Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PDP

എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് പിഡിപി

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ പിന്തുണയ്ക്കാൻ തീരുമാനിച്ചതായി പിഡിപി. എറണാകുളത്ത് ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന നേതൃയോഗത്തില്‍ ചെയര്‍മാന്‍ അബ്ദുൾ നാസര്‍ മഅദനിയാണ് തെരഞ്ഞെടുപ്പ് നിലപാട് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

മതേതര കേരളത്തിന്‍റെ നിലനിൽപ്പിന് ഇടത് മതേതര ചേരിയെ ശക്തിപ്പെടുത്തണമെന്ന നിലപാട് തുടരാനാണ് തീരുമാനമെന്ന് പിഡിപി നേതാക്കള്‍ പറഞ്ഞു. ദേശീയ പാത വികസനത്തിനടക്കം കേരള സർക്കാരിന്‍റെ ഇച്ഛാശക്തി വലുതെന്നും പിഡിപി വ്യക്തമാക്കി.

പിഡിപിയുടേയും എല്‍ഡിഎഫിന്‍റേയും നേതൃതലത്തില്‍ നടന്ന ചര്‍ച്ചകളുടെ ഭാഗമായി രൂപപ്പെട്ട രാഷ്ട്രീയ ധാരണകളുടെ അടിസ്ഥാനത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്നണിയെ പിന്തുണക്കാന്‍ തീരുമാനമെടുത്തതെന്നും നേതാക്കള്‍ പറഞ്ഞു.

Latest News

Corehub Up