പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: പൊലിസ് ഡ്രൈവ് സോബര്‍ - സ്റ്റേ എലൈവ്’’ എന്ന പേരില്‍ നടത്തിയ സ്പെഷല്‍ ഡ്രൈവില്‍ മദ്യപിച്ച് വാഹനം ഓടിച്ച 2799 പേര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു. 884 പേരുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതിന് ശിപാര്‍ശ ചെയ്തു.
2026 ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ നാല് വരെയുള്ള കാലയളവിലാണ് സ്പെഷല്‍ ഡ്രൈവ് നടത്തിയത്. സംസ്ഥാനത്തെ ഹൈവേ പട്രോളിംഗ് വിഭാഗങ്ങളോട് തുടര്‍ന്നുള്ള ദിവസങ്ങളിലും നിരന്തര പരിശോധന നടത്തുന്നതിനും നിയമലംഘനം ആവര്‍ത്തിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുന്നതിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Tags : DrunkDriving RoadSafety TrafficViolation CasesFiled