x
ad
Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ര​ക്ഷി​താ​ക്ക​ൾ അ​റി​യാ​തെ നാ​ലു​വ​യ​സു​കാ​രി പാ​ല​ത്തി​ൽ; ര​ക്ഷ​ക​രാ​യി പൊ​ലി​സ്

കൊച്ചി ബ്യൂറോ
Published: September 8, 2026 09:29 AM IST | Updated: September 8, 2026 09:34 AM IST

പ്രതീകാത്മക ചിത്രം

കൊ​ച്ചി: ര​ക്ഷി​താ​ക്ക​ൾ അ​റി​യാ​തെ വീ​ട്ടി​ൽ​നി​ന്ന് പു​റ​ത്തി​റ​ങ്ങി പാ​ല​ത്തി​ലെ​ത്തി​യ ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ നാ​ലു​വ​യ​സു​കാ​രി​ക്ക് ര​ക്ഷ​ക​രാ​യി കൊ​ച്ചി സി​റ്റി പൊ​ലി​സ്. ഇ​ട​പ്പ​ള്ളി കു​ന്നും​പു​റ​ത്ത് താ​മ​സി​ക്കു​ന്ന ഇ​ത​രസം​സ്ഥാ​ന​ക്കാ​രാ​യ ദ​മ്പ​തി​ക​ളു​ടെ മ​ക​ളെ​യാ​ണ് പൊ​ലി​സി​ന്‍റെ സ​മ​യോ​ചി​ത ഇ​ട​പെ​ട​ലി​ലൂ​ടെ സു​ര​ക്ഷി​ത​മാ​യി മാ​താ​പി​താ​ക്ക​ൾ​ക്ക് കൈ​മാ​റി​യ​ത്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12 ഓ​ടെ​യാ​ണ് കു​ന്നും​പു​റം പാ​ല​ത്തി​ൽ നാ​ലു​വ​യ​സു​കാ​രി​യെ ത​നി​ച്ച് ക​ണ്ട​ത്. കു​ഞ്ഞ് പാ​ല​ത്തി​ലൂ​ടെ ത​നി​ച്ച് ന​ട​ന്നു വ​രു​ന്ന​തു ക​ണ്ട സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ർ പൊ​ലി​സ് ക​ൺ​ട്രോ​ൾ റൂ​മി​ൽ വി​വ​രം അ​റി​യി​ച്ചു.​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളെ​ക്കു​റി​ച്ചോ വീ​ടി​നെ​ക്കു​റി​ച്ചോ വ്യ​ക്ത​മാ​യ വി​വ​ര​ങ്ങ​ൾ ല​ഭി​ക്കാ​തി​രു​ന്ന​തി​നാ​ൽ പൊ​ലി​സ് ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു.

എ​റ​ണാ​കു​ളം വ​നി​താ പൊ​ലി​സ് സ്റ്റേ​ഷ​നി​ലെ എ​എ​സ്ഐ ബേ​ബി വ​ർ​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​വും ചേ​രാ​ന​ല്ലൂ​ർ പൊ​ലി​സും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു. അ​ര മ​ണി​ക്കൂ​റി​നു ശേ​ഷം കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന വി​വ​രം മാ​താ​പി​താ​ക്ക​ളും അ​റി​ഞ്ഞു. തു​ട​ർ​ന്ന് കു​ഞ്ഞി​നെ തേ​ടി സ​മീ​പ​വാ​സി​ക​ൾ​ക്കൊ​പ്പം മാ​താ​പി​താ​ക്ക​ളും സ്ഥ​ല​ത്തെ​ത്തി.

ഏ​ക​ദേ​ശം അ​ര​മ​ണി​ക്കൂ​റോ​ളം പൊ​ലി​സ് സം​ഘം പാ​ല​ത്തി​ലും പ​രി​സ​ര​ത്തും തെ​ര​ച്ചി​ൽ ന​ട​ത്തി. ഇ​തി​നി​ടെ പാ​ല​ത്തി​ന് മു​ക​ളി​ൽ നി​ന്നാ​ണ് എ​എ​സ്ഐ ബേ​ബി വ​ർ​ഗീ​സ് കു​ഞ്ഞി​നെ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് കു​ഞ്ഞി​നെ മാ​താ​പി​താ​ക്ക​ൾ​ക്ക് കൈ​മാ​റി.

Tags : Girl Bridge Parents Knowledge Police

Recent News

Corehub Up