Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Srinagar

Malappuram

വി​നോ​ദ​യാ​ത്ര​ക്കി​ടെ ശ്രീ​ന​ഗ​റി​ൽ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു

പെ​രി​ന്ത​ൽ​മ​ണ്ണ: സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം കാ​ഷ്മീ​രി​ലേ​ക്ക് വി​നോ​ദയാ​ത്രപോ​യ പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​ദേ​ശി ശ്രീ​ന​ഗ​റി​ൽ മ​രി​ച്ചു.

ജ​ഐ​ൻ റോ​ഡി​ലെ പി​കെഎം സ്കൂ​ളി​നുസ​മീ​പം പ​രേ​ത​നാ​യ ചാ​ത്ത​ല്ലൂ​ർ മു​ഹ​മ്മ​ദ് കു​ട്ടി​യു​ടെ മ​ക​ൻ അ​ബ്ദു​ൾ റ​ഷീ​ദ് (61) ആ​ണ് ഹൃ​ദ​യ​സ്തം​ഭ​നം മൂ​ലം ശ്രീ​ന​ഗ​റി​ൽ മ​ര​ണ​പ്പെ​ട്ട​ത്.

ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് മ​ര​ണ​വി​വ​രം നാ​ട്ടി​ൽ അ​റി​ഞ്ഞ​ത്. പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ ട്രാ​വ​ൽ​സ് മു​ഖേ​ന​യാ​ണ് സം​ഘം യാ​ത്ര തി​രി​ച്ച​ത്.

ശ്രീ​ന​ഗ​റി​ലെ സ​ന്ദ​ർ​ശ​ന​ത്തി​നുശേ​ഷം നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ഉ​ട​ൻ കാ​ഷ്മീ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കും. ഭാ​ര്യ: സ​ക്കീ​ന. മ​ക​ൾ: ഷം​ന റ​ഷി​ദ്. മ​രു​മ​ക​ൻ: സാ​ബി​ത്. മാ​താ​വ്: ആ​യി​ഷ.

National

ഇന്ത്യ സഖ്യം ജീവൻ രക്ഷാ യന്ത്രത്തിന്‍റെ സഹായത്താൽ നിലനിൽക്കുന്നു: ഒമർ അബ്ദുള്ള

ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിന്‍റെ നിലവിലെ അവസ്ഥയെപ്പറ്റി ചോദ്യങ്ങളുയർത്തി ജമ്മു കാഷ്മീർ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുള്ള.

സഖ്യം ഒരു പരിധി വരെ ജീവൻ രക്ഷാ യന്ത്രത്തിന്‍റെ സഹായത്താലാണ് നിലനിൽക്കുന്നതെന്നു വ്യക്തമാക്കിയ ഒമർ തന്‍റെ പാർട്ടിയായ നാഷണൽ കോൺഫറൻസ് ഇപ്പോഴും സഖ്യത്തിലുണ്ടോയെന്നും സംശയമുന്നയിച്ചു.

ഒരു ദേശീയ ദിനപത്രം ഡൽഹിയിൽ സംഘടിപ്പിച്ച ഉച്ചകോടിയിൽ സംസാരിക്കവെയായിരുന്നു സഖ്യത്തെപ്പറ്റിയുള്ള ജമ്മു കാഷ്മീർ മുഖ്യമന്ത്രിയുടെ പ്രസ്താവനക

ചില പ്രതിപക്ഷ കക്ഷികൾ സഖ്യം ഇതിനോടകം മരണപ്പെട്ടുവെന്നു ചൂണ്ടിക്കാട്ടുന്നതിനോടായിരുന്നു ഇന്ത്യ സഖ്യത്തെ ജീവൻ രക്ഷാ യന്ത്രത്തോട് ഒമർ ഉപമിച്ചത്.

ജീവൻ രക്ഷാ യന്ത്രത്തിന്‍റെ സഹായത്താലാണ് നിലനിൽക്കുന്നതെങ്കിലും ഇടയ്ക്കൊക്കെ ആരെങ്കിലും ഞെട്ടൽ നൽകുമ്പോൾ ഞങ്ങൾ എഴുന്നേൽക്കുന്നുവെന്നും പിന്നീട് നിർഭാഗ്യവശാൽ ബിഹാർ പോലെയുള്ള ഫലങ്ങൾ സംഭവിക്കുകയും നമ്മൾ നിലം പതിക്കുകയും ചെയ്യുന്നുവെന്ന് ഒമർ പറഞ്ഞു.

ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) ഇന്ത്യ സഖ്യത്തിലെയോ ബിഹാറിലെ മഹാസഖ്യത്തിലെയോ ഭാഗമായിരുന്നില്ലെന്നു ഒമർ ചൂണ്ടിക്കാട്ടി. നമ്മൾ ഒരു സഖ്യമാണോയെന്നതിൽ കൂടുതൽ വ്യക്തത വേണമെന്നും സഖ്യമാണെങ്കിൽ അതു പോലെ പ്രവർത്തിക്കണമെന്നും അതല്ലെങ്കിൽ നാം സംസ്ഥാനത്തു മാത്രം നിർദിഷ്ടമായ സഖ്യമാണെന്നും ഒമർ പറഞ്ഞു.

ബിഹാറിലെ സഖ്യത്തിന്‍റെ വൻ പരാജയത്തെക്കുറിച്ചുള്ള പ്രതികരണത്തിൽ, ബിജെപി അവരുടെ ജീവൻ അതിനെ ആശ്രയിച്ചിരിക്കുന്നുവെന്ന രീതിയിലാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും അതേസമയം നമ്മളെ ഇതൊന്നും ബാധിക്കുന്നതല്ല എന്ന രീതിയിലാണ് ഇന്ത്യ സഖ്യം മത്സരിച്ചതെന്നും ഒമർ വിമർശിച്ചു.

എൻഡിഎയുടേതുപോലെ ആഴ്ചയിലെ 24 മണിക്കൂറും പ്രചാരണം നടത്തുന്നതിനായി നമ്മൾ പ്രതിബദ്ധരായിരുന്നില്ലെന്നു ഒമർ ചൂണ്ടിക്കാണിച്ചു. രാഹുൽ ഗാന്ധിയുടെ വോട്ട് കൊള്ള ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിനു താൻ ഇലക്ട്രോണിക് വോട്ടർ മെഷീനുകളിൽ കൃത്രിമത്വം നടത്താൻ കഴിയുമെന്നു വിശ്വസിക്കുന്ന ആളല്ലെന്നും എന്നാൽ തെരഞ്ഞെടുപ്പുകളിൽ മറ്റു പല രീതിയിലും കൃത്രിമത്വം നടത്താൻ കഴിയുമെന്നും ഇതിനേറ്റവും എളുപ്പം വോട്ടർപട്ടികയിൽ കൃത്രിമത്വം നടത്തുന്നതും മണ്ഡലങ്ങൾ പുനർനിർണയിക്കുന്നതുമാണെന്നും ഒമർ പറഞ്ഞു.

National

ശ്രീ​ന​ഗ​ർ നൗ​ഗാം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ സ്ഫോ​ട​നം; പൊ​ട്ടി​ത്തെ​റി പി​ടി​ച്ചെ​ടു​ത്ത സ്ഫോ​ട​ക വ​സ്തു​ക്ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ

ശ്രീ​ന​ഗ​ർ: ശ്രീ​ന​ഗ​ർ നൗ​ഗാം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഭീ​ക​ര​രി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്ത അ​മോ​ണി​യം നൈ​ട്രേ​റ്റ് പൊ​ട്ടി​ത്തെ​റി​ച്ച് നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

ഡ​ൽ​ഹി ചെ​ങ്കോ​ട്ട സ്ഫോ​ട​ന കേ​സി​ൽ ഉ​ൾ​പ്പെ​ടെ അ​റ​സ്റ്റി​ലാ​യ​വ​രി​ൽ നി​ന്ന് ജ​മ്മു ക​ഷ്മീ​ർ‌ പോ​ലീ​സ്
പി​ടി​ച്ചെ​ടു​ത്ത സ്ഫോ​ട​ക വ​സ്തു​ക്ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സ്ഫോ​ട​നം. പോ​ലീ​സും ഫോ​റ​ൻ​സി​ക് സ​യ​ൻ​സ് ല​ബോ​റ​ട്ട​റി​യി​ലെ സം​ഘ​വു​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

സ്ഫോ​ട​ന​ത്തെ തു​ട​ർ​ന്ന് പോ​ലീ​സ് സ്റ്റേ​ഷ​ൻ ത​ക​ർ​ന്നി​ട്ടു​ണ്ട്. സ​മീ​പ​ത്തു​ള്ള കെ​ട്ടി​ട​ങ്ങ​ൾ​ക്കും സാ​ര​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. പ​രി​ക്കേ​റ്റ​വ​രെ ഇ​ന്ത്യ​ൻ ആ​ർ​മി​യു​ടെ 92 ബേ​സ് ആ​ശു​പ​ത്രി​യി​ലും ഷേ​ർ-​ഇ-​ക​ഷ്മീ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ലും പ്ര​വേ​ശി​പ്പി​ച്ചു.

National

ശ്രീ​ന​ഗ​റി​ൽ ആ​യു​ധ​ങ്ങ​ളും വെ​ടി​ക്കോ​പ്പു​ക​ളു​മാ​യി മൂ​ന്ന് പേ​ർ പി​ടി​യി​ൽ; ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് പ​ദ്ധ​തി​യി​ട്ട​താ​യി സൂ​ച​ന

ശ്രീ​ന​ഗ​ർ: ശ്രീ​ന​ഗ​റി​ൽ ജ​മ്മു ക​ശ്മീ​ർ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യ്ക്കി​ടെ ആ​യു​ധ​ങ്ങ​ളും വെ​ടി​ക്കോ​പ്പു​ക​ളു​മാ​യി മൂ​ന്ന് പേ​ർ പി​ടി​യി​ൽ. ന​ഗ​ര​ത്തി​ലെ ദാ​ൽ​ഗേ​റ്റ് പ്ര​ദേ​ശ​ത്തെ മം​ത ചൗ​ക്കി​ന് സ​മീ​പം പ​തി​വ് പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് റ​ജി​സ്ട്രേ​ഷ​ൻ ന​മ്പ​ർ ഇ​ല്ലാ​ത്ത ബൈ​ക്കി​ൽ വ​ന്നി​രു​ന്ന മൂ​ന്ന് പേ​രെ പോ​ലീ​സ് ത​ട​ഞ്ഞു​വ​ച്ച് പ​രി​ശോ​ധി​ച്ച​ത്.

ശ്രീ​ന​ഗ​റി​ലെ കൂ​ലി​പോ​ര ഖ​ന്യാ​ർ പ്ര​ദേ​ശ​ത്തെ താ​മ​സ​ക്കാ​രാ​യ ഷാ ​മു​ത്താ​യി​ബ്, ക​മ്രാ​ൻ ഹ​സ​ൻ ഷാ, ​ഖ​ന്യാ​റി​ലെ കാ​വ മൊ​ഹ​ല്ല​യി​ൽ താ​മ​സി​ക്കു​ന്ന ഉ​ത്ത​ർ​പ്ര​ദേ​ശ് മീ​റ​റ്റ് നി​വാ​സി​യാ​യ മു​ഹ​മ്മ​ദ് ന​ദീം എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​ക​ളെ പോ​ലീ​സ് സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ക​ണ്ടെ​ടു​ത്ത ആ​യു​ധ​വും വെ​ടി​ക്കോ​പ്പു​ക​ളും ഉ​പ​യോ​ഗി​ച്ച് പ്ര​തി​ക​ൾ പ്ര​ദേ​ശ​ത്ത് ഭീ​ക​രാ​ക്ര​മ​ണം ന​ട​ത്താ​ൻ പ​ദ്ധ​തി​യി​ട്ടി​രു​ന്ന​താ​യി പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ സൂ​ച​ന​യു​ണ്ട്.

Latest News

Corehub Up