പ്രതീകാത്മക ചിത്രം
ആലപ്പുഴ: ആലപ്പുഴ തണ്ണീർമുക്കം സ്വദേശി സന്തോഷിന്റെ കൊലപാതകത്തിൽ പ്രതി പൊലിസ് സ്റ്റേഷനിലെത്തി കീഴടങ്ങി. സന്തോഷിന്റെ സമീപവാസിയാണ് പ്രതി. ഇയാളുടെ സ്കൂൾ വിദ്യാർഥിനിയായ മകളെ ശല്യം ചെയ്തതിലുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
മകളെ സന്തോഷ് ശല്യം ചെയ്തെന്ന പരാതിയുമായി പ്രതി നേരത്തെ പൊലിസിനെ സമീപിച്ചിരുന്നു. പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് മകളെ ശല്യം ചെയ്തത് ചോദിക്കാനായി പ്രതി സന്തോഷിന്റെ വീട്ടിലെത്തിയത്.
തുടർന്നുണ്ടായ വാക്കുതർക്കത്തിനിടെ പ്രതി സന്തോഷിനെ മുളവടി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. സന്തോഷ് മരിച്ചത് അറിഞ്ഞ് ഒളിവിൽ പോയ പ്രതി കഴിഞ്ഞ ദിവസം ചേർത്തല പൊലിസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
Tags : Murder Thanneermukkom Surrender Crime Police Investigation CaseFile FIR