ശ്രീനഗർ: ഇറാനെതിരായ യുഎസ്-ഇസ്രയേൽ സംയുക്ത സൈനിക നീക്കത്തിനെതിരെ പ്രതിഷേധിച്ച് പിഡിപി ശ്രീനഗറിൽ പ്രതിഷേധ പ്രകടനം നടത്തി. പിഡിപി നേതാവ് മെഹ്ബൂബ മുഫ്തിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
ഇറാനെതിരെയുണ്ടായ സൈനിക നീക്കത്തിൽ മൗനം പാലിക്കുന്ന കേന്ദ്ര സർക്കാർ തീരുമാനത്തെയും മെഹ്ബൂബ മുഫ്തി കുറ്റപ്പെടുത്തി. ഇറാന് പിന്തുണ നൽകുകയാണ് പ്രതിഷേധ പ്രകടനത്തിന്റെ ലക്ഷ്യമെന്നും അവർ വ്യക്തമാക്കി.
ഇറാനുമായി തങ്ങൾക്ക് ശക്തമായ ബന്ധമുണ്ടെന്നും മെഹ്ബൂബ മുഫ്തി വ്യക്തമാക്കി. ബുധനാഴ്ച ശ്രീനഗറിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെയും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെയും പോസ്റ്ററുകളും കത്തിച്ചു.
ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ്യുടെ പോസ്റ്ററുകൾ ഉയർത്തിപ്പിടിച്ച് യുഎസ്-ഇസ്രയേൽ വിരുദ്ധ മുദ്രാവാക്യങ്ങളോടെയായിരുന്നു പ്രതിഷേധം.
Tags : iran PDP Srinagar Mehbooba Mufti