x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ഞ്ചാ​ബി​ൽ വൈ​ദ്യു​തി പ്ര​തി​സ​ന്ധി രൂക്ഷം; പ​ത്തു മ​ണി​ക്കൂ​ർ നി​യ​ന്ത്ര​ണം

സ്വ​​​​ന്തം ലേ​​​​ഖ​​​​ക​​​​ൻ
Published: September 15, 2026 03:19 AM IST | Updated: September 15, 2026 03:19 AM IST

പ്രതീകാത്മക ചിത്രം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: പ​​​​ഞ്ചാ​​​​ബി​​​​ൽ ഗു​​​​രു​​​​ത​​​​ര വൈ​​​​ദ്യു​​​​തി പ്ര​​​​തി​​​​സ​​​​ന്ധി. ഉ​​​​യ​​​​ർ​​​​ന്ന താ​​​​പ​​​​നി​​​​ല​​​​യ്ക്കും മ​​​​ഴ​​​​ക്കു​​​​റ​​​​വി​​​​നു​​​​മി​​​​ട​​​​യി​​​​ൽ വൈ​​​​ദ്യു‌​​​​തി ആ​​​​വ​​​​ശ്യ​​​​ക​​​​ത ഉ​​​​യ​​​​ർ​​​​ന്ന​​​​തി​​​​നാ​​​​ലാ​​​​ണു പ്ര​​​​തി​​​​സ​​​​ന്ധി രൂ​​​​ക്ഷ​​​​മാ​​​​യ​​​​ത്.

ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം ഇ​​​​തേ​​​​സ​​​​മ​​​​യ​​​​ത്ത് 12,489 മെ​​​​ഗാ​​​​വാ​​​​ട്ട് വൈ​​​​ദ്യു​​​​തി ആ​​​​വ​​​​ശ്യ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നി​​​​ട​​​​ത്ത് ഇ​​​പ്പോ​​​ൾ സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ പീ​​​​ക്ക് ലോ​​​​ഡ് നി​​​​ല​​​​വി​​​​ൽ ഏ​​​​ക​​​​ദേ​​​​ശം 16,500 മെ​​​​ഗാ​​​​വാ​​​​ട്ടി​​​​ന​​​​ടു​​​​ത്താ​​​​ണ്.

പ്ര​​​​തി​​​​സ​​​​ന്ധി​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ലു​​​​ഥി​​​​യാ​​​​ന, ജ​​​​ല​​​​ന്ധ​​​​ർ, അ​​​​മൃ​​​​ത്‌​​​​സ​​​​ർ, മൊ​​​​ഹാ​​​​ലി എ​​​​ന്നി​​​​വ​​​​യു​​​​ൾ​​​​പ്പ​​​​ടെ​​​​യു​​​​ള്ള പ്ര​​​​ധാ​​​​ന വ്യാ​​​​വ​​​​സാ​​​​യി​​​​ക കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ൽ എ​​​​ട്ടു മു​​​​ത​​​​ൽ പ​​​​ത്തു മ​​​​ണി​​​​ക്കൂ​​​​ർ വ​​​​രെ വൈ​​​​ദ്യു​​​​തി നി​​​​യ​​​​ന്ത്ര​​​​ണ​​​​മു​​​​ണ്ട്. ഗ്രാ​​​​മീ​​​​ണ​​​​മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ മൂ​​​​ന്നു മു​​​​ത​​​​ൽ നാ​​​​ല് മ​​​​ണി​​​​ക്കൂ​​​​ർ വ​​​​രെ​​​​യും നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ളു​​​​ണ്ടെ​​​​ന്നാ​​​​ണ് റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ.

പ​​​​ഞ്ചാ​​​​ബി​​​​ലെ നി​​​​ല​​​​വി​​​​ലെ വൈ​​​​ദ്യു​​​​തി ആ​​​​വ​​​​ശ്യം 17,000 മെ​​​​ഗാ​​​​വാ​​​​ട്ടി​​​​ന​​​​ടു​​​​ത്താ​​​​ണെ​​​​ന്നും ഏ​​​​ക​​​​ദേ​​​​ശം 14,000 മെ​​​​ഗാ​​​​വാ​​​​ട്ട് മാ​​​​ത്രം വൈ​​​​ദ്യു​​​​തി ല​​​​ഭ്യ​​​​ത​​​​യു​​​​ള്ള​​​​തി​​​​നാ​​​​ൽ 3,000 മെ​​​​ഗാ​​​​വാ​​​​ട്ട് വൈ​​​​ദ്യു​​​​തി കു​​​​റ​​​​വാ​​​​ണെ​​​​ന്നും സ​​​​ർ​​​​ക്കാ​​​​ർ ചൂ​​​​ണ്ടി​​​​ക്കാ​​​​ണി​​​​ക്കു​​​​ന്നു.

1,360 മെ​​​​ഗാ​​​​വാ​​​​ട്ട് വ​​​​രെ വൈ​​​​ദ്യു​​​​തി ഉ​​​​ത്പാ​​​​ദി​​​​പ്പി​​​​ച്ചി​​​​രു​​​​ന്ന സം​​​​സ്ഥാ​​​​ന​​​​ത്തെ ര​​​​ണ്ട് സ്വ​​​​കാ​​​​ര്യ തെ​​​​ർ​​​​മ​​​​ൽ പ​​​​വ​​​​ർ പ​​​​ദ്ധ​​​​തി​​​​ക​​​​ൾ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ര​​​​ഹി​​​​ത​​​​മാ​​​​യ​​​​തും വൈ​​​​ദ്യു​​​​തി പ്ര​​​​തി​​​​സ​​​​ന്ധി​​​​യു​​​​ടെ ആ​​​​ഘാ​​​​തം കൂ​​​​ട്ടി.

ക​​​​ന​​​​ത്ത ചൂ​​​​ടി​​​​നി​​​​ട​​​​യി​​​​ലെ ഉ​​​​യ​​​​ർ​​​​ന്ന ആ​​​​വ​​​​ശ്യ​​​​ക​​​​ത​​​​യോ​​​​ടൊ​​​​പ്പം കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ പ​​​​ഞ്ചാ​​​​ബി​​​​നു ന​​​​ൽ​​​​കേ​​​​ണ്ട 1000 മെ​​​​ഗാ​​​​വാ​​​​ട്ട് ന​​​​ൽ​​​​കാ​​​​ത്ത​​​​തും വൈ​​​​ദ്യു​​​​തി ല​​​​ഭ്യ​​​​ത​​​​ക്കു​​​​റ​​​​വി​​​​നു​​​​ള്ള കാ​​​​ര​​​​ണ​​​​മാ​​​​യി സ​​​​ർ​​​​ക്കാ​​​​ർ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്നു.

Tags : PowerCrisis Punjab Restrictions Imposed Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up