x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​ശാ​ക്ല​ബ് തീ​പി​ടി​ത്തം : മൂ​ന്നു പ്ര​ധാ​ന പ്ര​തി​ക​ൾ കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി

വെബ്ഡെസ്ക്
Published: September 15, 2026 03:24 AM IST | Updated: September 15, 2026 03:24 AM IST

സൗ​​​​ര​​​​ഭ്, ഗൗ​​​​ര​​​​വ് , അ​​​​ജ​​​​യ് ഗു​​​​പ്ത

മാ​​​​പു​​​​സ (ഗോ​​​​വ): ഗോ​​​​വ​​​​യി​​​​ലെ ബി​​​​ർ​​​​ച്ച് ബൈ ​​​​റോ​​​​മി​​​​യോ ലെ​​​​യ്ൻ നി​​​​ശാ​​​​ക്ല​​​​ബ് തീ​​​​പി​​​​ടി​​​​ത്ത​​​​ക്കേ​​​​സി​​​​ലെ മൂ​​​​ന്ന് പ്ര​​​​ധാ​​​​ന പ്ര​​​​തി​​​​ക​​​​ൾ മാ​​​​പു​​​​സ അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ ജി​​​​ല്ലാ സെ​​​​ഷ​​​​ൻ​​​​സ് കോ​​​​ട​​​​തി​​​​യി​​​​ൽ കീ​​​​ഴ​​​​ട​​​​ങ്ങി.

നി​​​​ശാ​​​​ക്ല​​​​ബ് ഉ​​​​ട​​​​മ​​​​ക​​​​ളാ​​​​യ സൗ​​​​ര​​​​ഭ്, ഗൗ​​​​ര​​​​വ് ലു​​​​ത്ര സ​​​​ഹോ​​​​ദ​​​​ര​​​ന്മാ​​​രും ബി​​​​സി​​​​ന​​​​സ് പ​​​​ങ്കാ​​​​ളി അ​​​​ജ​​​​യ് ഗു​​​​പ്ത​​​​യു​​​​മാ​​​​ണ് കീ​​​​ഴ​​​​ട​​​​ങ്ങി​​​​യ​​​​ത്.

ജാ​​​​മ്യം റ​​​​ദ്ദാ​​​​ക്കി​​​​യ ബോം​​​​ബെ ഹൈ​​​​ക്കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വി​​​​നെ​​​​തി​​​​രാ​​​​യ പ്ര​​​​തി​​​​ക​​​​ളു​​​​ടെ ഹ​​​​ർ​​​​ജി ക​​​​ഴി​​​​ഞ്ഞ​​​​മാ​​​​സം 31ന് ​​​​സു​​​​പ്രീം​​​​കോ​​​​ട​​​​തി ത​​​​ള്ളു​​​​ക​​​​യും ര​​​​ണ്ടാ​​​​ഴ്ച​​​​യ്ക്ക​​​​കം കീ​​​​ഴ​​​​ട​​​​ങ്ങാ​​​​ൻ നി​​​​ർ​​​​ദേ​​​​ശി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു. ഇ​​​​തേ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് പ്ര​​​​തി​​​​ക​​​​ൾ കോ​​​​ട​​​​തി​​​​യി​​​​ൽ ഹാ​​​​ജ​​​​രാ​​​​യ​​​​ത്.

പ്ര​​​​തി​​​​ക​​​​ളെ കോ​​​​ട​​​​തി റി​​​​മാ​​​​ൻ​​​​ഡ് ചെ​​​​യ്തു. 2025 ഡി​​​​സം​​​​ബ​​​​ർ 6ന് ​​​​നോ​​​​ർ​​​​ത്ത് ഗോ​​​​വ​​​​യി​​​​ലെ അ​​​​ർ​​​​പോ​​​​റ​​​​യി​​​​ലു​​​​ണ്ടാ​​​​യ തീ​​​​പി​​​​ടി​​​​ത്ത​​​​ത്തി​​​​ൽ 25 പേ​​​​ർ മ​​​​രി​​​​ക്കു​​​​ക​​​​യും നി​​​​ര​​​​വ​​​​ധി പേ​​​​ർ​​​​ക്ക് പ​​​​രിക്കേ​​​​ൽ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു.

Tags : NightclubFire Accused Surrender Court Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up