Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RoadSafety

Special

എ​ക്സ്പ്ര​സ് വേ​യോ അ​തോ ഡൈ​നിം​ഗ് ടേ​ബി​ളോ? ന​ടു​റോ​ഡി​ലെ കു​ടും​ബ​വി​രു​ന്ന് വി​വാ​ദ​ത്തി​ൽ

രാ​ജ​സ്ഥാ​നി​ലെ പു​തു​താ​യി തു​റ​ന്ന എ​ക്സ്പ്ര​സ് വേ​യി​ൽ കു​ടും​ബ​ത്തോ​ടൊ​പ്പം ന​ടു​റോ​ഡി​ലി​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ക​ടു​ത്ത അ​മ​ർ​ഷ​വും ച​ർ​ച്ച​ക​ളും പു​ക​യു​ക​യാ​ണ്.

വാ​ഹ​ന​ങ്ങ​ൾ​ക്ക് വേ​ഗ​ത്തി​ൽ സ​ഞ്ച​രി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് നി​ർ​മ്മി​ച്ച പ്ര​ധാ​ന പാ​ത​യി​ൽ പ​ത്ര​ങ്ങ​ളും പ്ലാ​സ്റ്റി​ക് ഷീ​റ്റു​ക​ളും വി​രി​ച്ച് അ​തി​ലി​രു​ന്ന് വി​പു​ല​മാ​യ ഭ​ക്ഷ​ണ​വി​രു​ന്ന് ന​ട​ത്തു​ന്ന കാ​ഴ്ച ശി​വ് മ​ഹേ​ശ്വ​രി എ​ന്ന ഇ​ൻ​സ്റ്റാ​ഗ്രാം ഉ​പ​യോ​ക്താ​വാ​ണ് ചി​ത്രീ​ക​രി​ച്ച​ത്.

തു​ട​ർ​ന്ന് മ​റ്റ് പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലേ​ക്കും പ്ര​ച​രി​ച്ച ഈ ​വീ​ഡി​യോ പൊ​തു റോ​ഡു​ക​ളെ സ്വ​ന്തം വീ​ടി​ന്‍റെ ഭാ​ഗ​മെ​ന്ന​പോ​ലെ കാ​ണു​ന്ന ആ​ളു​ക​ളു​ടെ മ​നോ​ഭാ​വ​ത്തെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ക്കാ​ൻ കാ​ര​ണ​മാ​യി.

പ​ര​മ്പ​രാ​ഗ​ത​മാ​യ കു​ടും​ബ കൂ​ട്ടാ​യ്മ​ക​ളും ഒ​രു​മി​ച്ചു​ള്ള ഭ​ക്ഷ​ണ​രീ​തി​ക​ളും സാ​ധാ​ര​ണ​മാ​ണെ​ങ്കി​ലും, അ​തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത സ്ഥ​ലം ജീ​വ​ന് ത​ന്നെ ഭീ​ഷ​ണി​യാ​ണെ​ന്നും പൊ​തു​സൗ​ക​ര്യ​ങ്ങ​ളോ​ടു​ള്ള ഉ​ത്ത​ര​വാ​ദി​ത്ത​മി​ല്ലാ​യ്മ​യാ​ണ് ഇ​ത് വ്യ​ക്ത​മാ​ക്കു​ന്ന​തെ​ന്നും ജ​ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ റോ​ഡ് സു​ര​ക്ഷ​യെ അ​പ​ക​ട​ത്തി​ലാ​ക്കു​ന്നു എ​ന്ന് മാ​ത്ര​മ​ല്ല, പൊ​തു​യി​ട​ങ്ങ​ൾ മ​ലി​ന​മാ​ക്കി​യാ​ൽ അ​ത് വൃ​ത്തി​യാ​ക്കാ​ൻ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളു​ണ്ടെ​ന്ന തെ​റ്റാ​യ ധാ​ര​ണ​യെ ശ​ക്തി​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്നു.

വ്യ​ക്തി​പ​ര​മാ​യ ആ​ഘോ​ഷ​ങ്ങ​ളും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ പെ​രു​മാ​റ്റ​ച്ച​ട്ട​ങ്ങ​ളും ത​മ്മി​ലു​ള്ള അ​തി​ർ​വ​ര​മ്പു​ക​ൾ എ​ത്ര​ത്തോ​ളം ലം​ഘി​ക്ക​പ്പെ​ടു​ന്നു എ​ന്ന​തി​ലേ​ക്ക് വി​ര​ൽ​ചൂ​ണ്ടു​ന്ന​താ​യി ഈ ​സം​ഭ​വം മാ​റി.

Viral

റോ​ഡി​ൽ ഭീ​തി പ​ര​ത്തി പി​ക്ക​പ്പ് ട്ര​ക്ക്; ഒ​ടു​വി​ൽ പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടി നാ​ട്ടു​കാ​ർ

മ​ഹാ​രാ​ഷ്ട്ര​യി​ലെ മാ​ൾ​ഷെ​ജ് ഘാ​ട്ടി​ലെ വ​ള​ഞ്ഞു​പു​ള​ഞ്ഞ റോ​ഡി​ലൂ​ടെ അ​മി​ത​വേ​ഗ​ത​യി​ൽ പാ​ഞ്ഞെ​ത്തി​യ പി​ക്ക​പ്പ് ട്ര​ക്ക് വ​ലി​യ ഭീ​തി​യാ​ണ് സൃ​ഷ്ടി​ച്ച​ത്.

അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ റോ​ഡി​ൽ വെ​ട്ടി​ച്ചും എ​തി​ർ​ദി​ശ​യി​ൽ വ​ന്ന വാ​ഹ​ന​ങ്ങ​ളെ ഗൗ​നി​ക്കാ​തെ വ​ള​വു​ക​ളി​ൽ മ​റി​ക​ട​ന്നും പാ​ഞ്ഞ ട്ര​ക്ക്, ഒ​രു ബൈ​ക്ക് യാ​ത്രി​ക​നെ ഇ​ടി​ച്ചി​ടു​ന്ന​തി​ൽ നി​ന്ന് ത​ല​നാ​രി​ഴ​യ്ക്കാ​ണ് ഒ​ഴി​വാ​യ​ത്.

പി​ന്നാ​ലെ വ​ന്ന കാ​റി​ലെ ഡാ​ഷ്‌​ക്യാ​മി​ൽ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ൻ പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി. ഒ​ടു​വി​ൽ മ​റ്റ് വാ​ഹ​ന​യാ​ത്രി​ക​ർ പി​ന്തു​ട​ർ​ന്ന് വ​ഴി​ത​ട​ഞ്ഞാ​ണ് ട്ര​ക്കി​നെ നി​ർ​ത്തി​ച്ച​ത്.

ഫോ​ണി​ൽ സം​സാ​രി​ച്ചു​കൊ​ണ്ടി​രു​ന്ന ഡ്രൈ​വ​റെ യാ​ത്ര​ക്കാ​ർ ത​ട​ഞ്ഞു​വെ​ക്കു​ക​യും താ​ക്കോ​ൽ ഊ​രി​യെ​ടു​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ പൊ​ലീ​സ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഡ്രൈ​വ​ർ മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി സം​ശ​യ​മു​ണ്ടെ​ങ്കി​ലും പൊ​ലീ​സ് ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. ഭാ​ഗ്യ​വ​ശാ​ൽ ആ​ർ​ക്കും പ​രി​ക്കേ​ൽ​ക്കാ​തെ വ​ലി​യൊ​രു ദു​ര​ന്ത​മാ​ണ് യാ​ത്ര​ക്കാ​രു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ഒ​ഴി​വാ​യ​ത്.

Kerala

എ​ല്ലാം മു​ക​ളി​ൽ ഒ​രാ​ൾ കാ​ണു​ന്നു​ണ്ട്; എ​ഐ കാ​മ​റ​ക​ൾ വീ​ണ്ടും മി​ഴി​തു​റ​ന്നു

തി​രു​വ​ന​ന്ത​പു​രം: ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ർ​ശ​ന​മാ​യി നി​രീ​ക്ഷി​ച്ചി​രു​ന്ന മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പി​ന്‍റെ എ​ഐ കാ​മ​റ​ക​ൾ വീ​ണ്ടും പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യി. ഇ​ന്‍റ​ർ​നെ​റ്റ് ക​ണ​ക്ഷ​ൻ പു​നഃ​സ്ഥാ​പി​ച്ച​തോ​ടെ കാ​മ​റ​ക​ൾ വീ​ണ്ടും മി​ഴി​തു​റ​ക്കു​ക​യും ക​ഴി​ഞ്ഞ​ദി​വ​സം മു​ത​ൽ നി​യ​മ​ലം​ഘ​ക​ർ​ക്ക് പി​ഴ ചു​മ​ത്തി​ത്തു​ട​ങ്ങു​ക​യും ചെ​യ്തു.

മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പി​നാ​യി കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച കെ​ൽ​ട്രോ​ണി​ന് സ​ർ​ക്കാ​രി​ൽ​നി​ന്ന് ല​ഭി​ക്കേ​ണ്ട 55 കോ​ടി രൂ​പ കു​ടി​ശ​ക​യാ​യ​താ​ണ് പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മാ​യ​ത്. ഇ​തി​ൽ കാ​മ​റ​ക​ൾ​ക്ക് ഇ​ന്‍റ​ർ​നെ​റ്റ് ന​ൽ​കി​യി​രു​ന്ന സ്വ​കാ​ര്യ ക​മ്പ​നി​ക്ക് കെ​ൽ​ട്രോ​ൺ ന​ൽ​കേ​ണ്ട അ​ഞ്ചു​ല​ക്ഷം രൂ​പ​യും അ​ട​ച്ചി​രു​ന്നി​ല്ല.

ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ക​ഴി​ഞ്ഞ ജൂ​ലൈ ആ​ദ്യം ഇ​ന്‍റ​ർ​നെ​റ്റ് ബ​ന്ധം വി​ച്ഛേ​ദി​ക്ക​പ്പെ​ട്ട​ത്. റോ​ഡ് സു​ര​ക്ഷാ അ​ഥോ​റി​റ്റി​യാ​ണ് കെ​ൽ​ട്രോ​ണി​ന് തു​ക കൈ​മാ​റേ​ണ്ട​ത്. ഇ​തു​സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ത​ത്കാ​ലം പ്ര​തി​സ​ന്ധി പ​രി​ഹ​രി​ച്ച് കാ​മ​റ​ക​ളു​ടെ പ്ര​വ​ർ​ത്ത​നം പു​നഃ​സ്ഥാ​പി​ച്ച​ത്.

Viral

നി​ർ​മ്മി​ച്ച് മാ​സ​ങ്ങ​ൾ​ക്ക​കം റോ​ഡ് ത​ക​ർ​ന്നു; ര​വ​ത് - കി​വാ​ലെ പാ​ത​യി​ൽ യാ​ത്രാ​ദു​രി​തം രൂ​ക്ഷം

പിം​പ്രി-​ചി​ഞ്ച്‌​വാ​ഡി​ലെ ര​വ​ത് - കി​വാ​ലെ മേ​ഖ​ല​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ധാ​ന പാ​ത ക​ന​ത്ത മ​ഴ​യി​ൽ ത​ക​ർ​ന്ന് അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​ത് യാ​ത്ര​ക്കാ​രെ ദു​രി​ത​ത്തി​ലാ​ക്കി. നി​ർ​മ്മി​ച്ച് ചു​രു​ക്കം ചി​ല മാ​സ​ങ്ങ​ൾ മാ​ത്രം പി​ന്നി​ട്ട റോ​ഡാ​ണ് ഇ​ടി​ഞ്ഞു​താ​ഴ്ന്ന​ത്.

ആ​കു​ർ​ടി സ്റ്റേ​ഷ​ൻ ഭാ​ഗ​ത്തു​നി​ന്നും ര​വ​ത്, കി​വാ​ലെ, ദേ​ഹു റോ​ഡ് ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് എ​ളു​പ്പ​ത്തി​ൽ എ​ത്തി​ച്ചേ​രാ​ൻ ആ​ളു​ക​ൾ ആ​ശ്ര​യി​ച്ചി​രു​ന്ന ഏ​ക ആ​ശ്ര​യ​മാ​ണ് ഇ​പ്പോ​ൾ ത​ട​സ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഇ​തു​മൂ​ലം വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്ക് മൂ​ന്നോ നാ​ലോ കി​ലോ​മീ​റ്റ​ർ ചു​റ്റി സ​ഞ്ച​രി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണു​ള്ള​ത്.

ന​ർ​മ്മ​ദ പാ​ർ​ക്ക് ഹൗ​സി​ങ് സൊ​സൈ​റ്റി​ക്ക് സ​മീ​പം ജൂ​ലൈ ആ​ദ്യ​വാ​രം പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ലാ​ണ് റോ​ഡി​ന്‍റെ ഒ​രു ഭാ​ഗം അ​ഞ്ച് അ​ടി​യോ​ളം താ​ഴ്ന്നു​പോ​യ​ത്.

അ​പ​ക​ടം ന​ട​ന്ന് ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും പിം​പ്രി-​ചി​ഞ്ച്‌​വാ​ഡ് മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് യാ​തൊ​രു​വി​ധ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തു​ന്നു.

കു​റ​ഞ്ഞ കാ​ല​യ​ള​വി​നു​ള്ളി​ൽ പു​തി​യ റോ​ഡ് ത​ക​ർ​ന്ന​ത് നി​ർ​മ്മാ​ണ​ത്തി​ലെ അ​പാ​ക​ത​ക​ളെ​ക്കു​റി​ച്ചു​ള്ള സം​ശ​യ​ങ്ങ​ൾ ഉ​യ​ർ​ത്തു​ന്നു​ണ്ട്. പ്ര​ദേ​ശ​ത്ത് വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന​താ​ണ് റോ​ഡ് ഇ​ടി​യാ​ൻ കാ​ര​ണ​മെ​ന്നും എ​ത്ര​യും വേ​ഗം ത​ക​രാ​ർ പ​രി​ഹ​രി​ച്ച് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നു​മാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

സം​ഭ​വ​ത്തി​ൽ പ​രാ​തി ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് സി​വി​ൽ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി. സെ​ക്ട​ർ 26-ന് ​സ​മീ​പ​മു​ള്ള പ്ര​കൃ​തി​ദ​ത്ത തോ​ടി​ന്‍റെ ഭാ​ഗ​ത്തും അ​തി​ന്‍റെ സം​ര​ക്ഷി​ത മേ​ഖ​ല​യി​ലും വ്യാ​പ​ക​മാ​യി അ​വ​ശി​ഷ്ട​ങ്ങ​ൾ ത​ള്ളി​യ​താ​ണ് വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്ക് ത​ട​സ​പ്പെ​ടാ​നും റോ​ഡ് ത​ക​രാ​നും കാ​ര​ണ​മാ​യ​തെ​ന്ന് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ഇ​ത് പ്ര​ദേ​ശ​ത്ത് വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി സൃ​ഷ്ടി​ക്കു​ന്ന​താ​യും ഉ​ദ്യോ​ഗ​സ്ഥ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഉ​ത്ത​ര​വാ​ദി​ക​ളാ​യ ബി​ൽ​ഡ​ർ​മാ​രോ​ട് വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട് മു​നി​സി​പ്പ​ൽ അ​ധി​കൃ​ത​ർ നോ​ട്ടീ​സ് അ​യ​ച്ചി​ട്ടു​ണ്ട്.

ബി​ൽ​ഡ​റു​ടെ മ​റു​പ​ടി​യും വ​കു​പ്പു​ത​ല റി​പ്പോ​ർ​ട്ടും ല​ഭി​ച്ചാ​ലു​ട​ൻ മ​ഹാ​രാ​ഷ്ട്ര റീ​ജി​യ​ണ​ൽ ആ​ൻ​ഡ് ടൗ​ൺ പ്ലാ​നി​ങ് ആ​ക്ട് പ്ര​കാ​രം ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് വാ​ർ​ഡ് ഓ​ഫീ​സ​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ജ​ന​ങ്ങ​ളു​ടെ യാ​ത്രാ​ദു​രി​തം പ​രി​ഹ​രി​ക്കാ​ൻ റോ​ഡ് എ​ത്ര​യും പെ​ട്ടെ​ന്ന് പ​ഴ​യ നി​ല​യി​ലാ​ക്ക​ണ​മെ​ന്നാ​ണ് പൊ​തു​ജ​നാ​ഭി​പ്രാ​യം.

Viral

മലയോരത്തെ നെഞ്ചിടിപ്പേറ്റുന്ന ബൈക്ക് അപകടത്തിന്‍റെ ദൃശ്യങ്ങൾ വൈറൽ

മ​ഴ​ക്കാ​ല​ത്ത് മ​ല​യോ​ര പാ​ത​ക​ളി​ലൂ​ടെ​യു​ള്ള ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര എ​ത്ര​ത്തോ​ളം അ​പ​ക​ട​ക​ര​മാ​ണെ​ന്ന് ഓ​ർ​മ്മി​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്നു.

പ​ശ്ചി​മ ബം​ഗാ​ളി​ലെ കു​ഴ്‌​സി​യോ​ങ് വ്യൂ ​പോ​യി​ന്‍റി​ന് സ​മീ​പ​ത്തു​നി​ന്നാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത്. മ​ഴ​യ​ത്ത് നീ​ല റെ​യി​ൻ​കോ​ട്ട് ധ​രി​ച്ച് അ​തി​വേ​ഗ​ത്തി​ൽ എ​ത്തി​യ യാ​ത്രി​ക​ന്‍റെ, അ​ശ്ര​ദ്ധ മൂ​ലം ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡ​രി​കി​ലെ സു​ര​ക്ഷാ മ​തി​ലി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ആ​ഘാ​ത​ത്തി​ൽ റോ​ഡി​ലെ മ​തി​ലി​ൽ ത​ട്ടി തെ​റി​ച്ചു​വീ​ണ യാ​ത്രി​ക​ന് പ​രി​ക്കേ​റ്റെ​ങ്കി​ലും, നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട വാ​ഹ​നം സ​മീ​പ​ത്തെ ആ​ഴ​മേ​റി​യ താ​ഴ്‌​ച​യി​ലേ​ക്ക് പ​തി​ച്ചു.

മു​ന്നി​ലെ വ​ള​വു​ക​ൾ ശ്ര​ദ്ധി​ക്കാ​തെ അ​മി​ത വേ​ഗ​ത​യി​ൽ വാ​ഹ​ന​മോ​ടി​ച്ച​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്ന് വീ​ഡി​യോ ക​ണ്ട നി​ര​വ​ധി പേ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ൾ പാ​ലി​ക്കാ​തെ മ​ഴ​യ​ത്ത് മ​ല​യോ​ര​ങ്ങ​ളി​ൽ യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്ക് ക​ടു​ത്ത മു​ന്ന​റി​യി​പ്പാ​ണ് ഈ ​സം​ഭ​വം ന​ൽ​കു​ന്ന​ത്.

 

Viral

കൊ​ച്ചു​മ​ക​ളെ​ക്കൊ​ണ്ട് പൊ​തു​റോ​ഡി​ൽ കാ​റോ​ടി​പ്പി​ച്ചു; സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​ക്കെ​തി​രെ കേ​സ്

ആ​റ​ര വ​യ​സു​കാ​രി​യാ​യ കൊ​ച്ചു​മ​ക​ളെ​ക്കൊ​ണ്ട് തി​ര​ക്കേ​റി​യ പൊ​തു​റോ​ഡി​ലൂ​ടെ കാ​റോ​ടി​പ്പി​ച്ച ഹൈ​ദ​രാ​ബാ​ദ് പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ പു​ജാ​രി തി​രു​പ്പ​തി​ക്കെ​തി​രെ കേ​സെ​ടു​ത്തു. ക​ഴി​ഞ്ഞ ദി​വ​സം തെ​ല​ങ്കാ​ന​യി​ലെ രം​ഗ​റെ​ഡ്ഡി ജി​ല്ല​യി​ലാ​യി​രു​ന്നു വി​വാ​ദ​മാ​യ ഈ ​സം​ഭ​വം ന​ട​ന്ന​ത്.

കു​ട്ടി​ക്ക് റോ​ഡ് പോ​ലും കൃ​ത്യ​മാ​യി കാ​ണാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്നി​ട്ടും മു​ൻ​സീ​റ്റി​ലി​രു​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ൻ കു​ട്ടി​ക്ക് ഡ്രൈ​വിം​ഗ് നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ൽ​കു​ക​യാ​യി​രു​ന്നു.

വാ​ഹ​നം വ​ള​രെ പ​തു​ക്കെ നീ​ങ്ങി​യ​തോ​ടെ റോ​ഡി​ൽ വ​ലി​യ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​പ​പ്പെ​ടു​ക​യും, ഇ​തേ​ത്തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ കാ​ർ ത​ട​ഞ്ഞു​നി​ർ​ത്തി ചോ​ദ്യം ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

ത​ന്‍റെ കൊ​ച്ചു​മ​ക​ളെ ഗി​ന്ന​സ് റെ​ക്കോ​ർ​ഡി​ൽ എ​ത്തി​ക്കാ​നു​ള്ള പ​രി​ശീ​ല​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കാ​ർ ഓ​ടി​ക്കാ​ൻ ന​ൽ​കി​യ​തെ​ന്നാ​യി​രു​ന്നു ഇ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ദം. ചോ​ദ്യം ചെ​യ്ത നാ​ട്ടു​കാ​രോ​ട് വ​ള​രെ ദാ​ക്ഷി​ണ്യ​മി​ല്ലാ​തെ​യാ​ണ് ഇ​യാ​ൾ സം​സാ​രി​ച്ച​ത്. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് പോ​ലീ​സ് ന​ട​പ​ടി​യു​ണ്ടാ​യ​ത്.

മ​റ്റു​ള്ള​വ​രു​ടെ ജീ​വ​ന് ഭീ​ഷ​ണി​യാ​കും​വി​ധം അ​ശ്ര​ദ്ധ​മാ​യി പെ​രു​മാ​റി​യ​തി​നും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക്ക് വാ​ഹ​നം ന​ൽ​കി​യ​തി​നും ഇ​യാ​ൾ​ക്കെ​തി​രെ ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത പ്ര​കാ​ര​വും മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ​പ്ര​കാ​ര​വും പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

 

Viral

അ​ട്ട​ൽ ട​ണ​ലി​ന് സ​മീ​പം നി​യ​ന്ത്ര​ണം വി​ട്ട എ​സ്‌​യു​വി​ലേ​ക്ക് ഇ​രു​മ്പ് ക​മ്പി​ക​ൾ തു​ള​ച്ചു​ക​യ​റി വ​ൻ അ​പ​ക​ടം

ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ അ​ട്ട​ൽ ട​ണ​ലി​ന് സ​മീ​പം വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ സ​ഞ്ച​രി​ച്ച എ​സ്‌​യു​വി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി മ​രി​ച്ചു, മൂ​ന്ന് പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.

ബു​ധ​നാ​ഴ്ച രാ​ത്രി പ​ത്ത് മ​ണി​യോ​ടെ മ​ണാ​ലി​യി​ൽ നി​ന്ന് ലാ​ഹോ​ളി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന സ്കോ​ർ​പി​യോ കാ​ർ, ട​ണ​ലി​ന്‍റെ വ​ട​ക്കേ ക​വാ​ട​ത്തി​ന് പു​റ​ത്തി​റ​ങ്ങി​യ ഉ​ട​ൻ നി​യ​ന്ത്ര​ണം വി​ട്ട് നി​ർ​മ്മാ​ണ​ത്തി​ലി​രി​ക്കു​ന്ന പാ​ല​ത്തി​ന്‍റെ തൂ​ണി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.

അ​മി​ത​വേ​ഗ​ത മൂ​ലം വ​ള​വ് തി​രി​ക്കാ​ൻ ക​ഴി​യാ​തെ ച​ന്ദ്ര ന​ദി​ക്ക് സ​മീ​പ​ത്തെ നി​ർ​മ്മാ​ണ സൈ​റ്റി​ലേ​ക്ക് പ​തി​ച്ച വാ​ഹ​ന​ത്തി​ലേ​ക്ക് കൂ​റ്റ​ൻ ഇ​രു​മ്പ് ക​മ്പി​ക​ൾ തു​ള​ച്ചു​ക​യ​റി​യാ​ണ് ദു​ര​ന്ത​മു​ണ്ടാ​യ​ത്.

രാ​ജ​സ്ഥാ​നി​ലെ സി​ക്കാ​ർ സ്വ​ദേ​ശി​യാ​യ കൈ​ലാ​ഷ് ആ​ണ് അ​പ​ക​ട​ത്തി​ൽ മ​ര​ണ​പ്പെ​ട്ട​ത്. വാ​ഹ​ന​മോ​ടി​ച്ചി​രു​ന്ന സി​ദ്ധാ​ർ​ഥ്, യാ​ത്ര​ക്കാ​രാ​യ രാ​ജേ​ന്ദ്ര, ആ​ദി​ത്യ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പോ​ലീ​സ് പ​രി​ക്കേ​റ്റ​വ​രെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

 

Viral

ഹിൽ സ്റ്റേഷനിലെ റോഡിൽ 'തുണിയുരിഞ്ഞ്' അഴിഞ്ഞാട്ടം; വിനോദസഞ്ചാരികളുടെ വിവേകശൂന്യമായ പ്രവൃത്തിക്കെതിരെ രൂക്ഷവിമർശനം

ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ ക​സോ​ളി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ കാ​റി​ന് മു​ക​ളി​ൽ ക​യ​റി ന​ട​ത്തി​യ അ​പ​ക​ട​ക​ര​മാ​യ അ​ഭ്യാ​സ​പ്ര​ക​ട​ന​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ക​ടു​ത്ത അ​മ​ർ​ഷ​ത്തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്. 

മ​ല​യോ​ര​ത്തെ ഇ​ടു​ങ്ങി​യ റോ​ഡി​ലൂ​ടെ നീ​ങ്ങു​ന്ന വാ​ഹ​ന​ത്തി​ന്‍റെ ജ​ന​ലു​ക​ളി​ലൂ​ടെ പു​റ​ത്തേ​ക്ക് തൂ​ങ്ങി​ക്കി​ട​ന്നും, ഷ​ർ​ട്ട് ധ​രി​ക്കാ​തെ കാ​റി​ന്‍റെ മു​ക​ളി​ൽ ക​യ​റി നൃ​ത്തം ചെ​യ്തു​മാ​ണ് ഒ​രു കൂ​ട്ടം യു​വാ​ക്ക​ൾ യാ​ത്ര ചെ​യ്ത​ത്. 

വ​ഴി​യേ പോ​കു​ന്ന പ്രാ​ദേ​ശി​ക സ്ത്രീ​ക​ളെ​പ്പോ​ലും വ​ക​വെ​ക്കാ​തെ​യു​ള്ള ഈ ​സാം​സ്കാ​രി​ക​ശൂ​ന്യ​മാ​യ പെ​രു​മാ​റ്റം ഒ​രു വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ന്‍റെ​യാ​കെ പ്ര​തി​ച്ഛാ​യ ത​ക​ർ​ക്കു​ന്ന​താ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി വ​ലി​യ വി​മ​ർ​ശ​ന​മാ​ണ് ഉ​യ​രു​ന്ന​ത്. 

വ​ള​വു​ക​ൾ നി​റ​ഞ്ഞ ഇ​ത്ത​രം പാ​ത​ക​ളി​ൽ റീ​ൽ​സി​നും ശ്ര​ദ്ധ​പി​ടി​ച്ചു​പ​റ്റാ​നു​മാ​യി ന​ട​ത്തു​ന്ന ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ സ്വ​ന്തം ജീ​വ​ന് മാ​ത്ര​മ​ല്ല, മ​റ്റ് യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ​യ്ക്കും വ​ലി​യ ഭീ​ഷ​ണി​യാ​ണെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. 

സം​ഭ​വ​ത്തി​ൽ അ​ധി​കൃ​ത​ർ ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് ഉ​യ​രു​ന്ന ആ​വ​ശ്യം.

Viral

സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് വീണവർക്ക് മുന്നിൽ കാർ നിന്നത് സെക്കൻഡുകളുടെ വ്യത്യാസത്തിൽ

മ​ധ്യ​പ്ര​ദേ​ശി​ലെ ഝാ​ബു​വ​യി​ൽ അ​ശ്ര​ദ്ധ​മാ​യ ഡ്രൈ​വിം​ഗ് മൂ​ലം സം​ഭ​വി​ക്കു​മാ​യി​രു​ന്ന ഒ​രു വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​യ​ത് ഒ​രു കാ​ർ ഡ്രൈ​വ​റു​ടെ അ​സാ​മാ​ന്യ​മാ​യ മ​ന​സാ​ന്നി​ധ്യം കൊ​ണ്ടാ​ണ്.

റോ​ഡി​ൽ സ്കൂ​ട്ട​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യാ​ത്ര​ക്കാ​ർ തെ​റി​ച്ചു​വീ​ണ നി​മി​ഷം, തൊ​ട്ട​ടു​ത്തെ​ത്തി​യ കാ​ർ കൃ​ത്യ​സ​മ​യ​ത്ത് ബ്രേ​ക്ക് ചെ​യ്ത് മൂ​ന്ന് ജീ​വ​നു​ക​ളാ​ണ് ര​ക്ഷി​ച്ച​ത്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഡ്രൈ​വിം​ഗി​ലെ ജാ​ഗ്ര​ത​യു​ടെ പ്രാ​ധാ​ന്യം ഒ​രി​ക്ക​ൽ കൂ​ടി ച​ർ​ച്ച​യാ​ക്കു​ക​യാ​ണ്.

സം​ഭ​വ​ദി​വ​സം റോ​ഡി​ൽ സാ​വ​ധാ​നം സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ബൈ​ക്കി​ലേ​ക്ക് അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന സ്കൂ​ട്ട​ർ ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ബൈ​ക്ക് യാ​ത്ര​ക്കാ​ര​നും സ്കൂ​ട്ട​റി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു​പേ​രും റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണു.

ഇ​തി​നി​ടെ ഇ​തേ സ്ഥ​ല​ത്ത് യു-​ടേ​ൺ എ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു ഒ​രു കാ​ർ. വീ​ണു​കി​ട​ന്ന​വ​രു​ടെ തൊ​ട്ട​ടു​ത്തെ​ത്തി​യ കാ​ർ ഡ്രൈ​വ​ർ സെ​ക്ക​ൻ​ഡു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ വാ​ഹ​നം നി​ർ​ത്തി​യ​തി​നാ​ൽ വ​ലി​യൊ​രു അ​പ​ക​ടം ഒ​ഴി​വാ​യി.

കാ​ർ ഡ്രൈ​വ​ർ കൃ​ത്യ​സ​മ​യ​ത്ത് ബ്രേ​ക്ക് പ്ര​യോ​ഗി​ച്ചി​ല്ലാ​യി​രു​ന്നു​വെ​ങ്കി​ൽ റോ​ഡി​ൽ വീ​ണു​കി​ട​ന്ന​വ​ർ കാ​റി​ന​ടി​യി​ൽ​പ്പെ​ടു​മാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ മു​ഖ​മ​ടി​ച്ചാ​ണ് വീ​ണ​തെ​ങ്കി​ലും നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ അ​ത്ഭു​ത​ക​ര​മാ​യി എ​ഴു​ന്നേ​റ്റു ന​ട​ന്നു.

എ​ന്നാ​ൽ സ്കൂ​ട്ട​റി​ലു​ണ്ടാ​യി​രു​ന്ന​വ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. അ​പ​ക​ടം ന​ട​ന്ന​യു​ട​ൻ കാ​ർ ഡ്രൈ​വ​ർ പു​റ​ത്തി​റ​ങ്ങി പ​രി​ക്കേ​റ്റ​വ​രെ സ​ഹാ​യി​ക്കാ​ൻ എ​ത്തി​യ​തും ശ്ര​ദ്ധേ​യ​മാ​യി.

റോ​ഡി​ലെ അ​മി​ത​വേ​ഗ​വും അ​ശ്ര​ദ്ധ​യും എ​ത്ര​ത്തോ​ളം അ​പ​ക​ട​മു​ണ്ടാ​ക്കാ​മെ​ന്നും, ഒ​പ്പം ഡ്രൈ​വ​ർ​മാ​രു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​ബോ​ധം എ​ങ്ങ​നെ ജീ​വ​ൻ ര​ക്ഷി​ക്കു​മെ​ന്നും തെ​ളി​യി​ക്കു​ന്ന​താ​ണ് ഝാ​ബു​വ​യി​ൽ നി​ന്നു​ള്ള ഈ ​ദൃ​ശ്യ​ങ്ങ​ൾ.

 

Viral

കാശിന്‍റെ അഹങ്കാരമോ അതോ ഭ്രാന്തോ? ഗുരുഗ്രാമിൽ എസ്‌യുവികൾ പരസ്പരം ഇടിച്ചുതകർത്ത് യുവാക്കളുടെ അഴിഞ്ഞാട്ടം

ഹരിയാനയിലെ ഗുരുഗ്രാമിൽ പട്ടാപ്പകൽ അരങ്ങേറിയ അക്രമാസക്തമായ 'റോഡ് റേജ്' സംഭവത്തിന്‍റെ ദൃശ്യങ്ങൾ ഇപ്പോൾ ഇന്‍റർനെറ്റിൽ വൻ പ്രതിഷേധത്തിന് വഴിതെളിച്ചിരിക്കുകയാണ്. ധൻവാപൂർ പ്രദേശത്ത് രണ്ട് യുവാക്കൾ തങ്ങളുടെ എസ്‌യുവികൾ പരസ്പരം ഇടിപ്പിച്ചു തകർക്കുന്ന ഞെട്ടിക്കുന്ന കാഴ്ചയാണ് പുറത്തുവന്നത്.

റോഡിൽ നേർക്കുനേർ വന്ന രണ്ട് മഹീന്ദ്ര സ്കോർപ്പിയോ കാറുകൾ സിനിമ സ്റ്റണ്ട് രംഗങ്ങളെ അനുസ്മരിപ്പിക്കും വിധം പലതവണ കൂട്ടിയിടിപ്പിക്കുകയായിരുന്നു. കാർ ഡ്രൈവർമാർ തങ്ങളുടെ വാഹനങ്ങൾ അതിവേഗത്തിൽ മുന്നോട്ടും പിന്നോട്ടും എടുത്ത് ബോധപൂർവം പരസ്പരം കൂട്ടിയിടിപ്പിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്.

ഇതിനിടയിൽ ഒരു യുവാവ് വാഹനത്തിൽ നിന്നിറങ്ങി കല്ലുമായി ആക്രമിക്കാൻ മുതിരുന്നതും പ്രദേശവാസികൾ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങളിലുണ്ട്. മുൻപരിചയമുള്ള സുഹൃത്തുക്കൾ തമ്മിലുണ്ടായ നിസാരമായ തർക്കമാണ് ഇത്തരമൊരു ക്രൂര പെരുമാറ്റത്തിലേക്ക് നയിച്ചതെന്നാണ് ലഭിക്കുന്ന വിവരം.

വീഡിയോ സമൂഹമാധ്യമങ്ങളിൽ കാട്ടുതീ പോലെ പടർന്നതോടെ ഗുരുഗ്രാം പോലീസ് ഉടനടി ഇടപെടുകയും സംഭവത്തിൽ ഉൾപ്പെട്ട രണ്ട് യുവാക്കളെയും പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയും ചെയ്തു.

പ്രാദേശിക കൗൺസിലർ ദിനേഷ് ദഹിയ ഇടപെട്ട് ഇവർ തമ്മിലുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്തെങ്കിലും ഇരുവിഭാഗവും ഔദ്യോഗികമായി പരാതി നൽകാൻ തയ്യാറായില്ല.

തുടർന്ന് കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ ഒത്തുതീർപ്പ് കരാർ ഒപ്പിടുകയും പരസ്യമായി മാപ്പപേക്ഷിക്കുകയും ചെയ്തതോടെ കേസ് എടുക്കാതെ ഇവരെ വിട്ടയക്കുകയായിരുന്നു. എന്നാൽ പോലീസിന്‍റെ ഈ നിലപാടിനെതിരെ ജനങ്ങളിൽ നിന്ന് കടുത്ത വിമർശനമാണ് ഉയരുന്നത്.

നടുറോഡിൽ പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന രീതിയിൽ വാഹനം ഓടിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കാത്തത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ചൂണ്ടിക്കാട്ടുന്നു.

വെറും ഈഗോയ്ക്ക് വേണ്ടി സ്വന്തം വാഹനങ്ങൾ തകർക്കുന്ന ഇത്തരം പ്രവണതകൾ കാശിന്‍റെ അഹങ്കാരമാണെന്നും ഇവർക്കെതിരെ കേസെടുത്ത് ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് നിരവധി പേർ ഗുരുഗ്രാം ട്രാഫിക് പോലീസിനെ ടാഗ് ചെയ്യുന്നുണ്ട്.

പണമോ സ്വാധീനമോ ഉള്ളവർക്ക് നിയമവ്യവസ്ഥയെ വെല്ലുവിളിക്കാനുള്ള ലൈസൻസായി ഇത്തരം ഒത്തുതീർപ്പുകൾ മാറരുതെന്നാണ് പൊതുവികാരം.

 

Viral

പണക്കൊഴുപ്പിൽ നിയമം മറക്കുന്നവർ; സോഷ്യൽ മീഡിയയിൽ പ്രതിഷേധം കത്തുന്നു

ഇ​ന്ത്യ​ൻ നി​ര​ത്തു​ക​ളി​ൽ നി​യ​മ​ങ്ങ​ൾ കാ​റ്റി​ൽ​പ്പ​റ​ത്തി​ക്കൊ​ണ്ട് വാ​ഹ​ന​മോ​ടി​ക്കു​ന്ന​ത് ഹീ​റോ​യി​സ​മാ​യി കാ​ണു​ന്ന അ​പ​ക​ട​ക​ര​മാ​യ പ്ര​വ​ണ​ത​യെ​ക്കു​റി​ച്ച് വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് തു​ട​ക്ക​മി​ട്ടി​രി​ക്കു​ക​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ ഒ​രു പു​തി​യ വീ​ഡി​യോ.

മ​ഹീ​ന്ദ്ര ഥാ​ർ എ​ന്ന ക​രു​ത്തു​റ്റ വാ​ഹ​നം കൈ​വ​ശ​മു​ണ്ടെ​ങ്കി​ൽ റോ​ഡി​ലെ ഏ​ത് നി​യ​മ​വും ലം​ഘി​ക്കാ​മെ​ന്ന അ​ഹ​ന്ത​യാ​ണ് വീ​ഡി​യോ​യി​ലു​ട​നീ​ളം പ്ര​ക​ട​മാ​കു​ന്ന​ത്.

ഗ​താ​ഗ​ത​ക്കു​രു​ക്കു​ള്ള സ​മ​യ​ത്ത് റോ​ഡി​ന്‍റെ തെ​റ്റാ​യ ദി​ശ​യി​ലൂ​ടെ വാ​ഹ​നം ഓ​ടി​ക്കു​ക​യും, ആ​രും ത​ന്നെ ത​ട​യാ​ൻ ധൈ​ര്യ​പ്പെ​ടി​ല്ലെ​ന്ന് വീ​ര​വാ​ദം മു​ഴ​ക്കു​ക​യും ചെ​യ്യു​ന്ന ഒ​രു യു​വാ​വാ​ണ് ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്.

20 ല​ക്ഷം രൂ​പ മു​ട​ക്കി ഇ​ത്ത​ര​മൊ​രു വാ​ഹ​നം വാ​ങ്ങു​ന്ന​ത് നി​യ​മ​ങ്ങ​ൾ ലം​ഘി​ക്കാ​നു​ള്ള ലൈ​സ​ൻ​സാ​ണെ​ന്ന മ​ട്ടി​ലു​ള്ള ഇ​യാ​ളു​ടെ സം​സാ​രം പൊ​തു​സ​മൂ​ഹ​ത്തി​ൽ വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

പ്ര​മു​ഖ സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​വാ​യ ര​ത്ത​ൻ ധി​ല്ല​ൺ ഈ ​വീ​ഡി​യോ പ​ങ്കു​വെ​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം ദേ​ശീ​യ​ത​ല​ത്തി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത്.

ഒ​രു ല​ക്ഷ്വ​റി വാ​ഹ​നം സ്വ​ന്ത​മാ​ക്കു​മ്പോ​ഴേ​ക്കും മ​നു​ഷ്യ​ന്‍റെ സാ​മാ​ന്യ​ബോ​ധം എ​ങ്ങ​നെ​യാ​ണ് ന​ഷ്ട​പ്പെ​ടു​ന്ന​തെ​ന്നും, ഇ​ത്ത​രം ആ​ളു​ക​ൾ മ​റ്റു​ള്ള​വ​രു​ടെ ജീ​വ​ന് വ​ലി​യ ഭീ​ഷ​ണി​യാ​ണെ​ന്നും അ​ദ്ദേ​ഹം തു​റ​ന്ന​ടി​ച്ചു.

ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​വ​രി​ൽ ചി​ല​ർ​ക്ക് സം​ഭ​വി​ക്കു​ന്ന ഈ ​മാ​റ്റം ഗൗ​ര​വ​ക​ര​മാ​യി പ​ഠി​ക്കേ​ണ്ട​താ​ണെ​ന്നും അ​ദ്ദേ​ഹം പ​രി​ഹാ​സ​രൂ​പേ​ണ കൂ​ട്ടി​ച്ചേ​ർ​ത്തു.

വീ​ഡി​യോ പു​റ​ത്തു​വ​ന്ന​തോ​ടെ ഡ​ൽ​ഹി, ഗു​രു​ഗ്രാം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലു​ള്ള നി​ര​വ​ധി യാ​ത്ര​ക്കാ​ർ ത​ങ്ങ​ൾ​ക്കു​ണ്ടാ​യ സ​മാ​ന​മാ​യ ദു​ര​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ച്ചു.

വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കു​ന്ന​വ​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കു​ന്ന ഇ​ത്ത​രം അ​തി​ക്ര​മ​ങ്ങ​ൾ കാ​ര​ണം റോ​ഡി​ലി​റ​ങ്ങാ​ൻ ത​ന്നെ പേ​ടി​യാ​ണെ​ന്ന് പ​ല​രും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഗു​രു​ഗ്രാം പോ​ലു​ള്ള ഇ​ട​ങ്ങ​ളി​ൽ ഥാ​ർ ദൂ​രെ കാ​ണു​മ്പോ​ൾ ത​ന്നെ വ​ണ്ടി ഒ​തു​ക്കി നി​ർ​ത്താ​ൻ താ​ൻ ഡ്രൈ​വ​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് ഒ​രാ​ൾ കു​റി​ച്ച​ത് ഇ​ത്ത​ര​ക്കാ​ർ സൃ​ഷ്ടി​ക്കു​ന്ന ഭീ​തി​യു​ടെ ആ​ഴം വ്യ​ക്ത​മാ​ക്കു​ന്നു.

ആ​ന​ന്ദ് മ​ഹീ​ന്ദ്ര​യെ​പ്പോ​ലു​ള്ള പ്ര​മു​ഖ​രെ ടാ​ഗ് ചെ​യ്തു​കൊ​ണ്ട്, വാ​ഹ​നം വി​ൽ​ക്കു​ന്ന​തി​ന് മു​ൻ​പ് ഉ​ട​മ​ക​ളു​ടെ മാ​ന​സി​ക​നി​ല പ​രി​ശോ​ധി​ക്കാ​നു​ള്ള സം​വി​ധാ​നം വേ​ണ​മെ​ന്ന ത​ര​ത്തി​ലു​ള്ള രൂ​ക്ഷ​മാ​യ പ​രി​ഹാ​സ​ങ്ങ​ളും ഉ​യ​രു​ന്നു​ണ്ട്.

പ​ണം ഉ​പ​യോ​ഗി​ച്ച് വി​ല​കൂ​ടി​യ വാ​ഹ​ന​ങ്ങ​ൾ വാ​ങ്ങാ​മെ​ങ്കി​ലും ട്രാ​ഫി​ക് മ​ര്യാ​ദ​ക​ളും സാ​മൂ​ഹി​ക ബോ​ധ​വും വാ​ങ്ങാ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണ് ഭൂ​രി​ഭാ​ഗം ആ​ളു​ക​ളും ഈ ​സം​ഭ​വ​ത്തോ​ട് പ്ര​തി​ക​രി​ക്കു​ന്ന​ത്.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ റീ​ച്ച് കി​ട്ടു​ന്ന​തി​നാ​യി നി​യ​മ​ലം​ഘ​ന​ങ്ങ​ളെ മ​ഹ​ത്വ​വ​ൽ​ക്ക​രി​ക്കു​ന്ന ഇ​ത്ത​രം രീ​തി​ക​ൾ യു​വ​ത​ല​മു​റ​യെ തെ​റ്റാ​യ വ​ഴി​യി​ലേ​ക്ക് ന​യി​ക്കു​മെ​ന്ന് നി​യ​മ​വി​ദ​ഗ്ധ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

Viral

തുരങ്കത്തിനുള്ളിലെ മരണക്കളി; നിയമം ലംഘിച്ച് യു-ടേൺ എടുത്ത് കാർ ഡ്രൈവർ: വീഡിയോ വൈറൽ

ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ ഒ​രു തു​ര​ങ്ക​ത്തി​നു​ള്ളി​ൽ ട്രാ​ഫി​ക് നി​യ​മ​ങ്ങ​ൾ കാ​റ്റി​ൽ പ​റ​ത്തി​ക്കൊ​ണ്ട് കാ​ർ ഡ്രൈ​വ​ർ ന​ട​ത്തി​യ അ​പ​ക​ട​ക​ര​മാ​യ ഡ്രൈ​വിം​ഗ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​തെ​ളി​ച്ചി​രി​ക്കു​ക​യാ​ണ്.

തെ​റ്റാ​യ ദി​ശ​യി​ലൂ​ടെ വാ​ഹ​നം ഓ​ടി​ച്ച് തു​ര​ങ്ക​ത്തി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്തു​വെ​ച്ച് യു-​ടേ​ൺ എ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്ന​ത്. തു​ര​ങ്ക​ത്തി​നു​ള്ളി​ലെ പ​രി​മി​ത​മാ​യ വെ​ളി​ച്ച​ത്തി​ലും സ്ഥ​ല​പ​രി​മി​തി​ക്കി​ട​യി​ലും ഇ​ത്ത​ര​ത്തി​ൽ വാ​ഹ​നം ഓ​ടി​ക്കു​ന്ന​ത് വ​ലി​യ ദു​ര​ന്ത​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഈ ​വീ​ഡി​യോ പ്ര​ച​രി​ക്കു​ന്ന​ത്.

നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന വാ​ഹ​നം കാ​ര​ണം മ​റ്റ് വാ​ഹ​ന​ങ്ങ​ൾ ത​ട​സ​പ്പെ​ടു​ന്ന​തും വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ണ്. ഈ ​ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​യ​തോ​ടെ ഡ്രൈ​വ​ർ​ക്കെ​തി​രെ രൂ​ക്ഷ​മാ​യ വി​മ​ർ​ശ​ന​ങ്ങ​ളാ​ണ് ഉ​യ​രു​ന്ന​ത്.

മ​റ്റു​ള്ള​വ​രു​ടെ ജീ​വ​ൻ പ​ണ​യ​പ്പെ​ടു​ത്തി ഇ​ത്ത​രം സാ​ഹ​സ​ങ്ങ​ൾ കാ​ണി​ക്കു​ന്ന​വ​ർ​ക്ക് ക​ടു​ത്ത ശി​ക്ഷ ന​ൽ​ക​ണ​മെ​ന്നും അ​വ​രു​ടെ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്നും സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു.

റോ​ഡ് സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളു​ടെ പോ​രാ​യ്മ​യെ​ക്കു​റി​ച്ചും തു​ര​ങ്ക​ങ്ങ​ൾ​ക്കു​ള്ളി​ൽ കൃ​ത്യ​മാ​യ നി​രീ​ക്ഷ​ണ ക്യാ​മ​റ​ക​ൾ സ്ഥാ​പി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ചും ജ​ന​ങ്ങ​ൾ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ക്കു​ന്നു​ണ്ട്.

കേ​വ​ലം പി​ഴ ഈ​ടാ​ക്കു​ന്ന​ത് കൊ​ണ്ട് മാ​ത്രം ഇ​ത്ത​രം പ്ര​വ​ണ​ത​ക​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണ് പൊ​തു​വാ​യ അ​ഭി​പ്രാ​യം. അ​തേ​സ​മ​യം, ഡ​ൽ​ഹി​യി​ൽ ഇ​ത്ത​രം ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ ക​ർ​ശ​ന​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു.

റോ​ഡി​ന്‍റെ തെ​റ്റാ​യ വ​ശ​ത്തു​കൂ​ടി വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ഡ​ൽ​ഹി പോ​ലീ​സ് തീ​രു​മാ​നി​ച്ചു. ഇ​ത്ത​ര​ത്തി​ൽ കേ​സ് എ​ടു​ക്കു​ന്ന രാ​ജ്യ​ത്തെ ആ​ദ്യ കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​മാ​യി ഡ​ൽ​ഹി മാ​റി.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ജ​നു​വ​രി മൂ​ന്നി​ന് ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ ഒ​രു യു​വാ​വി​നെ​തി​രെ ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത​യി​ലെ 281-ാം വ​കു​പ്പ് പ്ര​കാ​രം പോ​ലീ​സ് കേ​സെ​ടു​ത്തു.

മ​തി​യാ​യ രേ​ഖ​ക​ളോ ഇ​ൻ​ഷു​റ​ൻ​സോ ഇ​ല്ലാ​തെ നി​യ​മം ലം​ഘി​ച്ച ഇ​യാ​ൾ​ക്കെ​തി​രെ എ​ടു​ത്ത ന​ട​പ​ടി മ​റ്റ് ഡ്രൈ​വ​ർ​മാ​ർ​ക്കു​ള്ള ക​ർ​ശ​ന മു​ന്ന​റി​യി​പ്പാ​യി​ട്ടാ​ണ് കാ​ണു​ന്ന​ത്.

Viral

യൂണിഫോമിന് മുന്നിലും കുലുക്കമില്ല; പോലീസിനെ വെല്ലുവിളിച്ച് യുവാക്കളുടെ മരണപ്പാച്ചിൽ

ഇ​ന്ത്യ​ൻ നി​ര​ത്തു​ക​ളി​ൽ അ​ർ​ദ്ധ​രാ​ത്രി​ക​ളി​ൽ അ​ര​ങ്ങേ​റു​ന്ന നി​യ​മ​ലം​ഘ​ന​ങ്ങ​ളും സാ​ഹ​സി​ക പ്ര​ക​ട​ന​ങ്ങ​ളും പൊ​തു​ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യ്ക്ക് വ​ലി​യ ഭീ​ഷ​ണി​യാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

ഇ​തി​ന്‍റെ ഒ​ടു​വി​ല​ത്തെ ഉ​ദാ​ഹ​ര​ണ​മാ​ണ് ക​ർ​ണാ​ട​ക​യി​ലെ മൈ​സൂ​രു​വി​ൽ നി​ന്ന് പു​റ​ത്തു​വ​ന്ന ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ. പോ​ലീ​സി​നെ പോ​ലും വെ​ല്ലു​വി​ളി​ച്ചു​കൊ​ണ്ട് പൊ​തു​നി​ര​ത്തി​ൽ യു​വാ​ക്ക​ൾ ന​ട​ത്തി​യ ബൈ​ക്ക് അ​ഭ്യാ​സ​ങ്ങ​ൾ ഇ​പ്പോ​ൾ ഭ​ര​ണ​കൂ​ട​ത്തി​നും നി​യ​മ​പാ​ല​ക​ർ​ക്കും വ​ലി​യ ത​ല​വേ​ദ​ന​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

മൈ​സൂ​രു​വി​ലെ തി​ര​ക്കേ​റി​യ റോ​ഡി​ലൂ​ടെ സ്കൂ​ട്ട​റി​ന്‍റെ മു​ൻ​ച​ക്രം ഉ​യ​ർ​ത്തി അ​തീ​വ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ 'വീ​ലി' ചെ​യ്താ​ണ് യു​വാ​ക്ക​ൾ പാ​ഞ്ഞ​ത്. സാ​ധാ​ര​ണ​യാ​യി പോ​ലീ​സ് പ​രി​ശോ​ധ​ന​യോ വാ​ഹ​ന​ങ്ങ​ളോ ക​ണ്ടാ​ൽ ഇ​ത്ത​രം നി​യ​മ​ലം​ഘ​ക​ർ വേ​ഗ​ത കു​റ​യ്ക്കു​ക​യോ ഒ​ഴി​ഞ്ഞു​മാ​റു​ക​യോ ചെ​യ്യാ​റു​ണ്ട്.

എ​ന്നാ​ൽ ഇ​വി​ടെ ന​ട​ന്ന​ത് തി​ക​ച്ചും വി​പ​രീ​ത​മാ​യ കാ​ര്യ​മാ​ണ്. ഈ ​സാ​ഹ​സി​ക പ്ര​ക​ട​നം ന​ട​ക്കു​മ്പോ​ൾ ത​ന്നെ തൊ​ട്ട​ടു​ത്ത് പോ​ലീ​സ് പ​ട്രോ​ളിം​ഗ് സം​ഘ​ത്തി​ന്‍റെ വാ​ഹ​ന​മു​ണ്ടാ​യി​രു​ന്നു.

പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യം അ​റി​യി​ക്കു​ന്ന ലൈ​റ്റു​ക​ൾ ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണെ​ങ്കി​ലും, അ​തൊ​ന്നും ത​ങ്ങ​ളെ ബാ​ധി​ക്കു​ന്ന കാ​ര്യ​മ​ല്ലെ​ന്ന മ​ട്ടി​ലാ​യി​രു​ന്നു യു​വാ​ക്ക​ളു​ടെ പെ​രു​മാ​റ്റം.

പോ​ലീ​സ് വാ​നി​നെ നി​സാ​ര​മാ​യി മ​റി​ക​ട​ന്ന ഇ​വ​ർ, തൊ​ട്ടു​പി​ന്നാ​ലെ യൂ​ണി​ഫോ​മി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ സ​ഞ്ച​രി​ച്ച ബൈ​ക്കി​നെ​യും ഇ​തേ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ ത​ന്നെ മ​റി​ക​ട​ന്നു​പോ​യി.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഈ ​വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ വീ​ഴ്ച​യെ​ക്കു​റി​ച്ച് വ​ലി​യ വി​മ​ർ​ശ​ന​ങ്ങ​ളാ​ണ് ഉ​യ​രു​ന്ന​ത്.

നി​യ​മ​പാ​ല​ക​രു​ടെ ക​ൺ​മു​ന്നി​ൽ വ​ച്ച് ഇ​ത്ര​യും വ​ലി​യ ലം​ഘ​നം ന​ട​ന്നി​ട്ടും അ​പ്പോ​ൾ ത​ന്നെ അ​വ​രെ ത​ട​യാ​ൻ ക​ഴി​യാ​തി​രു​ന്ന​ത് പോ​ലീ​സി​ന്‍റെ പ​രാ​ജ​യ​മാ​ണെ​ന്ന് പ​ല​രും ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

യു​വാ​ക്ക​ൾ​ക്ക് പോ​ലീ​സി​നെ ഭ​യ​മി​ല്ലാ​ത്ത അ​വ​സ്ഥ വ​ന്നാ​ൽ അ​ത് വ​ലി​യ സാ​മൂ​ഹി​ക പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ഉ​ണ്ടാ​ക്കു​മെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ പ്ര​തി​ക​ര​ണ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

കു​റ്റ​വാ​ളി​ക​ളെ ക​ണ്ടെ​ത്തി ത​ട​വു​ശി​ക്ഷ ന​ൽ​ക​ണ​മെ​ന്നും അ​വ​രു​ടെ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് എ​ന്നെ​ന്നേ​ക്കു​മാ​യി റ​ദ്ദാ​ക്ക​ണ​മെ​ന്നു​മാ​ണ് ഭൂ​രി​ഭാ​ഗം ആ​ളു​ക​ളു​ടെ​യും ആ​വ​ശ്യം.

സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ മൈ​സൂ​രു പോ​ലീ​സ് ഈ ​വി​ഷ​യ​ത്തി​ൽ ക​ർ​ശ​ന ന​ട​പ​ടി​ക്ക് ഒ​രു​ങ്ങു​ക​യാ​ണ്. ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു കു​റ്റ​വാ​ളി​ക​ളെ തി​രി​ച്ച​റി​യാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു.

പോ​ലീ​സ് സ്വ​മേ​ധ​യാ കേ​സെ​ടു​ക്കാ​നാ​ണ് നി​ല​വി​ൽ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ത്ത​രം പ്ര​വ​ണ​ത​ക​ൾ വ​ച്ചു​പൊ​റു​പ്പി​ക്കി​ല്ലെ​ന്നും രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗ് കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Viral

സ്റ്റിയറിംഗിൽ തളർന്നുറങ്ങി ഡ്രൈവർ; തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം

ജോ​ലി​ത്തി​ര​ക്കും വി​ശ്ര​മ​മി​ല്ലാ​ത്ത ഷെ​ഡ്യൂ​ളു​ക​ളും മ​നു​ഷ്യ​ജീ​വി​ത​ത്തെ എ​ത്ര​ത്തോ​ളം അ​പ​ക​ട​ക​ര​മാ​യ അ​വ​സ്ഥ​യി​ലെ​ത്തി​ക്കാം എ​ന്ന​തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന ഉ​ദാ​ഹ​ര​ണ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് ച​ണ്ഡീ​ഗ​ഡ്-​മ​ണാ​ലി ഹൈ​വേ​യി​ൽ നി​ന്നു​ള്ള പു​തി​യ ദൃ​ശ്യ​ങ്ങ​ൾ.

അ​തി​വേ​ഗ​ത്തി​ൽ പാ​ത​യി​ലൂ​ടെ കു​തി​ക്കു​ന്ന വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​ർ സ്റ്റി​യ​റിം​ഗി​ലി​രു​ന്ന് ഉ​റ​ങ്ങി​പ്പോ​യ ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ ഇ​ന്‍റ​ർ​നെ​റ്റി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന​ത്.

ഏ​ക​ദേ​ശം 80 മു​ത​ൽ 100 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ൽ വാ​ഹ​നം മു​ന്നോ​ട്ട് നീ​ങ്ങു​മ്പോ​ഴും ഡ്രൈ​വ​ർ പൂ​ർ​ണ​മാ​യും ബോ​ധ​ര​ഹി​ത​നാ​യി ഉ​റ​ക്ക​ത്തി​ലാ​യി​രു​ന്നു എ​ന്ന​ത് കാ​ഴ്ച​ക്കാ​രി​ൽ ഭീ​തി​യു​ണ​ർ​ത്തു​ന്നു.

ഈ ​അ​പ​ക​ട​സാ​ഹ​ച​ര്യം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട മ​റ്റ് യാ​ത്ര​ക്കാ​രു​ടെ ഇ​ട​പെ​ട​ലാ​ണ് വ​ലി​യൊ​രു ദു​ര​ന്തം ഒ​ഴി​വാ​ക്കി​യ​ത്. വാ​ഹ​ന​ത്തി​ന് പി​ന്നാ​ലെ വ​ന്ന​വ​ർ നി​ര​ന്ത​ര​മാ​യി ഹോ​ൺ മു​ഴ​ക്കി​യും ഒ​ച്ച​വെ​ച്ചും ഡ്രൈ​വ​റെ ഉ​ണ​ർ​ത്താ​ൻ ശ്ര​മി​ക്കു​ന്ന​ത് വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ണ്.

ഡ്രൈ​വ​ർ ഉ​റ​ക്ക​ത്തി​ലാ​ണെ​ന്ന് ഉ​റ​ക്കെ വി​ളി​ച്ചു​പ​റ​യു​ന്ന ട്ര​ക്ക് ഡ്രൈ​വ​റു​ടെ ശ​ബ്ദ​വും ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്. ഏ​റെ നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ ശ​ബ്ദം കേ​ട്ട് ഡ്രൈ​വ​ർ ഉ​ണ​രു​ക​യും വാ​ഹ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണം തി​രി​ച്ചു​പി​ടി​ക്കു​ക​യും ചെ​യ്ത​തോ​ടെ വ​ലി​യ ദു​ര​ന്ത​മാ​ണ് ഒ​ഴി​വാ​യ​ത്.

ഈ ​സം​ഭ​വം പു​റ​ത്തു​വ​ന്ന​തോ​ടെ ടാ​ക്സി-​ട്ര​ക്ക് ഡ്രൈ​വ​ർ​മാ​രു​ടെ ദു​രി​ത​പൂ​ർ​ണ​മാ​യ തൊ​ഴി​ൽ സാ​ഹ​ച​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് വ​ലി​യ തോ​തി​ലു​ള്ള പ്ര​തി​ഷേ​ധ​ങ്ങ​ളും ച​ർ​ച്ച​ക​ളും ഉ​യ​രു​ന്നു​ണ്ട്.

ഡ്രൈ​വ​ർ​മാ​രു​ടെ ശാ​രീ​രി​ക ത​ള​ർ​ച്ച കേ​വ​ലം ഒ​രു വ്യ​ക്തി​പ​ര​മാ​യ പ്ര​ശ്ന​മ​ല്ലെ​ന്നും മ​റി​ച്ച് നി​ല​വി​ലു​ള്ള സം​വി​ധാ​ന​ത്തി​ന്‍റെ പ​രാ​ജ​യ​മാ​ണെ​ന്നും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ല​രും ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

അ​ധി​ക​സ​മ​യം ജോ​ലി ചെ​യ്യേ​ണ്ടി വ​രു​ന്ന​തും ട്രി​പ്പു​ക​ളു​ടെ എ​ണ്ണം കൂ​ടു​ന്ന​തി​ന​നു​സ​രി​ച്ച് മാ​ത്രം വ​രു​മാ​നം ല​ഭി​ക്കു​ന്ന രീ​തി​യും ഡ്രൈ​വ​ർ​മാ​രെ വി​ശ്ര​മ​മി​ല്ലാ​തെ വ​ണ്ടി​യോ​ടി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​ക്കു​ക​യാ​ണ്.

ഇ​ത്ത​രം സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​ൻ സ​ർ​ക്കാ​ർ ത​ല​ത്തി​ൽ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലു​ക​ൾ ആ​വ​ശ്യ​മാ​ണെ​ന്നും ഡ്രൈ​വ​ർ​മാ​രു​ടെ ക്ഷേ​മ​വും റോ​ഡ് സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കാ​ൻ ക​ർ​ശ​ന​മാ​യ നി​യ​മ​ങ്ങ​ൾ വേ​ണ​മെ​ന്നു​മു​ള്ള ആ​വ​ശ്യ​ങ്ങ​ൾ ശ​ക്ത​മാ​കു​ക​യാ​ണ്.

National

ഈസ്റ്റേൺ എക്സ്പ്രസ് ഹൈവേയിൽ വാഹനാപകടം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

മും​ബൈ: മഹാരാഷ്ട്രയിലെ മുംബൈയിൽ ഈ​സ്റ്റേ​ൺ എ​ക്സ്പ്ര​സ് ഹൈ​വേ​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന 21-കാ​ര​ൻ മ​രി​ച്ചു. ചെ​മ്പൂ​ർ ആ​സാ​ദ് ഗ​ല്ലി സ്വ​ദേ​ശി​യാ​യ യ​ഷ് ച​ന്ദ്ര​കാ​ന്ത് ച​വാ​നാ​ണ് കെ​ഇ​എം ആ​ശു​പ​ത്രി​യി​ൽവ​ച്ച് മ​ര​ണ​പ്പെ​ട്ട​ത്.

ക​ഴി​ഞ്ഞ ഡി​സം​ബ​ർ 27-ന് ​പു​ല​ർ​ച്ചെ കാ​ഞ്ചൂ​ർ​മാ​ർ​ഗ് ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ന​വി മും​ബൈ​യി​ലെ ഐ​രോ​ളി​യി​ൽ ജ​ന്മ​ദി​നാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം മോ​ട്ടോ​ർ സൈ​ക്കി​ളി​ൽ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു യ​ഷ്.

അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി​യ അ​ജ്ഞാ​ത വാ​ഹ​നം യ​ഷി​ന്‍റെ ബൈ​ക്കി​ൽ ഇ​ടി​ക്കു​ക​യും നി​ർ​ത്താ​തെ പോ​കു​ക​യു​മാ​യി​രു​ന്നു.

അ​പ​ക​ട​വി​വ​രം അ​റി​ഞ്ഞ ഉ​ട​ൻ ത​ന്നെ ബ​ന്ധു​ക്ക​ൾ യ​ഷി​നെ രാ​ജ​വാ​ഡി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും അ​വി​ടെ ന്യൂ​റോ സ​ർ​ജ​ന്‍റെ സേ​വ​നം ല​ഭ്യ​മ​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്ന് വി​ദ​ഗ്‌ധ ചി​കി​ത്സ​യ്ക്കാ​യി കെ​ഇ​എം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ തു​ട​രു​ന്ന​തി​നി​ടെയാണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ വി​ക്രോ​ളി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത​യി​ലെ​യും മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ​ത്തി​ലെ​യും പ്ര​സ​ക്ത​മാ​യ വ​കു​പ്പു​ക​ൾ പ്ര​കാ​രം അ​ജ്ഞാ​ത വാ​ഹ​ന ഡ്രൈ​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

അ​പ​ക​ട​മു​ണ്ടാ​ക്കി​യ വാ​ഹ​നം ക​ണ്ടെ​ത്താ​നാ​യി പോ​ലീ​സ് പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ച്ചു​വ​രി​ക​യാ​ണ്.

Viral

ഹൈദരാബാദ് എക്സ്പ്രസ് വേയിൽ മരണക്കളി; ചീറിപ്പായുന്ന കാറിൽ നിന്ന് പടക്കം പൊട്ടിച്ച് യുവാക്കൾ

ഹൈ​ദ​രാ​ബാ​ദി​ലെ തി​ര​ക്കേ​റി​യ പി.​വി. ന​ര​സിം​ഹ​റാ​വു എ​ക്സ്പ്ര​സ് വേ​യി​ൽ യാ​ത്ര​ക്കാ​രു​ടെ ജീ​വ​ൻ പ​ണ​യ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് യു​വാ​ക്ക​ൾ ന​ട​ത്തി​യ അ​പ​ക​ട​ക​ര​മാ​യ പ്ര​ക​ട​നം വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ന് വ​ഴി​വെ​ച്ചി​രി​ക്കു​ക​യാ​ണ്.

അ​മി​ത​വേ​ഗ​ത​യി​ൽ പാ​യു​ന്ന കാ​റി​ൽ ഇ​രു​ന്ന് തു​ട​ർ​ച്ച​യാ​യി പ​ട​ക്ക​ങ്ങ​ൾ പൊ​ട്ടി​ച്ച​താ​ണ് മ​റ്റു യാ​ത്ര​ക്കാ​രെ പ​രി​ഭ്രാ​ന്തി​യി​ലാ​ക്കി​യ​ത്. ടി​ജി 11 എ 9177 ​എ​ന്ന ര​ജി​സ്ട്രേ​ഷ​ൻ ന​മ്പ​റി​ലു​ള്ള കാ​റി​ലെ യാ​ത്ര​ക്കാ​ര​നാ​ണ് ജ​നാ​ല​യി​ലൂ​ടെ പു​റ​ത്തേ​ക്ക് പ​ട​ക്കം തൊ​ടു​ത്തു​വി​ട്ട​ത്.

ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ തൊ​ട്ടു​പി​ന്നാ​ലെ വ​ന്ന മ​റ്റൊ​രു വാ​ഹ​ന​ത്തി​ലെ യാ​ത്ര​ക്കാ​ര​ൻ ക്യാ​മ​റ​യി​ൽ പ​ക​ർ​ത്തി​യ​തോ​ടെ​യാ​ണ് സം​ഭ​വം പു​റം​ലോ​ക​മ​റി​ഞ്ഞ​ത്.

വേ​ഗ​ത​യേ​റി​യ വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കു​ന്ന എ​ക്സ്പ്ര​സ് വേ​യി​ൽ ഇ​ത്ത​രം പ്ര​വ​ർ​ത്തി​ക​ൾ വ​ലി​യ ദു​ര​ന്ത​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. പ​ട​ക്ക​ത്തി​ൽ നി​ന്നു​ള്ള തീ​പ്പൊ​രി​ക​ൾ വാ​യു​വി​ൽ ചി​ത​റു​ന്ന​തും വാ​ഹ​ന​ങ്ങ​ൾ​ക്കി​ട​യി​ലേ​ക്ക് വീ​ഴു​ന്ന​തും വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​യി കാ​ണാം.

വി​നോ​ദ​ത്തി​ന് വേ​ണ്ടി പൊ​തു​ജ​ന സു​ര​ക്ഷ​യെ വെ​ല്ലു​വി​ളി​ക്കു​ന്ന ഇ​ത്ത​രം പ്ര​വ​ണ​ത​ക​ൾ​ക്കെ​തി​രെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ രോ​ഷ​മാ​ണ് ഉ​യ​രു​ന്ന​ത്.

ഉ​ത്ത​ര​വാ​ദി​ത്ത​മി​ല്ലാ​ത്ത ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ ചെ​യ്യു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി പേ​ർ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

വീ​ഡി​യോ വൈ​റ​ലാ​യി​ട്ടും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​ട​ന​ടി ന​ട​പ​ടി​ക​ളൊ​ന്നും ഉ​ണ്ടാ​കാ​ത്ത​ത് ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ അ​തൃ​പ്തി ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ട്.

തി​ര​ക്കേ​റി​യ ഹൈ​വേ​ക​ളി​ൽ ഇ​ത്ത​രം അ​ഭ്യാ​സ​ങ്ങ​ൾ കാ​ണി​ക്കു​ന്ന​ത് ക്രി​മി​ന​ൽ കു​റ്റ​മാ​യി ക​ണ​ക്കാ​ക്ക​ണ​മെ​ന്നും ട്രാ​ഫി​ക് പോ​ലീ​സി​ന്‍റെ ശ​ക്ത​മാ​യ നി​രീ​ക്ഷ​ണം ഇ​ത്ത​രം സ്ഥ​ല​ങ്ങ​ളി​ൽ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നു​മു​ള്ള ആ​വ​ശ്യ​വും ഉ​യ​രു​ന്നു​ണ്ട്.

National

ചി​ത്ര​ദു​ർ​ഗ​യി​ൽ ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് തീ​പി​ടി​ച്ചു; 17 പേ​ർ മ​രി​ച്ച​താ​യി റി​പ്പോ​ർ​ട്ട്

ബെം​ഗളൂരു: ക​ർ​ണാ​ട​ക​യി​ലെ ചി​ത്ര​ദു​ർ​ഗ​യി​ൽ സ്ലീ​പ്പ​ർ ബ​സും ക​ണ്ടെ​യ്ന​ർ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ ഭീ​ക​ര​മാ​യ അ​പ​ക​ട​ത്തി​ൽ 17 പേ​ർ മ​രി​ച്ച​താ​യി സം​ശ​യി​ക്കു​ന്നു.

വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ട് മ​ണി​യോ​ടെ ഹി​രി​യൂ​രി​ന് സ​മീ​പം ദേ​ശീ​യ​പാ​ത 48ലാ​ണ് നാ​ടി​നെ ന​ടു​ക്കി​യ ഈ ​ദു​ര​ന്ത​മു​ണ്ടാ​യ​ത്. ബെം​ഗ​ളൂ​രു​വി​ൽ നി​ന്ന് ഗോ​ക​ർ​ണ​ത്തേ​ക്ക് 29 യാ​ത്ര​ക്കാ​രു​മാ​യി പോ​വു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

നി​യ​ന്ത്ര​ണം വി​ട്ട ക​ണ്ടെ​യ്ന​ർ ലോ​റി സെ​ൻ​ട്ര​ൽ ഡി​വൈ​ഡ​ർ മ​റി​ക​ട​ന്ന് എ​തി​ർ​ദി​ശ​യി​ൽ വ​രി​ക​യാ​യി​രു​ന്ന ബ​സി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ബ​സി​ന് ഉ​ട​ൻ ത​ന്നെ തീ​പി​ടി​ക്കു​ക​യും നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ വാ​ഹ​നം പൂ​ർ​ണ​മാ​യും അ​ഗ്നി​ക്കി​ര​യാ​വു​ക​യും ചെ​യ്തു. ബ​സി​നു​ള്ളി​ൽ കു​ടു​ങ്ങി​പ്പോ​യ യാ​ത്ര​ക്കാ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

എ​ന്നാ​ൽ തീ ​പ​ട​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഏ​ഴു യാ​ത്ര​ക്കാ​ർ അ​ത്ഭു​ത​ക​ര​മാ​യി പു​റ​ത്തേ​ക്ക് ചാ​ടി ര​ക്ഷ​പ്പെ​ട്ടു. ഇ​വ​ർ​ക്ക് ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്ന് സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ലോ​റി ഡ്രൈ​വ​റു​ടെ അ​ശ്ര​ദ്ധ​യാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. കൂ​ട്ടി​യി​ടി​യെ​ത്തു​ട​ർ​ന്നു​ണ്ടാ​യ വ​ൻ തീ​പി​ടു​ത്ത​മാ​ണ് മ​ര​ണ​സം​ഖ്യ ഉ​യ​രാ​ൻ കാ​ര​ണ​മാ​യ​ത്.

സ്ലീ​പ്പ​ർ കോ​ച്ചി​നു​ള്ളി​ൽ പ​ല​രും ഉ​റ​ങ്ങി​ക്കി​ട​ക്കു​ന്ന സ​മ​യ​ത്താ​യി​രു​ന്നു ദു​ര​ന്തം. ചി​ത്ര​ദു​ർ​ഗ പോ​ലീ​സ് സൂ​പ്ര​ണ്ട് ര​ഞ്ജി​ത്ത് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ച്ചു.

നി​ല​വി​ൽ ഹി​രി​യൂ​ർ റൂ​റ​ൽ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. മൃ​ത​ദേ​ഹ​ങ്ങ​ൾ പു​റ​ത്തെ​ടു​ത്ത് പ​രി​ശോ​ധ​ന​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷ​മേ ഔ​ദ്യോ​ഗി​ക​മാ​യ മ​ര​ണ​സം​ഖ്യ സ്ഥി​രീ​ക​രി​ക്കാ​ൻ സാ​ധി​ക്കൂ എ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Viral

വ്യൂസ് കൂടാൻ എന്തും ചെയ്യുമോ?: വൈറലാകാൻ സ്വന്തം ജീവൻ പണയപ്പെടുത്തി ഒരു കൂട്ടം യുവാക്കൾ

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ താ​ൽ​ക്കാ​ലി​ക പ്ര​ശ​സ്തി നേ​ടാ​നാ​യി സ്വ​ന്തം ജീ​വ​ൻ പ​ണ​യ​പ്പെ​ടു​ത്തു​ന്ന യു​വാ​ക്ക​ളു​ടെ അ​പ​ക​ട​ക​ര​മാ​യ പ്ര​വ​ണ​ത വീ​ണ്ടും ച​ർ​ച്ച​യാ​വു​ക​യാ​ണ്.

ഒ​രു ദേ​ശീ​യ​പാ​ത​യി​ൽ അ​തി​വേ​ഗ​ത്തി​ൽ പാ​യു​ന്ന ട്ര​ക്കി​ന് തൊ​ട്ടു​പി​ന്നാ​ലെ ഹെ​ൽ​മെ​റ്റ് പോ​ലും ധ​രി​ക്കാ​തെ ബൈ​ക്ക് അ​ഭ്യാ​സ​ങ്ങ​ൾ ന​ട​ത്തു​ന്ന സം​ഘ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ വ​ലി​യ ജ​ന​രോ​ഷ​ത്തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

മ​റ്റു വാ​ഹ​ന​ങ്ങ​ൾ​ക്കും യാ​ത്ര​ക്കാ​ർ​ക്കും ഭീ​ഷ​ണി​യാ​കു​ന്ന വി​ധ​ത്തി​ൽ വാ​ഹ​നം വെ​ട്ടി​ച്ചും ട്ര​ക്കി​നോ​ട് ചേ​ർ​ന്ന് ഓ​ടി​ച്ചും ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച ഇ​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് സൈ​ബ​ർ ലോ​കം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

ട്ര​ക്ക് യാ​ത്ര​ക്കാ​ർ ഇ​വ​രോ​ട് വാ​ഹ​നം മാ​റ്റി ഓ​ടി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും അ​ത് ഗൗ​നി​ക്കാ​തെ സ്റ്റ​ണ്ടു​ക​ൾ തു​ട​രു​ന്ന​ത് വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ണ്.

ഇ​ത്ത​രം വി​വേ​ക​ശൂ​ന്യ​മാ​യ പ്ര​വ​ർ​ത്തി​ക​ൾ സ്വ​ന്തം ജീ​വ​ൻ മാ​ത്ര​മ​ല്ല, നി​ര​പ​രാ​ധി​ക​ളാ​യ മ​റ്റു യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ​യെ​ക്കൂ​ടി അ​പ​ക​ട​ത്തി​ലാ​ക്കു​ന്നു​വെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

വെ​റും ലൈ​ക്കു​ക​ൾ​ക്കും വ്യൂ​സി​നും വേ​ണ്ടി നി​യ​മം ക​യ്യി​ലെ​ടു​ക്കു​ന്ന​വ​ർ​ക്കെ​തി​രെ അ​ധി​കൃ​ത​ർ മാ​തൃ​കാ​പ​ര​മാ​യ ശി​ക്ഷ ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​ണ്.

Viral

റെ​യി​ൽ​വേ ട്രാ​ക്കി​ലും 'ഓ​ഫ് റോ​ഡിം​ഗ്'; 65-കാ​ര​ന്‍റെ അ​ഭ്യാ​സ​പ്ര​ക​ട​നം പാ​ളി, ഒ​ടു​വി​ൽ പോ​ലീ​സ് പി​ടി​യി​ൽ

നാ​ഗാ​ലാ​ൻ​ഡി​ലെ ദി​മാ​പൂ​രി​ൽ മ​ഹി​ന്ദ്ര ഥാ​ർ റെ​യി​ൽ​വേ ട്രാ​ക്കി​ലേ​ക്ക് ഓ​ടി​ച്ചു ക​യ​റ്റി റെ​യി​ൽ​വേ ഗ​താ​ഗ​ത​വും സു​ര​ക്ഷ​യും അ​വ​താ​ള​ത്തി​ലാ​ക്കി​യ അ​റു​പ​ത്തി​യ​ഞ്ചു​കാ​ര​ൻ പോ​ലീ​സ് പി​ടി​യി​ലാ​യി.

ദി​മാ​പൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​മു​ള്ള ബ​ർ​മ ക്യാ​മ്പ് ഫ്ലൈ​ഓ​വ​റി​ന് താ​ഴെ ഒ​ന്നാം ന​മ്പ​ർ ട്രാ​ക്കി​ലാ​ണ് നാ​ട​കീ​യ​മാ​യ സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. സി​ഗ്ന​ൽ അം​ഗാ​മി സ്വ​ദേ​ശി​യാ​യ തെ​പ്പു​നീ​തു​വോ എ​ന്ന​യാ​ളാ​ണ് അ​ശ്ര​ദ്ധ​മാ​യി വാ​ഹ​നം ഓ​ടി​ച്ച് റെ​യി​ൽ​വേ ട്രാ​ക്കി​ൽ കു​ടു​ങ്ങി​യ​ത്.

രാ​ത്രി 11:35 ഓ​ടെ ട്രാ​ക്കി​ൽ കു​ടു​ങ്ങി​യ വാ​ഹ​നം ക​ണ്ട് പ​രി​ഭ്രാ​ന്ത​രാ​യ ദൃ​ക്‌​സാ​ക്ഷി​ക​ൾ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് റെ​യി​ൽ​വേ സു​ര​ക്ഷാ സേ​ന​യും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യാ​ണ് കാ​ർ നീ​ക്കം ചെ​യ്ത​ത്.

ഭാ​ഗ്യ​വ​ശാ​ൽ ഈ ​സ​മ​യ​ത്ത് ട്രെ​യി​നു​ക​ൾ വ​രാ​തി​രു​ന്ന​തും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലും വ​ലി​യൊ​രു ദു​ര​ന്തം ഒ​ഴി​വാ​ക്കി. റെ​യി​ൽ​വേ നി​യ​മ​ത്തി​ലെ 153, 147 വ​കു​പ്പു​ക​ൾ പ്ര​കാ​രം ഇ​യാ​ൾ​ക്കെ​തി​രെ കേ​സെ​ടു​ക്കു​ക​യും അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

മ​ദ്യ​ല​ഹ​രി​യി​ലാ​ണോ ഇ​യാ​ൾ വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന​ത് എ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ പോ​ലീ​സ് ഗൗ​ര​വ​മാ​യി അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണ്. ഈ ​സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ മ​ഹി​ന്ദ്ര ഥാ​ർ ഡ്രൈ​വ​ർ​മാ​രു​ടെ ഡ്രൈ​വിം​ഗ് ശൈ​ലി​യെ ചൊ​ല്ലി വ​ലി​യ ച​ർ​ച്ച​ക​ളാ​ണ് ന​ട​ക്കു​ന്ന​ത്.

വ​ട​ക്കേ ഇ​ന്ത്യ​യി​ലെ ചി​ല ഡ്രൈ​വ​ർ​മാ​രു​ടെ മോ​ശം പെ​രു​മാ​റ്റം ഇ​പ്പോ​ൾ മ​റ്റ് ഭാ​ഗ​ങ്ങ​ളി​ലേ​ക്കും വ്യാ​പി​ക്കു​ക​യാ​ണോ എ​ന്ന ത​ര​ത്തി​ലു​ള്ള വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​ർ​ന്നു ക​ഴി​ഞ്ഞു.

മ​ഹി​ന്ദ്ര വാ​ഹ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്കി​ട​യി​ൽ ഇ​ത്ത​രം സാ​ഹ​സി​ക പ്ര​വ​ണ​ത​ക​ൾ കൂ​ടു​ന്നു​ണ്ടോ എ​ന്ന് ആ​ന​ന്ദ് മ​ഹി​ന്ദ്ര​യെ ടാ​ഗ് ചെ​യ്തു​കൊ​ണ്ട് പ​ല​രും എ​ക്സ് പ്ലാ​റ്റ്‌​ഫോ​മി​ൽ ചോ​ദി​ക്കു​ന്നു​ണ്ട്.

Latest News

Corehub Up