ക​ന യോ​ഗ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് ജ​വാ​ന്മാ​രു​ടെ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി പു​തി​യ നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ച​ത്. ജ​മ്മു കാ​ഷ്മീ​രി​ൽ‌ ഡ്യൂ​ട്ടി​യി​ലു​ള്ള എ​ല്ലാ ജ​വാ​ന്മാ​ർ‌​ക്കും ബു​ള്ള​റ്റ് പ്രൂ​ഫ് ജാ​ക്ക​റ്റു​ക​ളും ഹെ​ഡ് ഗി​യ​റു​ക​ളും നി​ർ​ബ​ന്ധ​മാ​ക്കി.

സാ​യു​ധ​രാ​യ ഭീ​ക​ര​ർ പ​തി​യി​രു​ന്ന് ആ​ക്ര​മി​ക്കു​മ്പോ​ൾ ജ​വാ​ന്മാ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ന്ന​ത് ത​ട​യാ​ൻ ബു​ള്ള​റ്റ് പ്രൂ​ഫ് ജാ​ക്ക​റ്റു​ക​ളും ഹെ​ഡ് ഗി​യ​റു​ക​ളും പ്ര​ധാ​ന​മാ​ണ്. ഇ​തോ​ടൊ​പ്പം ചെ​ക്ക് പോ​സ്റ്റു​ക​ളി​ൽ മൊ​ബൈ​ൽ ബു​ള്ള​റ്റ് പ്രൂ​ഫ് ബ​ങ്ക​റു​ക​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

ചെ​ക്ക് പോ​സ്റ്റു​ക​ളി​ലെ സു​ര​ക്ഷാ ശ​ക്ത​മാ​ക്കാ​നും കു​ടു​ത​ൽ ലൈ​റ്റിം​ഗ് സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്താ​നും നി​ർ​ദേ​ശ​മു​ണ്ട്. പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശം പ്ര​കാ​രം ക​മാ​ൻ​ഡ​ർ​മാ​ർ​ക്ക് മാ​ത്ര​മാ​യി​രി​ക്കും ഔ​ദ്യോ​ഗി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഫോ​ൺ ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​മ​തി​യു​ണ്ടാ​വു​ക. സു​ര​ക്ഷാ ഭീ​ഷ​ണി ക​ണ​ക്കി​ലെ​ടു​ത്ത് ജ​വാ​ന്മാ​ർ ഒ​രേ സ്ഥ​ല​ത്ത് ദീ​ർ​ഘ​നേ​രം നി​ല​യു​റ​പ്പി​ക്ക​രു​തെ​ന്നും നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.

 

 

Tags : Kashmir CRPF Srinagar NewsUpdate Headlines

Recent News

Corehub Up