x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ണ്ണ​ട​ച്ചു തു​റ​ക്കും മു​ൻ​പ് കാ​ള​യു​ടെ പാ​ച്ചി​ൽ: ഋ​ഷി​കേ​ശി​ൽ സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി​ക്ക് ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ!


Published: September 13, 2026 10:32 AM IST | Updated: September 13, 2026 10:32 AM IST

ഋ​ഷി​കേ​ശി​ൽ വ​ഴി​യോ​ര​ത്ത് കാ​ള​ക​ൾ ത​മ്മി​ൽ കൊ​മ്പു​കോ​ർ​ത്ത​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.

റോ​ഡ​രി​കി​ൽ കൊ​മ്പു​കോ​ർ​ത്ത കാ​ള​ക​ളി​ൽ ഒ​ന്നി​നെ തു​ര​ത്താ​ൻ വ​ഴി​യാ​ത്ര​ക്കാ​ര​ൻ ശ്ര​മി​ച്ച​തോ​ടെ പ്ര​കോ​പി​ത​രാ​യ കാ​ള​ക​ൾ പെ​ട്ടെ​ന്ന് നി​ര​ത്തി​ലേ​ക്ക് പാ​ഞ്ഞു ക​യ​റു​ക​യാ​യി​രു​ന്നു.

ഈ ​സ​മ​യം ഇ​തു​വ​ഴി സ്കൂ​ട്ട​റി​ൽ വ​രി​ക​യാ​യി​രു​ന്ന യു​വ​തി​യു​ടെ വാ​ഹ​ന​ത്തി​ലേ​ക്ക് ഒ​രു കാ​ള അ​തി​വേ​ഗം ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ബാ​ല​ൻ​സ് തെ​റ്റി​യ സ്കൂ​ട്ട​ർ സ​മീ​പ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന ടാ​ക്സി കാ​റി​ലേ​ക്ക് ചെ​ന്നി​ടി​ച്ച് മ​റി​യു​ക​യാ​യി​രു​ന്നു.

സെ​ക്ക​ൻ​ഡു​ക​ൾ​ക്കു​ള്ളി​ൽ ന​ട​ന്ന സം​ഭ​വ​മാ​യ​തി​നാ​ൽ യു​വ​തി​ക്ക് വാ​ഹ​നം വെ​ട്ടി​മാ​റ്റാ​നോ ഒ​ഴി​ഞ്ഞു​മാ​റാ​നോ സാ​ധി​ച്ചി​ല്ല. ഇ​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ നി​ല​വി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ൻ​തോ​തി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്.

അ​മി​ത​വേ​ഗ​ത​യോ അ​ശ്ര​ദ്ധ​യോ മാ​ത്ര​മ​ല്ല, ഇ​ത്ത​രം അ​പ്ര​തീ​ക്ഷി​ത ത​ട​സ​ങ്ങ​ളും നി​ര​ത്തി​ൽ വ​ലി​യ അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​ക്കാ​മെ​ന്ന​തി​ന്‍റെ മു​ന്ന​റി​യി​പ്പാ​ണ് ഈ ​സം​ഭ​വ​മെ​ന്ന് നെ​റ്റി​സ​ൺ​സ് ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

ഒ​പ്പം, ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്രി​ക​ർ കൃ​ത്യ​മാ​യി ഹെ​ൽ​മെ​റ്റ് ധ​രി​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും കേ​ന്ദ്ര ഗ​താ​ഗ​ത മ​ന്ത്രാ​ല​യം ന​ൽ​കു​ന്ന സു​ര​ക്ഷാ നി​ർ​ദ്ദേ​ശ​ങ്ങ​ളെ​ക്കു​റി​ച്ചും വീ​ണ്ടും വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് ഈ ​സം​ഭ​വം വ​ഴി​തു​റ​ന്നി​രി​ക്കു​ക​യാ​ണ്.

Tags : RishikeshAccident ViralVideo RoadSafety ScooterAccident StrayCattleHazard

Recent News

Corehub Up