Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thanneermukkom

ത​ണ്ണീ​ർ​മു​ക്ക​ത്ത് മ​ധ്യ​വ​യ​സ്ക​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്തി​ൽ മ​ധ്യ​വ​യ​സ്ക​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. 14ാം വാ​ർ​ഡ് വെ​റു​ങ്ങി​ൽ​ച്ചു​വ​ട് പ​ടി​ഞ്ഞാ​റ് വേ​ലി​ക്ക​ക​ത്ത് വീ​ട്ടി​ൽ സ​ന്തോ​ഷ്(53) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് സം​ഭ​വം.

മൃ​ത​ദേ​ഹ​ത്തി​ന്‍റെ ത​ല​യി​ലും മു​ഖ​ത്തും മു​റി​വേ​റ്റ പാ​ടു​ക​ളു​ണ്ട്. വീ​ടി​ന്‍റെ വാ​തി​ൽ തു​റ​ന്ന നി​ല​യി​ലാ​യി​രു​ന്നു. മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ മു​റി​ക്ക് സ​മീ​പ​ത്ത് നി​ന്ന് മു​ള​ക്ക​ഷ്ണ​വും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. സ​ന്തോ​ഷി​ന്‍റെ ഭാ​ര്യ​യും മ​ക്ക​ളും മ​റ്റൊ​രു വീ​ട്ടി​ലാ​ണ് താ​മ​സം.

ക​ഴി​ഞ്ഞ ദി​വ​സം മു​ഹ​മ്മ പൊ​ലി​സി​ൽ സ​ന്തോ​ഷി​നെ​തി​രെ ഒ​രു പെ​ൺ​കു​ട്ടി പ​രാ​തി ന​ൽ​കി​യി​രു​ന്നു. മോ​ശ​മാ​യി നോ​ക്കി​യെ​ന്നാ​യി​രു​ന്നു പ​രാ​തി. ഇ​തേ​തു​ട​ർ​ന്ന് സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​പ്പി​ച്ചെ​ങ്കി​ലും സ​ന്തോ​ഷ് ഹാ​ജ​രാ​യി​ല്ല. രാ​വി​ലെ സ​ന്തോ​ഷി​നെ അ​ന്വേ​ഷി​ച്ച് പൊ​ലി​സ് വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up