പെരിന്തൽമണ്ണ: സുഹൃത്തുക്കൾക്കൊപ്പം കാഷ്മീരിലേക്ക് വിനോദയാത്രപോയ പെരിന്തൽമണ്ണ സ്വദേശി ശ്രീനഗറിൽ മരിച്ചു.
ജഐൻ റോഡിലെ പികെഎം സ്കൂളിനുസമീപം പരേതനായ ചാത്തല്ലൂർ മുഹമ്മദ് കുട്ടിയുടെ മകൻ അബ്ദുൾ റഷീദ് (61) ആണ് ഹൃദയസ്തംഭനം മൂലം ശ്രീനഗറിൽ മരണപ്പെട്ടത്.
ഇന്നലെ രാവിലെയാണ് മരണവിവരം നാട്ടിൽ അറിഞ്ഞത്. പെരിന്തൽമണ്ണയിലെ ട്രാവൽസ് മുഖേനയാണ് സംഘം യാത്ര തിരിച്ചത്.
ശ്രീനഗറിലെ സന്ദർശനത്തിനുശേഷം നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ഉടൻ കാഷ്മീർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിലെത്തിക്കും. ഭാര്യ: സക്കീന. മകൾ: ഷംന റഷിദ്. മരുമകൻ: സാബിത്. മാതാവ്: ആയിഷ.
Tags : tour tourist died Srinagar heart attack Abdul Rasheed death