Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TrafficViolation

മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ച്ച​തി​ന് 2,799 പേ​ര്‍​ക്കെ​തി​രേ കേ​സ്

തി​രു​വ​ന​ന്ത​പു​രം: പൊ​ലി​സ് ഡ്രൈ​വ് സോ​ബ​ര്‍ - സ്റ്റേ ​എ​ലൈ​വ്’’ എ​ന്ന പേ​രി​ല്‍ ന​ട​ത്തി​യ സ്പെ​ഷ​ല്‍ ഡ്രൈ​വി​ല്‍ മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ച്ച 2799 പേ​ര്‍​ക്കെ​തി​രേ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. 884 പേ​രു​ടെ ലൈ​സ​ന്‍​സ് റ​ദ്ദ് ചെ​യ്യു​ന്ന​തി​ന് ശി​പാ​ര്‍​ശ ചെ​യ്തു.

2026 ഓ​ഗ​സ്റ്റ് 29 മു​ത​ല്‍ സെ​പ്റ്റം​ബ​ര്‍ നാ​ല് വ​രെ​യു​ള്ള കാ​ല​യ​ള​വി​ലാ​ണ് സ്പെ​ഷ​ല്‍ ഡ്രൈ​വ് ന​ട​ത്തി​യ​ത്. സം​സ്ഥാ​ന​ത്തെ ഹൈ​വേ പ​ട്രോ​ളിം​ഗ് വി​ഭാ​ഗ​ങ്ങ​ളോ​ട് തു​ട​ര്‍​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ലും നി​ര​ന്ത​ര പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നും നി​യ​മ​ലം​ഘ​നം ആ​വ​ര്‍​ത്തി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തി​നും നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

Latest News

Corehub Up